1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബൈബിള്‍ കണ്‍വഷനിടെ ക്രിസ്ത്യന്‍ പള്ളി ആക്രമിച്ചു, അക്രമികളെ പിടികൂടും വരെ സ്‌കൂളുകള്‍ തുറക്കില്ലെന്ന് വിശ്വാസികള്‍
ബൈബിള്‍ കണ്‍വഷനിടെ ക്രിസ്ത്യന്‍ പള്ളി ആക്രമിച്ചു, അക്രമികളെ പിടികൂടും വരെ സ്‌കൂളുകള്‍ തുറക്കില്ലെന്ന് വിശ്വാസികള്‍
സ്വന്തം ലേഖകന്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഒരു സംഘം ആക്രമികള്‍ ക്രിസ്ത്യന്‍ പള്ളി ആക്രമിച്ചു. ബൈബിള്‍ കണ്‍വഷന്‍ നടക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രിയാണ് സംഘം പള്ളിയങ്കണത്തില്‍ അതിക്രമിച്ചു കയറിയത്. ആക്രമണം നടക്കുന്ന സമയത്ത് ഇരുനൂറോളം ആദിവാസികളും കണ്‍വന്‍ഷനില്‍ പങ്കെടുക്കാനായി പള്ളിയിലെത്തിയിരുന്നു. സമീപത്തുള്ള മാന്‍ഡല ജില്ലയില്‍ നിന്നുള്ളവരായിരുന്നു ആദിവാസികള്‍. പള്ളി അധികാരികളുമായി രൂക്ഷമായ വാക്കു തര്‍ക്കത്തിനു ശേഷം അക്രമികള്‍ പള്ളിയിലേക്ക് …
മോണ്ട് സെന്റ് മൈക്കേലിലെ അത്ഭുതം, പതിനായിരങ്ങള്‍ തടിച്ചുകൂടി
മോണ്ട് സെന്റ് മൈക്കേലിലെ അത്ഭുതം, പതിനായിരങ്ങള്‍ തടിച്ചുകൂടി
സ്വന്തം ലേഖകന്‍: നൂണ്ടാണ്ടിലെ വേലിയേറ്റം കാണാന്‍ ഫ്രാന്‍സിന്റെ തീര പ്രദേശമായ സെന്റ് മൈക്കേലില്‍ തടിച്ചു കൂടിയത് പതിനായിരങ്ങള്‍. ഏതാണ്ട് ഒരു നാലു നില കെട്ടിടത്തിന്റെ ഉയരം വരുന്ന തിര കാണാനാണ് ആളുകള്‍ സെന്റ് മൈക്കേല്‍ ഉള്‍പ്പടെയുള്ള ഫ്രാന്‍സിന്റെ തീരത്തുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം തമ്പടിച്ചത്. ഒടുവില്‍ തിര വന്നെങ്കിലും അത് കാഴ്ചക്കാരുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് …
2 വര്‍ഷം മുമ്പ് വടക്കാഞ്ചേരിയില്‍ കാണാതായ യുവാവിനെ കൊന്നു കുഴിച്ചു മൂടി
2 വര്‍ഷം മുമ്പ് വടക്കാഞ്ചേരിയില്‍ കാണാതായ യുവാവിനെ കൊന്നു കുഴിച്ചു മൂടി
സ്വന്തം ലേഖകന്‍: തൃശൂര്‍ വടക്കാഞ്ചേരിയില്‍ രണ്ടു വര്‍ഷം മുമ്പു കാണാതായ യുവാവിനെ കൊന്ന് കുഴിച്ചു മൂടിയതായി കണ്ടെത്തി. അയല്‍വാസിയുടെ പുരയിടത്തില്‍ നിന്നാണ് യുവാവിന്റേതെന്ന് കരുതുന്ന ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.യുവാവിനെ കൊന്ന കുറ്റത്തിന് മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ അയല്‍വാസിയേയും മകനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. കാണാതായ വടക്കാഞ്ചേരി പാറക്കുളങ്ങര വീട്ടില്‍ ശ്രീജിത്തിന്റെ അയല്‍വാസിയായ മുന്‍ പൊലീസ് കോണ്‍സ്റ്റബിള്‍ രാഘവന്‍ എഴുത്തച്ഛനും …
ആന്ധ്ര, തെലുങ്കാന വിഭജനം: അമേരിക്കയിലെ തെലുങ്കു സമൂഹം രണ്ടായി
ആന്ധ്ര, തെലുങ്കാന വിഭജനം: അമേരിക്കയിലെ തെലുങ്കു സമൂഹം രണ്ടായി
സ്വന്തം ലേഖകന്‍: ആന്ധ്രാ പ്രദേശില്‍ നിന്ന് തെലുങ്കാന സംസ്ഥാനം രൂപീകരിച്ച് പത്തു മാസത്തിനുള്ളില്‍ അമേരിക്കയിലെ തെലുങ്കു സമൂഹവും രണ്ടായി. അമേരിക്കായിലേയും മറ്റ് വടക്കേ അമേരിക്കന്‍ രാജ്യങ്ങളിലേയും തെലുങ്കാനക്കാര്‍ ചേര്‍ന്ന് തെലുഗു അസിയേഷന്‍ ഓഫ് തെലുങ്കാന രൂപീകരിച്ചു. അമേരിക്കയിലെ ശക്തരായ കുടിയേറ്റ സമൂഹമാണ് പത്തു ലക്ഷത്തോളം വരുന്ന തെലുങ്കു സംസാരിക്കുന്ന ജനവിഭാഗം. ഇതില്‍ കാനഡയിലെ തെലുങ്ക് സംസാരിക്കുന്ന …
കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരി അന്തരിച്ചു
കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരി അന്തരിച്ചു
സ്വന്തം ലേഖകന്‍: പ്രമുഖ കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരി അന്തരിച്ചു. എണ്‍പത് വയസാരുന്നു. ന്യുമോണിയ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. നൂറിലേറേ സിനിമകള്‍ക്ക് ഗാനങ്ങള്‍ രചിച്ചിട്ടുള്ള കേച്ചേരി 1934 മെയ് 16 നു തൃശൂര്‍ ജില്ലയിലെ കേച്ചേരി ചീമ്പയില്‍ അഹമ്മദിന്റേയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകനായാണ് ജനിച്ചത്. തൃശൂര്‍ കേരള …
ആസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍ കേന്ദ്രത്തില്‍ വന്‍ ലൈംഗിക ചൂഷണം നടക്കുന്നതായി കണ്ടെത്തല്‍
ആസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍ കേന്ദ്രത്തില്‍ വന്‍ ലൈംഗിക ചൂഷണം നടക്കുന്നതായി കണ്ടെത്തല്‍
സ്വന്തം ലേഖകന്‍: ആസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍ കേന്ദ്രത്തില്‍ വന്‍ ലൈംഗിക ചൂഷണം നടക്കുന്നതായി കണ്ടെത്തല്‍. നൗറുവിലെ പസഫിക് ഐലന്‍ഡിലെ കേന്ദ്രത്തിലാണ് ജീവനക്കാര്‍ മയക്കുമരുന്നായ മരിയുവാന എത്തിച്ചു കൊടുക്കുന്നതിന് പകരമായി അന്തേവാസികളില്‍ നിന്ന് ലൈംഗിക സേവനങ്ങള്‍ ഈടാക്കിയതായി തെളിഞ്ഞത്. അന്തേവാസികളെ ലൈംഗികമായി ചൂഷണം ചെയ്തതു കൂടാതെ മൂന്നു ബലാത്സംഗങ്ങള്‍, അസഭ്യ പ്രയോഗം, ലൈംഗിക പീഡനം, ശാരീരിക പീഡനം എന്നിവ …
ബിഹാറില്‍ കൂട്ട കോപ്പിയടി, 760 വിദ്യാര്‍ഥികള്‍ പുറത്ത്
ബിഹാറില്‍ കൂട്ട കോപ്പിയടി, 760 വിദ്യാര്‍ഥികള്‍ പുറത്ത്
സ്വന്തം ലേഖകന്‍: ബിഹാര്‍ സ്‌കൂള്‍ ഓഫ് എക്‌സാമിനേഷന്‍ ബോര്‍ഡിന്റെ പൊതുപരീക്ഷയില്‍ കൂട്ട കോപ്പിയടി നടക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തായി. സംഭവം വിവാദമായതിനെ തുടര്‍ന്ന് മാര്‍ച്ച് 18, ?19 എന്നീ തിയ്യതികളില്‍ നാലു കേന്ദ്രങ്ങളിലായി നടന്ന പത്താം ക്ലാസ് പരീക്ഷകള്‍ സര്‍ക്കാര്‍ റദ്ദാക്കി. അന്വേഷണ ശേഷം കോപ്പിയടി നടന്നിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ മറ്റു കേന്ദ്രങ്ങളിലെ പരീക്ഷയും റദ്ദാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ …
ബീഫ് നിരോധിക്കാന്‍ സൗകര്യമില്ലെന്ന് ഗോവന്‍ മുഖ്യമന്ത്രി, കേന്ദ്രവുമായി ഇടയാന്‍ സാധ്യത
ബീഫ് നിരോധിക്കാന്‍ സൗകര്യമില്ലെന്ന് ഗോവന്‍ മുഖ്യമന്ത്രി, കേന്ദ്രവുമായി ഇടയാന്‍ സാധ്യത
സ്വന്തം ലേഖകന്‍: മഹാരാഷ്ട്ര, ഹരിയാനഎന്നീ സംസ്ഥാനങ്ങളുടെ പാത പിന്തുടര്‍ന്ന് ബീഫ് നിരോധിക്കാന്‍ സൗകര്യമില്ലെന്ന് ഗോവന്‍ മുഖ്യമന്ത്രി ലക്ഷമീകാന്ത് പര്‍സേക്കര്‍ വ്യക്തമാക്കി. പര്‍സേക്കറുടെ പ്രകോപനപരമായ പ്രസ്താവന ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന് രസിച്ചിട്ടില്ലെന്നാണ് സൂചന. മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും ഇഷ്ടവിഭവമാണ് ബീഫ്. ഗോവയില്ലാകട്ടെ ജനസംഖ്യയുടെ 40 ശതമാനം മുസ്ലീങ്ങളും ക്രിസ്ത്യാനികളുമാണ്. അതിനാല്‍ ന്യൂനപക്ഷങ്ങളുടെ താത്പര്യത്തെ ബാധിക്കുന്ന വിധം ഏകപക്ഷീയമായി ബീഫ് …
ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉനിന്റെ ആദ്യ വിദേശ യാത്ര റഷ്യയിലേക്ക്
ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉനിന്റെ ആദ്യ വിദേശ യാത്ര റഷ്യയിലേക്ക്
സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ റഷ്യ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ടാം ലോകമഹായുദ്ധത്തിന്റെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് കിം റഷ്യയിലെത്തുക. റഷ്യയുടെ ക്ഷണമനുസരിച്ചാണ് കിമ്മിന്റെ വരവെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു റഷ്യന്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ മേയ് മാസത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സന്ദര്‍ശനത്തെ കുറിച്ച് ഉത്തര കൊറിയന്‍ ഭരണസിരാ കേന്ദ്രമായ …
പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച ഐഎഎസുകാരന്‍ പിടിയില്‍
പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച ഐഎഎസുകാരന്‍ പിടിയില്‍
സ്വന്തം ലേഖകന്‍: പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഐഎഎസുകാരന്‍ പിടിയിലായി. പൂനെ ശിവാജി നഗറില്‍ താമസിക്കുന്ന മഹാരാഷ്ട്ര കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ ഡയറക്ടര്‍ ജനറലായ എംഎച്ച് സാവന്താണ് അറസ്റ്റിലായത്. ഹിന്‍ഗേന്‍ ഖുര്‍ദിലെ സ്‌കൂള്‍ വിദ്യാര്‍ഥിനികളെയാണ് അമ്പത്തെട്ടുകാരനായ സാവന്ത് ലൈംഗികമായി ചൂഷണം ചെയ്തത്. സ്‌കൂളിനു സമീപമുള്ള ഭാര്യാ പിതാവിന്റെ ഫ്‌ലാറ്റില്‍ നിത്യ …