1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാണിക്കെതിരായ പന്തളത്തിന്റെ ന്യൂ ജനറേഷന്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തെ തുടര്‍ന്ന് പിന്‍വലിച്ചു
മാണിക്കെതിരായ പന്തളത്തിന്റെ ന്യൂ ജനറേഷന്‍ ഫേസ്ബുക്ക് പോസ്റ്റ്  വിവാദത്തെ തുടര്‍ന്ന് പിന്‍വലിച്ചു
സ്വന്തം ലേഖകന്‍: ബാര്‍ കോഴ ആരോപണത്തില്‍ പെട്ട് നട്ടം തിരിയുന്ന ധനമന്ത്രി കെഎം മാണിക്ക് ഇപ്പോള്‍ ആവശ്യം വിശ്രമം ആണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട കെപിസിസി വക്താവ് പന്തളം സുധാകരന്‍ പോസ്റ്റ് പിന്‍വലിച്ചു. സംഭവം യുഡിഎഫില്‍ ചൂടന്‍ ചര്‍ച്ചയാകുകയും മാധ്യമങ്ങളില്‍ വിവാദമാകുകയും ചെയ്തതോടെയാണ് പന്തളം പോസ്റ്റ് പിന്‍വലിച്ചത്. ഒപ്പം പോസ്റ്റ് മാണിക്ക് വിഷമം ഉണ്ടാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നതായും …
ലങ്കാ ദഹനം, ദക്ഷിണാഫ്രിക്ക ലോകകപ്പ് സെമിയില്‍
ലങ്കാ ദഹനം, ദക്ഷിണാഫ്രിക്ക ലോകകപ്പ് സെമിയില്‍
സ്വന്തം ലേഖകന്‍: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ശ്രീലങ്കയെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക സെമി ഫൈനലില്‍ കടന്നു. ശ്രീലങ്കയുടെ 134 റണ്‍സെന്ന ദുര്‍ബല വിജയ ലക്ഷ്യം വെറും 18 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. ക്വന്റണ്‍ ഡി കോക്ക് പുറത്താവാതെ നേടിയ 74 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്ക് സഹായകരമായത്. ലോകകപ്പിലെ …
ജിഹാദിയാകാന്‍ പുറപ്പെട്ട മുന്‍ അമേരിക്കന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
ജിഹാദിയാകാന്‍ പുറപ്പെട്ട മുന്‍ അമേരിക്കന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പുറപ്പെട്ട മുന്‍ അമേരിക്കന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. തൈറോദ് നാഥാന്‍ പുഗ് എന്ന നാല്പത്തിയേഴുകാരനാണ് പിടിയിലായത്. 1986, 1990 കാലത്ത് അമേരിക്കന്‍ വ്യോമസേനയില്‍ ഏവിയോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ വിദഗ്ദനായി സേവനമനുഷ്ഠിച്ചയാളാണ് പുഗ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുക, തെളിവുകള്‍ നശിപ്പിക്കുക എന്നീ കുറ്റങ്ങള്‍ക്കാണ് പുഗിനെ അറസ്റ്റ് ചെയ്തത്. അമേരിക്കയില്‍ ജനിച്ചു …
ബുദ്ധന്റെ തലയില്‍ ഹെഡ്‌ഫോണ്‍ വച്ചതിന് മ്യാന്മറില്‍ മൂന്നു പേര്‍ക്ക് തടവ്
ബുദ്ധന്റെ തലയില്‍ ഹെഡ്‌ഫോണ്‍ വച്ചതിന് മ്യാന്മറില്‍ മൂന്നു പേര്‍ക്ക് തടവ്
സ്വന്തം ലേഖകന്‍: ബുദ്ധനെ അപമാനിച്ചു എന്ന കുറ്റത്തിന് മ്യാന്മറില്‍ ഒരു ന്യൂസിലന്റുകാരന്‍ ഉള്‍പ്പടെ മൂന്നു പേര്‍ക്ക് കോടതി തടവു ശിക്ഷ വിധിച്ചു. മ്യാന്മറില്‍ ബാര്‍ മാനേജരായ ന്യൂസിലന്റുകാരന്‍ ഫിലിപ് ബ്ലാക്ക്‌വുഡ്, റസ്റ്റോറന്റ് ഉടമ തുന്‍ തുറൈന്‍,റസ്റ്റോറന്റ് ജീവനക്കാരന്‍ ടുട് കോ കോ എന്നിവരാണ് പിടിയിലായത്. മൂന്നു പേരും ചേര്‍ന്ന് തലയില്‍ ഹെഡ്‌ഫോണ്‍ അണിഞ്ഞ് അടിപൊളിയായി നില്‍ക്കുന്ന …
‘മൂന്നു പേരെ തട്ടി’, ടെലിവിഷന്‍ പരിപാടിയില്‍ അമേരിക്കന്‍ കോടീശ്വരന്റെ വെളിപ്പെടുത്തല്‍
‘മൂന്നു പേരെ തട്ടി’, ടെലിവിഷന്‍ പരിപാടിയില്‍ അമേരിക്കന്‍ കോടീശ്വരന്റെ വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: മൂന്നു കൊലപാതകം ചെയ്‌തെന്ന് പുല്ലു പോലെ ടെലിവിഷന്‍ പരിപാടിക്കിടെ ഏറ്റുപറഞ്ഞ അമേരിക്കന്‍ കോടീശ്വരന്‍ കുടുങ്ങി. റിയല്‍ എസ്റ്റേറ്റ് രംഗത്തെ കോടീശ്വരനായ റോബര്‍ട്ട് ഡര്‍സ്റ്റാണ് എച്ച്ബിഒയുടെ ഡോക്യുമെന്ററി പരമ്പരയായ ദി ജിന്‍ക്‌സിന്റെ ചിത്രീകരണത്തിനിടെ താന്‍ മൂന്നു പേരെ തട്ടിയതായി വെളിപ്പെടുത്തിയത്. പരിപാടിയുടെ ചിത്രീകരണം അവസാനിച്ചു എന്ന ധാരണയില്‍ ഓഫ് ദി കാമറ എന്ന മട്ടിലായിരുന്നു …
ഇസ്രയേല്‍ തെരഞ്ഞെടുപ്പ്, ഇരുകക്ഷികളും ഒപ്പത്തിനൊപ്പമെന്ന് എക്‌സിറ്റ് പോള്‍
ഇസ്രയേല്‍ തെരഞ്ഞെടുപ്പ്, ഇരുകക്ഷികളും ഒപ്പത്തിനൊപ്പമെന്ന് എക്‌സിറ്റ് പോള്‍
സ്വന്തം ലേഖകന്‍:ഇസ്രയേല്‍ തെരഞ്ഞെടുപ്പു മാമാങ്കം അവസാനിക്കുമ്പോള്‍ ഇരു കക്ഷികളും ഒപ്പത്തിനൊപ്പമെന്ന് എക്‌സിറ്റ് പോള്‍. നിലവിലുള്ള ബഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയും പ്രതിപക്ഷമായ ഇടത് സിയോണിസ്റ്റ് യൂണിയനും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് എന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന. കൂട്ടുകക്ഷി മന്ത്രിസഭയുണ്ടാക്കാന്‍ തങ്ങള്‍ക്കൊപ്പം അണിചേരാന്‍ നെതന്യാഹു മറ്റ് വലതുപക്ഷ കക്ഷികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തു …
സൈനിക സേവനം മതിയായി, ഹാരി രാജകുമാരന്‍ തിരിച്ചു വരുന്നു
സൈനിക സേവനം മതിയായി, ഹാരി രാജകുമാരന്‍ തിരിച്ചു വരുന്നു
സ്വന്തം ലേഖകന്‍: സൈനിക സേവനം മതിയാക്കി മടങ്ങി വരികയാണ് ഹാരി രാജകുമാരന്‍. പത്തു വര്‍ഷത്തെ സേവനത്തിന്റെ ഭാഗമായി രണ്ടു വര്‍ഷം അഫ്ഗാനിസ്ഥാനിലും ഹാരി സേവനമനുഷ്ഠിച്ചിരുന്നു. ജൂണിലാണ് ഹാരിയുടെ സേവനം അവസാനിക്കുന്നത്. ഏപ്രില്‍ മെയ് മാസങ്ങളില്‍ ആസ്‌ട്രേലിയന്‍ സൈന്യത്തിനോടൊപ്പമുള്ള നാലാഴ്ചത്തെ സൈനിക അഭ്യാസമാണ് ഹാരിയുടെ അവസാന സൈനിക ചുമതല. ഡാര്‍വിന്‍, പെര്‍ത്ത്, സിഡ്‌നി എന്നിവിടങ്ങളിലെ ക്യാമ്പിനു ശേഷം …
സെയ്ഫിന്റെ പത്മശ്രീ അത്ര സേഫല്ലെന്ന് കേന്ദ്രസര്‍ക്കാര്‍, ബഹുമതി തിരിച്ചെടുത്തേക്കും,
സെയ്ഫിന്റെ പത്മശ്രീ അത്ര സേഫല്ലെന്ന് കേന്ദ്രസര്‍ക്കാര്‍, ബഹുമതി തിരിച്ചെടുത്തേക്കും,
സ്വന്തം ലേഖകന്‍: ബോളിവുഡ് സൂപ്പര്‍ താരം സെയ്ഫ് അലിഖാന്റെ പത്മശ്രീ ബഹുമതി കേന്ദ്രം തിരിച്ചെടുക്കാന്‍ സാധ്യത. സെയ്ഫിനെതിരെ അടിപിടിക്കേസ് നിലവിലുള്ളതിനാല്‍ ബഹുമതി തിരിച്ചെടുക്കണമെന്ന് വാദം ശക്തമാവുകയാണ്. കേസിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുംബൈ പോലീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. രണ്ടു വര്‍ഷം മുമ്പ് മുംബൈയിലെ ഒരു ഹോട്ടലില്‍വെച്ചാണ് സെയ്ഫ് അലിഖാനും സുഹൃത്തുക്കളും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ …
80 കാരിയായ കന്യാസ്ത്രീയെ കൂട്ട ബലാത്സംഗ ചെയ്ത സംഭവത്തില്‍ കേന്ദ്രം വിശദീകരണം തേടി
80 കാരിയായ കന്യാസ്ത്രീയെ കൂട്ട ബലാത്സംഗ ചെയ്ത സംഭവത്തില്‍ കേന്ദ്രം വിശദീകരണം തേടി
സ്വന്തം ലേഖകന്‍: ബംഗാളില്‍ മോഷണ ശ്രമത്തിനിടെ എണ്‍പതുകാരിയായ കന്യാസ്ത്രീയെ കൂട്ട ബലത്സംഗ ചെയ്ത സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പശ്ചിമബംഗാള്‍ സര്‍ക്കാരിനോട് വിശദീകരണം തേടി. ഭാവിയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എടുത്ത നടപടികളെക്കുറിച്ചും കൂടാതെ കേസുമായി ബന്ധപ്പെട്ട് ഇതുവരെയെടുത്ത നടപടികള്‍ വിശദീകരിക്കാനും കേന്ദ്രം ആവശ്യപ്പെട്ടു. ബംഗാളിലെ നദിയ ജില്ലയിലെ ജീസസ് ആന്‍ഡ് മേരി കോണ്‍വെന്റ് സ്‌കൂളിലാണ് …
യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള നഴ്‌സുമാര്‍, മിഡ്‌വൈഫുമാര്‍, ഡന്റിസ്റ്റുകള്‍ എന്നിവര്‍ക്ക് ഭാഷാ പരിശോധന കര്‍ശനമാക്കുന്നു
യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള നഴ്‌സുമാര്‍, മിഡ്‌വൈഫുമാര്‍, ഡന്റിസ്റ്റുകള്‍ എന്നിവര്‍ക്ക് ഭാഷാ പരിശോധന കര്‍ശനമാക്കുന്നു
യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള നഴ്‌സുമാര്‍, മിഡ്‌വൈഫുമാര്‍, ഡന്റിസ്റ്റുകള്‍ എന്നിവര്‍ക്ക് ഇംഗ്ലീഷ് ഭാഷാ പരിശോധന നിര്‍ബന്ധമാക്കി. എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ നിന്ന് യുകെയില്‍ പ്രാക്ടീസ് ചെയ്യാനുള്ള ലൈസന്‍സുകള്‍ ലഭിക്കുന്നതിന് മുമ്പ് ഈ വിദേശ തൊഴിലാളികള്‍ ഈ ടെസ്റ്റുകള്‍ പാസാകേണ്ടതുണ്ട്. എന്‍എച്ച്എസില്‍ നിയമനം ലഭിക്കുന്ന യൂറോപ്യന്‍ യൂണിയനു പുറത്തു നിന്നുള്ള ഡോക്ടര്‍മാര്‍ക്ക് ഇംഗ്ലീഷ് ഭാഷാ ടെസ്റ്റ് നിര്‍ബന്ധമാക്കികൊണ്ട് കഴിഞ്ഞ വര്‍ഷം …