സാമ്പത്തിക മാന്ദ്യത്തിന്റേയും കഷ്ടപ്പാടിന്റേയും ഒരു ദശകത്തിനു ശേഷം യുകെയിലെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് മെച്ചപ്പെട്ടതായി പഠനം. നടപ്പു സാമ്പത്തിക വര്‍ഷം അവസാനത്തോട് അടുക്കുമ്പോള്‍ പുറത്തു വന്ന ഒരു പഠനത്തിലാണ് യുകെയിലെ സാധാരണ കുടുംബങ്ങളുടെ ശരാശരി ബജറ്റ് 2008 ലെ നിലയേക്കാള്‍ ഉണര്‍വ് പ്രകടിപ്പിക്കുനതായി കണക്കുകള്‍ ഉള്ളത്. 2008 ലാണ് ബാങ്കിംഗ് രംഗത്തെ പ്രതിസന്ധിയെ തുടര്‍ന്ന് ബ്രിട്ടീഷ് …
ഫ്രീക്ക് അറ്റാക്ക് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സുരക്ഷാ പിഴവു മൂലം ഗൂഗില്‍, ആപ്പിള്‍ എന്നീ കമ്പനികളുടെ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റില്‍ പരതുന്ന പതിനായിരക്കണക്കിന് ഉപയോക്താക്കളും വെബ്‌സൈറ്റുകളും സുരക്ഷാ ഭീഷണിയില്‍. ഉപയോക്താക്കള്‍ പാസ്‌വേര്‍ഡുകളും യൂസര്‍നെയിമും പോലുള്ള വ്യക്തിപരവും സുരക്ഷാ പ്രധാനവുമായ വിവരങ്ങള്‍ ബെബ്‌സൈറ്റുകളില്‍ നല്‍കുമ്പോള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്ന സോഫ്റ്റ്‌വെയറുകളിലാണ് സുരക്ഷാ പാളിച്ച കണ്ടെത്തിയത്. എന്നാല്‍ ഗൂഗിളും …
ഡല്‍ഹി കൂട്ട ബലാത്സംഗ കേസിലെ പ്രതിയുടെ അഭിമുഖം ചിത്രീകരിച്ചതിന് ബിബിസി സംവിധായിക ലെസ്ലീ ഉഡ്‌വിനെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു. കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന പ്രതി മുകേഷ് സിംഗിന്റെ അഭിമുഖമാണ് ലെസ്ലീ ചിത്രീകരിച്ചത്. ഡല്‍ഹി കൂട്ട ബലാത്സംഗത്തിന്റെ കഥ പറയുന്ന ബിബിസിയുടെ ഡോക്യുമെന്ററി ഇന്താസ് ഡോട്ടറിന്റെ ചിത്രീകരണത്തിന് ഇടയിലായിരുന്നു അഭിമുഖം നടത്തിയത്. കടുത്ത …
പ്രത്യേക ആനുകൂല്യങ്ങള്‍ വേണമെങ്കില്‍ പാകിസ്ഥാനിലേക്ക് പോകാന്‍ ഇന്ത്യയിലെ മുസ്ലീങ്ങളോട് ശിവസേനാ ആഹ്വാനം.സംഘടനയുടെ മുഖപത്രമായ സാംനയിലാണ് ആഹ്വാനം പ്രത്യക്ഷപ്പെട്ടത്. മഹാരാഷ്ട്രയില്‍ മറാഠികള്‍ക്ക് തുല്യമായ സംവരണം മുസ്ലീങ്ങള്‍ക്കും നല്‍കണമെന്ന ആള്‍ ഇന്ത്യാ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം.) നേതാവ് അസദുദീന്‍ ഓവൈസിയുടെ വിവാദ പ്രസംഗത്തോടുള്ള പ്രതികരണമായിരുന്നു സാംനയുടെ ആഹ്വാനം. മുസ്ലീങ്ങള്‍ക്ക് മറാഠികള്‍ക്ക് തുല്യമായ സംവരണം വേണമെന്നാണ് ഒവൈസി ശാഠ്യം …
യുകെയില്‍ ഗാര്‍ഹിക പീഡനം തടയാനുള്ള പുതിയ നിയമത്തിന് രാജകീയ അംഗീകാരം ലഭിച്ചു. ദി സീരിയസ് ക്രൈം ബില്‍ എന്ന പേരിലാണ് പുതിയ നിയമം അറിയപ്പെടുന്നത്. ജീവിത പങ്കാളിയോടും മറ്റു കുടുംബാംഗങ്ങളോടും പരുക്കന്‍ രീതിയില്‍ പെരുമാറുകയോ ബലപ്രയോഗം നടത്തുകയോ ചെയ്യുന്നവരെയാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. പുതിയ നിയമം അനുസരിച്ച് ഇമെയിലുകള്‍, ടെക്സ്റ്റ് മെസേജുകള്‍, സാമ്പത്തിക ചൂഷണം നടന്നു …
മഹാരാഷ്ട്രയില്‍ പശു, കാള, കാളക്കുട്ടി തുടങ്ങിയ മൃഗങ്ങളെ കൊല്ലുന്നത് പൂര്‍ണമായും നിരോധിച്ചു. മഹാരാഷ്ട്ര മൃഗ സംരക്ഷണ നിയമം അനുസരിച്ചാണ് നിരോധനം. നിരോധനം ലംഘിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.നിയമത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് അംഗീകാരം നല്‍കി. 1996 ല്‍ ബിജെപി ശിവസേന സര്‍ക്കാരാണ് ആദ്യമായി ബീഫ് നിരോധന ബില്ല് മുന്നോട്ട് വച്ചത്. 1976 …
15 വയസുകാരിയുമായി ലൈംഗികമായി ബന്ധപ്പെട്ടുവെന്ന കുറ്റം ആരോപിച്ച് ഇംഗ്ലണ്ടിന്റെ അന്താരാഷ്ട്ര ഫുട്‌ബോള്‍ താരം ആദം ജോണ്‍സണ്‍ അറസ്റ്റിലായി. സണ്ടര്‍ലാന്റിനു വേണ്ടി കളിക്കുന്ന ജോണ്‍സണ്‍ ക്ലബില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെടുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് ലൈംഗികബന്ധ കേസില്‍ പോലീസ് ജോണ്‍സണെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തത്. ഇംഗ്ലംണ്ടിനു വേണ്ടി 12 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള ജോണ്‍സണ്‍ മിഡില്‍സ്‌ബ്രോ, …
കുടിയേറ്റക്കാരെ ജയിലില്‍ അടക്കുന്നതിരെ എംപിമാരുടെ സംഘം രംഗത്തെത്തി. മതിയായ രേഖകളില്ലാതെ യുകെയിലെത്തുന്ന കുടിയേറ്റക്കാര്‍ക്ക് ഇപ്പോള്‍ നാലു വര്‍ഷം വരെ ബ്രിട്ടീഷ് ജയിലുകളില്‍ കഴിയേണ്ടി വരുന്നുണ്ട്. നിരപരാധികളായ ഒരുപാടു പേര്‍ ഇപ്രകാരം ജയിലുകളില്‍ കുടുങ്ങി കിടക്കുന്നതായി എംപിമാര്‍ ചൂണ്ടിക്കാട്ടി. ഇത് തീര്‍ത്തും അനീതിയും അധിക ചെലവും അപ്രായോഗികവും ആണെന്നും എംപിമാര്‍ ആരോപിച്ചു. പരമാവധി 28 ദിവസം മാത്രമേ …
ബോളിവുഡിലെ ഖാന്‍ ത്രയം ലൗജിഹാദിന്റെ വക്താക്കളാണെന്ന് ബിജിപിയുടെ തീപ്പൊരി വനിതാ നേതാവ് സാധ്വി പ്രാചി പറഞ്ഞു. അമീര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ ബോളിവുഡ് ചിത്രങ്ങളിലൂടെ ലൗ ജിഹാദ് പ്രചാരണം നടത്തുകയാണെന്ന് പ്രാചി ആരോപിച്ചു. ഖാന്മാരുടെ ലൗ ജിഹാദ് ഗൂഡാലോചന തിരിച്ചറിഞ്ഞ് പ്രേക്ഷകര്‍ ആ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്നും പ്രാചി ആഹ്വാനം ചെയ്തു. ഞായറാഴ്ച …
ബിസിസിഐ പ്രസിഡന്റായി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ തെരെഞ്ഞെടുക്കപ്പെട്ടു. കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.സി. മാത്യവാണ് വൈസ് പ്രസിഡന്റ്. എതിരില്ലാതെയായിരുന്നു ഡാല്‍മിയയുടെ തെരെഞ്ഞെടുപ്പ്. പതിനാറ് വോട്ടുക്കള്‍ നേടിയാണ് പശ്ചിമ മേഖലയുടെ പ്രതിനിധിയായി ടി.സി. മാത്യു തെരെഞ്ഞെടുക്കപ്പെട്ടത്. നിലവിലുള്ള സെക്രട്ടറി സഞ്ജയ് പട്ടേള്‍ തല്‍സ്ഥാനത്ത് തുടരും. ഹരിയാന ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അനിരുദ്ധ് …