1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റയില്‍വേ ബജറ്റില്‍ ദീര്‍ഘവീക്ഷണം, മോഡി മാജിക് ഇല്ല
റയില്‍വേ ബജറ്റില്‍ ദീര്‍ഘവീക്ഷണം, മോഡി മാജിക് ഇല്ല
റയില്‍വേ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച റയില്‍വേ ബജറ്റില്‍ സമഗ്രമായ വികസനത്തിനും ദീര്‍ഘകാല ആസൂത്രണത്തിനും ഊന്നല്‍. ഇത്തവണ യാത്രക്കൂലിയില്‍ വര്‍ധനയില്ല. പകരം ചരക്കു കൂലിയില്‍ വര്‍ധന വരുത്തി. എന്നാല്‍ ബജറ്റില്‍ പുതിയ ട്രെയിനുകള്‍, പാതകള്‍, നിലവിലുള്ള ട്രെയിനുകളുടെ നീളം കൂട്ടല്‍ എന്നിവയുടെ പ്രഖ്യാപനങ്ങളില്ല. ഇവ അടുത്ത ബജറ്റ് സമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. …
കണ്‍സര്‍വേറ്റീവ് ഭരണത്തില്‍ യുകെയിലേക്കുള്ള കുടിയേറ്റം വര്‍ധിച്ചതായി കണ്ടെത്തല്‍
കണ്‍സര്‍വേറ്റീവ് ഭരണത്തില്‍ യുകെയിലേക്കുള്ള കുടിയേറ്റം വര്‍ധിച്ചതായി കണ്ടെത്തല്‍
പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ തെരെഞ്ഞെടുപ്പ് വാഗ്ദാനത്തിനു വിരുദ്ധമായി കണ്‍സര്‍വേറ്റീക്ള്‍ പാര്‍ട്ടി അധികാരമേറ്റതിനു ശേഷം യുകെയിലേക്കുള്ള കുടിയേറ്റം വര്‍ധിച്ചതായി കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷത്തെ ആകെ കുടിയേറ്റക്കാരുടെ എണ്ണം 2,98,000 മാണെന്ന് കണക്കുകള്‍ പറയുന്നു. കുടിയേറ്റ നിരക്ക് ഏതാനും പതിനായിരങ്ങളില്‍ ഒതുക്കി നിര്‍ത്തെമെന്ന് കാമറൂണിന്റെ തെരെഞ്ഞെടുപ്പ് വാഗ്ദാനത്തിന് വിരുദ്ധമാണിത്. കഴിഞ്ഞ ത്രൈമാന കുടിയേറ്റ കണക്കുകള്‍ കാണിക്കുന്നത് 54,000 പേര്‍ …
നെടുമ്പാശേരിയില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു, അപകടം ഒഴിവായത് തലനാരിഴക്ക്
നെടുമ്പാശേരിയില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു, അപകടം ഒഴിവായത് തലനാരിഴക്ക്
നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എഐ 147 വിമാനമാണ് അപകടത്തില്‍ പെട്ടത്. രാവിലെ 9.15 ന് വിമാനത്താവളത്തില്‍ ഇറങ്ങുമ്പോഴായിരുന്നു അപകടം. പൈലറ്റിന് കൃത്യസമയത്ത് വിമാനത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി. യാത്രക്കാര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റിട്ടില്ല. 161 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം അറ്റകുറ്റപ്പണിക്കായി പാര്‍ക്കിംഗ് …
ബ്രിട്ടീഷ് മുസ്ലീങ്ങളില്‍ നാലിലൊരാള്‍ ചാര്‍ലി എബ്ദോ ഭീകരരോട് സഹതപിക്കുന്നതായി ബിബിസി
ബ്രിട്ടീഷ് മുസ്ലീങ്ങളില്‍ നാലിലൊരാള്‍ ചാര്‍ലി എബ്ദോ ഭീകരരോട് സഹതപിക്കുന്നതായി ബിബിസി
ബ്രിട്ടീഷ് മുസ്ലീങ്ങളില്‍ നാലിലൊരാള്‍ ചാര്‍ലി എബ്ദോക്കെതിരെ അക്രമണം നടത്തിയ ഭീകരരുടെ ഉദ്ദേശത്തോട് സഹതാപം പുലര്‍ത്തുന്നതായി ബിബിസി വെളിപ്പെടുത്തി. ബ്രിട്ടീഷ് മുസ്ലീങ്ങളുടെ ഭീകര്‍തയോടുള്ള മനോഭാവം വിലയിരുത്തുന്നതിന് ബിബിസി നടത്തിയ ഒരു വോട്ടെടുപ്പിലാണ് പുതിയ വെളിപ്പെടുത്തല്‍. മുസ്ലീങ്ങളില്‍ ഭൂരിപക്ഷവും ചാര്‍ലി എബ്ദൊക്കു നേര്‍ക്കുണ്ടായ അക്രമത്തെ അപലപിക്കുന്നുവെന്ന് വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ വോട്ടെടുപ്പില്‍ പങ്കെടുത്ത 27% ആളുകള്‍ തങ്ങള്‍ക്ക് ചാര്‍ലി …
മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി, മെയ് 3 മുതല്‍ നമ്പര്‍ മാറാതെ സംസ്ഥാനം മാറാം
മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി, മെയ് 3 മുതല്‍ നമ്പര്‍ മാറാതെ സംസ്ഥാനം മാറാം
മൊബൈല്‍ ഉപയോക്താക്കള്‍ക്ക് മെയ് 3 മുതല്‍ ഇന്ത്യയിലെവിടേയും നമ്പര്‍ മാറാതെ തന്നെ സംസ്ഥാനം മാറാം. ട്രായിയുടെ പുതിയ ഉത്തരവോടെ ഇന്ത്യയിലെ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി പൂര്‍ണമായ തോതില്‍ പ്രാബല്യത്തില്‍ വരും. അതാത് സംസ്ഥാന സര്‍ക്കിളുകളില്‍ നമ്പര്‍ മാറാതെ മൊബൈല്‍ കമ്പനി മാറാന്‍ ഉപയോക്താക്കള്‍ക്ക് നിലവില്‍ സൗകര്യമുണ്ട്. ടെലികമ്യൂണിക്കേഷന്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലന്റി നിയമത്തിലെ ഏറ്റവും പുതിയ …
ഡല്‍ഹിക്കാര്‍ക്ക് ആം ആദ്മി പാര്‍ട്ടി വക സൗജന്യ കുടിവെള്ളവും പാതി നിരക്കില്‍ വൈദ്യുതിയും
ഡല്‍ഹിക്കാര്‍ക്ക് ആം ആദ്മി പാര്‍ട്ടി വക സൗജന്യ കുടിവെള്ളവും പാതി നിരക്കില്‍ വൈദ്യുതിയും
തെരെഞ്ഞെടുപ്പു പോരാട്ടത്തിന്റെ ചൂടില്‍ വെറുതെ വിളിച്ചു പറഞ്ഞതല്ല വാഗ്ദാനങ്ങള്‍ എന്ന് തെളിയിച്ചു കൊണ്ട് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി ഭരണ പരിഷ്‌കരണങ്ങള്‍ തുടങ്ങി. സൗജന്യ കുടിവെള്ളവും പാതി നിരക്കില്‍ വൈദ്യുതിയുമാണ് ഭരണത്തിലേറ്റിയ ജനങ്ങള്‍ക്കുള്ള പാര്‍ട്ടിയുടെ ആദ്യ സമ്മാനങ്ങള്‍. പ്രതിമാസം 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കാണ് പാതി നിരക്ക് ബാധകമാവുക. ലക്ഷക്കണക്കിന് കുടുംബങ്ങളാണ് വൈദ്യുതി നിരക്ക് …
ചെക്ക് ഭക്ഷണശാലയില്‍ വെടിവപ്പ്, 8 പേര്‍ കൊല്ലപ്പെട്ടു
ചെക്ക് ഭക്ഷണശാലയില്‍ വെടിവപ്പ്, 8 പേര്‍ കൊല്ലപ്പെട്ടു
ചെക്ക് റിപ്പബ്ലിക്കിലെ കിഴക്കന്‍ പ്രവിശ്യയിലുള്ള ഉഹേര്‍സ്‌കി ബ്രോഡ് പട്ടണത്തില്‍ ഒരു ഭക്ഷണശാലയിലുണ്ടായ വെടിവപ്പില്‍ എട്ടു മരിച്ചതായി സൂചന. ആയുധധാരിയായ അക്രമി റസ്റ്റോറന്റിലേക്ക് ഓടിക്കയറി വെടി ഉതിര്‍ക്കുകയായിരുന്നു എന്ന് ചെക്ക് മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. വെടിവപ്പിന്റെ സമയത്ത് ഭക്ഷണശാലയില്‍ ഏതാണ്ട് 20 പേരുണ്ടായിരുന്നതായി കണക്കാക്കുന്നു. എട്ടു പേരാണ് കൊല്ലപ്പെട്ടത്. അക്രമിക്ക് സംഭവത്തില്‍ മുറിവേറ്റോ എന്ന് …
ഭീകരരാവാന്‍ പോയ ബ്രിട്ടീഷ് പെണ്‍കുട്ടികള്‍ സിറിയയില്‍ എത്തിയതായി പോലീസ്
ഭീകരരാവാന്‍ പോയ ബ്രിട്ടീഷ് പെണ്‍കുട്ടികള്‍ സിറിയയില്‍ എത്തിയതായി പോലീസ്
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി ഒളിച്ചോടിപ്പോയ മൂന്ന് ബ്രിട്ടീഷ് പെണ്‍കുട്ടികളും ടര്‍ക്കിയുടെ അതിര്‍ത്തി കടന്ന് സിറിയയില്‍ പ്രവേശിച്ചതായി സൂചന. മൂന്നോ നാലോ ദിവസങ്ങള്‍ക്ക് മുമ്പ് ടര്‍ക്കി, സിറിയ അതിര്‍ത്തിയിലൂടെ മൂന്നു പെണ്‍കുട്ടികളേയും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഒളിച്ചു കടത്തിയെന്ന് ബിബിസി പറയുന്നു. പെണ്‍കുട്ടികള്‍ ടര്‍ക്കി വിട്ടെന്നാണ് ലഭ്യമായ എല്ലാ വിവരങ്ങളും കാണിക്കുന്നത്. അവര്‍ അതിര്‍ത്തി കടന്ന് സിറിയയില്‍ …
ഒളികാമറ വിവാദം, പാര്‍ലമെന്റ് സുരക്ഷാ സമിതി തലവന്‍ രാജിവച്ചു
ഒളികാമറ വിവാദം, പാര്‍ലമെന്റ് സുരക്ഷാ സമിതി തലവന്‍ രാജിവച്ചു
ഒരു സ്വകാര്യ ചാനലിന്റെ ഒളികാമറയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കണ്‍സര്‍വേറ്ററി പാര്‍ട്ടി എംപിയും മുന്‍ വിദേശകാര്യ മന്ത്രിയുമായ മാല്‍കം റിഫ്കിന്‍ഡ് പാര്‍ലമെന്റ് സുരക്ഷാ സമിതി സ്ഥാനം രാജിവച്ചു.ഒരു സാങ്കല്പിക ചൈനീസ് കമ്പനിക്കു വേണ്ടി വഴിവിട്ട സഹായം ചെയ്യുന്നതനിന് റിഫ്കിന്‍ഡിന് പണം വാഗ്ദാനം ചെയ്ത ചാനല്‍ അത് ഒളികാമറയില്‍ പകര്‍ത്തുകയായിരുന്നു. മേയ് 7 ന് നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പിന് ശേഷം …
ഡിവിഎല്‍എ യുടെ പേരില്‍ വ്യാജ ഇമെയില്‍, വാഹന ഉടമകള്‍ക്ക് മുന്നറിയിപ്പ്
ഡിവിഎല്‍എ യുടെ പേരില്‍ വ്യാജ ഇമെയില്‍, വാഹന ഉടമകള്‍ക്ക് മുന്നറിയിപ്പ്
ഡ്രൈവിങ് ആന്റ് വെഹിക്കിള്‍ ലൈസന്‍സിങ്ങ് അതോറിറ്റിയുടെ പേരില്‍ വ്യാജ ഇമെയില്‍ പ്രചരിക്കുന്നതായി വാര്‍ത്ത. ഡിവിഎല്‍എ യുടെ ഔദ്യോഗിക മെയില്‍ ആണെന്നും വാഹന ഉടമകള്‍ തങ്ങളുടെ ലൈസന്‍സിന്റേയും വാഹന ടാക്‌സിന്റേയും വിവരങ്ങള്‍ സ്ഥിരീകരിക്കണം എന്നുമാണ് ഇമെയില്‍ ഉള്ളടക്കം. ഇത്തരം ഇമെയിലുകളെ കുറിച്ചുള്ള പരാതി വ്യാപകമായതിനെ തുടര്‍ന്ന് ഡിവിഎല്‍എ വാഹന ഉടമകള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കി. വ്യക്തികളുടെ സ്വകാര്യ …