ഭീകരതക്ക് പണം കണ്ടെത്താന്‍ ഇസ്ലാമിക് സ്റ്റേറ്റ് തങ്ങള്‍ കൊന്നൊടുക്കുന്നവരുടെ അവയവങ്ങള്‍ കച്ചവടം നടത്തുന്നതായി വാര്‍ത്ത. കൊലപ്പെടുത്തുന്നവരുടെ ആന്തരാവയവങ്ങള്‍ പുറത്തെടുത്ത് അന്താരാഷ്ട്ര വിപണിയില്‍ വില്പന നടത്തുകയാണ് ഇസ്ലാമിക് സ്റ്റേറ്റ് ചെയ്യുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പല മൃതദേഹങ്ങളും വികൃതമാക്കിയ രീതിയിലാണ് കണ്ടെത്തിയത് എന്ന് ഇറാക്കിലെ യുഎന്‍ അംബാസഡര്‍ മുഹമ്മദ് അല്‍ ഹാക്കിം വെളിപ്പെടുത്തി. മൃതദേഹങ്ങളുടെ വൃക്കകള്‍ ഇരിക്കുന്ന …
സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചും മര്‍ദ്ദിച്ചും മൃഗീയമായി കൊലപ്പെടുത്തിയ വ്യവസായി മുഹമ്മദ് നിസാമിനെതിരെ കാപ്പ നിയമം ചുമത്താന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. ഗുണ്ടകളെ ഒതുക്കാനുള്ള നിയമമാണ് കാപ്പ. ശോഭ സിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് മരണപ്പെട്ടതിനെ തുടര്‍ന്ന് കോടതി നിസാമിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. 16 കേസുകള്‍ സ്വന്തം പേരിലുള്ളയാളാണ് നിസാമെന്ന് കോടതി പറഞ്ഞു. ആ കേസുകളെല്ലാം എവിടെയും …
പാലക്കാട് ചെര്‍പ്പുളശേരിയില്‍ സദാചാര പോലീസ് മദ്ധ്യ വയസ്‌കനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കുലുക്കല്ലൂര്‍ മുളയങ്കാവ് സ്വദേശി പ്രഭാകരനാണ് കൊല്ലപ്പെട്ടത്. അമ്പത്തഞ്ച് വയസായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് വീട്ടമ്മയും കുട്ടിയും ഒറ്റക്ക് താമസിക്കുന്ന വീടിനു മുന്നില്‍ വച്ച് പ്രഭാകരന്‍ സദാചാര പോലീസിന്റെ പിടിയിലാകുന്നത്. പ്രഭാകരനെ ഓടിച്ചിട്ട് പിടിച്ച സംഘം ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തേക്ക് …
അമേരിക്കയില്‍ ഹിന്ദു ക്ഷേത്രത്തിനു നേരെ അജ്ഞാത സംഘത്തിന്റെ അക്രമണം. സിയാറ്റിനിലെ ഹിന്ദു ക്ഷേത്രത്തിലാണ് അക്രമണമുണ്ടായത്. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമാണിത്. അക്രമികള്‍ ക്ഷേത്രമതിലിലെ പെയിന്റിങ്ങുകള്‍ മായ്ച്ചു കളഞ്ഞതിനു ശേഷം അതിനു മുകളില്‍ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് ഗെറ്റ് ഔട്ട് എന്ന് എഴുതിയിട്ടുണ്ട്. ശിവരാത്രി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കത്തിലായിരുന്ന വിശ്വാസികള്‍ക്കിടയില്‍ സംഭവം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. …
ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയും പത്‌നി ജയന്തി സിരിസേനയും നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. സിരിസേന പ്രസിഡന്റ് പ്രണ്‍ബ് മുഖര്‍ജിയുമായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും ഇന്ന് ചര്‍ച്ച നടത്തും. ശ്രീലങ്കയിലെ തമിഴ് വംശജരുടെ സ്വയം ഭരണാധികാരം, മീന്‍ പിടുത്തവുമായി ബന്ധപ്പെട്ട സമുദ്രാതിര്‍ത്തി പ്രശ്‌നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ തമിഴ്‌നാട്ടില്‍ താംസിക്കുന്ന തമിഴ് വംശജരായ …
ഇന്ധനം അമിതമായി കത്തിയതിനാല്‍ യാത്ര പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. ഡല്‍ഹിയില്‍ നിന്ന് ചിക്കാഗോയിലേക്ക് പോകുകയായിരുന്ന വിമാനമാണ് തിരിച്ച് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കിയത്. 184 യാത്രക്കാരുമായി ഡല്‍ഹിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം മൂന്നു മണിക്കൂര്‍ പറന്നതിന് ശേഷമാണ് ഇന്ധനം അതിവേഗം കുറയുന്നത് പൈലറ്റിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ഡല്‍ഹിയിലേക്ക് തിരിച്ചു പറക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിമാന …
ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് മികച്ച തുടക്കം. അഡ്‌ലെയ്ഡില്‍ നടന്ന മത്സരത്തില്‍ 76 റണ്‍സിനാണ് ഇന്ത്യ പാകിസഥാനെ തോല്‍പ്പിച്ചത്. നിശ്ചിത 50 ഓവറില്‍ ഇന്ത്യ 300 റണ്‍സെടുത്തപ്പോള്‍ മറുപടിയായി പാകിസ്ഥാന് 224 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യക്കായി സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയാണ് കളിയിലെ കേമന്‍. ടോസ് നേടിയ ധോനിയുടെ ആദ്യം ബാറ്റ് …
ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് എതിരെ പാകിസ്ഥാന്‍ രംഗത്തെത്തി. ഇന്ത്യയെ പിന്തുണക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരെ പാകിസ്ഥാന്‍ പ്രതിഷേധം അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് പാകിസ്ഥാന്‍ വിയോജിപ്പ് വ്യക്തമാക്കിയത്. കശ്മീര്‍ പ്രശ്‌നത്തില്‍ ഐക്യരാഷ്ട്ര സഭയുടെ പ്രമേയം ഇന്ത്യ അവഗണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നവാസ് ഷെരീഫ് വിയോജിപ്പ് …
തെക്കന്‍ ഡല്‍ഹിയിലെ വസന്ത് വിഹാറിലുള്ള കോണ്‍വന്റ് സ്‌കൂളിനു നേരെ അജ്ഞാതരുടെ ആക്രമണം. ഹോളി ചൈല്‍ഡ് ഓക്‌സിലം എന്ന സ്‌കൂളാണ് വ്യാഴാഴ്ച രാത്രി ആക്രമിക്കപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് ആക്രമണം നടന്ന വിവരം അറിഞ്ഞതെന്ന് സ്‌കൂള്‍ അധികാരികള്‍ പറഞ്ഞു. ആക്രമികള്‍ സിസിടിവി നശിപ്പിച്ച ശേഷം പ്രിന്‍സിപ്പാളിന്റെ മുറിയില്‍ കയറി മോഷണം നടത്തുകയായിരുന്നു. മുറിയിലെ ജനാല ചില്ലുകള്‍ ആക്രമികള്‍ തകര്‍ത്തിട്ടുണ്ട്. …
ബങ്കളുരു എറണാകുളം ഇന്റര്‍സിറ്റി പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. ഇതില്‍ അഞ്ചു പേര്‍ മലയാളികളാണ്. ഫോര്‍ട്ട് കൊച്ചി സ്വദേശി ആന്റണി ഇട്ടീര, തൃശൂര്‍ സ്വദേശി അമന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. മറ്റുള്ളവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. അപകടത്തില്‍ തകര്‍ന്ന രണ്ടു ബോഗികളിലായി 116 മലയാളികളാണ് സീറ്റുകള്‍ റിസര്‍വ് ചെയ്തിരുന്നത്. അതിനാല്‍ കൂടുതല്‍ …