സ്വന്തം ലേഖകൻ: ഒമാനിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. വാട്സാപ്പ് ഉപയോഗിച്ച് നാട്ടിലേക്ക് ഉള്‍പ്പെടെ ഓഡിയോ, വീഡിയോ കോളുകള്‍ ചെയ്യാൻ അവസരം ഒരുങ്ങുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാട്സാപ്പ് കോളുകള്‍ രാജ്യത്ത് ആക്ടിവേറ്റ് ചെയ്യപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കിന്‍റെ (വിപിഎന്‍) സഹായമില്ലാതെ തന്നെ വാട്സാപ്പ് ഉപയോഗിച്ച് നേരിട്ട് കോളുകള്‍ ചെയ്യാനാണ് ഇതോടെ …
സ്വന്തം ലേഖകൻ: ഖത്തറിന്റെ ടൂറിസവുമായി ബന്ധപ്പെട്ട സമഗ്ര സേവനങ്ങൾ ഇനി ഓൺലൈനിൽ ലഭ്യം. ഖത്തർ ടൂറിസം അധികൃതരാണ് പുതിയ ഇ–സേവനം തുടങ്ങിയത്. ബിസിനസുകാർ, ഹോട്ടലുകൾ, ഇവന്റ് ഓർഗനൈസർമാർ, വ്യക്തികൾ എന്നിവർക്കെല്ലാമായി 80–തിലധികം സേവനങ്ങളാണ് പോർട്ടലിൽ ലഭ്യമാക്കിയിരിക്കുന്നത്. https://eservices.visitqatar.qa/authentication/login എന്ന പുതിയ പോർട്ടലിലൂടെ ഉപയോക്താക്കൾക്ക് ലളിതവും കാര്യക്ഷമവുമായ സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ആതിഥേയ മേഖലയുടെ പ്രവർത്തന കാര്യക്ഷമത …
സ്വന്തം ലേഖകൻ: 2024 മാര്‍ച്ച് 8ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഫാമിലി വീസിറ്റ് വീസകള്‍ പുനസ്ഥാപിച്ച ശേഷം അതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് വെളിപ്പെടുത്തല്‍. കൊവിഡ് കാലത്ത് നിര്‍ത്തിയ ഫാമിലി വീസിറ്റ് വീസ വീണ്ടും നടപ്പിലാക്കിയ ശേഷം ഒമ്പത് മാസം കടന്നുപോയെങ്കിലും ഈ കാലയളവില്‍ ഒരിക്കല്‍ പോലും ഈ കുടുംബ സന്ദര്‍ശക …
സ്വന്തം ലേഖകൻ: രാജ്യത്ത് പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികള്‍ക്ക് പുതിയ നികുതി ബാധകമാക്കാന്‍ ഒരുങ്ങി യുഎഇ. കമ്പനിയുടെ ലാഭത്തിന്‍റെ 15 ശതമാനം നികുതിയായി അടയ്ക്കണമെന്ന നിർദ്ദേശം അടുത്ത സാമ്പത്തിക വർഷം മുതല്‍ പ്രാബല്യത്തിലായേക്കും. ഡൊമസ്റ്റിക് മിനിമം ടോപ്പ്-അപ്പ് ടാക്സ് (DMTT) 2025 ജനുവരി 1 ന് ശേഷം ആരംഭിക്കുന്ന സാമ്പത്തിക വർഷത്തില്‍ പ്രാബല്യത്തില്‍ വരുമെന്ന് ധനമന്ത്രാലയം അറിയിച്ചു. …
സ്വന്തം ലേഖകൻ: പുതുവർഷം കടലില്‍ ആഘോഷിക്കാന്‍ അവസരമൊരുക്കി ദുബായ് റോഡ്സ് ആൻഡ് ട്രാന്‍സ്പോർട്ട് അതോറിറ്റി. ആർടിഎയുടെ ഫെറി, അബ്ര, വാട്ടർ ടാക്സി ഉള്‍പ്പടെയുളള ജലഗതാഗത സേവനങ്ങളിലാണ് പുതിയ വർഷത്തെ സ്വാഗതം ചെയ്യാന്‍ സംവിധനമൊരുക്കിയിട്ടുളളത്. ഡിസംബർ 31 രാത്രി മുഴുവന്‍ ജലഗതാഗതങ്ങളിലൂടെ കറങ്ങാനുളള സൗകര്യമാണ് നല്‍കുന്നത്. ദുബായുടെ ഐക്കണിക് പ്രതീകങ്ങളായ ബുർജ് ഖലീഫ, ബുർജ് അൽ അറബ്, …
സ്വന്തം ലേഖകൻ: സൗദി അറേബ്യ റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നത് വീണ്ടും കോടതി മാറ്റിവെച്ചു. മോചന ഉത്തരവ് പ്രതീക്ഷിച്ചിരുന്ന അബ്ദുൽ റഹീമിൻ്റെ കുടുംബത്തിന് വേദനയായി കോടതി നടപടികൾ നീളുകയാണ്. സാങ്കേതിക തടസ്സങ്ങളാൽ കോടതി നടപടികൾ ഉണ്ടാകാത്തതാണ് വിധി മാറ്റിവെക്കാൻ കാരണമെന്നാണ് അറിയാൻ …
സ്വന്തം ലേഖകൻ: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതായി റിപ്പോർട്ട്. ലോക്സഭാ തെരഞ്ഞെടുപ്പുകളുംസംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരേസമയം നടത്താനുള്ള ബില്‍ ശീതകാല സമ്മേളനത്തിലോ അടുത്ത വര്‍ഷം വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിലോ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന ബിജെപി സര്‍ക്കാരിന്റെ ഏറെക്കാലങ്ങളായുള്ള ആവശ്യം നടപ്പിലാക്കാന്‍ നരേന്ദ്ര മോദി …
സ്വന്തം ലേഖകൻ: വിമതര്‍ ഭരണം പിടിച്ച സിറിയയുടെ 70 മുതല്‍ 80 ശതമാനം വരെ സൈനിക സംവിധാനങ്ങളും തകര്‍ത്തതായി ഇസ്രയേല്‍. ബാഷര്‍ അല്‍-അസദിന്റെ 24 വര്‍ഷത്തെ ഭരണം അവസാനിച്ചതിന് പിന്നാലെയാണ് ഇസ്രയേല്‍ സിറിയയ്‌ക്കെതിരെ ആക്രമണം ആരംഭിച്ചത്. 48 മണിക്കൂറിനിടെ 400-ലേറെ ആക്രമണങ്ങളാണ് ഇസ്രയേല്‍ സിറിയന്‍ മണ്ണില്‍ നടത്തിയത്. സിറിയയുടെ തന്ത്രപ്രധാനമായ സൈനിക സംവിധാനങ്ങളില്‍ ഭൂരിഭാഗവും തങ്ങള്‍ …
സ്വന്തം ലേഖകൻ: അന്ന് വൈകുന്നേരം ഏഴ് മണിയോടെ സിറിയന്‍ ഹെലികോപ്റ്റര്‍ രണ്ട് കെട്ടിടങ്ങള്‍ക്ക് മുകളിലേക്കാണ് മഞ്ഞ സിലിണ്ടറുകള്‍ ഇട്ടത്. അത് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പിന്നീട് കണ്ടത് നാലുപാടുമോടുന്ന ആളുകളെയാണ്. അവരുടെ വായില്‍ നിന്ന് മഞ്ഞപ്പുക വരുന്നുണ്ടായിരുന്നു. ചിലര്‍ ക്ഷണനേരം കൊണ്ട് തെരുവില്‍ മരിച്ചുവീണു. മറ്റ് ചിലര്‍ ശ്വാസം കിട്ടാതെ മരണത്തെ മുന്നില്‍ കണ്ട് താഴെ …
സ്വന്തം ലേഖകൻ: പൊതുമേഖലാ ജീവനക്കാര്‍ക്ക് നാമമാത്രമായ വേതന വര്‍ധനയുമായി ലേബര്‍ മന്ത്രിസഭ. എന്‍എച്ച്എസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും മറ്റു പൊതുമേഖലാ ജീവനക്കാര്‍ക്കും 2.8% ശമ്പളവര്‍ധന മാത്രം ആണ് മുന്നോട്ടുവച്ചിരിക്കുന്നത്. പല പേ റിവ്യൂ ബോഡികള്‍ക്കായി ഗവണ്‍മെന്റ് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളിലാണ് 2025/26 വര്‍ഷത്തേക്ക് പൊതുമേഖലാ ജീവനക്കാര്‍ക്ക് 2.8 ശതമാനം ശമ്പളവര്‍ധന മതിയെന്ന് മന്ത്രിമാര്‍ നിര്‍ദ്ദേശിച്ചത്. ഇത് എന്‍എച്ച്എസിലും, സ്‌കൂളുകളിലും …