വോട്ടർമാർ ആവേശത്തോടെ പോളിംഗ് ബൂത്തികളിലെത്തിയപ്പോൾ ഡൽഹി നിയമസഭാ തെരെഞ്ഞെടുപ്പിൽ റെക്കോർശ് പോളിംഗ്. ഇന്നലെ വോട്ടെടുപ്പ് പൂർത്തിയാറ്റപ്പോൾ പോളിംഗ് ശതമാനം 67.08 രേഖപ്പെടുത്തി. അതേസമയം ആം ആദ്മി പാർട്ടി കേവല ഭൂരിപക്ഷം നേടുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചു. ഇന്നലെ പുറത്തുവന്ന ഏഴ് എക്സിറ്റ് പോൾ ഫലങ്ങളും ആപ്പിന് അനുകൂലമായി വിധിയെഴുതി. 31 മുതൽ 53 വരെ …
കാനഡയിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു സുപ്രധാന വിധി പ്രകാരം ഇനി മുതൽ ഡോക്ടറുടെ സഹായത്തോടെ ജീവിതം അവസാനിപ്പിക്കാം. സുഖപ്പെടുത്താൻ കഴിയാത്ത രോഗങ്ങൾ മൂലം നരകിക്കുന്ന രോഗികൾക്ക് ആശ്വാസമാകുന്നതാണ് പുതിയ വിധി. സുഖപ്പെടുത്താൻ കഴിയാത്തതോ ഗുരുതരമോ ആയ രോഗങ്ങളാൽ കഷ്ടപ്പെടുന്ന പ്രായപൂർത്തിയായവർക്കാണ് മരിക്കാനായി ഡോക്ടറുടെ സഹായം ലഭിക്കുക. മാനസികവും ശാരീരികവും ആയ രോഗങ്ങൾക്ക് നിയമം ബാധകമാണ്. …
ഹിന്ദു മഹാസഭയുടെ നേതൃത്വത്തിൽ വാലന്റൈൻസ് ഡേ ആഘോഷങ്ങൾക്കെതിരെ യുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ ഇനി മുതൽ ആ ദിവസം പേരന്റ്സ് ഡേ ആയി കൊണ്ടാടാണമെന്ന് ചത്തീസ്ഗഡ് സർക്കാർ ഉത്തരവിറക്കി. ഫെബ്രുവരി 14 മാതൃ – പിതൃ ദിവസമായി ആഘോഷിക്കണമെന്ന് സംസ്ഥാനത്തെ എല്ലാം സ്കൂളുകൾക്കും അയച്ച ഉത്തരവിൽ പറയുന്നു. രണ്ടു വർഷം മുമ്പുതന്നെ ചത്തീസ്ഗഡിലെ സർക്കാർ സ്കൂളുകൾ ഫെബ്രുവരി …
യുവതിയെ കൂട്ട ബലാത്സംഗം ചെയ്തവരുടെ ദൃശ്യങ്ങൾ പുറത്തു വിട്ടതിനെ തുടർന്ന് സാമൂഹ്യ പ്രവർത്തല സുനിതാ കൃഷ്ണനു നേരെ ആക്രമണം. ആറുമാസം മുൻപ് നടന്ന സംഭവത്തിലെ പ്രതികളെ ഇതുവരെ പിടികൂടാനായില്ല. പ്രതികളെ തിരിച്ചറിയുന്നതിനു വേണ്ടിയാണ് സുനിതയുടെ നേതൃത്വത്തിലുള്ള പ്രജ്വല സംഘടന പ്രതികളുടെ ദൃശ്യങ്ങൾ പുറത്തു വിട്ടത്. തുടർന്ന് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും വാട്ട്സാപ്പിലും പ്രചരിക്കുകയാണ്. ഹൈദാരാബാദിൽ ചാർമിനാറിനു …
ഇസ്ലാമിക് സ്റ്റേറ്റും സർക്കാർ സേനയും തമ്മിൽ പോരാട്ടം രൂക്ഷമായ കിർക്കുക്കിൽ നിന്നും 11 ഇന്ത്യൻ നഴ്സുമാരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരിൽ മലയാളി നഴ്സുമാരുമുണ്ട്. പോരാട്ട മേഖലയിൽ കുടുങ്ങിപ്പോയ ഇവരെ രക്ഷപ്പെടുത്തി ഇർബിലേക്ക് കൊണ്ടുപോയതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഇവരെ മൂന്നോ നാലോ ദിവസത്തിനകം നാട്ടിലെത്തിക്കും. ഇർബിൽ ഇവർ ഇന്ത്യൻ ദൗത്യ സംഘത്തിന്റെ സംരക്ഷണയിലാണ്. നഷ്ടമായ പാസ്പോർട്ട് …
ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിന് ഈജിപ്തിൽ 230 പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 2011 ൽ നടന്ന വിപ്ലവത്തിൽ പങ്കെടുത്തവർക്കാണ് 25 വർഷം തടവുശിക്ഷ ലഭിച്ചത്. ഇതേ കേസിൽ മറ്റു 30 പേർക്ക് പത്തു വർഷം തടവും വിധിച്ചിട്ടുണ്ട്. തഹ്‌രിർ ചത്വരത്തിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് ഹോസ്നി മുബാറക്കിന് …
തായ്‌വാനിലെ തായ്പേയിയിൽ വിമാനം തകർന്ന് പന്ത്രണ്ടു പേർ കൊല്ലപ്പെട്ടു. തായ്പേയിൽ നിന്ന് കിന്മെനിലേക്ക് പോകുകയായിരുന്ന ട്രാൻസ് ഏഷ്യാ എയർവേയ്സിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. തായ്പേയിയിലെ സോങ്ഷാൻ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടനെ വിമാനം തകർന്ന് റോഡിൽ ഇടിച്ചതിനു ശേഷം നദിയിൽ വീഴുകയായിരുന്നു. അപകടം മണത്തറിഞ്ഞ പൈലറ്റ് വിമാനം നദിയിൽ ഇടിച്ചിറക്കാൻ ശ്രമിക്കുകയായിരുന്നു എന്നും റിപ്പോർട്ടുണ്ട്. അപകട സമയത്ത് …
ജോർദാനിൽ തടവിലായിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ചാവേർ വനിത സാജിദ അൽ റിഷാവിയെ തൂക്കിലേറ്റി. സിറിയയിൽ ബന്ദിയാക്കപ്പെട്ട ജോർദാൻ പൈലറ്റ് മോസ് അൽ കസാസ്ബെയെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ജീവനോടെ കത്തിച്ചതിന് മറുപടിയായാണ് ജോർദാൻ സർക്കാരിന്റെ നടപടി. ഇറാക്കിലെ അൽഖ്വയദ പ്രവർത്തകൻ സിയാദ് കർബോളിയേയും സാജിദക്കൊപ്പം തൂക്കിലേറ്റിയിട്ടുണ്ട്. ഇവരടക്കം ആറ് ഭീകരരുടെ വധശിക്ഷ നടപ്പാക്കാനാണ് ജോർദാൻ നേരത്തെ …
വിമാനത്തിൽ യുവതിയെ പീഡിപ്പിക്കുന്ന വീഡിയോ ട്യൂബിൽ വൈറൽ ആയതിനെത്തുടർന്ന് 62 കാരൻ പിടിയിലായി. മുംബൈ – ഭുവന്വേശ്വർ വിമാനത്തിലാണ് സംഭവം. സിംഗപ്പൂരിൽ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാരൻ രവീന്ദ്ര ജുൻജുൻവാലയാണ് പിടിയിലായത്. വിമാനം ഭുബന്വേശ്വർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് തൊട്ടുമുൻപ് ജുൻജുൻവാല സീറ്റുകൾക്കിടയിലൂടെ മുന്നിലിരുന്ന യുവതിയുടെ ശരീരത്തിൽ പിടിച്ചു എന്നാണ് പരാതി. തുടർന്ന് യുവതി മൊബൈൽ ഫോണിൽ പകർത്തിയ …
ബന്ദിയാക്കി വെച്ചിരുന്ന ജോര്‍ദ്ദാന്‍ പൈലറ്റിനെ ഐഎസ് ഭീകരര്‍ ജീവനോടെ ചുട്ടെരിച്ചതായി റിപ്പോര്‍ട്ട്. ഐഎസ് ഭീകരര്‍ തന്നെയാണ് ഈ അവകാശവാദം ഉന്നയിച്ചത്.