ഇന്ത്യൻ പൗരന്മാർക്ക് വിദേശത്തു നിക്ഷേപിക്കാവുന്ന പരമാവധി തുക 2.5 ലക്ഷം ഡോളർ ആയി ഉയർത്തി. വിദേശ വിനിമയ ശേഖരം റെക്കോർഡ് തലത്തിലേക്ക് ഉയർന്നതിന് തൊട്ടുപുറകെയാണ് വിദേശ നിക്ഷേപ പരിധി ഇരിട്ടിയാക്കാനുള്ള റിസർവ് ബാങ്ക് തീരുമാനം. ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം പ്രകാരമുള്ള നിക്ഷേപർക്കാണ് 2.5 ലക്ഷം ഡോളർ വരെ വിദേശ രാജ്യങ്ങളിൽ നിക്ഷേപിക്കാൻ കഴിയുക. രണ്ടു മാസം …
ഡൽഹിയിൽ വീണ്ടും കൈസ്തവ ദേവാലയത്തിനു നേരെ ആക്രമണം. വസന്ത് കുഞ്ച് അൽഫോൻസാ ദേവാലയത്തിന്റെ വാതിലുകളാണ് അക്രമികൾ അടിച്ചു തകർത്തത്. തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. പള്ളി ഗേറ്റ് ചാടിക്കടന്നാണ് അക്രമികൾ ഉള്ളിൽ കടന്നത്. പള്ളിക്കുള്ളിലെ സാധനങ്ങൾ വലിച്ചു വാരിയിട്ട നിലയിലാണ്. ഡിസംബർ മുതൽ ഡൽഹിയിൽ ക്രൈസ്തവ ദേവാലയങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന ആക്രമ സംഭവങ്ങളിൽ അഞ്ചാമത്തേതാണ് …
നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ നൈജീരിയൻ ബാലനാണ് എബോള ബാധയുള്ളതായി സംശയിക്കുന്നത്. മാതാപിതാക്കൾക്കൊപ്പം ഇന്ന് പുലർച്ചെയാണ് ബാലൻ നൈജീരിയയിൽ നിന്ന് കേരളത്തിലെത്തിയത്. എമിറേറ്റ്സ് വിമാനത്തിൽ എത്തിയ ഒമ്പത് വയസുകാരനായ ബാലൻ ആദ്യ വൈദ്യ പരിശോധനയിൽ എബോള ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ കൂടുതൽ പരിശോധനകൾക്കായി ഏറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ബാലന്റെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്. പലപ്പോഴും എബോള …
ഇരുപത്തിനാലു മണിക്കൂർ വാർത്താ ചാനലുകളുടെ നാടായ കേരളത്തിൽ ന്യൂസ് റൂമിൽ കഞ്ഞിവപ്പു സമരം. പുത്തൻ തലമുറ വാർത്താ ചാനലായ ടിവി ന്യൂവിലാണ് ജീവനക്കാർ ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ന്യൂസ് റൂമിൽ താമസം തുടങ്ങിയത്. നാലു മാസമായി തങ്ങൾക്ക് ശമ്പളം ലഭിച്ചിട്ടെന്ന് ജീവനക്കാർ പറയുന്നു. മിക്കവരും ഹോസ്റ്റലുകളിലും വീടികളിലും വാടകക്ക് താമസിച്ചിരുന്നവരാണ്. വാടക കൊടുക്കാൻ വഴിയില്ലാതായതോടെ കിടപ്പാടം …
നടുറോഡിൽ വച്ച് ശരീരത്തിൽ കടന്നു പിടിച്ചയാളെ മാധ്യമ പ്രവർത്തക തടഞ്ഞു നിർത്തി പോലീസിൽ ഏൽപ്പിച്ചു. ഏറണാകുളം കലൂർ ബസ് സ്റ്റാൻഡിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. ഓഫീസിലേക്ക് നടന്നു പോകുകയായിരുന്ന മാധ്യമ പ്രവർത്തകയെ എതിരെ വന്ന തിരുവനന്തപുരം കടക്കാവൂർ തെക്കുംഭാഗം റോയ് ഭവനിൽ റോയ് വർഗീസ് കടന്നു പിടിക്കുകയായിരുന്നു. യുവതി പ്രതികരിച്ചതോടെ റോഡിലൂടെ നടന്നാൽ ഇങ്ങനെയൊക്കെ …
ബന്ദിയാക്കിയിരുന്ന രണ്ടാമത്തെ ജപ്പാൻകാരനേയും വധിച്ചതായി ഇസ്ലാമിക് സ്റ്റേറ്റ് അറിയിച്ചു. ഇന്നലെ പുറത്തുവിട്ട വീഡിയോയിലാണ് ഫ്രീലാൻസ് പത്രപ്രവർത്തകനും സംവിധായകനുമായ കെഞ്ചി ഗോട്ടോയെ വധിച്ചതായി പറയുന്നത്. സാധാരണ ഇസ്ലാമിക് സ്റ്റേറ്റ് വീഡിയോകളിലെ പോലെ ഗോട്ടോയുടെ കഴുത്തിൽ കത്തിവച്ചു നിൽക്കുന്ന ഭീകരനും തുടർന്ന് ഉടലിൽനിന്ന് തല വേർപ്പെട്ട നിലയിൽ ഗോട്ടോയുടെ മൃതദേഹവുമാണ് ചിത്രത്തിലുള്ളത്. യൂട്യൂബ് വഴിയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. …
നിരോധിക്കപ്പെട്ട കൊക്കയ്ൻ കൈവശം വച്ചതിന് മലയാളത്തിലെ യുവനടനടക്കം അഞ്ചു പേർ പോലീസ് പിടിയിലായി. അടുത്ത കാലത്ത് പുറത്തിറങ്ങിയ ഇതിഹാസ എന്ന ചിത്രത്തിലെ നായകൻ ഷൈൻ ടോം ചാക്കോയാണ് പിടിയിലായത്. ഒരു സഹ സംവിധായകനും നാലും മോഡലുകളും ഷൈനിനോടൊപ്പം പിടിയിലായിട്ടുണ്ട്. പത്തു ലക്ഷത്തോളം വില വരുന്ന പത്തു ഗ്രാം കൊക്കയ്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം …
ഹൈക്കോടതി ജഡ്ജിമാരെ ശുംഭൻ എന്നുവിളിച്ച സിപിഎം നേതാവ് എം. വി. ജയരാജന് സുപ്രീം കോടതി നാലു ആഴ്ച തടവുശിക്ഷ വിധിച്ചു. നേരത്തെ കോടതിയലക്ഷ്യക്കേസിൽ ഹൈക്കോടതി ജയരാജന് ആറു മാസം തടവും 2000 രൂപ പിഴയും വിധിച്ചിരുന്നു. ആ വിധിക്കെതിരെ ജയരാജൻ നൽകിയ അപ്പീലിലാണ് സുപ്രീം കോടതി വിധി. പറയാൻ പാടില്ലാത്ത പരാമർശമാണ് ജയരാജൻ നടത്തിയതെന്ന് നിരീക്ഷിച്ച …
ഈജിപ്തിൽ സൈന്യത്തെ ലക്ഷ്യമാക്കി ഇസ്ലാമിക് തീവ്രവാദികൾ നടത്തിയ സ്ഫോടന പരമ്പരയിൽ 26 പേർ കൊല്ലപ്പെട്ടു. വടക്കൻ സീനായിലെ എൽ എറീഷിലാണ് ആക്രമണങ്ങളിൽ കൂടുതലും നടന്നത്. വിവിധ സംഭവങ്ങളിലായി മുപ്പതിലേറെ പേർക്ക് പരിക്കേറ്റു. ബോംബുകളും ഷെല്ലുകളും ഉപയോഗിച്ചായിരുന്നു തീവ്രവാദികളുടെ ആക്രമണം. പോലീസ് ക്ലബും ചെക് പോസ്റ്റും സമീപത്തുള്ള ഹോട്ടലും സ്ഫോടനത്തിൽ തകർന്നു. ഗാസയോടു ചേർന്നുള്ള അതിർത്തി നഗരങ്ങളായ …
ഗേറ്റ് തുറക്കാൻ വൈകിയതിന് വ്യവസായി ക്രൂരമായി മർദ്ദിച്ച സെക്യൂരിറ്റി ജീവനക്കാരൻ അത്യാസന്ന നിലയിൽ ആശുപ്രതിയിലായി. മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ ചന്ദ്രബോസിനെ അമൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കിംഗ് ഗ്രൂപ്പ് ഉടമ മുഹമ്മദ് നിസാമിനെ പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ആഡംബര കാറിലെത്തിയ നിസാമിനെ ഗേറ്റിൽ വച്ച് ചന്ദ്രബോസ് തടയുകയായിരുന്നു. …