2015 മാർച്ച് മുതൽ എൻ. എച്ച്. എസ്. നടത്തുന്ന എല്ലാ നിയമനങ്ങൾക്കും ഇംഗ്ലീഷ് ടെസ്റ്റ് നിർബന്ധമാക്കും. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്കൊപ്പം യൂറോപ്യൻ യൂണിയനിൽപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്കും ഈ നിബന്ധന ബാധകമാകും. അതേ സമയം യൂറോപ്യൻ യൂണിയനിൽ നിന്നുള്ള അപേക്ഷകർക്ക് യൂണിയനിലെ ഏത് അംഗരാജ്യങ്ങളിലും ജോലി ചെയ്യാൻ കഴിയുമെന്ന നിയമത്തിന്റെ ലംഘനമാണിതെന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്. …
പ്രശസ്ത സിനിമാതാരം മാള അരവിന്ദന്‍ അന്തരിച്ചു. ഇന്നു രാവിലെ 6.20 ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 76 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ 19 നാണ് മാള അരവിന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പിന്നീട് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരുന്നു. എറണാകുളം ജില്ലയിലെ വടവുകോട്, എക്‌സൈസ് ഉദ്യോഗസ്ഥനായിരുന്ന അയ്യപ്പന്റെയും സംഗീതാധ്യാപിക പൊന്നമ്മയുടെയും മകനായി …
റിപ്പബ്ലിക് ദിനത്തിൽ രാജ്യം യുദ്ധ് സേവാ മെഡൽ നൽകി ആദരിച്ച കേണൽ പിറ്റേ ദിവസം കശ്മീരിൽ ഭീകരരുടെ വെടിയേറ്റു മരിച്ചു. 42 രാഷ്ട്രീയ റൈഫിൾസിലെ കമാൻഡിങ് ഓഫീസർ കേണൽ എം. എൻ. റായ് ആണ് മെഡൽ ഏറ്റുവാങ്ങി 24 മണിക്കൂറിനുള്ളിൽ കൊല്ലപ്പെട്ടത്. കശ്മീരിലെ പുല്‍വാമ ജില്ലയിലെ മിന്ദോര ഗ്രാമത്തിലെ ത്രാല്‍ മേഖലയില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരും …
ഇറാഖിലെ ബാഗ്ദാദ് വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് തൊട്ടുമുൻപ് യു. എ. ഇ. യുടെ യാത്രാ വിമാനത്തിന് വെടിയേറ്റു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. യു. എ. ഇ. യുടെ ബജറ്റ് എയർലൈനായ ഫ്ലൈ ദുബായ് വിമാനത്തിനു നേരെയായിരുന്നു ആക്രമണം. വെടിവപ്പിൽ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു. എങ്കിലും ആളപായം ഉണ്ടായതായി വാർത്തകളില്ല. വിമാനത്താവളത്തിനു തെക്കുഭാഗത്ത് അൽ റാധ്വാനിയ മേഖലയിൽ വച്ചായിരുന്നു …
ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ നെറ്റ്‌വർക്കുകൾ ഇന്ന് നിശ്ചലമാക്കിയത് തങ്ങളാണെന്ന് അവകാശപ്പെട്ട് കുപ്രസിദ്ധ ഹാക്കിംഗ് സംഘമായ ലിസാർഡ് സ്ക്വാഡിന്റെ ട്വീറ്റ്. ഇന്ന് 12 മണിയോടെയാണ് ഫേസ്‌ബുക്ക് കിട്ടാതെയായത്. സോറി, സംത്തിംഗ് വെന്റ് റോങ് എന്ന സംന്ദേശമാണ് ഉപയോക്താക്കൾക്ക് ലഭിച്ചത്. ഒപ്പം ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാമും നിശ്ചലമായി. ഏതാണ്ട് ഒരു മണിക്കൂറിനു ശേഷം സൈറ്റ് ലഭ്യമായി. ഫേസ്ബുക്കിനൊപ്പം ഹിപ്ചാറ്റ്, …
ഓടുന്ന തീവണ്ടിക്കു മുന്നിൽ നിന്ന് സെൽഫി ഏടുക്കാൻ ശ്രമിച്ച മൂന്നു യുവാക്കൾ അതേ തീവണ്ടി തട്ടി മരിച്ചു. ഉത്തർ പ്രദേശിലെ ആഗ്രയിലാണ് അപകടം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് താജ്മഹൽ കാണാൻ പോകുകയായിരുന്നു യുവാക്കൾ. മൊറാദാബാദ് സ്വദേശി യാക്കൂബ്, ഫരീദാബാദ് സ്വദേശി ഇക്ബാല്‍, ന്യൂഡല്‍ഹിയില്‍ നിന്നുള്ള അഫ്‌സല്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. മരിച്ച എല്ലാവരും 20 – …
ലോക പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ആര്‍. കെ. ലക്ഷ്മണ്‍ അന്തരിച്ചു. ഇന്നലെ വൈകീട്ട് ഏഴു മണിയോടെ പൂനെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 94 വയസുണ്ടായിരുന്ന ആര്‍. കെ. ലക്ഷ്മണ്‍ മൂത്രാശയ സംബന്ധമായ അസുഖങ്ങളാല്‍ ചികില്‍സയിലായിരുന്നു. ദി കോമണ്‍ മാന്‍ എന്ന തന്റെ കാര്‍ട്ടൂണ്‍ കഥാപാത്രത്തിലൂടെയാണ് ആര്‍. കെ. ലക്ഷ്മണ്‍ പ്രശസ്തനായത്. ഏറെക്കാലം ടൈംസ് ഓഫ് ഇന്ത്യയില്‍ ജോലി …
ഗ്രീക്ക് പൊതു തെരെഞ്ഞെടുപ്പിൽ ഇടതു പാർട്ടികളുടെ സഖ്യമായ സിരിസ അധികാരം പിടിക്കുമെന്ന് ഉറപ്പായി. 75% വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ സിരിസ 149 സീറ്റുകൾ നേടി കേവല ഭൂരിപക്ഷത്തിന് രണ്ടു സീറ്റുകൾ മാത്രം പിന്നിലാണ്. ഗ്രീക്ക് ജനത ചരിത്രമെഴുതി എന്ന് സിരിസ നേതാവ് അലക്സിസ് സിപ്രാസ് പ്രതികരിച്ചു. ഗ്രീക്കിന്റെ വിദേശ കടങ്ങളെല്ലാം പുനർപരിശോധിക്കണമെന്ന നിലപാടുകാരനാണ് സിപ്രാസ്. ഭരണകക്ഷിയായ വലതു …
മുന്‍ ഉപപ്രധാനമന്ത്രിയും ബിജെപി നേതാവുമായ എല്‍. കെ. അഡ്വാനി, നടന്മാരായ അമിതാഭ് ബച്ചന്‍, ദിലീപ് കുമാര്‍, മലയാളിയായ മുതിര്‍ന്ന അഭിഭാഷകന്‍ കെ. കെ. വേണുഗോപാല്‍ തുടങ്ങി ഒന്‍പതുപേര്‍ക്കു പത്മവിഭൂഷണ്‍ ബഹുമതി. നാലു വിദേശികളടക്കം 20 പേര്‍ക്കാണ് പത്മഭൂഷണ്‍ ബഹുമതി ലഭിച്ചത്. അമേരിക്കൻ കമ്പനിയായ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബില്‍ ഗേറ്റ്‌സ്, പത്‌നി മെലിന്‍ഡ ഗേറ്റ്‌സ് എന്നിവര്‍ പത്മഭൂഷണ്‍ …
ഇന്ത്യ അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയാണെന്നും സ്വഭാവിക സുഹൃത്താണെന്നും പ്രസിഡന്റ് ഒബാമ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ഇന്ത്യ – യുഎസ് ആണവ കരാറുമായി ബന്ധപ്പെട്ട ചർച്ചക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ മുഖ്യാതിഥിയായി ഇന്ത്യയിലെത്തിയ ഒബാമയുടെ യാത്രാപരിപാടിയിലെ പ്രധാന ഇനമാണ് ഇന്ത്യ – യുഎസ് ആണവ കരാർ. ഇന്നത്തെ ചർച്ചയിൽ കരാർ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിർണായക …