1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മെയ്ക് ഇൻ അമേരിക്കയുമായി ട്രംപ്! യുഎസിൽ നിർമിച്ചില്ലെങ്കിൽ കനത്ത നികുതി നൽകേണ്ടി വരും
മെയ്ക് ഇൻ അമേരിക്കയുമായി ട്രംപ്! യുഎസിൽ നിർമിച്ചില്ലെങ്കിൽ കനത്ത നികുതി നൽകേണ്ടി വരും
സ്വന്തം ലേഖകൻ: ഉല്‍പ്പന്നം അമേരിക്കയില്‍ നിർമിച്ചില്ലെങ്കിൽ തീരുവ നല്‍കേണ്ടി വരുമെന്നു ലോകരാജ്യങ്ങൾക്കു മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലോക സാമ്പത്തിക ഫോറത്തിൽ വിഡിയോ സന്ദേശത്തിലൂടെയാണു ട്രംപിന്റെ ഭീഷണി. രണ്ടാമതും പ്രസിഡന്റായ ശേഷമുള്ള ആദ്യ ആഗോള പരിപാടിയിൽ വൈറ്റ് ഹൗസില്‍നിന്ന് സംസാരിച്ച ട്രംപിനെ കയ്യടികളോടെയാണു സദസ്സ് സ്വീകരിച്ചത്. നികുതി കുറയ്ക്കാനും നിയമവിരുദ്ധ കുടിയേറ്റത്തെ നിയന്ത്രിക്കാനും വ്യവസായങ്ങളെ …
സാമ്പത്തിക പ്രയാസമുള്ളവർ ക്ക് കേസ് കൊടുക്കാൻ സൗജന്യ നിയമോപദേശം: ദുബായ് കോടതിയുടെ ‘ഷൂര്‍’
സാമ്പത്തിക പ്രയാസമുള്ളവർ ക്ക് കേസ് കൊടുക്കാൻ സൗജന്യ നിയമോപദേശം: ദുബായ് കോടതിയുടെ ‘ഷൂര്‍’
സ്വന്തം ലേഖകൻ: സാമ്പത്തികപ്രയാസം നേരിടുന്നവർക്കു കേസ് ഫയൽ ചെയ്യാൻ സൗജന്യമായി നിയമോപദേശം നൽകുമെന്ന് ദുബായ് കോടതി അറിയിച്ചു. ദുബായിലെ അംഗീകൃത നിയമസ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരു അഭിഭാഷകനോ നിയമോപദേഷ്ടാവോ ആണ് ഉപഭോക്താവിനു 30 മുതൽ 60 മിനിറ്റ് വരെ സൗജന്യ സേവനം നൽകുക. ദുബായ് കോടതി അവതരിപ്പിക്കുന്ന ‘ഷൂര്‍’ പ്രോഗ്രാം വഴിയാണ് സേവനം. ആ സേവനം …
30 മിനിറ്റിൽ അബുദാബിയില്‍ നിന്ന് ദുബായിലെത്താം; അതിവേഗ ട്രെയിന്‍ വരുന്നു
30 മിനിറ്റിൽ അബുദാബിയില്‍ നിന്ന് ദുബായിലെത്താം; അതിവേഗ ട്രെയിന്‍ വരുന്നു
സ്വന്തം ലേഖകൻ: അബുദാബിയല്‍ നിന്ന് ദുബായിലേക്കെത്താന്‍ വെറും 30 മിനുട്ടുകള്‍ മാത്രം. ഇരു നഗരങ്ങളെയും ബന്ധിപ്പിക്കുന്ന ആദ്യത്തെ അതിവേഗ, പൂര്‍ണ്ണ ഇലക്ട്രിക് പാസഞ്ചര്‍ ട്രെയിന്‍ ഇത്തിഹാദ് റെയില്‍ പ്രഖ്യാപിച്ചു. ഇതിനു പുറമെ, ഒരു സാധാരണ പാസഞ്ചര്‍ ട്രെയിനും പുറത്തിറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മണിക്കൂറില്‍ 350 കിലോമീറ്ററാണ് പുതിയ ട്രെയിനിൻ്റെ വേഗത. റീം ദ്വീപ്, സാദിയാത്ത്, യാസ് …
ഒമാനിൽ ഇനി ദേശീയ ദിനം നവംബർ 20ന്; പ്രവാസികൾക്ക് നീണ്ട വാരാന്ത്യ അവധി നേടാം
ഒമാനിൽ ഇനി ദേശീയ ദിനം നവംബർ 20ന്; പ്രവാസികൾക്ക് നീണ്ട വാരാന്ത്യ അവധി നേടാം
സ്വന്തം ലേഖകൻ: ഒമാന്‍ ദേശീയദിന അവധി ഇനി രണ്ട് ദിവസം. എല്ലാ വര്‍ഷവും നവംബര്‍ 20, 21 തീയതികളിലായിരിക്കും അവധിയെന്ന് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് പുറപ്പെടുവിച്ച രാജകീയ ഉത്തരവില്‍ വ്യക്തമാക്കി. ഒമാന്‍ ദേശീയദിനം ഇനി നവംബര്‍ 20 ആയിരിക്കുമെന്ന് സുല്‍ത്താന്‍ സ്ഥാനാരോഹരണ ദിനത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് അനുസൃതമായി ഒമാന്റെ ദേശീയ ദിന അവധി നവംബര്‍ …
ഖത്തർ പ്രവാസികൾക്ക് നേട്ടം: ഇംതിയാസ് കാർഡിന് 50 ശതമാനം വരെ ഇളവ്; വിരമിച്ചവർക്കും ആനുകൂല്യം
ഖത്തർ പ്രവാസികൾക്ക് നേട്ടം: ഇംതിയാസ് കാർഡിന് 50 ശതമാനം വരെ ഇളവ്; വിരമിച്ചവർക്കും ആനുകൂല്യം
സ്വന്തം ലേഖകൻ: ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് മികച്ച ആനുകൂല്യങ്ങൾ പ്രദാനം ചെയ്യാൻ ‘ഇംതിയാസ് കാർഡ്’ പുറത്തിറക്കി. വിവിധയിനം ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും 10 മുതൽ 50 ശതമാനം വരെ ഇളവ് നൽകുന്നതാണ് കാർഡ്. സൈനിക ഉദ്യോഗസ്ഥർ, സിവിലിയൻസ്, തുടങ്ങി എല്ലാ വിഭാഗം ജീവനക്കാർക്കും കാർഡ് ലഭിക്കും. മന്ത്രാലയത്തിലെ ജോലിയിൽ നിന്ന് വിരമിച്ചവർക്ക് വരെ കാർഡ് ഉപയോഗിക്കാം. ജീവനക്കാരുടെ …
പ്രവാസികൾക്ക് സ്വന്തം പേരിൽ ഒറ്റ വാഹനം; കുവൈത്തില്‍ പുതിയ ഗതാഗത നിയമം ഏപ്രില്‍ 22 മുതല്‍
പ്രവാസികൾക്ക് സ്വന്തം പേരിൽ ഒറ്റ വാഹനം; കുവൈത്തില്‍ പുതിയ ഗതാഗത നിയമം ഏപ്രില്‍ 22 മുതല്‍
സ്വന്തം ലേഖകൻ: പ്രവാസി താമസക്കാർക്ക് സ്വന്തം പേരിൽ ഒന്നിലധികം വാഹനങ്ങൾ വേണ്ടെന്ന കർശന വ്യവസ്ഥകളും ശിക്ഷാനടപടികളും ഉൾപ്പെടുന്ന കുവൈത്തിന്റെ പുതിയ ഗതാഗത നിയമം ഏപ്രിൽ 22 മുതൽ പ്രാബല്യത്തിലാകും. 48 വര്‍ഷം പഴക്കമുള്ള നിയമത്തിന് പകരമാണ് പുതിയ നിയമം. ഏപ്രില്‍ 21 വരെ മാത്രമേ നിലവിലെ നിയമത്തിന് സാധുതയുള്ളു. പുതിയ നിയമത്തില്‍ പ്രവാസി താമസക്കാരായ വ്യക്തികള്‍ക്ക് …
സിസേറിയനായി തിരക്കുകൂട്ടി യുഎസ്സിലെ ഇന്ത്യൻ സ്ത്രീകൾ; ലക്ഷ്യം മക്കൾക്ക് പൗരത്വം നേടൽ
സിസേറിയനായി തിരക്കുകൂട്ടി യുഎസ്സിലെ ഇന്ത്യൻ സ്ത്രീകൾ; ലക്ഷ്യം മക്കൾക്ക് പൗരത്വം നേടൽ
സ്വന്തം ലേഖകൻ: ജന്മാവകാശപൗരത്വം റദ്ദാക്കാനുള്ള യു.എസ് പ്രസിഡന്റിന്റ് ട്രംപിന്റെ തീരുമാനം ഏറെ ചര്‍ച്ചകള്‍ക്കും ആശങ്കകള്‍ക്കും വഴിതുറന്നിരിക്കുകയാണ്. ഉത്തരവിനെതിരേ അമേരിക്കന്‍ സംസ്ഥാനങ്ങള്‍ നിയമനടപടിക്കൊരുങ്ങുന്നതിനിടെ യു.എസ് പൗരത്വം ഉറപ്പാക്കാനുള്ള മറ്റ് വഴികള്‍ തേടുകയാണ് ഒരു വിഭാഗം. ഫെബ്രുവരി 20 എന്ന സമയപരിധി ട്രംപ് മുന്നോട്ടുവെച്ചതോടെ ഈ തീയതിക്ക് മുന്‍പ് സിസേറിയനിലൂടെ പ്രസവിക്കാനുള്ള ഇന്ത്യന്‍ വനിതകളുടെ ആവശ്യവും വര്‍ധിക്കുകയാണെന്നാണ് പുറത്തുവരുന്ന …
അറസ്റ്റ് തുടങ്ങി; ട്രംപിന്റെ ഭീഷണിയിൽ വിറച്ച് കുടിയേറ്റക്കാർ; സൈനിക വിമാനത്തിൽ നാടുകടത്തും
അറസ്റ്റ് തുടങ്ങി; ട്രംപിന്റെ ഭീഷണിയിൽ വിറച്ച് കുടിയേറ്റക്കാർ; സൈനിക വിമാനത്തിൽ നാടുകടത്തും
സ്വന്തം ലേഖകൻ: ഡൊണാൾഡ് ട്രംപ് സർക്കാർ അധികാരമേറ്റശേഷം രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നായി 538 നിയമവിരുദ്ധ കുടിയേറ്റക്കാരെ അറസ്റ്റുചെയ്തതായി യു.എസ് സർക്കാർ വൃത്തങ്ങൾ. ട്രംപ് അധികാരത്തിലേറി മൂന്ന് ദിവസത്തിനുള്ളിൽ നൂറ് കണക്കിന് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയതായും റിപ്പോർട്ടുകളുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റ് …
ട്രംപ് നാടുകടത്തുമെന്ന് ഭയം; യുഎസിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പാര്‍ട്ട്‌ടൈം ജോലി ഉപേക്ഷിച്ചേക്കും
ട്രംപ് നാടുകടത്തുമെന്ന് ഭയം; യുഎസിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പാര്‍ട്ട്‌ടൈം ജോലി ഉപേക്ഷിച്ചേക്കും
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റതോടെ പ്രതിസന്ധിയിലായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. കോളേജ് പഠനത്തിനിടെ പാര്‍ട്ട് ടൈം ജോലി ചെയ്താണ് വിദ്യാര്‍ഥികള്‍ ചെലവിനുള്ള പണം കണ്ടെത്തുന്നത്. എഫ്-1 വിസയിലുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂര്‍ വരെയാണ് കാമ്പസില്‍ ജോലി (ലൈബ്രറി അസിസ്റ്റന്റ്, ഐ.ടി അസിസ്റ്റന്റ്,ബുക്ക് സ്‌റ്റോര്‍ അസിസ്റ്റന്റ്, ഫിറ്റ്‌നസ് അസിസ്റ്റന്റ്, റിസര്‍ച്ച് അസിസ്റ്റന്റ്) …
ജന്മാവകാശ പൗരത്വം: ട്രംപിന് തിരിച്ചടി; 14 ദിവസത്തേക്ക് ഉത്തരവ് സ്റ്റേ ചെയ്ത് യുഎസ് കോടതി
ജന്മാവകാശ പൗരത്വം: ട്രംപിന് തിരിച്ചടി; 14 ദിവസത്തേക്ക് ഉത്തരവ് സ്റ്റേ ചെയ്ത് യുഎസ് കോടതി
സ്വന്തം ലേഖകൻ: അമേരിക്കയില്‍ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി. ജന്മാവകാശ പൗരത്വത്തിനുള്ള അവകാശം വെട്ടിക്കുറയ്ക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവ് നടപ്പിലാക്കാനുള്ള ട്രംപിന്റെ നീക്കം സിയാറ്റിലിലെ ഫെഡറല്‍ ജഡ്ജി താല്‍ക്കാലികമായി തടഞ്ഞു. തുടര്‍നടപടികള്‍ 14 ദിവസത്തേക്കാണ് സ്റ്റേ ചെയ്തിരിക്കുന്നത്. ട്രംപിന്റെ നീക്കത്തെ ‘നഗ്നമായ ഭരണഘടനാ ലംഘനം’ എന്നാണ് ജഡ്ജി വിശേഷിപ്പിച്ചത്. നാല് അമേരിക്കന്‍ …