സ്വന്തം ലേഖകൻ: കഴിഞ്ഞ 15 വര്‍ഷക്കാലത്തെ ഏറ്റവും തണുപ്പേറിയ രാതിയായിരുന്നു ബ്രിട്ടനില്‍ കഴിഞ്ഞുപോയത്. വെള്ളിയാഴ്ച രാത്രി ഹൈലാന്‍ഡ്സിലെ ഏറ്റവും വടക്കെയറ്റത്തുള്ള അല്റ്റ്നഹരയില് രേഖപ്പെടുത്തിയത് മൈനസ് 18.7 ഡിഗ്രി സെല്‍ഷ്യസ്. 2010ന് ശേഷം ബ്രിട്ടന് കാണുന്ന ഏറ്റവും തണുപ്പേറിയ രാത്രിയായിരുന്നു അത്. അന്ന് ബ്രിട്ടന്റെ പല ഭാഗങ്ങളിലും താപനില മൈനസ് 15 ഡിഗ്രി വരെ താഴ്ന്നപ്പോള്‍ അല്റ്റ്നഹരയില് …
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റായി വീണ്ടും ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പങ്കെടുക്കുമെന്നും മന്ത്രാലയം അറിയിച്ചു. ജനുവരി 20 നാണു ട്രംപിന്റെ സത്യപ്രതിജ്ഞ. യുഎസ് സന്ദർശന വേളയിൽ, ട്രംപ് ഭരണകൂടത്തിലെ പ്രതിനിധികളുമായും …
സ്വന്തം ലേഖകൻ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുമ്പോൾ ശക്തിപ്രാപിച്ച് ഗൾഫ് കറൻസികൾ. ഒരു ദിർഹത്തിന് 23.47 രൂപ. വിനിമയ നിരക്കിന്റെ ആനുകൂല്യം സ്വന്തമാക്കി പ്രവാസികൾ. ശമ്പളം ലഭിച്ച സമയമായതിനാൽ എക്സ്ചേഞ്ചുകളിലും തിരക്കു കൂടി. ഇടപാടിൽ 15 ശതമാനം വർധനയുണ്ടെന്ന് വിവിധ എക്സ്ചേഞ്ച് അധികൃതർ അറിയിച്ചു. എന്നാൽ രാജ്യാന്തര നിരക്ക് പൂർണമായും ലഭിക്കുന്നതും സേവന നിരക്കില്ലാത്തതുമായ ഓൺലൈൻ …
സ്വന്തം ലേഖകൻ: തൊഴിൽ സേവന കമ്പനികളെ നിയന്ത്രിക്കുന്നതിനായി റിക്രൂട്ട്മെന്റ് നിയമം കർശനമാക്കി സൗദി അറേബ്യ. വൻകിട കമ്പനികൾ ഒരു കോടി റിയാൽ ബാങ്ക് ഗാരന്റി നൽകണമെന്നും 10 വർഷത്തെ ലൈസൻസ് നേടുന്നതിന് 10 കോടി റിയാൽ മൂലധനം നിലനിർത്തണമെന്നുമാണ് പുതിയ നിബന്ധന. ഇടത്തരം സ്ഥാപനങ്ങൾ 50 ലക്ഷം റിയാൽ ബാങ്ക് ഗാരന്റി നൽകണം. 5 വർഷത്തെ …
സ്വന്തം ലേഖകൻ: ഒമാൻ ദേശീയ ദിനം ഇനി മുതൽ നവംബർ 20ന് ആഘോഷിക്കുമെന്ന് സുൽത്താൻ ഹൈതം ബിൻ താരിക് പ്രഖ്യാപിച്ചു. സ്ഥാനാരോഹണ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 1744 മുതൽ ഇമാം സയ്യിദ് അഹമ്മദ് ബിൻ സയ്യിദ് അൽ ബുസൈദിയുടെ കൈകളാൽ ഈ രാജ്യത്തെ സേവിക്കാൻ അൽ ബുസൈദി കുടുംബം …
സ്വന്തം ലേഖകൻ: ബയോമെട്രിക് വിരലടയാളം ഇനിയും രജിസ്റ്റർ ചെയ്യാൻ ബാക്കിയുള്ള പ്രവാസികൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ബയോമെട്രിക് രജിസ്ട്രേഷനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിച്ച സാഹചര്യത്തിലാണിത്. ഇവർക്ക് രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യണമെങ്കിൽ ഇനി വിരലടയാള രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥന് പറഞ്ഞു. ഡിസംബര്‍ 31ന് മുമ്പായി ബയോമെട്രിക് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിൽ …
സ്വന്തം ലേഖകൻ: ഖത്തറിൽ മൂടൽമഞ്ഞ് കനക്കുന്ന സാഹചര്യത്തിൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ. ആഭ്യന്തര മന്ത്രാലയമാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. സുരക്ഷാ നിർദേശങ്ങൾ സാമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. മൂടൽമഞ്ഞുള്ളപ്പോൾ അമിത വേഗം, ഓവർ ടേക്കിങ്, പാത മാറൽ എന്നിവ ഒഴിവാക്കണം. തിരിയുന്നതിനും ലൈൻ മാറുന്നതിനും മുൻപ് ലൈറ്റിട്ട് പിറകിൽ വരുന്ന വാഹനത്തിന് സിഗ്നൽ നൽകണം. …
സ്വന്തം ലേഖകൻ: യു.എസിന്റെ നീന്തൽ സൂപ്പർ താരം ഗാരി ഹാൾ ജൂനിയറിന് കാട്ടുതീയിൽ നഷ്ടമായത് നിധിപോലെ കാത്തുസൂക്ഷിച്ചിരുന്ന അഞ്ച് സ്വർണമുൾപ്പെടെ പത്ത് ഒളിംപിക് മെഡലുകളാണ്. പസഫിക് പാലിസാഡ്സിലായിരുന്നു ഗാരിയുടെ വീട്. കാട്ടുതീയിൽനിന്ന് വളർത്തുനായയെ മാത്രമേ അദ്ദേഹത്തിന് രക്ഷിക്കാനായുള്ളൂ. ഹോളിവുഡ് സിനിമാവ്യവസായ തലസ്ഥാനമായ ലോസ് ആഞ്ജലിസിൽ താമസിച്ചിരുന്ന താരങ്ങളിൽ ഭൂരിഭാഗത്തിന്റെയും വീടുകളും കത്തിനശിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെ കൂടുതൽ …
സ്വന്തം ലേഖകൻ: ലിബറല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തിനുള്ള മത്സരത്തിനില്ലെന്ന് നിലപാട് വ്യക്തമാക്കി ഇന്ത്യന്‍വംശജയും കാനഡയുടെ ട്രാന്‍സ്പോര്‍ട്ട് മന്ത്രിയുമായ അനിത ആനന്ദ്. പാര്‍ലമെന്റിലേക്ക് ഇനി മത്സരിക്കാനില്ലെന്നും അവര്‍ പറഞ്ഞു. ലിബറല്‍ പാര്‍ട്ടി തലവനായിരുന്ന ജസ്റ്റിന് ട്രൂഡോ പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ ഈ രണ്ട് പദവികളിലേക്കും ഉയര്‍ന്നുകേട്ട പേരായിരുന്നു അനിതയുടേത്. രാഷ്ട്രീയജീവിതത്തില്‍നിന്ന് പിന്‍വാങ്ങി, അക്കാദമിക മേഖലയിലേക്ക് മടങ്ങുകയാണെന്നും അവര്‍ എക്സില്‍ …
സ്വന്തം ലേഖകൻ: ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറി സംസ്ഥാനത്ത് പൊതുതിരഞ്ഞെടുപ്പിലൂടെ വിജയിച്ച മന്ത്രി ജിന്സണ് ആന്റോ ചാള്‍സിന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. മന്ത്രിയായശേഷം ആദ്യമായി കേരളത്തിലേക്ക് എത്തുന്ന ജിന്‍സനെ കാത്ത് സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെടെ നിരവധി ആളുകള്‍ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ജിന്സണ് കൊച്ചിയില്‍ എത്തിയത്. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ …