സ്വന്തം ലേഖകൻ: സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്ന നടി ഹണി റോസിന്റെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഈശ്വര്‍. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ചേക്കും. പരാതിയില്‍ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. നിയമോപദേശം തേടിയ ശേഷം മാത്രമേ കേസെടുക്കൂവെന്നാണ് പോലീസിന്റെ നിലപാട്. നിയമോപദേശം കിട്ടുന്ന മുറയ്ക്ക് നടപടികള്‍ വേഗത്തിലാക്കും. ബോബി ചെമ്മണൂരിനെതിരായ പരാതിയില്‍ ഹണി …
സ്വന്തം ലേഖകൻ: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീം കേരളത്തില്‍ സൗഹൃദമത്സരത്തിന് എത്തുന്നത് സംബന്ധിച്ച സംസ്ഥാന കായികമന്ത്രിയുടെ പ്രഖ്യാപനത്തില്‍ ആശയക്കുഴപ്പം. മെസി ഒക്ടോബര്‍ 25-ന് കേരളത്തിലെത്തുമെന്ന് കഴിഞ്ഞദിവസം മന്ത്രി വി. അബ്ദുറഹ്‌മാന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പിന്നീട് ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ വ്യക്തത തേടിയപ്പോള്‍ അദ്ദേഹം ഒഴിഞ്ഞുമാറി. 25-ന് കേരളത്തിലെത്തുന്ന മെസി നവംബര്‍ രണ്ടുവരെ കേരളത്തില്‍ …
സ്വന്തം ലേഖകൻ: സര്‍ക്കാര്‍ ബോണ്ടുകളുടെ മേല്‍ നല്‍കേണ്ട തുക (യീല്‍ഡ്) വീണ്ടു ഉയര്‍ന്നതോടെ റേച്ചല്‍ റീവിസിന്റെ നയങ്ങള്‍ക്കെതിരെ മന്ത്രിസഭയ്ക്കകത്തു നിന്നും ആശങ്കകള്‍ ഉയരുകയാണ്. 10 വര്‍ഷത്തെ ബോണ്ടിന്മേലുള്ള യീല്‍ഡ് 4.85 ശതമാനമായി ഉയര്‍ന്നപ്പോള്‍ 30 വര്‍ഷത്തേതിന്റേത് 5.41 ശതമാനം വരെ ഉയര്‍ന്നു. അതിനിടയിലാണ് ബ്രിട്ടനില്‍ പണപ്പെരുപ്പവും പലിശയും ഉയര്‍ന്ന നിരക്കില്‍ തുടര്‍ന്നേക്കുമെന്ന പ്രവചനം ഉണ്ടാകുന്നത്. പൗണ്ടിന്റെ …
സ്വന്തം ലേഖകൻ: ലിഫ്റ്റിൽ കുടുങ്ങിയ വെന്റിലേറ്റർ രോഗിയെ സഹായിച്ച സിസ്റ്റർ ഐമി വർഗീസിന് അംഗീകാരമായി ഡെയ്സി അവാർഡ്. ന്യൂയോർക്ക് സിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന എറണാകുളം തിരുവാണിയൂർ സ്വദേശി സിസ്റ്റർ ഐമി വർഗീസിനാണു അവാർഡ് ലഭിച്ചിരിക്കുന്നത്. ഇന്ത്യ പെന്തകോസ്ത് ദൈവസഭ പിറവം സെന്റർ വെട്ടിക്കൽ സഭാ അംഗമായിരുന്ന സിസ്റ്റർ ഐമി വർഗീസ് ഇപ്പോൾ പാസ്റ്റർ സാബു …
സ്വന്തം ലേഖകൻ: ലൊസാഞ്ചലസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 10 ആയി. ചൂടുകാറ്റ് തുടരുന്നതിനാൽ അഞ്ചിടത്തായി താണ്ഡവമാടുന്ന കാട്ടുതീയുടെ 6% മാത്രമാണ് അണയ്ക്കാനായത്. 34,000 ഏക്കർ കത്തിയമർന്നു. പതിനായിരത്തിലേറെ കെട്ടിടങ്ങൾ കത്തിനശിച്ചു. 1,80,000 ആളുകളെ ഒഴിപ്പിച്ചു. 2 ലക്ഷത്തിലേറെ ആളുകൾ ഒഴിപ്പിക്കൽ ഭീഷണിയിലാണ്. 15,000 കോടിയോളം ഡോളറിന്റെ നഷ്ടം കണക്കാക്കുന്നു. ഒട്ടേറെ പ്രമുഖരുടെ …
സ്വന്തം ലേഖകൻ: പ്രവാസികളുടെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നു വിവിധ സംഘടനാ പ്രതിനിധികൾ പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വർധിച്ചു വരുന്ന വിമാന നിരക്ക് സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതല്ല. ഇത് നേരിടാൻ ബജറ്റ് സർവീസുകൾ അടക്കം ആരംഭിച്ചിട്ടും സീസൺ സമയത്ത് മറ്റൊരു സെക്ടറിലും ഇല്ലാത്ത നിരക്ക് നൽകിയാണ് പ്രവാസികൾ സഞ്ചരിക്കുന്നത്. യാത്രക്കൂലിക്ക് പരിധി നിശ്ചയിക്കണമെന്ന് …
സ്വന്തം ലേഖകൻ: സാങ്കേതിക തകരാർ മൂലം സർവീസ് മുടങ്ങിയ അബുദാബി – കോഴിക്കോട് എയർ ഇന്ത്യാ എക്സ്‌പ്രസ് ഇന്നു പുലർച്ചെ യാത്രതിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ പുലർച്ചെ കരിപ്പൂരിലേക്കു പോകേണ്ടിയിരുന്ന വിമാനമാണ് ബ്രേക്ക് തകരാർ മൂലം മണിക്കൂറുകളോളം യാത്രക്കാരുമായി റൺവേയിൽ കിടന്നത്. തകരാർ പരിഹരിക്കാൻ കഴിയാതെ വന്നതോടെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. സർവീസ് സമയം മാറ്റിയതോടെ …
സ്വന്തം ലേഖകൻ: ആഭ്യന്തര ഉൽപാദന മേഖലയെ ശക്തിപ്പെടുത്തുക, സ്വകാര്യമേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളിൽ ഊന്നി ഖത്തറിന്‍റെ ദേശീയ ഉൽപാദന നയം പ്രഖ്യാപിച്ചു. 2030 വരെ ആറു വർഷത്തേക്കുള്ള ഖത്തർ നാഷനൽ മാനുഫാക്ചറിങ് സ്ട്രാറ്റജിയാണ് വാണിജ്യ-വ്യവസായ മന്ത്രാലയം കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. വ്യവസായിക വൈവിധ്യവൽക്കരണം, സുസ്ഥിര വളർച്ച എന്നിവ കൂടി ഉൾകൊള്ളുന്നതാണ് പുതിയ നയം. ഖത്തർ …
സ്വന്തം ലേഖകൻ: കാനഡ അമേരിക്കയുടെ 51-ാം സംസ്ഥാനമാകുമെന്ന നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പരാമര്‍ശം രാജി പ്രഖ്യാപനം നടത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വീണ്ടും തള്ളി. ട്രംപിന്റെ അഭിപ്രായപ്രകടനം ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്നാണ് ട്രൂഡോ വിശേഷിപ്പിച്ചത്. കനേഡിയന്‍ പൗരന്മാര്‍ക്ക് സ്വന്തം രാജ്യത്തെക്കുറിച്ച് അഭിമാനമുണ്ട്. തങ്ങള്‍ അമേരിക്കക്കാരല്ലയെന്നും ട്രൂഡോ കൂട്ടിച്ചേര്‍ത്തു. ട്രൂഡോ സിഎന്‍എന്നിന് നല്‍കിയ …
സ്വന്തം ലേഖകൻ: മന്ത്രിയായ ശേഷം ആദ്യമായി ജന്മനാട്ടിലെത്തുന്ന ആസ്‌ട്രേലിയൻ മലയാളി ജിൻസൺ ആന്റോ ചാൾസിനെ സ്വീകരിക്കാൻ സഹപ്രവർത്തകരും സ്നേഹിതരും കുടുംബാംഗങ്ങളും ഒരുങ്ങുന്നു. ശനിയാഴ്ച രാത്രി പത്തിന് കൊച്ചി ഇന്റർ നാഷണൽ എയർപോർട്ടിൽ എത്തുന്ന ജിൻസനെ അങ്കമാലി എംഎൽഎ റോജി എം ജോണിന്റെ നേതൃത്വത്തിലാണ് സ്വീകരിക്കുന്നത്. ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിൽ മന്ത്രിയായ ജിൻസൺ ആന്റോ ചാൾസ് ഓസ്‌ട്രേലിയയിൽ …