1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദികളെ നിയമിക്കാതിരി ക്കാന്‍ പ്രവാസികളെ കൊണ്ട് വീസയില്ലാതെ ജോലി ചെയ്യിച്ചാൽ കർശന നടപടി
സൗദികളെ നിയമിക്കാതിരി ക്കാന്‍ പ്രവാസികളെ കൊണ്ട് വീസയില്ലാതെ ജോലി ചെയ്യിച്ചാൽ കർശന നടപടി
സ്വന്തം ലേഖകൻ: സൗദി പൗരന്മാരെ നിയമിക്കുന്നതിനുള്ള നിയമങ്ങള്‍ മറികടന്ന് തൊഴില്‍ ലൈസന്‍സില്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത ജോലികള്‍ ചെയ്യാന്‍ പ്രവാസികളെ അനുവദിക്കുന്ന തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പ്ുമായി സൗദി അറേബ്യ. ഒരു വിദേശ തൊഴിലാളിയെ അവരുടെ ലൈസന്‍സില്‍ പറഞ്ഞിട്ടില്ലാത്ത തൊഴിലില്‍ ഏര്‍പ്പെടാന്‍ അനുവദിക്കുന്നത് സൗദി തൊഴില്‍ നിയമങ്ങളുടെ ലംഘനമാണെന്ന് സൗദി മനുഷ്യ വിഭവ സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഇത്തരം നിയമ …
സൗദി ജയിലിലുള്ള അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് വൈകും: വിധി പറയാൻ മാറ്റി
സൗദി ജയിലിലുള്ള അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് വൈകും: വിധി പറയാൻ മാറ്റി
സ്വന്തം ലേഖകൻ: സ്വദേശി ബാലൻ കൊല്ലപ്പെട്ട കേസിൽ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് ഇന്നുണ്ടായില്ല. പബ്ലിക് പ്രോസിക്യൂഷൻ സമർപ്പിച്ച വാദങ്ങൾ ഖണ്ഡിച്ചു സമർപ്പിച്ച വിശദാംശങ്ങൾ കോടതി ഫയലിൽ സ്വീകരിക്കുകയും വിധി പറയാൻ കേസ് മാറ്റുകയും ചെയ്തു. അടുത്ത സിറ്റിങ് തീയതി ഉടൻ ലഭിക്കുമെന്നും റിയാദ് സഹായ സമിതി …
ദുബായ് ഇനി ‘നടക്കും’; ദുബായ് വാക്ക് പദ്ധതി പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്; 6500 കിലോ മീറ്റർ നടപ്പാത
ദുബായ് ഇനി ‘നടക്കും’; ദുബായ് വാക്ക് പദ്ധതി പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്; 6500 കിലോ മീറ്റർ നടപ്പാത
സ്വന്തം ലേഖകൻ: സൈക്കിള്‍ സൗഹൃദനഗരമായ ദുബായ് ഇനി നടത്തം കൂടി പ്രോത്സാഹിപ്പിക്കും. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ‘ദുബായ് വാക്ക്’ പദ്ധതി പ്രഖ്യാപിച്ചു. 3,300 കിലോമീറ്റർ വീസ്തൃതിയിലാണ് ‘ദുബായ് വാക്ക്’ പദ്ധതി ഒരുങ്ങുന്നത്. മ്യൂസിയം ഓഫ് ഫ്യൂച്ചർ അല്‍ റാസ് എന്നിങ്ങനെ രണ്ട് മേഖലകളിലാണ് …
‘ഏകാധിപത്യഭരണം അവസാനിച്ചു’, സിറിയ പിടിച്ചെടുത്തതായി വിമതരുടെ പ്രഖ്യാപനം; അസദ് നാടുവിട്ടു?
‘ഏകാധിപത്യഭരണം അവസാനിച്ചു’, സിറിയ പിടിച്ചെടുത്തതായി വിമതരുടെ പ്രഖ്യാപനം; അസദ് നാടുവിട്ടു?
സ്വന്തം ലേഖകൻ: അസദ് ഭരണകൂടത്തിൽ നിന്ന് സിറിയയെ മോചിപ്പിച്ചുവെന്ന് അവകാശപ്പെട്ട് വിമതർ. ഡമാസ്കസിലേക്ക് കടന്നതോടെ പ്രസിഡന്‍റ് ബഷർ അൽ അസദ് ഇവിടെ നിന്ന് കടന്നിരുന്നു. ഇതിന് പിന്നാലെയാണ് സിറിയയെ അസദ് ഭരണകൂടത്തിൽ നിന്ന് മോചിപ്പിച്ചുവെന്നവകാശപ്പെട്ടുകൊണ്ട് വിമതർ പ്രഖ്യാപനം നടത്തിയത്. ഇത് പുതിയൊരു തുടക്കത്തിന്റെ ആരംഭം, ഇരുണ്ടയുഗത്തിന്റെ അന്ത്യമെന്ന് ഹയാത് തഹ്‌രീർ അൽ-ഷാമിൻ്റെ (എച്ച്.ടി.എസ്.) നേതാവ് ടെലഗ്രാമിൽ …
വിമാനപാതയില്‍ പട്ടം! തിരുവന ന്തപുരത്ത്‌ ആറു വിമാനങ്ങളു ടെ വഴി മുടങ്ങി; നാലു വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
വിമാനപാതയില്‍ പട്ടം! തിരുവന ന്തപുരത്ത്‌ ആറു വിമാനങ്ങളു ടെ വഴി മുടങ്ങി; നാലു വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
സ്വന്തം ലേഖകൻ: വിമാനപാതയില്‍ പറന്ന പട്ടം കാരണം വഴിമുടങ്ങിയത് ആറു വിമാനങ്ങള്‍ക്ക്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേക്ക് 200 അടിയോളം മുകളിലായി പറന്ന പട്ടം വൈകീട്ട് രണ്ടു മണിക്കൂറോളം വ്യോമഗതാഗതം അലങ്കോലമാക്കി. നാലു വിമാനങ്ങളെ വഴിതിരിച്ച് വിട്ടു. പുറപ്പെടാനൊരുങ്ങിയ രണ്ടു വിമാനങ്ങളുടെ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ബേയിലേക്ക് തിരിച്ചെത്തിച്ചു. രാജീവ് അക്കാദമിയുടെ പരിശീലനവിമാനത്തിന്റെ പറക്കലും നിര്‍ത്തിവെച്ചു. …
വിശ്വാസികള്‍ക്ക് ധന്യനിമിഷം; മാര്‍ ജോര്‍ജ്‌ കൂവക്കാട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു
വിശ്വാസികള്‍ക്ക് ധന്യനിമിഷം; മാര്‍ ജോര്‍ജ്‌ കൂവക്കാട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു
സ്വന്തം ലേഖകൻ: കത്തോലിക്ക സഭയുടെ രാജകുമാരന്മാരുടെ ഗണത്തില്‍ ഇനി മാര്‍ ജോര്‍ജ് കൂവക്കാടും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ഭക്തിസാന്ദ്രമായ സ്ഥാനാരോഹണ ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനിക ചിഹ്നങ്ങള്‍ അണിയിച്ചതോടെ മാര്‍ കൂവക്കാട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. ഭാരത കത്തോലിക്ക സഭയ്ക്ക് ഇത് ചരിത്ര നിമിഷവും അഭിമാനമുഹൂര്‍ത്തവുമായി. ഇന്ത്യൻ സമയം രാത്രി 9.23-ന് ഇരുപതാമത്തെ …
കുടിയേറ്റ നയത്തിന്റെ പേരിൽ ലേബറിന്റെ ജനപ്രീതി കുത്തനെ താഴേക്ക്; വീഴ്ച നേട്ടമാക്കി റിഫോംസ് യുകെ പാര്‍ട്ടി
കുടിയേറ്റ നയത്തിന്റെ പേരിൽ ലേബറിന്റെ ജനപ്രീതി കുത്തനെ താഴേക്ക്; വീഴ്ച നേട്ടമാക്കി റിഫോംസ് യുകെ പാര്‍ട്ടി
സ്വന്തം ലേഖകൻ: കടുത്ത വലതുപക്ഷ നിലപാടുകളുള്ള യു കെ റിഫോം പാര്‍ട്ടി ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടിക്കും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും ഭീഷണിയായി വളരുകയാണെന്ന് പുതിയ അഭിപ്രായ സര്‍വ്വേഫലങ്ങള്‍ കാണിക്കുന്നു. മോര്‍ ഇന്‍ കോമണ്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞത് കഴിഞ്ഞയാഴ്ച നീജെല്‍ ഫരാജിന്റെ പാര്‍ട്ടി മൂന്ന് പോയിന്റുകള്‍ അധികമായി നേടി എന്നാണ്. നവംബര്‍ 29 നും ഡിസംബര്‍ 2 …
90 മൈല്‍ വേഗതയില്‍ ഡരാ ചുഴലിക്കാറ്റ് ബ്രിട്ടനിലേക്ക്; റോഡ്, റയിൽ, വ്യോമ ഗതാഗതം താളംതെറ്റും
90 മൈല്‍ വേഗതയില്‍ ഡരാ ചുഴലിക്കാറ്റ് ബ്രിട്ടനിലേക്ക്; റോഡ്, റയിൽ, വ്യോമ ഗതാഗതം താളംതെറ്റും
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ ആഞ്ഞടിക്കാൻ ഡരാഗ് കൊടുങ്കാറ്റ്. 90 മൈല്‍ വേഗതയില്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ബ്രിട്ടീഷ് തീരമണഞ്ഞ് ഡരാഗ് കൊടുങ്കാറ്റ്. ആദ്യം അയര്‍ലണ്ടില്‍ പ്രവേശിച്ച കൊടുങ്കാറ്റിന്റെ തീവ്രത വ്യക്തമാക്കി കൗണ്ടി മയോയില്‍ നിന്നുള്ള കനത്ത കാറ്റിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അര്‍ദ്ധരാത്രിയോടെ യുകെയില്‍ ഡരാഗ് കൊടുങ്കാറ്റ് സമ്പൂര്‍ണ്ണ ശക്തി കൈവരിച്ചു. വെയില്‍സ് അബെറിസ്റ്റ്വിത്തിലെ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ …
അബുദാബിയിൽ ഡ്രൈ​വ​റി​ല്ലാ ഊ​ബ​ര്‍ ടാ​ക്‌​സി പു​റ​ത്തി​റ​ക്കി; സേ​വ​നം അ​ടു​ത്ത വ​ർ​ഷം മു​ത​ൽ
അബുദാബിയിൽ ഡ്രൈ​വ​റി​ല്ലാ ഊ​ബ​ര്‍ ടാ​ക്‌​സി പു​റ​ത്തി​റ​ക്കി; സേ​വ​നം അ​ടു​ത്ത വ​ർ​ഷം മു​ത​ൽ
സ്വന്തം ലേഖകൻ: എ​മി​റേ​റ്റി​ൽ ഡ്രൈ​വ​റി​ല്ലാ ഊ​ബ​ര്‍ ടാ​ക്‌​സി പു​റ​ത്തി​റ​ക്കി. ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന സാ​ങ്കേ​തി​ക​വി​ദ്യാ രം​ഗ​ത്തെ പ്ര​മു​ഖ സ്ഥാ​പ​ന​മാ​യ വി ​റൈ​ഡു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് അ​ബൂ​ദ​ബി​യി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ ഡ്രൈ​വ​റി​ല്ലാ ഊ​ബ​ര്‍ ടാ​ക്‌​സി നി​ര​ത്തി​ലി​റ​ക്കി​യ​ത്. പ്ര​ഖ്യാ​പ​ന​ച്ച​ട​ങ്ങി​ല്‍ പ്ര​സി​ഡ​ന്‍ഷ്യ​ല്‍ കോ​ട​തി ഡെ​പ്യൂ​ട്ടി ചെ​യ​ര്‍മാ​ന്‍ ശൈ​ഖ് ഹം​ദാ​ന്‍ ബി​ന്‍ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ന്‍ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. സ​അ​ദി​യാ​ത്ത് ഐ​ല​ന്‍ഡ്, യാ​സ് ഐ​ല​ന്‍ഡ്, സാ​യി​ദ് …
ബഹ്‌റൈനിൽ ജോലി അവസാനിപ്പിക്കുന്ന പ്രവാസികൾക്കുള്ള ആനുകൂല്യം ഇനി ഉടൻ അക്കൗണ്ടിൽ
ബഹ്‌റൈനിൽ ജോലി അവസാനിപ്പിക്കുന്ന പ്രവാസികൾക്കുള്ള ആനുകൂല്യം ഇനി ഉടൻ അക്കൗണ്ടിൽ
സ്വന്തം ലേഖകൻ: ബഹ്‌റൈനിൽ സ്വകാര്യ മേഖലയിൽ തൊഴിൽ ചെയ്യുന്ന പ്രവാസികൾക്ക് ആശ്വാസകരമായി ഇൻഡെംനിറ്റി ആനുകൂല്യം സംബന്ധിച്ച് ഗവൺമെൻറ് ഉത്തരവ് പുറത്തിറങ്ങി. ഇനി മുതൽ ജോലി അവസാനിപ്പിക്കുമ്പോൾ പ്രവാസികൾക്ക് ലഭിക്കേണ്ട അവരുടെ ഇൻഡമ്‌നിറ്റി ആനുകൂല്യം ഉടൻതന്നെ ബാങ്ക് അക്കൗണ്ടിൽ വരും. പ്രവാസികളുടെ ഇൻഡെംനിറ്റി ആനുകൂല്യം സംബന്ധിച്ച് പുറത്തിറങ്ങിയ പുതിയ ഉത്തരവ് പ്രകാരം സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷനിലേക്ക് തൊഴിലുടമകൾ …