സ്വന്തം ലേഖകൻ: യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത 60 വയസ്സ് കഴിഞ്ഞ വിദേശികൾക്ക് വീസ പുതുക്കാൻ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം). 2021 ജനുവരി ഒന്ന് മുതൽ ഏർപ്പെടുത്തിയ നിയന്ത്രണമാണ് ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നിർദ്ദേശത്തെ തുടർന്ന് ഉപേക്ഷിച്ചത്. പബ്ലിക് അതോറിറ്റി …
സ്വന്തം ലേഖകൻ: 2025 അവസാനത്തോടെ കാനഡയിലെ 50 ലക്ഷം താൽക്കാലിക പെർമിറ്റുകളുടെ കാലവാധി അവസാനിക്കുന്നതിനാൽ രാജ്യത്തെത്തിയ ഭൂരുഭാഗം ആളുകളും സ്വമേധയാ രാജ്യം വിട്ടേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ കോമൺസ് ഇമിഗ്രേഷൻ കമ്മിറ്റിയെ അറിയിച്ചു. കാലവാധി അവസാനിക്കുന്ന പെർമിറ്റുകളിൽ 766,000 എണ്ണം വിദേശ വിദ്യാർത്ഥികളുടേതാണ്. കാനഡയുടെ സമീപകാല നയം മാറ്റങ്ങളാണ് അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ …
സ്വന്തം ലേഖകൻ: ലൈംഗികത്തൊഴിലാളികൾക്ക് പ്രസവാവധിയും തൊഴിൽ അവധിയും നൽകി ചരിത്രം കുറിച്ച് ബെൽജിയം. ഇതോടെ ലോകത്തിൽ തന്നെ ഇങ്ങനെയൊരു തീരുമാനമെടുക്കുന്ന ആദ്യ രാജ്യമായി ബെൽജിയം മാറി. 2022-ൽ ബെൽജിയം ലൈംഗിക തൊഴിൽ കുറ്റകൃത്യമല്ലാതാക്കി മാറ്റിയിരുന്നു. ജർമനി, ഗ്രീസ്, നെതർലൻഡ്, തുർക്കി എന്നീ രാജ്യങ്ങളിലും നിയമത്തിന് പ്രാബല്യം നൽകിയിരുന്നു. എന്നാൽ തൊഴിൽ നിയമങ്ങളടക്കം നടപ്പിലാക്കുന്ന ആദ്യ രാജ്യമായിരിക്കുകയാണ് …
സ്വന്തം ലേഖകൻ: അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ തലപ്പത്തേക്ക് ഒരു ഇന്ത്യൻ വംശജൻ വരുമെന്ന് സൂചന. തന്റെ വിശ്വസ്തനായ ഇന്ത്യൻ വംശജൻ കാഷ് പട്ടേലിനെ ഡൊണൾഡ് ട്രംപ് നിർദേശിച്ചു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യ ട്രംപ് മന്ത്രിസഭയിൽ ഇന്റലിജന്‍സ്, പ്രതിരോധ മേഖലകളില്‍ നിര്‍ണ്ണായക പദവികള്‍ കൈകാര്യം ചെയ്തിരുന്നയാളായിരുനു കാഷ്. 1980ൽ ന്യൂയോർക്കിലെ ഗാർഡൻ …
സ്വന്തം ലേഖകൻ: ഇന്ത്യ അടക്കമുളള ബ്രിക്സ് രാജ്യങ്ങളെ ഭീഷണിപ്പെടുത്തി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അംഗരാജ്യങ്ങൾ വിനിമയത്തിനായി ഡോളർ തന്നെ ഉപയോഗിക്കണമെന്നും അല്ലെങ്കിൽ 100 ശതമാനം നികുതി ഈടാക്കുമെന്നാണ ട്രംപിന്റെ ഭീഷണി. സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ്ട്രംപിന്റെ പ്രതികരണം. കഴിഞ്ഞ വർഷങ്ങളിൽ റഷ്യയും ചൈനയും അടക്കമുളള അംഗരാജ്യങ്ങൾ ഡോളർ അല്ലാത്ത മറ്റെന്തെങ്കിലും വിനിമയ സാധ്യതകൾ തേടുന്നുണ്ടായിരുന്നു. …
സ്വന്തം ലേഖകൻ: ഫെംഗൽ ചുഴലിക്കാറ്റ് ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ തമിഴ്‌നാട് തീരം പിന്നിട്ടതോടെ കരയിലേക്ക് കടക്കുന്ന പ്രക്രിയ പൂർത്തിയാക്കിയതായി ഐഎംഡി അറിയിച്ചു. കരയിലേക്ക് കടന്നതിന് ശേഷം, ഫെംഗൽ ചുഴലിക്കാറ്റ് പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുമെന്നും അടുത്ത ആറ് മണിക്കൂറിനുള്ളിൽ ആഴത്തിലുള്ള ന്യൂനമർദമായി മാറുമെന്നും പ്രവചിക്കപ്പെടുന്നു. ഫെംഗല്‍ ചുഴലിക്കാറ്റ് കര തൊട്ടതോടെ …
സ്വന്തം ലേഖകൻ: തെലങ്കാനയിലെ ഖമ്മം ജില്ലയിൽ നിന്നുള്ള എംബിഎ വിദ്യാർഥി സായ് തേജ (22) ഷിക്കാഗോയിൽ വെടിയേറ്റ് മരിച്ചു. പെട്രോൾ പമ്പിൽ വെച്ചാണ് അജ്ഞാതരുടെ വെടിയേറ്റ് സായ് തേജ മരിച്ചത്. മറ്റൊരു ജോലി ആവശ്യത്തിനായി പുറത്തുപോയ സുഹൃത്തിനെ സഹായിക്കാനായി അധികജോലി ചെയ്യുകയായിരുന്നു വിദ്യാർഥി. ഈ നേരത്താണ് പമ്പിലെത്തിയ അക്രമികൾ സായിക്ക് നേരെ വെടിയുതിർത്തത്. പഠനത്തിനായി ഷിക്കാഗോയിലെത്തിയ …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലും വെയില്‍സിലും ദയാവധം നിയമ വിധേയമാക്കാനുള്ള സുപ്രധാന ബില്ലില്‍ പാര്‍ലമെന്റിന്റെ പ്രാഥമിക അംഗീകാരം. വികാരപരമായ പ്രസംഗങ്ങള്‍ക്കും പ്രസ്താവനകള്‍ക്കും ഒടുവിലാണ് 275നെതിരെ 330 വോട്ടുകള്‍ക്ക് ബില്ല് പാസായത്. എതാനും മാസങ്ങള്‍ നീളുന്ന മറ്റ് പാര്‍ലമെന്ററി നടപടികള്‍കൂടി പൂര്‍ത്തിയായാല്‍ ബില്ല് നിയമമായി മാറും. ഇതോടെ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പ്രായപൂര്‍ത്തിയായ ഒരു രോഗിക്ക് ആറു മാസത്തിനുള്ളില്‍ മരണം …
സ്വന്തം ലേഖകൻ: കഴിഞ്ഞ വർഷം 41,000-ത്തിലധികം ഇന്ത്യക്കാർ അമേരിക്കയിൽ അഭയം തേടിയതായും, മുൻവർഷത്തെ അപേക്ഷിച്ച് 855% വർധനവാണിതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പാർലമെന്റിനെ അറിയിച്ചു. ഇന്ത്യൻ അഭയാർഥികൾ “വ്യക്തിപരമായ നേട്ടങ്ങൾ”ക്കായി രാജ്യത്തെയും സമൂഹത്തെയും “അപമാനിക്കുന്ന”തായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (എംഇഎ) പറയുന്നു. ഗുജറാത്തിൽ നിന്നാണ് പകുതിയോളം അഭയാർഥികൾ വരുന്നതെന്നു വെളിപ്പെടുത്തുന്ന ഡേറ്റയെ തുടർന്നാണ് ഈ പ്രസ്താവന. …
സ്വന്തം ലേഖകൻ: ദേശീയദിനവുമായി ബന്ധപ്പെട്ട് പൊതു അവധി പ്രഖ്യാപിച്ച ഡിസംബർ രണ്ട്, മൂന്ന് ദിവസങ്ങളിൽ പാർക്കിങ് സൗജന്യമാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ബഹുനില പാർക്കിങ് ഒഴികെയുള്ള ഇടങ്ങളിലാണ് പാർക്കിങ് സൗജന്യം. വാരാന്ത്യ അവധി ദിനമായ ഞായറാഴ്ചകൂടി വരുന്നതോടെ ഫലത്തിൽ മൂന്നുദിവസം പാർക്കിങ് ഇളവ് ലഭിക്കും. അതേസമയം, അവധിദിനങ്ങളില് പൊതുഗതാഗത സർവിസുകളായ ബസ്, മെട്രോ, …