1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഉയര്‍ന്ന വീസാ ഫീസും എന്‍എച്ച്എസ് സര്‍ചാര്‍ജും; യുകെയിലേക്ക് വിദഗ്ധരുടെ വരവ് കുറഞ്ഞു; കുറയ്ക്കുമോ ഫീസ്?
ഉയര്‍ന്ന വീസാ ഫീസും എന്‍എച്ച്എസ് സര്‍ചാര്‍ജും; യുകെയിലേക്ക് വിദഗ്ധരുടെ വരവ് കുറഞ്ഞു; കുറയ്ക്കുമോ ഫീസ്?
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ഉയര്‍ന്ന വീസ നിരക്കുകള്‍, ശാസ്ത്രജ്ഞര്‍ ഉള്‍പ്പടെ പല മേഖലകളിലും വൈദഗ്ധ്യം നേടിയവരെ ബ്രിട്ടനിലേക്ക് വരുന്നതില്‍ നിന്നും തടയുന്നതായി വിദഗ്ധര്‍ പറയുന്നു. ബ്രിട്ടീഷ് ശാസ്ത്ര സാങ്കേതിക വ്യാവസായിക മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കാന്‍ കെല്‍പുള്ളവരാണ് പിന്മാറുന്നത് എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ശാസ്ത്ര, സാങ്കേതിക, എഞ്ചിനീയറിംഗ്, ഗണിത മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വീസക്കായി മുന്‍കൂര്‍ …
നീണ്ടൂര്‍ സ്വദേശി ജെയ്സണ്‍ ജോസഫിന് യുകെയിൽ അന്ത്യനിദ്ര; പൊതുദര്‍ശനം നാളെ
നീണ്ടൂര്‍ സ്വദേശി ജെയ്സണ്‍ ജോസഫിന് യുകെയിൽ അന്ത്യനിദ്ര; പൊതുദര്‍ശനം നാളെ
സ്വന്തം ലേഖകൻ: ഒരു മാസം മുമ്പ് മരണത്തിനു കീഴടങ്ങിയ നീണ്ടൂര്‍ സ്വദേശി ജെയ്സണ്‍ ജോസഫി (39) ന്റെ സംസ്‌കാരം യുകെയില്‍ നടത്താന്‍ തീരുമാനിച്ചു. ഇതേ തുടര്‍ന്ന് നാളെ തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് പൊതുദര്‍ശനം നടക്കും. ഡെഡ്ലി കിങ്സ്വിന്‍ഫോര്‍ഡിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ഗ്സ് പാരിഷ് സമ്മര്‍ ഹില്ലിലാണ് പൊതുദര്‍ശനം നടക്കുക. തുടര്‍ന്ന് ഉച്ചയ്ക്ക് 1.45ന് …
തിങ്കൾ മുതൽ ട്രംപ് 2.0; യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണം നാളെ
തിങ്കൾ മുതൽ ട്രംപ് 2.0; യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണം നാളെ
സ്വന്തം ലേഖകൻ: യുഎസിന്റെ 47–ാം പ്രസിഡന്റായുള്ള ഡോണൾഡ് ട്രംപിന്റെ (78) സ്ഥാനാരോഹണം നാളെ ഇന്ത്യൻ സമയം രാത്രി 10.30ന് നടക്കും. വാഷിങ്ടനിൽ ട്രംപിന്റെ രണ്ടാം ഇന്നിങ്സാണ് ഇതോടെ തുടങ്ങുന്നത്. മൈനസ് 6 സെൽഷ്യസിലേക്ക് താപനില താഴ്ന്നതിനാൽ ചടങ്ങുകളൊന്നും പുറത്തു നടത്തില്ല, എല്ലാം അകത്തെ വേദികളിലാണ്. യുഎസ് ക്യാപ്പിറ്റൾ മന്ദിരത്തിലെ റോട്ടൻഡ ഹാളാകും വേദി. 1985 ൽ …
പരിസ്ഥിതി നിയമലംഘനങ്ങൾ: പിഴയിൽ 25 ശതമാനം ഇളവ് പ്രഖ്യാപിച്ച് അബുദാബി
പരിസ്ഥിതി നിയമലംഘനങ്ങൾ: പിഴയിൽ 25 ശതമാനം ഇളവ് പ്രഖ്യാപിച്ച് അബുദാബി
സ്വന്തം സ്വന്തം ലേഖകൻ: രിസ്ഥിതി നിയമലംഘനങ്ങൾക്കു ചുമത്തിയ പിഴയിൽ 25 ശതമാനം ഇളവ് പ്രഖ്യാപിച്ച് അബുദാബി പരിസ്ഥിതി ഏജൻസി (ഇഎഡി). തെറ്റായി രേഖപ്പെടുത്തിയ പിഴയ്ക്കെതിരെ 60 ദിവസത്തിനകം അപ്പീൽ നൽകാനും അനുമതി നൽകി. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പരിഷ്കരിച്ച പുതിയ നിയമത്തിലാണ് പിഴയിൽ ഇളവ് പ്രഖ്യാപിച്ചത്. ലഭിച്ച പിഴയുടെ 75 ശതമാനം അടച്ച് കേസ് തീർക്കാപ്പാക്കാനുള്ള …
ഉപഭോക്താക്കളുടെ സംതൃപ്തി; ദുബായിലെ ഏറ്റവും മികച്ച സ്ഥാപനങ്ങൾ പ്രഖ്യാപിച്ച് ശെയ്ഖ് ഹംദാൻ
ഉപഭോക്താക്കളുടെ സംതൃപ്തി; ദുബായിലെ ഏറ്റവും മികച്ച സ്ഥാപനങ്ങൾ പ്രഖ്യാപിച്ച് ശെയ്ഖ് ഹംദാൻ
സ്വന്തം ലേഖകൻ: ദുബായിലെ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സംതൃപ്തിയുടെ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച ഓഫീസുകളുടെ പട്ടിക പുറത്തുവിട്ട് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബായ് ഗവണ്‍മെന്റ് കസ്റ്റമര്‍ ആന്‍ഡ് എംപ്ലോയി ഹാപ്പിനസ് സൂചികകളുടെ അടിസ്ഥാനത്തിലാണ് ഈ പ്രഖ്യാപനം. …
ഒരു ദിവസം പ്രായമായ കുഞ്ഞിനെയും നഴ്‌സറയില്‍ ചേര്‍ക്കാം; പുതിയ തീരുമാനവുമായി അബുദാബി
ഒരു ദിവസം പ്രായമായ കുഞ്ഞിനെയും നഴ്‌സറയില്‍ ചേര്‍ക്കാം; പുതിയ തീരുമാനവുമായി അബുദാബി
സ്വന്തം ലേഖകൻ: ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിനെയും നഴ്‌സറിയില്‍ ചേർക്കാന്‍ അനുമതി നല്‍കുന്ന പുതിയ നിയമവുമായി അബുദാബി. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഈ പുതിയ തീരുമാനം നടപ്പില്‍ വരുമെന്നും അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് പ്രഖ്യാപിച്ചു. പ്രായമോ പശ്ചാത്തലമോ പരിഗണിക്കാതെ എല്ലാ കുട്ടികള്‍ക്കും ആവശ്യമായ അടിസ്ഥാന പഠന അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് …
ഗൾഫ് രാജ്യങ്ങളിൽ ജീവിതച്ചെലവ് ഏറ്റവും കുറവ് ഈ രാജ്യത്ത്; കൂടുതൽ യുഎഇയിൽ
ഗൾഫ് രാജ്യങ്ങളിൽ ജീവിതച്ചെലവ് ഏറ്റവും കുറവ് ഈ രാജ്യത്ത്; കൂടുതൽ യുഎഇയിൽ
സ്വന്തം ലേഖകൻ: പ്രവാസികള്‍ ഉള്‍പ്പെടെ താമസക്കാര്‍ക്ക് ജീവിക്കാന്‍ ഏറ്റവും ചെലവ് കുറഞ്ഞ രാജ്യമായി ഒമാന്‍. ജീവിതച്ചെലവ് ഏറ്റവും കൂടിയ ഗള്‍ഫ് രാജ്യം യുഎഇയും. 2025ലെ ജീവിതച്ചെലവ് സൂചിക പ്രകാരമാണിത്. ജീവിതച്ചെലവ് സൂചികയില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇ ഒന്നാമതെത്തി. തൊട്ടുപിന്നാലെ ബഹ്റൈനും തുടര്‍ന്ന് ഖത്തര്‍, സൗദി അറേബ്യ, കുവൈത്ത്, ഒടുവില്‍ ഒമാന്‍ സുല്‍ത്താനേറ്റ് …
15 മാസം നീണ്ട യുദ്ധം അവസാനിക്കുന്നു; ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ
15 മാസം നീണ്ട യുദ്ധം അവസാനിക്കുന്നു; ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: പതിനഞ്ചുമാസത്തെ രക്തച്ചൊരിച്ചിലിനും അശാന്തിക്കും താത്കാലിക ആശ്വാസമായി ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. ഏകദേശം മൂന്ന് മണിക്കൂർ വൈകിയാണ് വെടിനിർത്തൽ കരാർ നിലവിൽ വന്നത്. ഞായറാഴ്ച മോചിപ്പിക്കപ്പെടുന്ന ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിട്ടതോടെയാണ് കരാർ നിലവിൽവന്നത്. പ്രാദേശികസമയം രാവിലെ 8.30-ന് (ഇന്ത്യൻ സമയം ഉച്ചയോടെ) വെടിനിർത്തൽ നിലവിൽവരുമെന്ന് സമാധാനചർച്ചകളിലെ പ്രധാനമധ്യസ്ഥരായ ഖത്തറിന്റെ വിദേശകാര്യമന്ത്രി മജീദ് …
സെയ്ഫ് അലിഖാന്റെ ആക്രമി പിടിയിൽ; പ്രതി അനധികൃത ബംഗ്ലാ കുടിയേറ്റക്കാരാൻ
സെയ്ഫ് അലിഖാന്റെ ആക്രമി പിടിയിൽ; പ്രതി അനധികൃത ബംഗ്ലാ കുടിയേറ്റക്കാരാൻ
സ്വന്തം ലേഖകൻ: സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതിയെ മുംബൈ കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അനധികൃതമായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് സ്വദേശിയായ ഷരീഫുല്‍ ഇസ്ലാം ഷഹസാദിനെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. മുഹമ്മദ് സജാദ്, വിജയ് ദാസ് തുടങ്ങിയ പേരുകളില്‍ ഒളിച്ച് താമസിച്ചിരുന്ന ഇയാളെ താനെയില്‍ നിന്നാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. …
റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക്‌ മനുഷ്യക്കടത്ത്; മൂന്നു മലയാളികൾ അറസ്റ്റിൽ; പോളണ്ടിലേക്കും തട്ടിപ്പ്
റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക്‌ മനുഷ്യക്കടത്ത്; മൂന്നു മലയാളികൾ അറസ്റ്റിൽ; പോളണ്ടിലേക്കും തട്ടിപ്പ്
സ്വന്തം ലേഖകൻ: റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക്‌ മനുഷ്യക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ മൂന്നുപേരെ വടക്കാഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. തയ്യൂർ പാടത്ത്‌ വീട്ടിൽ സിബി, എറണാകുളം സ്വദേശി സന്ദീപ്, ചാലക്കുടി സ്വദേശി സുമേഷ് ആന്റണി (സ്റ്റീവ് ആന്റണി) എന്നിവരെയാണ് എറണാകുളത്തുനിന്ന് അറസ്റ്റുചെയ്തത്. റഷ്യയിൽ കൂലിപ്പട്ടാളത്തിന്റെ പിടിയിലകപ്പെട്ട് യുദ്ധത്തിനിടെ കൊല്ലപ്പെട്ട കുട്ടനെല്ലൂർ തോളത്ത് ബിനിൽ (31), പരിക്കേറ്റ തെക്കുംകര …