സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും കൂടുതല്‍ ചെലവേറിയ നഗരങ്ങളിലൊന്നാണ് ലണ്ടന്‍. മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളൊരുക്കുന്നുണ്ടെങ്കിലും ഒട്ടും ബജറ്റ് ഫ്രണ്ട്ലിയല്ല. വീടുകള്‍ക്ക് വാടകയും വളരെ കൂടുതലാണ്. വിദ്യാര്‍ഥികളുള്‍പ്പടെയുള്ളവര്‍ വാടകച്ചെലവ് കുറയ്ക്കാന്‍ ഒന്നിച്ച് വീടെടുത്ത് പണം ലാഭിക്കാന്‍ ശ്രമിക്കാറുമുണ്ട്. ഇപ്പോഴിതാ ലണ്ടനില്‍ താമസിക്കുന്ന ഒരിന്ത്യന്‍ യുവാവിന്റെ വീഡിയോ വൈറലാകുകയാണ്. താന്‍ താമസിക്കുന്ന ഒരു ലക്ഷം രൂപ വാടകയുള്ള ഫ്ളാറ്റിന്റെ മോശം …
സ്വന്തം ലേഖകൻ: ഗാസയിലെ വെടിനിര്‍ത്തല്‍-ബന്ദി കൈമാറ്റ കരാറിന് ഇസ്രയേല്‍ മന്ത്രിസഭയുടെ അംഗീകാരം. ശനിയാഴ്ചയാണ് മന്ത്രിസഭ ഹമാസുമായുള്ള കരാറിന് അനുകൂലമായി നിലപാട് കൈക്കൊണ്ടതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഞായറാഴ്ച മുതല്‍ കരാര്‍ നിലവില്‍ വരും. സമാധാനക്കരാറിന് വെള്ളിയാഴ്ച പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സുരക്ഷാമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് ശനിയാഴ്ച സമ്പൂർണ …
സ്വന്തം ലേഖകൻ: രാജ്യത്തെ നടുക്കിയ ആര് ജി കര് മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരന്‍. പ്രതി സഞ്ജയ് റോയ്യെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിയുടെ ശിക്ഷാവിധി തിങ്കാളാഴ്ച. വിചാരണ കോടതി ജഡ്ജ് അനിര്‍ബന്‍ ദാസിന്റേതാണ് വിധി. സിബിഐയുടെ പ്രാഥമിക കുറ്റപത്രത്തെ അടിസ്ഥാനമാക്കിയാണ് വിധി. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒമ്പതിനാണ് യുവ …
സ്വന്തം ലേഖകൻ: ബോളിവുഡ് നടൻ സെയ്ഫ് അലിഖാനെ വീട്ടിൽക്കയറി ആക്രമിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാനാകാതെ മുംബൈ പോലീസ്. 30 ടീമുകളായി തിരിഞ്ഞ് അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താൻ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. 30-ലധികം പേരുടെ മൊഴി ഇതിനോടകം പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പോലീസിന് നിരവധി സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. …
സ്വന്തം ലേഖകൻ: ജനുവരി ആദ്യം മുതല്‍ യൂറോപ്യന്‍ പൗരന്മാര് അല്ലാത്തവര്‍ വീസയില്ലാതെ ബ്രിട്ടനിലേക്ക് എത്തണമെങ്കില്‍ 10 പൗണ്ട് ഓണ്‍ലൈന്‍ വഴി അടച്ച് ഇലക്ടോണിക് ട്രാവല്‍ ഓഥറൈസേഷന് (ഇടിഎ) എടുക്കണമായിരുന്നു. ഈ നിയമം ഇപ്പോള്‍ തത്ക്കാലത്തേക്ക് സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്. ലോകത്തിലെ മറ്റേതൊരു ഹബ് എയപോര്‍ട്ടിലേതിലും വിഭിന്നമായി ഹീത്രൂവില്‍ വെച്ച് വിമാനം മാറി കയറുന്ന യാത്രക്കാര്‍ക്കും ഇ ടി …
സ്വന്തം ലേഖകൻ: ശൈത്യകാലമെത്തിയതോടെ എന്‍എച്ച്എസില്‍ രോഗികളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നതോടെ എല്ലാവരെയും പരിഗണിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ് നഴ്സുമാര്‍. മലയാളി നഴ്സിന് രോഗിയുടെ കൈകൊണ്ടു കുത്തേറ്റ സംഭവത്തിന് പിന്നാലെ നഴ്സുമാരുടെ അവസ്ഥ വലിയ ചര്‍ച്ചയായിരിക്കുകയാണ്. നഴ്സുമാര്‍ മാത്രമല്ല എല്ലാ ജീവനക്കാരും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതോടെ കടുത്ത സമ്മര്‍ദ്ദത്തിലാകും. കോവിഡ് പ്രതിസന്ധിയ്ക്ക് സമാന അവസ്ഥയാണ് യുകെയിലിപ്പോള്‍. …
സ്വന്തം ലേഖകൻ: വൈറ്റ് ഹൗസിൽ ട്രക്ക് ഇടിപ്പിച്ച് ആക്രമണം നടത്താൻ ശ്രമിച്ച ഇന്ത്യൻ പൗരൻ സായ് വർഷിത് കണ്ടുലയ്ക്ക് (20) എട്ട് വർഷം തടവ് ശിക്ഷ. 2023 മേയ് 22നാണ് കണ്ടുല വാടകയ്ക്കെടുത്ത ട്രക്ക് ഉപയോഗിച്ച് വൈറ്റ് ഹൗസിൽ ഇടിപ്പിക്കാൻ ശ്രമിച്ചത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കൻ ഗവൺമെന്റിനെ അട്ടിമറിച്ച് നാസി പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമായ ഒരു ഏകാധിപത്യ …
സ്വന്തം ലേഖകൻ: യുഎഇ നിവാസികൾക്ക് സ്വന്തം സ്പോൺസർഷിപ്പിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശക വീസയിൽ കൊണ്ടുവരാൻ അവസരം. 30, 60, 90 ദിവസ കാലാവധിയുള്ള വീസയിൽ കൊണ്ടുവരാനാണ് അനുമതിയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. തുല്യകാലയളവിലേക്ക് പുതുക്കുകയും ചെയ്യാം. ഐസിപി വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവയിലൂടെ ഇതിന് അപേക്ഷിക്കാം. …
സ്വന്തം ലേഖകൻ: ഇത്തിഹാദ് റെയിൽ ടെൻഡർ ക്ഷണിച്ചതോടെ യുഎഇയുടെ റെയിൽ വികസന ഭൂപടത്തിൽ ഹൈസ്പീഡ് റെയിലും ട്രാക്കിലാകുന്നു. ആദ്യഘട്ടത്തിൽ പൂർത്തിയാകുന്ന ദുബായ്-അബുദാബി അതിവേഗ പാതയിൽ 2030ന് സർവീസ് ആരംഭിക്കും. റെയിൽ പാതയുടെ സിവിൽ വർക്സ്, സ്റ്റേഷൻ പാക്കേജുകൾ എന്നിവ രൂപകൽപന ചെയ്യാനും നിർമിക്കാനുമാണ് ഇത്തിഹാദ് റെയിൽ ടെൻഡർ ക്ഷണിച്ചത്. മേയിൽ നിർമാണം ആരംഭിക്കും. 4 ഘട്ടങ്ങളായി …
സ്വന്തം ലേഖകൻ: കര ഗതാഗത നിയമത്തിന്റെ കീഴിൽ വരുന്ന എല്ലാ ലംഘനങ്ങളും റോയൽ ഒമാൻ പൊലീസിന്റെയും തൊഴിൽ മന്ത്രാലയത്തിന്റെയും സംവിധാനങ്ങളുമായി ബന്ധിപ്പിക്കും. ഫെബ്രുവരി 15 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിലാകും. ഗതാഗത–കമ്യൂണിക്കേഷൻ–വിവര സാങ്കേതിക മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം. 2016 ലെ 10–ാം നമ്പർ രാജകീയ ഉത്തരവിന് കീഴിൽ ഏതെങ്കിലും തരത്തിലുള്ള ഗതാഗത നിയമലംഘനങ്ങൾ നടത്തിയ കമ്പനികളും വ്യക്തികളും …