1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മഹാരാഷ്ട്രയിൽ രണ്ടു കുട്ടികൾക്ക് കൂടി HMPV; രാജ്യത്ത് ആകെ രോ​ഗികൾ ഏഴായി
മഹാരാഷ്ട്രയിൽ രണ്ടു കുട്ടികൾക്ക് കൂടി HMPV; രാജ്യത്ത് ആകെ രോ​ഗികൾ ഏഴായി
സ്വന്തം ലേഖകൻ: രാജ്യത്ത് രണ്ട് കുട്ടികള്‍ക്ക് കൂടി എച്ച്.എം.പി.വി. സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ നാ​ഗ്പൂരിൽ നിന്നുള്ള ഏഴും പതിനാലും വയസ്സുള്ള രണ്ടുകുട്ടികളിലാണ് രോ​ഗം സ്ഥിരീകരിച്ചത്. സ്വകാര്യ ലാബിൽ നിന്നുള്ള പരിശോധനയിലാണ് ഫലം പുറത്തുവന്നത്. ജനുവരി മൂന്നിനാണ് പനിയും ചുമയും മൂലം കുട്ടികളെ ന​ഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് …
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു; ലിബറൽ പാര്‍ട്ടി നേതൃസ്ഥാനവും നഷ്ടം
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു; ലിബറൽ പാര്‍ട്ടി നേതൃസ്ഥാനവും നഷ്ടം
സ്വന്തം ലേഖകൻ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജി പ്രഖ്യാപിച്ചു. ലിബറൽ പാര്‍ട്ടിയുടെ നേതൃസ്ഥാനം രാജിവെക്കുന്നതായും ട്രൂഡോ അറിയിച്ചു. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നും ട്രൂഡോ വ്യക്തമാക്കി. പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കത്തെത്തുടര്‍ന്നാണ് രാജിയെന്ന് ട്രൂഡോ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയുമായുള്ള കാനഡയുടെ ബന്ധം മോശമായി തുടരുന്നതിനിടെയാണ് ട്രൂഡോയുടെ രാജി. കഴിഞ്ഞ 11 …
ഇനി വിമാനത്തിൽ കയറുമ്പോൾ ഒരു ബാഗ് മാത്രം; പുതിയ ബാഗേജ് നിര്‍ദേശങ്ങള്‍
ഇനി വിമാനത്തിൽ കയറുമ്പോൾ ഒരു ബാഗ് മാത്രം; പുതിയ ബാഗേജ് നിര്‍ദേശങ്ങള്‍
സ്വന്തം ലേഖകൻ: വിമാനയാത്രികര്‍ക്കു കൂടെ കരുതാവുന്ന ഹാന്‍ഡ് ബാഗിന്റെ കാര്യത്തില്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി(ബിസിഎഎസ്) നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. മേയ് രണ്ടു മുതല്‍ വിമാനയാത്രികര്‍ക്ക് ഒരു കാബനിന്‍ ബാഗോ അല്ലെങ്കില്‍ ഹാന്‍ഡ്ബാഗോ മാത്രമേ കൂടെ കൊണ്ടുപോവാന്‍ സാധിക്കുകയുള്ളു. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ വ്യോമയാന കമ്പനികള്‍ ഇക്കാര്യം വിശദീകരിച്ചുകൊണ്ട് അവരുടെ പോളിസിയില്‍ …
മഞ്ഞുവീഴ്ചയ്ക്ക് പിന്നാലെ വെള്ളപ്പൊക്ക ഭീഷണിയില്‍ ബ്രിട്ടന്‍; വ്യാപക ഗതാഗത തടസം; വിമാനങ്ങൾ റദ്ദാക്കി
മഞ്ഞുവീഴ്ചയ്ക്ക് പിന്നാലെ വെള്ളപ്പൊക്ക ഭീഷണിയില്‍ ബ്രിട്ടന്‍; വ്യാപക ഗതാഗത തടസം; വിമാനങ്ങൾ റദ്ദാക്കി
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ ശക്തമായ മഞ്ഞുവീഴ്ച കാരണം ജനജീവിതം ഇരുട്ടിലായിരിക്കുകയാണ്. രാജ്യത്തിന്റെ ഭൂരിഭാഗം പ്രധാന വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനം സ്തംഭിപ്പിക്കുകയും റോഡുകള്‍ നിശ്ചലമാക്കുകയും ചെയ്തു. ഈ ആഴ്ച രാജ്യത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചകര്‍ അറിയിച്ചിരിക്കുന്നത്. വടക്കന്‍ ഇംഗ്ലണ്ട്, മിഡ്ലാന്‍ഡ്സ്, വെയില്‍സ് എന്നിവിടങ്ങളില്‍ മണിക്കൂറുകളോളമാണ് മഞ്ഞുവീഴ്ചകള്‍ അനുഭവപ്പെട്ടത്. താപനില -11C (12F) ആയി കുറഞ്ഞതിനാല്‍ …
ഈസ്റ്റ് ലണ്ടൻ മലയാളികളുടെ പ്രിയപ്പെട്ട ഷെഫ് അന്തരിച്ചു; വിടവാങ്ങിയത് കോവിഡ് കാലത്തെ അന്നദാതാവ്
ഈസ്റ്റ് ലണ്ടൻ മലയാളികളുടെ പ്രിയപ്പെട്ട ഷെഫ് അന്തരിച്ചു; വിടവാങ്ങിയത് കോവിഡ് കാലത്തെ അന്നദാതാവ്
സ്വന്തം ലേഖകൻ: ഈസ്റ്റ് ലണ്ടൻ മലയാളികളുടെ പ്രിയപ്പെട്ട പാചക വിദഗ്ദ്ധൻ വിടവാങ്ങി. പ്രിയപ്പെട്ടവരെല്ലാം കൊച്ചങ്കിൾ എന്നു വിളിച്ചിരുന്ന മുഹമ്മദ് ഇബ്രാഹിം കിഴക്കൻ ലണ്ടനിലെ അറിയപ്പെടുന്ന പാചക വിദഗ്ദ്ധനായിരുന്നു. കേരളത്തിന്‍റെ തനതു വിഭവങ്ങൾ തയാറാക്കി നൽകി ഈസ്റ്റ്ഹാമിലെ “തട്ടുകട” എന്ന മലയാളി റസ്റ്ററന്‍റിനെ ലണ്ടൻ മലയാളികളുടെ പ്രിയപ്പെട്ട ഇടമായി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചത് കൊച്ചങ്കിളിന്‍റെ കൈപ്പുണ്യമായിരുന്നു. കണ്ണൂർ …
വിദ്യാർഥി വീസ ലഭിക്കാനുള്ള വ്യവസ്ഥകൾ കടുപ്പിച്ച് ഓസ്ട്രേലിയ; ഇനി കൂടുതൽ രേഖകൾ വേണം
വിദ്യാർഥി വീസ ലഭിക്കാനുള്ള വ്യവസ്ഥകൾ കടുപ്പിച്ച് ഓസ്ട്രേലിയ; ഇനി കൂടുതൽ രേഖകൾ വേണം
സ്വന്തം ലേഖകൻ: ഓസ്ട്രേലിയയിൽ ഇനി മുതൽ വിദ്യാർഥി വീസ അപേക്ഷയ്ക്കൊപ്പം കൺഫർമേഷൻ ഓഫ് എൻറോൾ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. പ്രവേശനം ലഭിച്ച കോഴ്സിൽ പഠിക്കാനെത്തുമെന്ന് വിദ്യാർഥി ഉറപ്പുനൽകുന്നതാണിത്. ഇതുവരെ സർവകലാശാലയുടെ ഓഫർ ലെറ്റർ മതിയായിരുന്നു. ഓസ്ട്രേലിയയിലേക്ക് വരുന്ന വിദേശ വിദ്യാര്ത്ഥികളുടെ എണ്ണം 2.7 ലക്ഷമായി പരിമിതപ്പെടുത്താനാണ് തീരുമാനം. വീട്ട വാടകയുടെ കുതിച്ചുയരാന് കാരണമായ റെക്കോര്ഡ് കുടിയേറ്റത്തിന് …
വിവാഹം പ്രോത്സാഹിപ്പിക്കാന്‍ 500 കോടിയുടെ പദ്ധതിയുമായി ദുബായ് ഭരണാധികാരി
വിവാഹം പ്രോത്സാഹിപ്പിക്കാന്‍ 500 കോടിയുടെ പദ്ധതിയുമായി ദുബായ് ഭരണാധികാരി
സ്വന്തം ലേഖകൻ: എമിറേറ്റിലെ യുവതീ യുവാക്കളെ വിവാഹിതരാവാന്‍ പ്രോത്സാഹിപ്പിക്കുകയും അതിന് സൗകര്യം ഒരുക്കുകയും ചെയ്യുന്നതിൻ്റെ ഭാഗമായി 540 കോടി ദിര്‍ഹമിൻ്റെ ഭവന നിര്‍മാണ പദ്ധതിക്ക് യു എ ഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പദ്ധതിക്ക് അംഗീകാരം നല്‍കി. പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവാഹിതരാവാന്‍ ആഗ്രഹിക്കുന്ന മൂവായിരത്തിലധികം …
കുവൈത്തിൽ താമസ കുടിയേറ്റ നിയമം പ്രാബല്യത്തിൽ; വീസ നിയമം ലംഘിച്ചാൽ ശിക്ഷ കടുക്കും
കുവൈത്തിൽ താമസ കുടിയേറ്റ നിയമം പ്രാബല്യത്തിൽ; വീസ നിയമം ലംഘിച്ചാൽ ശിക്ഷ കടുക്കും
സ്വന്തം ലേഖകൻ: കുവൈത്തിൽ പരിഷ്കരിച്ച താമസ കുടിയേറ്റ നിയമം പ്രാബല്യത്തിലായി. 6 പതിറ്റാണ്ട് പഴക്കമുള്ള നിയമമാണ് ഭേദഗതി ചെയ്തത്. നിയമലംഘകർക്ക് 600 ദിനാർ മുതൽ 2000 ദിനാർ വരെ പിഴ ഉൾപ്പെടെ കടുത്ത ശിക്ഷയാണ് പുതിയ നിയമത്തിൽ നിഷ്കർഷിക്കുന്നത്. സന്ദർശക വീസ കാലാവധിക്കുശേഷം കുവൈത്തിൽ തങ്ങുന്നവർ ദിവസമൊന്നിന് 10 ദിനാർ വീതം പിഴ നൽകണം. ഈയിനത്തിൽ …
270 യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനത്തിന്റ ടയറുകൾ പൊട്ടിത്തെറിച്ചു; വീഡിയോ
270 യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനത്തിന്റ ടയറുകൾ പൊട്ടിത്തെറിച്ചു; വീഡിയോ
സ്വന്തം ലേഖകൻ: മെല്‍ബണില്‍ നിന്ന് അബുദാബി സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനത്തിന്റ ടയറുകൾ പൊട്ടിത്തെറിച്ചു. EY461 787-9 ഡ്രീംലൈനര്‍ ഇത്തിഹാദ് വിമാനത്തിന്റെ ടയറുകളാണ് പൊട്ടിത്തെറിച്ചത്. 270 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരെയും ജീവനക്കാരെയും പരിക്കുകളൊന്നും കൂടാതെ സുരക്ഷിതമായി ഇറക്കി. ടേക്ക് ഓഫിനായി വിമാനത്തിന്റെ സ്പീഡ് കൂട്ടിവന്നപ്പോഴാണ് ടയറുകളുടെ സാങ്കേതികതകരാര്‍ ശ്രദ്ധയില്‍പ്പെടുകയും എമര്‍ജന്‍സി …
ഇന്ത്യന്‍ ടെക്കിയുടെ ഒരു ദിവസത്തെ ശമ്പളം 48 കോടി; പ്രതിവര്‍ഷം സമ്പാദിക്കുന്നത് 17,500 കോടി
ഇന്ത്യന്‍ ടെക്കിയുടെ ഒരു ദിവസത്തെ ശമ്പളം 48 കോടി; പ്രതിവര്‍ഷം സമ്പാദിക്കുന്നത് 17,500 കോടി
സ്വന്തം ലേഖകൻ: ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നവരുടെ പട്ടികയില്‍ ഇടം പിടിച്ച് ഒരു ഇന്ത്യക്കാരന്‍. മുന്‍നിര ഇലക്‌ട്രോണിക് വെഹിക്കിള്‍ ബാറ്ററി നിര്‍മാണ കമ്പനിയായ ക്വാണ്ടം സ്‌കേപ്പിന്റെ സ്ഥാപകനും മേധാവിയുമായ ജഗ്ദീപ് സിങ് ഒരൊറ്റ ദിവസം കൊണ്ട് സമ്പാദിച്ചുകൂട്ടുന്നത് 48 കോടിയാണത്രേ. ഇദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം 17,500 കോടിയും. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച …