സ്വന്തം ലേഖകൻ: അതിശൈത്യവും കനത്തശീതക്കാറ്റുംകാരണം മിസൗറി, കാൻസസ്, കെന്റക്കി, വെർജീനിയ, മേരിലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കെയാണ് യു.എസിന്റെ തെക്കൻസംസ്ഥാനമായ കാലിഫോർണിയയെ കാട്ടുതീ വിഴുങ്ങിയത്. പാലിസേഡ്‌സ്, ഈറ്റൺ എന്നീ അതിവേഗം പടർന്ന രണ്ടുവലിയ കാട്ടുതീയിൽ സാൻഫ്രാൻസിസ്കോയുടെ വിസ്തൃതിയെക്കാൾ വലിയ ഭൂപ്രദേശം എരിഞ്ഞമർന്നു. ചൊവ്വാഴ്ച രാവിലെയാണ് പസഫിക് പാലിസേഡ്സിൽ തീ പൊട്ടിപ്പുറപ്പെട്ടത് കൺമുന്നിൽ നഗരമെരിയുന്നതുകാണവേ അണുബോംബ് വീണതുപോലനുഭവപ്പെട്ടു …
സ്വന്തം ലേഖകൻ: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന് യുദ്ധത്തിൽ പങ്കെടുത്ത തൃശൂർ സ്വദേശി കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിൽ എന്ന് സന്ദേശം. യുക്രൈൻ ആക്രമണത്തിലാണ് കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബു മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജെയിനാണ് ഈ വിവരം ബന്ധുക്കളെ അറിയിച്ചത്. മരിച്ച ബിനിൽ ബാബുവിന്റെ സുഹൃത്താണ് ജെയിൻ. ജനുവരി അഞ്ചിനാണ് ബിനിൽ കൊല്ലപ്പെടുന്നത്. ആറാം …
സ്വന്തം ലേഖകൻ: ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഓൾഡ്ഹാം എൻ. എച്ച്.എസ് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ നഴ്സിനു നേരെ യുവാവിന്റെ ആക്രമണം. കൈയിൽ കരുതിയ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം. മധ്യവയസ്കയായ നഴ്സിന് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. ഇവർ ഇവിടെത്തന്നെ ചികിത്സയിലാണ്. 37 വയസ്സുള്ള പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. ആക്രമണത്തിനു പിന്നിലെ പ്രകോപനം എന്താണെന്ന് വ്യക്തമല്ല. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് …
സ്വന്തം ലേഖകൻ: ഇറ്റാലിയന്‍ ദേശീയ വീസകള്‍ക്കുള്ള അപേക്ഷകര്‍ ബയോമെട്രിക് ഡേറ്റയ്ക്കൊപ്പം വിരലടയാളംകൂടി നല്‍കണമെന്ന നിയമം പ്രാബല്യത്തിൽ. ജനുവരി 11 മുതലാണ് നിയമം പ്രാബല്യത്തിലായത്. തൊഴില്‍, പഠനം, തുടങ്ങിയ ദീര്‍ഘകാല വീസകള്‍ക്കുള്ള എല്ലാ ഉദ്യോഗാര്‍ഥികളെയും നിയമം ബാധിക്കും. എന്നാല്‍ പുതിയ നടപടികള്‍ സുരക്ഷ മെച്ചപ്പെടുത്തും. അതേസമയം യാത്രാ ചെലവും പ്രോസസിങ് സമയവും വര്‍ധിപ്പിക്കുമെന്നും വ്യക്തമാക്കുന്നു. ജനുവരി 11 …
സ്വന്തം ലേഖകൻ: ആരോഗ്യത്തിന് ഹാനികരമായ ‘ലിസ്റ്റീരിയ മോണോസൈറ്റോജീന്‍സ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പെപ്പറോണി ബീഫ് രാജ്യത്തെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് പിന്‍വലിക്കാന്‍ യുഎഇ ഉത്തരവിട്ടു. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ലബോറട്ടറി പരിശോധനകള്‍ പൂര്‍ത്തിയാക്കി വിശദാംശങ്ങള്‍ പരിശോധിക്കുന്നതു വരെ യുഎഇ വിപണികളില്‍ നിന്ന് ഉല്‍പ്പന്നം മുന്‍കരുതലായി പിന്‍വലിക്കാനുള്ള തീരുമാനത്തിൻ്റെ ഭാഗമായാണ് നടപടി. ഭക്ഷണം …
സ്വന്തം ലേഖകൻ: ലോകത്തെമ്പാടുമുള്ള ഡിജിറ്റല്‍ ഉള്ളടക്ക നിർമാതാക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് ദുബായിലെ എമിറേറ്റ്‌സ് ടവറില്‍ യുഎഇ ആദ്യത്തെ ക്രിയേറ്റേഴ്സ് ആസ്ഥാനം തുറന്നു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉള്ളടക്ക സ്രഷ്ടാക്കളെയും വ്യവസായ പ്രമുഖരെയും ഒന്നിപ്പിക്കാനും യുഎഇയെ ഡിജിറ്റല്‍ മീഡിയയുടെ ഒരു പ്രധാന ലക്ഷ്യസ്ഥാനമായി സ്ഥാപിക്കാനും ലക്ഷ്യമിടുന്നതാണ് ക്രിയേറ്റേഴ്‌സ് എച്ച്ക്യു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ …
സ്വന്തം ലേഖകൻ: മൾട്ടിനാഷനൽ എന്റർപ്രൈസുകൾക്ക് (എംഎൻഇഎസ്) മേൽ 15 ശതമാനം നികുതി ചുമത്തി കൊണ്ടുള്ള പുതിയ നിയമം ലക്ഷ്യമിടുന്നത് രാജ്യത്തെ ബിസിനസ് സാഹചര്യം മെച്ചപ്പെടുത്താൻ. ഈ മാസം ആദ്യം പ്രാബല്യത്തിലായ നിയമം കുവൈത്തിൽ പ്രവർത്തിക്കുന്ന 255 പ്രവാസി കമ്പനികൾക്കുൾപ്പെടെ ബാധകമാകും. അടുത്തിടെ കുവൈത്ത് മന്ത്രിസഭ പച്ചക്കൊടി വീശിയ കരട് നിയമം ഈ മാസം ആദ്യമാണ് പ്രാബല്യത്തിലായത്. …
സ്വന്തം ലേഖകൻ: ഇസ്‌റാസ്, മിഅ്‌റാജ് പ്രമാണിച്ച് ജനുവരി 30-ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി. മന്ത്രിസഭാ തീരുമാനമനുസരിച്ച് വാര്‍ഷികദിനമായ 27ന് പകരം അവധി വ്യാഴാഴ്ചയിലേക്ക് മാറ്റിയത്. ഫെബ്രുവരി 2ന് ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുക. അതിനിടെ കുവൈത്തിൽ വിവിധ മന്ത്രാലയങ്ങളിലും സർക്കാർ ഏജൻസികളിലും സായാഹ്ന ഷിഫ്റ്റ് ഏർപ്പെടുത്താനുള്ള പദ്ധതിക്ക് വെല്ലുവിളികൾ ഏറെ. ജനുവരി അഞ്ചിന് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതിക്ക് …
സ്വന്തം ലേഖകൻ: അഫ്ഗാനിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാനെതിരെ രംഗത്തിറങ്ങണമെന്ന് മുസ്ലീം നേതാക്കളോട് ആഹ്വാനം ചെയ്ത് നോബൽ സമ്മാന ജേതാവ് മലാല യൂസഫ്സായി. ഞായറാഴ്ച ഇസ്ലാമാബാദിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഒത്തുകൂടിയ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മലാല. ‘മുസ്ലീം നേതാക്കളെന്ന നിലയിൽ, നിങ്ങളുടെ ശബ്ദം …
സ്വന്തം ലേഖകൻ: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ജെ. ട്രംപ് അധികാരമേല്‍ക്കാന്‍ ഇനി ഒരാഴ്ച മാത്രം. ജനുവരി 20 തിങ്കളാഴ്ചയാണ് ട്രംപിന്റെ സത്യപ്രതിജ്ഞ നടക്കുക. തലസ്ഥാനമായ വാഷിങ്ടണ്‍ ഡി.സിയിലെ യു.എസ്. ക്യാപിറ്റോളില്‍ പ്രാദേശികസമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് (ഇന്ത്യന്‍ സമയം രാത്രി 10:30) ചടങ്ങുകള്‍ ആരംഭിക്കുക. ട്രംപിനൊപ്പം വൈസ് പ്രസിഡന്റായി ജെ.ഡി. വാന്‍സും സത്യപ്രതിജ്ഞ ചൊല്ലി …