സ്വന്തം ലേഖകൻ: റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി യുദ്ധത്തില്‍ കൊല്ലപ്പെട്ടു. യുക്രൈന്‍- റഷ്യ യുദ്ധത്തിനിടെ കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ ബാബുവാണ് കൊല്ലപ്പെട്ടത്. ഇതുസംബന്ധിച്ച് നോര്‍ക്കയുടെ അറിയിപ്പ് തൃശ്ശൂര്‍ ജില്ലാ ഭരണകൂടത്തിന് ലഭിച്ചു. ബിനിലിനൊപ്പം റഷ്യയില്‍ ജോലിക്കുപോയ ജെയിന്‍ കുര്യനും യുദ്ധത്തില്‍ ഗുരുതര പരിക്കേറ്റതായി അറിയുന്നു. ജെയിന്‍ മോസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഇന്ത്യന്‍ എംബസി …
സ്വന്തം ലേഖകൻ: അമേരിക്കയിലെ ലോസ് ആഞ്ചലസിൽ കാട്ടുതീ പടർന്നുളള അപകടത്തിൽ 24 പേർ മരിച്ചതായി റിപ്പോർട്ട്. 16 പേരെ കാണാതായതായി. മരിച്ചവരിൽ അഞ്ച് പേരെ പാലിസേഡ്സ് ഫയർ സോണിൽ നിന്നും 11 പേരെ ഈറ്റൺ ഫയർ സോണിൽ നിന്നുമാണ് കണ്ടെത്തിയത്. ഇതിനോടകം ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും 12,000 ത്തിലധികം കെട്ടിടങ്ങൾ കത്തിനശിച്ചതായും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് …
സ്വന്തം ലേഖകൻ: യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യമിടിവ് തുടരുന്നു. ചരിത്രത്തില്‍ ആദ്യമായി മൂല്യം 86.54 നിലവാരത്തിലേയ്ക്ക് പതിച്ചു. തിങ്കളാഴ്ച മാത്രം നേരിട്ടത് 0.7 ശതമാനം ഇടിവ്. രണ്ട് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരൊറ്റ ദിവസം ഇത്രയും തകര്‍ച്ച ഉണ്ടാകുന്നത്. ഡോളര്‍ സൂചികയാകട്ടെ 110ലേയ്ക്ക് കുതിക്കുകയും ചെയ്തു. മറ്റ് ഏഷ്യന്‍ കറന്‍സികളുടെ മൂല്യത്തിലും കാര്യമായ ഇടിവുണ്ടായി. ഇന്തോനേഷ്യന്‍ കറന്‍സി …
സ്വന്തം ലേഖകൻ: എംഎൽഎ സ്ഥാനം രാജിവെച്ച് പി വി അൻവർ. രാവിലെ സ്പീക്കറെ കണ്ട് അൻവർ രാജിക്കത്ത് കൈമാറി. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അൻവർ രാജി സമർപ്പിച്ചിരിക്കുന്നത്. സ്പീക്കർ രാജിക്കത്ത് സ്വീകരിച്ചു. നിലമ്പൂർ എംഎൽഎ രാജിവെച്ച വിവരം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. നിയമസഭ സെക്രട്ടറിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിപ്പ് നൽകുക. എംഎൽഎ സ്ഥാനത്തു നിന്നുള്ള അയോഗ്യതാ …
സ്വന്തം ലേഖകൻ: കഴിഞ്ഞ 15 വര്‍ഷക്കാലത്തെ ഏറ്റവും തണുപ്പേറിയ രാതിയായിരുന്നു ബ്രിട്ടനില്‍ കഴിഞ്ഞുപോയത്. വെള്ളിയാഴ്ച രാത്രി ഹൈലാന്‍ഡ്‌സിലെ ഏറ്റവും വടക്കെയറ്റത്തുള്ള അല്‍റ്റ്‌നഹരയില്‍ രേഖപ്പെടുത്തിയത് മൈനസ് 18.7 ഡിഗ്രി സെല്‍ഷ്യസ്. 2010ന് ശേഷം ബ്രിട്ടന്‍ കാണുന്ന ഏറ്റവും തണുപ്പേറിയ രാത്രിയായിരുന്നു അത്. അന്ന് ബ്രിട്ടന്റെ പല ഭാഗങ്ങളിലും താപനില മൈനസ് 15 ഡിഗ്രി വരെ താഴ്ന്നപ്പോള്‍ അല്‍റ്റ്‌നഹരയില്‍ …
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റായി വീണ്ടും ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ട്രംപിന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പങ്കെടുക്കുമെന്നും മന്ത്രാലയം അറിയിച്ചു. ജനുവരി 20 നാണു ട്രംപിന്റെ സത്യപ്രതിജ്ഞ. യുഎസ് സന്ദർശന വേളയിൽ, ട്രംപ് ഭരണകൂടത്തിലെ പ്രതിനിധികളുമായും …
സ്വന്തം ലേഖകൻ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുമ്പോൾ ശക്തിപ്രാപിച്ച് ഗൾഫ് കറൻസികൾ. ഒരു ദിർഹത്തിന് 23.47 രൂപ. വിനിമയ നിരക്കിന്റെ ആനുകൂല്യം സ്വന്തമാക്കി പ്രവാസികൾ. ശമ്പളം ലഭിച്ച സമയമായതിനാൽ എക്സ്ചേഞ്ചുകളിലും തിരക്കു കൂടി. ഇടപാടിൽ 15 ശതമാനം വർധനയുണ്ടെന്ന് വിവിധ എക്സ്ചേഞ്ച് അധികൃതർ അറിയിച്ചു. എന്നാൽ രാജ്യാന്തര നിരക്ക് പൂർണമായും ലഭിക്കുന്നതും സേവന നിരക്കില്ലാത്തതുമായ ഓൺലൈൻ …
സ്വന്തം ലേഖകൻ: തൊഴിൽ സേവന കമ്പനികളെ നിയന്ത്രിക്കുന്നതിനായി റിക്രൂട്ട്മെന്‍റ് നിയമം കർശനമാക്കി സൗദി അറേബ്യ. വൻകിട കമ്പനികൾ ഒരു കോടി റിയാൽ ബാങ്ക് ഗാരന്‍റി നൽകണമെന്നും 10 വർഷത്തെ ലൈസൻസ് നേടുന്നതിന് 10 കോടി റിയാൽ മൂലധനം നിലനിർത്തണമെന്നുമാണ് പുതിയ നിബന്ധന. ഇടത്തരം സ്ഥാപനങ്ങൾ 50 ലക്ഷം റിയാൽ ബാങ്ക് ഗാരന്‍റി നൽകണം. 5 വർഷത്തെ …
സ്വന്തം ലേഖകൻ: ഒമാൻ ദേശീയ ദിനം ഇനി മുതൽ നവംബർ 20ന് ആഘോഷിക്കുമെന്ന് സുൽത്താൻ ഹൈതം ബിൻ താരിക് പ്രഖ്യാപിച്ചു. സ്ഥാനാരോഹണ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 1744 മുതൽ ഇമാം സയ്യിദ് അഹമ്മദ് ബിൻ സയ്യിദ് അൽ ബുസൈദിയുടെ കൈകളാൽ ഈ രാജ്യത്തെ സേവിക്കാൻ അൽ ബുസൈദി കുടുംബം …
സ്വന്തം ലേഖകൻ: ബയോമെട്രിക് വിരലടയാളം ഇനിയും രജിസ്റ്റർ ചെയ്യാൻ ബാക്കിയുള്ള പ്രവാസികൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ബയോമെട്രിക് രജിസ്ട്രേഷനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിച്ച സാഹചര്യത്തിലാണിത്. ഇവർക്ക് രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യണമെങ്കിൽ ഇനി വിരലടയാള രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡിസംബര്‍ 31ന് മുമ്പായി ബയോമെട്രിക് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിൽ …