1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജീവനക്കാരിൽ ചുരുങ്ങിയത് 75% സൗദികളായിരിക്കണം; നിർദേശവുമായി സൗദി മന്ത്രാലയം
ജീവനക്കാരിൽ ചുരുങ്ങിയത് 75% സൗദികളായിരിക്കണം; നിർദേശവുമായി സൗദി മന്ത്രാലയം
സ്വന്തം ലേഖകൻ: സ്ഥാപനങ്ങൾ സൗദികളെ ജോലിക്കെടുക്കുന്നതിനുള്ള നിയമങ്ങൾ പാലിക്കണമെന്നും മൊത്തം തൊഴിൽ ശക്തിയുടെ 75 ശതമാനമെങ്കിലും സ്വദേശികൾ ആണെന്ന് ഉറപ്പാക്കണമെന്നും സൗദി മാനവ വിഭവശേഷി മന്ത്രാലയം സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്തെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾ സൗദികളെ ആകർഷിക്കുകയും അവരെ നിയമിക്കുകയും അവർക്ക് ഉചിതമായ തൊഴിൽ അവസരങ്ങൾ നൽകുകയും ചെയ്യണമെന്ന് മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. തൊഴിൽ മേഖലകളിൽ …
ഈ വർഷം അവസാനത്തോടെ പറക്കാൻ റിയാദ് എയർ; 2030 നകം 100 നഗരങ്ങൾ, മികച്ച യാത്രാനുഭവം
ഈ വർഷം അവസാനത്തോടെ പറക്കാൻ റിയാദ് എയർ; 2030 നകം 100 നഗരങ്ങൾ, മികച്ച യാത്രാനുഭവം
സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ രണ്ടാമത്തെ ദേശീയ എയർലൈൻ ആയ റിയാദ് എയർ ഈ വർഷം അവസാനത്തോടെ ആകാശ പാതയിൽ പ്രവർത്തനസജ്ജമാകും. സൗദിക്ക് അകത്തും പുറത്തും യാത്രക്കാരെ സ്വാഗതം ചെയ്യാൻ എയർലൈൻ സന്നദ്ധമാണെന്ന് സിഇഒ ടോണി ഡൗഗ്ലസ് പറഞ്ഞു. മിയാമിയിൽ നടന്ന എഫ്ഐഐ പ്രയോറിറ്റി ഉച്ചകോടിയിലാണ് റിയാദ് എയറിന്റെ പ്രവർത്തന സന്നദ്ധത വിശദമാക്കിയത്. അതേസമയം റിയാദ് …
യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മാക്രോണും ബ്രിട്ടനും ഒന്നും ചെയ്തില്ല; ട്രംപ്
യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മാക്രോണും ബ്രിട്ടനും ഒന്നും ചെയ്തില്ല; ട്രംപ്
സ്വന്തം ലേഖകൻ: യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും ഒന്നും ചെയ്തിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇരു നേതാക്കളും അടുത്ത ആഴ്ച്ച വൈറ്റ് ഹൗസ് സന്ദര്‍ശിക്കാനിരിക്കെയാണ് ട്രംപിന്‍റെ പ്രസ്താവന. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്‍റെ വെളിപ്പെടുത്തല്‍. സമാധാന ചര്‍ച്ചകളില്‍ യുക്രെയ്ന്‍ പ്രസിഡന്‍റ് വ്ളാഡിമിർ സെലന്‍സ്കിക്ക് …
മസ്കിന്റെ മകൻ മൂക്കിൽ കയ്യിട്ട് മേശയിൽ തുടച്ചു,150 കൊല്ലത്തിലേറെ പഴക്കമുള്ള പ്രസിഡന്റ് ഡെസ്ക് മാറ്റി ട്രംപ്
മസ്കിന്റെ മകൻ മൂക്കിൽ കയ്യിട്ട് മേശയിൽ തുടച്ചു,150 കൊല്ലത്തിലേറെ പഴക്കമുള്ള പ്രസിഡന്റ് ഡെസ്ക് മാറ്റി ട്രംപ്
സ്വന്തം ലേഖകൻ: ടെസ്ല മേധാവി ഇലോൺ മസ്കിന്റെ മകൻ മൂക്കിൽ കയ്യിട്ട് അഴുക്ക് കളഞ്ഞതിന് തുട‌ർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ഓഫീസ് ഡെസ്ക് മാറ്റി എന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഇലോൺ മസ്കിനൊപ്പം നാല് വയസുകാരനായ മകൻ ലിറ്റിൽ എക്സ് ട്രംപിനെ കാണാൻ വൈറ്റ് ഹൗസിൽ എത്തിയിരുന്നു. 150 വർഷം പഴക്കമുളള റെസൊല്യൂട്ട് …
ഭ​ഗവത്​ ​ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് കാഷ് പട്ടേൽ; ട്രംപിൻ്റെ വിശ്വസ്തൻ പുതിയ FBI ഡയറക്ടർ
ഭ​ഗവത്​ ​ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് കാഷ് പട്ടേൽ; ട്രംപിൻ്റെ വിശ്വസ്തൻ പുതിയ FBI ഡയറക്ടർ
സ്വന്തം ലേഖകൻ: മുൻ സുരക്ഷാ ഉദ്യോ​ഗസ്ഥനും ഇന്ത്യൻ വംശജനുമായ കാഷ് പട്ടേൽ എഫ്ബിഐ ഡയറക്ടറായി സത്യപ്രതിജ്ഞ ചെയ്തു. ഭ​ഗവത്​ ​ഗീതയിൽ തൊട്ടായിരുന്നു കാഷ് പട്ടേലിന്റെ സത്യപ്രതിജ്ഞ. വാഷിങ്ടണിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ അദ്ദേഹത്തിന്റെ സഹോദരനും ഭാര്യയും പങ്കെടുത്തു. ജീവിതത്തിലെ ഏറ്റവും വലിയ സൗഭാ​ഗ്യമാണെന്ന് ഇതെന്ന് കാഷ് പട്ടേൽ പറഞ്ഞു. തനിക്ക് ലഭിച്ച അവസരത്തിന് കാഷ് പട്ടേൽ …
ബ്രിട്ടനിലെ റെയില്‍വേ സ്റ്റേഷ നുകളില്‍ ഈ മലയാളിയുടെ ചിത്രവും വിവരങ്ങളും; വീണ്ടും താരമായി പ്രഭു
ബ്രിട്ടനിലെ റെയില്‍വേ സ്റ്റേഷ നുകളില്‍ ഈ മലയാളിയുടെ ചിത്രവും വിവരങ്ങളും; വീണ്ടും താരമായി പ്രഭു
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ സാമൂഹികോന്നതിക്കായി ഇടപെടൽ നടത്തിയ 18 പേരെ പൊതുജന നാമനിർദേശത്തിലൂടെ ബ്രിട്ടീഷ് ട്രെയിൻ ഓപ്പറേറ്റിങ് കമ്പനിയായ ചിൽട്ടേൺ റെയിൽവേ തിരഞ്ഞെടുത്തപ്പോൾ അതിൽ ഒരാളായി മലയാളിയായ പ്രഭുവും. ഇവരെപ്പറ്റിയുള്ള വിവരങ്ങൾ റെയിൽവേ സ്റ്റേഷനുകളിൽ പ്രദർശിപ്പിച്ച് സമൂഹത്തിന് പ്രചോദനം നൽകുകയാണ് ചിൽട്ടേൺ റെയിൽവേയുടെ ലക്ഷ്യം. ഒരു വർഷമെടുത്ത നാമനിർദേശ നടപടികളിലൂടെയാണ് 18 പേരെ കണ്ടെത്തിയത്. ഇവരുടെ …
പുതിയ ഇനം കൊറോണ വൈറസിനെ കണ്ടെത്തി ​ഗവേഷകർ, മറ്റൊരു മഹാമാരി വരവായോ?
പുതിയ ഇനം കൊറോണ വൈറസിനെ കണ്ടെത്തി ​ഗവേഷകർ, മറ്റൊരു മഹാമാരി വരവായോ?
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ പുതിയ വിഭാ​ഗം കണ്ടെത്തി ചൈനീസ് ​ഗവേഷകർ. HKU5-CoV-2 എന്ന് പേരിട്ടിരിക്കുന്ന വൈറസിനേക്കുറിച്ചുള്ള പഠനം സെൽ സയന്റിഫിക് എന്ന ജേർണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രശസ്ത ചൈനീസ് വൈറോളജിസ്റ്റ് ഷി സെൻ​ഗ്ലിയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. കൊറോണ വൈറസുകളേക്കുറിച്ചുള്ള ​ഗവേഷണങ്ങളുടെ പേരിൽ ബാറ്റ് വുമൺ എന്ന പേരിൽ അറിയപ്പെടുന്നയാൾ കൂടിയാണ് ഷി സെൻ​ഗ്ലി. ചൈനയിലെ …
കേരളത്തിൽ വമ്പൻ നിക്ഷേപങ്ങളുമായി ലുലുവും ദുബായ് ഷറഫ് ഗ്രൂപ്പും; വാൻ തൊഴിലവസരങ്ങൾ
കേരളത്തിൽ വമ്പൻ നിക്ഷേപങ്ങളുമായി ലുലുവും ദുബായ് ഷറഫ് ഗ്രൂപ്പും; വാൻ തൊഴിലവസരങ്ങൾ
സ്വന്തം ലേഖകൻ: നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ നിക്ഷേപം പ്രാഖ്യപിച്ച് ലുലു. 15000 പേർക്ക് തൊഴിൽ അവസരം. അഞ്ച് വർഷം കൊണ്ട് 5000 കോടി നിക്ഷേപം നടത്തും.കളമശ്ശേരിയിൽ ഭക്ഷ്യസംസ്ക്കരണ യൂണിറ്റ് നിർമിക്കും. ലുലുവിൻറെ ഐടി ടവർ മൂന്ന് മാസത്തിനകം തുടങ്ങും. 25,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് എം എ യൂസഫലി വ്യക്തമാക്കി. രണ്ടാം ദിവസത്തിലേക്ക് കടന്ന ഉച്ചകോടിയിൽ …
അതിക്രമങ്ങൾ തുടർക്കഥ: ബോഡി ക്യാമറ വച്ച് ജോലി ചെയ്യാൻ ലണ്ടൻ ആശുപത്രിയിലെ നഴ്‌സുമാർ
അതിക്രമങ്ങൾ തുടർക്കഥ: ബോഡി ക്യാമറ വച്ച് ജോലി ചെയ്യാൻ ലണ്ടൻ ആശുപത്രിയിലെ നഴ്‌സുമാർ
സ്വന്തം ലേഖകൻ: അതിക്രമങ്ങള്‍ കുറയ്ക്കുന്നതിനായി ലണ്ടനിലെ ഒരു പ്രമുഖ ആശുപത്രിയിലെ നഴ്സുമാര്‍ ബോഡി ക്യാമറ ധരിക്കാന്‍ തുടങ്ങി. അക്രമാസക്തവും പ്രകോപനപരവുമായ സമീപനം രോഗികളില്‍ നിന്നും ജീവനക്കാര്‍ക്ക് നേരെയുണ്ടാകുന്നത് വര്‍ദ്ധിച്ചു വരുന്നതായി റോയല്‍ ഫ്രീ ലണ്ടന്‍ എന്‍ എച്ച് എസ് ട്രസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് തൊഴിലിടത്ത് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ശരീരത്തില്‍ ധരിക്കാവുന്ന ക്യാമറകള്‍ നല്‍കിയതെന്ന് …
എയർ ഇന്ത്യ–ലുഫ്താൻസ കോഡ്ഷെയറിങ്: കൂടുതൽ വിമാന സർവീസുകൾ; പ്രവാസികൾക്ക് നേട്ടം
എയർ ഇന്ത്യ–ലുഫ്താൻസ കോഡ്ഷെയറിങ്: കൂടുതൽ വിമാന സർവീസുകൾ; പ്രവാസികൾക്ക് നേട്ടം
സ്വന്തം ലേഖകൻ: എയർ ഇന്ത്യയും ജർമൻ എയർലൈൻ ഗ്രൂപ്പായ ലുഫ്താൻസയും തമ്മിലുള്ള കോഡ്ഷെയറിങ് സഹകരണം വിപുലപ്പെടുത്തുന്നു. ഇതിന്റെ ഗുണഫലം കൊച്ചി, തിരുവനന്തപുരം അടക്കം രാജ്യത്തെ 15 വിമാനത്താവളങ്ങൾക്ക് ലഭിക്കും. യൂറോപ്പ് കണക്ടിവിറ്റി കൂടുതൽ മെച്ചപ്പെടുമെന്നതാണ് നേട്ടം. നേരിട്ട് സർവീസ് നടത്താൻ സാധിക്കാത്ത വിമാനത്താവളങ്ങളിലേക്കു ഒന്നിലേറെ വിമാനക്കമ്പനികൾ സഹകരിച്ചു ടിക്കറ്റ് ലഭ്യമാക്കുന്ന സംവിധാനമാണ് കോഡ് ഷെയറിങ്. ലുഫ്താൻസ …