സ്വന്തം ലേഖകൻ: നഴ്സുമാരും അധ്യാപകരും ഉള്‍പ്പടെ പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് 4.75 ശതമാനത്തിനും ആറു ശതമാനത്തിനും ഇടയിലുള്ള ശമ്പള വര്‍ധനവായിരുന്നു ലേബര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്തത്. . എന്നാല്‍, ഭരണത്തിലേറി, രാജ്യത്തിന്റെ യഥാര്‍ത്ഥ അവസ്ഥ മനസിലായതോടെ സര്‍ക്കാര്‍ അടുത്ത വര്‍ഷത്തേക്ക് നിര്‍ദ്ദേശിച്ചത് 2.8 ശതമാനം ശമ്പള വര്‍ധനവ് മാത്രമായിരുന്നു. ഇതോടെ സമരമെന്ന മുന്നറിയിപ്പുമായി വിവിധ ട്രേഡ് …
സ്വന്തം ലേഖകൻ: മറ്റു രാജ്യങ്ങളിൽ നിന്ന് സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികളെ യുഎസിൽ കൊണ്ടുവരാനുള്ള എച്ച്1ബി വീസയ്ക്കായി സമ്മർദ്ദമുയർത്തുന്ന ഇലോൺ മസ്കിനു പിന്തുണയുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തിയതാണ് പുതിയ വാർത്ത. ഒരു യുഎസ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണു ട്രംപ് തന്റെ നയം വ്യക്തമാക്കിയത്. എച്ച്1ബി വീസയ്ക്ക് താൻ എപ്പോഴും അനുകൂലമാണെന്നും തന്റെ സംരംഭങ്ങളിലെ ജീവനക്കാരിൽ പലരും ഈ …
സ്വന്തം ലേഖകൻ: ദുബായ് തെരുവുകളുടെ ട്രേഡ് മാര്‍ക്കായ ഒരു ദിര്‍ഹമിൻ്റെ ചായയും ഒരു ദിര്‍ഹമിൻ്റെ പൊറോട്ടയും ഇനി സ്വപ്‌നങ്ങളില്‍ മാത്രം. ഇവിടത്തെതെരുവോര കഫറ്റീരിയകളും പണപ്പെരുപ്പത്തിൻ്റെ ചൂട് അനുഭവിച്ചതോടെ കടയുടമകള്‍ അത് ഉപഭോക്താക്കള്‍ക്ക് കൈമാറുകയാണ്. ഇന്ന് ജനുവരി മുതല്‍, ഇവയ്ക്ക് ചുരുങ്ങിയത് 1.5 ദിര്‍ഹം നല്‍കേണ്ടിവരും.ജനവരി 1 മുതല്‍ വില 1.5 ദിര്‍ഹമായി ഉയരുമെന്ന് പറഞ്ഞ് മിക്ക …
സ്വന്തം ലേഖകൻ: സൗദിയിൽ നാളെ മുതൽ മൊബൈൽ ഫോണുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യാനായി ഏകീകൃത ചാർജിംഗ് പോർട്ടുകൾ നിർബന്ധമാകും. ആദ്യഘട്ടത്തിൽ മൊബൈൽ ഫോണുകൾ ഉൾപ്പെടെ 12 ഇലക്‌ട്രോണിക് ഉപകരണങ്ങളാണ് നയത്തിന് വിധേയമാകുന്നത്. ഇതിന്‍റെ ഭാഗമായി എല്ലാ ഉപകരണങ്ങളിലും യു.എസ്.ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ നിർബന്ധമാക്കും. ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട അനുഭവം നൽകുകയും, അധിക ചെലവുകൾ ഒഴിവാക്കുകയും …
സ്വന്തം ലേഖകൻ: സൗദിയിൽ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികളുടെ ശമ്പളം അംഗീകാരമുള്ള ഔദ്യോഗിക ചാനലുകൾ വഴി മാത്രം നൽകുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ഇന്ന് (ബുധനാഴ്ച) മുതൽ ആരംഭിച്ചു. ഗാർഹിക തൊഴിലാളി സേവനം നൽകുന്ന ‘മുസാനദ്’ ആണ് ഇക്കാര്യമറിയിച്ചത്. നിലവിൽ നാല് ഗാർഹിക തൊഴിലാളികൾ ഒരാൾക്ക് കീഴിലുള്ള തൊഴിലുടമക്കാണ് നിയമം ബാധകം. 2024 ജൂലൈ മുതൽ …
സ്വന്തം ലേഖകൻ: ഒമാനിൽ പുതുക്കിയ വൈദ്യുതി നിരക്ക് പ്രാബല്യത്തിൽ വന്നു. പാർപ്പിട, വൻ പാർപ്പിടേതര ഉപയോക്താക്കൾക്കുള്ള വൈദ്യുതി നിരക്ക്, കണക്ഷൻ, വിതരണ ഫീസുകളാണ് പുതുക്കിയതെന്ന് അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റഗുലേഷൻ (എപിഎസ്ആർ) അറിയിച്ചു. നിലവിലെ നിരക്കുകളോടൊപ്പം സ്ഥിരമായ താരിഫ് ആണ് ഇതെന്ന് അതോറിറ്റി വ്യക്തമാക്കി. താരിഫ് നിരക്കുകൾ: പാർപ്പിടേതര, കാർഷിക വിഭാഗങ്ങൾ:
സ്വന്തം ലേഖകൻ: കുവൈത്തിലെ പ്രവാസികള്‍ക്ക് ബയോ മെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി ഇന്ന് ഡിസംബര്‍ 31ന് അവസാനിക്കാനിരിക്കെ രണ്ടേകാല്‍ ലക്ഷത്തോളം പേര്‍ ഇനിയും ബാക്കിയുണ്ടെന്ന് അധികൃതര്‍. നിശ്ചിത സമയപരിധിക്കുള്ളില്‍ ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്താത്ത പ്രവാസികള്‍ക്കുള്ള എല്ലാ സര്‍ക്കാര്‍ ഇടപാടുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്‌മെൻ്റെ് ഓഫ് ക്രിമിനല്‍ എവിഡന്‍സ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ഈദ് അല്‍ …
സ്വന്തം ലേഖകൻ: ജര്‍മനിയിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ അള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിക്ക് (എഎഫ്ഡി) പിന്തുണ പ്രഖ്യാപിച്ച ഇലോണ്‍ മസ്‌കിന്റെ ലക്ഷ്യം യൂറോപ്പിനെ ദുര്‍ബലമാക്കുകയാണെന്ന് ഉപ ചാന്‍സലര്‍ റോബര്‍ട്ട് ഹാബെക്ക്. ശക്തമായ നിയന്ത്രണങ്ങള്‍ക്ക് സാധ്യമല്ലാത്ത യൂറോപ്പിന് വേണ്ടിയുള്ള കളിയാണിതെന്നും ഹാബെക്ക് ആരോപിച്ചു. മസ്‌കിന്റെ ഈ നീക്കം അറിവില്ലായ്മ കൊണ്ടല്ലെന്നും ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പിലെ ഗ്രീന്‍സ് പാര്‍ട്ടിയുടെ …
സ്വന്തം ലേഖകൻ: അഫ്ഗാനി സ്ത്രീകള്‍ക്ക് ജോലിനല്‍കുന്നത് നിര്‍ത്തിയില്ലെങ്കില്‍ അഫ്ഗാനിസ്താനില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ദേശീയ, വിദേശ സന്നദ്ധസംഘടനകളും (എന്‍.ജി.ഒ.) പൂട്ടുമെന്ന് താലിബാന്‍. ഉത്തരവ് അനുസരിക്കാത്ത എന്‍.ജി.ഒ.കളുടെ ലൈസന്‍സ് റദ്ദാക്കുമെന്നാണ് എക്‌സില്‍ പങ്കുവെച്ച കത്തില്‍ താലിബാന്‍ ധനകാര്യമന്ത്രാലയത്തിന്റെ ഭീഷണി. അഫ്ഗാനി സ്ത്രീകള്‍ക്ക് ജോലിനല്‍കരുതെന്ന് രണ്ടുവര്‍ഷം മുന്‍പ് താലിബാന്‍ എന്‍.ജി.ഒ.കളോടു നിര്‍ദേശിച്ചിരുന്നു.സ്ത്രീകൾക്ക് മതം അനുശാസിക്കുന്ന രീതിയിലുള്ള വസ്ത്രധാരണം എന്‍ജിഓകള്‍ ഉറപ്പുവരുത്തുന്നില്ല …
സ്വന്തം ലേഖകൻ: ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ദക്ഷിണകൊറിയയിലെ മൂവാന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനം അപകടത്തില്‍പ്പെട്ട് 179 പേര്‍ക്ക് ജീവന്‍ നഷ്ടമായത്. തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍നിന്ന് 181 യാത്രക്കാരുമായി ദക്ഷിണകൊറിയയിലെ മൂവാന്‍ വിമാനത്താവളത്തിലിറങ്ങിയ ജെജു എയറിന്റെ ബോയിങ് 737-800 വിമാനമാണ് ഞായറാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്. പക്ഷിയിടിച്ച് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ തകരാറിലായതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടസമയത്ത് വിമാനത്തിന്റെ …