സ്വന്തം ലേഖകൻ: സാങ്കേതിക തകരാർ മൂലം സർവീസ് മുടങ്ങിയ അബുദാബി – കോഴിക്കോട് എയർ ഇന്ത്യാ എക്സ്‌പ്രസ് ഇന്നു പുലർച്ചെ യാത്രതിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ പുലർച്ചെ കരിപ്പൂരിലേക്കു പോകേണ്ടിയിരുന്ന വിമാനമാണ് ബ്രേക്ക് തകരാർ മൂലം മണിക്കൂറുകളോളം യാത്രക്കാരുമായി റൺവേയിൽ കിടന്നത്. തകരാർ പരിഹരിക്കാൻ കഴിയാതെ വന്നതോടെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. സർവീസ് സമയം മാറ്റിയതോടെ …
സ്വന്തം ലേഖകൻ: ആഭ്യന്തര ഉൽപാദന മേഖലയെ ശക്തിപ്പെടുത്തുക, സ്വകാര്യമേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളിൽ ഊന്നി ഖത്തറിന്‍റെ ദേശീയ ഉൽപാദന നയം പ്രഖ്യാപിച്ചു. 2030 വരെ ആറു വർഷത്തേക്കുള്ള ഖത്തർ നാഷനൽ മാനുഫാക്ചറിങ് സ്ട്രാറ്റജിയാണ് വാണിജ്യ-വ്യവസായ മന്ത്രാലയം കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. വ്യവസായിക വൈവിധ്യവൽക്കരണം, സുസ്ഥിര വളർച്ച എന്നിവ കൂടി ഉൾകൊള്ളുന്നതാണ് പുതിയ നയം. ഖത്തർ …
സ്വന്തം ലേഖകൻ: കാനഡ അമേരിക്കയുടെ 51-ാം സംസ്ഥാനമാകുമെന്ന നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പരാമര്‍ശം രാജി പ്രഖ്യാപനം നടത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വീണ്ടും തള്ളി. ട്രംപിന്റെ അഭിപ്രായപ്രകടനം ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്നാണ് ട്രൂഡോ വിശേഷിപ്പിച്ചത്. കനേഡിയന്‍ പൗരന്മാര്‍ക്ക് സ്വന്തം രാജ്യത്തെക്കുറിച്ച് അഭിമാനമുണ്ട്. തങ്ങള്‍ അമേരിക്കക്കാരല്ലയെന്നും ട്രൂഡോ കൂട്ടിച്ചേര്‍ത്തു. ട്രൂഡോ സിഎന്‍എന്നിന് നല്‍കിയ …
സ്വന്തം ലേഖകൻ: മന്ത്രിയായ ശേഷം ആദ്യമായി ജന്മനാട്ടിലെത്തുന്ന ആസ്‌ട്രേലിയൻ മലയാളി ജിൻസൺ ആന്റോ ചാൾസിനെ സ്വീകരിക്കാൻ സഹപ്രവർത്തകരും സ്നേഹിതരും കുടുംബാംഗങ്ങളും ഒരുങ്ങുന്നു. ശനിയാഴ്ച രാത്രി പത്തിന് കൊച്ചി ഇന്റർ നാഷണൽ എയർപോർട്ടിൽ എത്തുന്ന ജിൻസനെ അങ്കമാലി എംഎൽഎ റോജി എം ജോണിന്റെ നേതൃത്വത്തിലാണ് സ്വീകരിക്കുന്നത്. ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിൽ മന്ത്രിയായ ജിൻസൺ ആന്റോ ചാൾസ് ഓസ്‌ട്രേലിയയിൽ …
സ്വന്തം ലേഖകൻ: ജപ്പാനിലെ സര്‍വകലാശാലയില്‍ സഹപാഠികളെ ചുറ്റിക കൊണ്ട് ആക്രമിച്ച് വിദ്യാര്‍ഥിനി. ടോക്യോയിലെ ഹോസെയി സര്‍വകലാശാലയുടെ ടാമ കാമ്പസിലാണ് അക്രമം നടന്നത്. ആക്രമണത്തില്‍ എട്ടു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നാലെ 22-കാരിയായ വിദ്യാര്‍ഥിനിയെ പോലീസ് അറസ്റ്റ് ചെയ്‌തെന്ന് ജപ്പാന്റെ ഔദ്യോഗിക മാധ്യമം എന്‍.എച്ച്.കെ. റിപ്പോര്‍ട്ട് ചെയ്തു. ക്ലാസ് മുറിയിലിരുന്നവരെയാണ് വിദ്യാര്‍ഥിനി ചുറ്റിക കൊണ്ട് ആക്രമിച്ചത് എന്നാണ് …
സ്വന്തം ലേഖകൻ: വിവാഹേതരബന്ധം മറച്ചുവെക്കാന്‍ പോണ്‍ താരം സ്‌റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയെന്ന ‘ഹഷ് മണി’ കേസില്‍ ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന ന്യൂയോര്‍ക്ക് ജ്യൂറിയുടെ വിധി ശരിവെച്ച് ന്യൂയോര്‍ക്ക് കോടതി. ഔപചാരികമായി വിധി പ്രസ്താവം നടത്തിയെങ്കിലും ജഡ്ജി ജുവാന്‍ മെര്‍ച്ചന്‍ ട്രംപിനെതിരെയുള്ള ശിക്ഷ വിധിക്കുന്നത് ഒഴിവാക്കി. ജനുവരി 20-ന് പ്രസിഡന്റായി അധികാരമേല്‍ക്കാനിരിക്കുന്ന ട്രംപിന് ഇതോടെ ജയില്‍വാസമോ …
സ്വന്തം ലേഖകൻ: വ്യവസായി ബോബി ചെമ്മണ്ണൂരിന് പിന്നാലെ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറിനെതിരേ നിയമനടപടിയുമായി നടി ഹണി റോസ്. തന്റെ മൗലിക അവകാശങ്ങളെ നിഷേധിച്ച് അവയിലേക്ക് കടന്നു കയറുകയാണ് രാഹുല്‍. തന്നെ അപമാനിക്കുകും സ്ത്രീത്വത്തെ അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്യുന്നതിനാല്‍ രാഹുലിനെതിരേ നിയമനടപടി സ്വീകരിക്കുകയാണെന്ന് ഹണി റോസ് സോഷ്യല്‍ മീഡിയ വഴി വ്യക്തമാക്കി. കോടതിയില്‍ ഇരിക്കുന്ന കേസിലെ പരാതിക്കാരിയായ …
സ്വന്തം ലേഖകൻ: ചൈനയില്‍ എച്ച്എംപിവി അതിവേഗം പടരുന്നത് ലോകം ജാഗ്രതയോടെ നിരീക്ഷിച്ചുവരുന്നതിനിടെ ഇന്ത്യയിലും അഞ്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഒട്ടേറെ സംശയങ്ങള്‍ക്ക് വഴി വച്ചിരുന്നു. എച്ച്എംപിവി മറ്റൊരു കൊവിഡ് കാലം സൃഷ്ടിച്ചേക്കുമോ എന്നതായിരുന്നു പ്രധാന സംശയം. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കുകയായിരുന്നു. ചൈനയില്‍ പടരുന്ന വൈറസിന്റെ അതേ വകഭേദം തന്നെയാണ് ഇവിടെയും …
സ്വന്തം ലേഖകൻ: യു കെ ബോണ്ടുകൾക്ക് കാലിടറിയതോടെ പഴയ ലിസ് ട്രസ്സ് കാലഘട്ടത്തിന്റെ ഓര്‍മ്മകളിലേക്ക് പായുകയാണ് ബ്രിട്ടീഷുകാര്‍. വായ്പ ചെലവ് വര്‍ദ്ധിക്കുകയും പൗണ്ടിന്റെ മൂല്യം ഇടിയുകയും ചെയ്തതോടെയായിരുന്നു ലിസ്സിന്റെ കാലത്തെ പ്രതിസന്ധി രൂക്ഷ്മായത്. ഊര്‍ജ്ജ പ്രതിസന്ധിയിലും മറ്റുമായി സാധാരണക്കാരെ സഹായിക്കാനായി പണം ചെലവഴിക്കുന്നതിനിടയില്‍ മറ്റൊരു 45 ബില്യന്‍ പൗണ്ടിന്റെ നികുതി ഇളവുകള്‍ കൂടി കൊണ്ടു വന്നതാണ് …
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റായി അധികാരമേൽക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ, ‘സാമ്രാജ്യം’ വീസ്തൃതമാക്കുന്നതു സംബന്ധിച്ച് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനകൾ പുതിയ വിവാദങ്ങൾക്കു തിരികൊളുത്തി. ഗ്രീൻലാൻഡും പാനമ കനാലും യുഎസിന്റെ ഉടമസ്ഥതയിൽ കൊണ്ടുവരുന്നത് പലപ്പോഴും ട്രംപ് പരാമർശിച്ചിട്ടുള്ളതാണെങ്കിലും 20ന് രണ്ടാം ഭരണം തുടങ്ങുംമുൻപ് ആവർത്തിച്ചതാണ് ലോകം ഗൗരവത്തോടെ കാണുന്നത്. ഫ്ലോറിഡയിലെ വസതിയിൽ ഇന്നലെ ഒരു മണിക്കൂർ നീണ്ട …