1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്ത്രീകൾക്ക് ജോലി കൊടുത്താൽ അടച്ചുപൂട്ടിക്കും; എൻജിഒകൾക്ക് താലിബാൻ്റെ ഭീഷണി
സ്ത്രീകൾക്ക് ജോലി കൊടുത്താൽ അടച്ചുപൂട്ടിക്കും; എൻജിഒകൾക്ക് താലിബാൻ്റെ ഭീഷണി
സ്വന്തം ലേഖകൻ: അഫ്ഗാനി സ്ത്രീകള്‍ക്ക് ജോലിനല്‍കുന്നത് നിര്‍ത്തിയില്ലെങ്കില്‍ അഫ്ഗാനിസ്താനില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ദേശീയ, വിദേശ സന്നദ്ധസംഘടനകളും (എന്‍.ജി.ഒ.) പൂട്ടുമെന്ന് താലിബാന്‍. ഉത്തരവ് അനുസരിക്കാത്ത എന്‍.ജി.ഒ.കളുടെ ലൈസന്‍സ് റദ്ദാക്കുമെന്നാണ് എക്‌സില്‍ പങ്കുവെച്ച കത്തില്‍ താലിബാന്‍ ധനകാര്യമന്ത്രാലയത്തിന്റെ ഭീഷണി. അഫ്ഗാനി സ്ത്രീകള്‍ക്ക് ജോലിനല്‍കരുതെന്ന് രണ്ടുവര്‍ഷം മുന്‍പ് താലിബാന്‍ എന്‍.ജി.ഒ.കളോടു നിര്‍ദേശിച്ചിരുന്നു.സ്ത്രീകൾക്ക് മതം അനുശാസിക്കുന്ന രീതിയിലുള്ള വസ്ത്രധാരണം എന്‍ജിഓകള്‍ ഉറപ്പുവരുത്തുന്നില്ല …
മതിലില്‍ ഇടിച്ച് തീഗോളമായ ദ. കൊറിയന്‍ വിമാനം; 2 ക്രൂ അംഗങ്ങള്‍ മാത്രം എങ്ങനെ രക്ഷപ്പെട്ടു?
മതിലില്‍ ഇടിച്ച് തീഗോളമായ ദ. കൊറിയന്‍ വിമാനം; 2 ക്രൂ അംഗങ്ങള്‍ മാത്രം എങ്ങനെ രക്ഷപ്പെട്ടു?
സ്വന്തം ലേഖകൻ: ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ദക്ഷിണകൊറിയയിലെ മൂവാന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനം അപകടത്തില്‍പ്പെട്ട് 179 പേര്‍ക്ക് ജീവന്‍ നഷ്ടമായത്. തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍നിന്ന് 181 യാത്രക്കാരുമായി ദക്ഷിണകൊറിയയിലെ മൂവാന്‍ വിമാനത്താവളത്തിലിറങ്ങിയ ജെജു എയറിന്റെ ബോയിങ് 737-800 വിമാനമാണ് ഞായറാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്. പക്ഷിയിടിച്ച് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ തകരാറിലായതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടസമയത്ത് വിമാനത്തിന്റെ …
ഉമ തോമസിന്റെ നിലയില്‍ പുരോഗതി; ശരീരമാകെ ചലിപ്പിച്ചു, നേരിയ ശബ്ദത്തില്‍ സംസാരിച്ചു
ഉമ തോമസിന്റെ നിലയില്‍ പുരോഗതി; ശരീരമാകെ ചലിപ്പിച്ചു, നേരിയ ശബ്ദത്തില്‍ സംസാരിച്ചു
സ്വന്തം ലേഖകൻ: കലൂര്‍ സ്‌റ്റേഡിയത്തില്‍ നിന്നു വീണ് ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് എംഎല്‍എയുട നിലയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. ശരീരമാകെ ചലിപ്പിച്ചെന്നും നേരിയ ശബ്ദത്തില്‍ സംസാരിച്ചെന്നും ആശ്വാസാവഹമായ പുരോഗതി ഉള്ളതായും മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. മകനെ ഉള്‍പ്പെടെ തിരിച്ചറിഞ്ഞെന്നും വെന്റിലേറ്റര്‍,സഡേഷന്‍ സപ്പോര്‍ട്ട് കുറച്ചു വരുകയാണ്. തലയിലെ പരുക്ക് ഭേദമായി വരുന്നെന്നും …
‘ഈ രാജ്യത്തിന് മകളെ വിട്ടു കൊടുക്കരുത്, കുറച്ച് ദിവസങ്ങളേയുള്ളു അവളെ രക്ഷിക്കണം’; നിമിഷപ്രിയയുടെ അമ്മ
‘ഈ രാജ്യത്തിന് മകളെ വിട്ടു കൊടുക്കരുത്, കുറച്ച് ദിവസങ്ങളേയുള്ളു അവളെ രക്ഷിക്കണം’; നിമിഷപ്രിയയുടെ അമ്മ
സ്വന്തം ലേഖകൻ: നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് അമ്മ പ്രേമകുമാരി. ഇതുവരെ കൂടെനിന്ന എല്ലാവരോടും നന്ദിയുണ്ട്. മകളുടെ ജീവൻ രക്ഷിക്കാൻ എല്ലാവരും സഹായിക്കണമെന്നും ഇനി കുറച്ചു ദിവസം മാത്രേ അതിന് സാവകാശം ഉള്ളൂ, ഈ രാജ്യത്തിന് മകളെ വിട്ടുകൊടുക്കരുതെന്നും അമ്മ പ്രേമകുമാരി പറഞ്ഞു. കൊല്ലപ്പെട്ട യമൻ പൗരൻ തലാൽ അബ്ദുൽ മഹ്‌ദിയുടെ …
യുകെയിൽ പുതുവത്സരം മോ ശം കാലാവസ്ഥയുടെ നിഴലിൽ; എഡിന്‍ബറോ വെടിക്കെട്ടും സ്ട്രീറ്റ് പാര്‍ട്ടിയും റദ്ദാക്കി
യുകെയിൽ പുതുവത്സരം മോ ശം കാലാവസ്ഥയുടെ നിഴലിൽ; എഡിന്‍ബറോ വെടിക്കെട്ടും സ്ട്രീറ്റ് പാര്‍ട്ടിയും റദ്ദാക്കി
സ്വന്തം ലേഖകൻ: ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളിലാണ്. എന്നാല്‍ യുകെയിലെ ആഘോഷങ്ങള്‍ക്ക് തിരിച്ചടിയായി മഴയും, മഞ്ഞും. 75 മൈല്‍ വേഗത്തില്‍ കാറ്റും, ശക്തമായ മഴയും, മഞ്ഞും തേടിയെത്തിയതോടെ, പ്രശസ്തമായ എഡിന്‍ബറോ സ്ട്രീറ്റ് പാര്‍ട്ടിയും വെടിക്കെട്ടും ഇക്കുറി ഉണ്ടാകില്ലെന്ന് സംഘാടകര്‍ അറിയിച്ചു. യുകെയിലെ ഭൂരിഭാഗം പ്രദേശങ്ങളും വ്യാഴാഴ്ച വരെ നീളുന്ന കാലാവസ്ഥ മുന്നറിയിപ്പ് നേരിടുന്നുണ്ട്. സ്‌കോട്ട്‌ലണ്ടിലാണ് തുടര്‍ച്ചയായ …
2025 ൽ വിദേശ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ ഹംഗറി; സ്വദേശികൾക്ക് മുൻഗണന
2025 ൽ വിദേശ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ ഹംഗറി; സ്വദേശികൾക്ക് മുൻഗണന
സ്വന്തം ലേഖകൻ: ഹംഗറി വിദേശ തൊഴിലാളി താമസ പെർമിറ്റുകളുടെയും തൊഴിലുമായി ബന്ധപ്പെട്ട റസിഡൻസ് പെർമിറ്റുകളുടെയും എണ്ണം 2025ൽ 35,000 ആയി പരിമിതപ്പെടുത്തും. ഹംഗേറിയൻ ജോലികളും കുടുംബങ്ങളും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനമെന്ന് ഹംഗേറിയൻ ദേശീയ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. ഹംഗറി സർക്കാർ നിശ്ചയിച്ചിട്ടുള്ള അതിഥി തൊഴിലാളികൾക്കുള്ള ഈ വർഷത്തെ പരിധി 65,000 ആയിരുന്നു. 2024ൽ 65,000 …
ദുബായില്‍ ജനു. 1 മുതല്‍ ആരോഗ്യ, വാഹന ഇന്‍ഷുറന്‍സ് പ്രീമിയങ്ങളില്‍ 20% വരെ വര്‍ധനവിന് സാധ്യത
ദുബായില്‍ ജനു. 1 മുതല്‍ ആരോഗ്യ, വാഹന ഇന്‍ഷുറന്‍സ് പ്രീമിയങ്ങളില്‍ 20% വരെ വര്‍ധനവിന് സാധ്യത
സ്വന്തം ലേഖകൻ: 2025 ജനുവരി ഒന്നു മുതല്‍ ദുബായിലെ ആരോഗ്യ, മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ് പ്രീമിയങ്ങളില്‍ വര്‍ധനവുണ്ടാവുമെന്ന് റിപ്പോര്‍ട്ട്. ഹെല്‍ത്ത് കെയര്‍, വാഹനങ്ങളുടെ അറ്റകുറ്റപ്പണി എന്നിവയുടെ ചെലവുകളിലുണ്ടായ വര്‍ധനവാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വാഹന ഇന്‍ഷുറന്‍സുമായി താരതമ്യം ചെയ്യുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ പ്രകടമായ വര്‍ദ്ധനവ് കാണുമെന്നാണ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എക്‌സിക്യൂട്ടീവുകള്‍ അഭിപ്രായപ്പെടുന്നത്. ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് …
ലൈസന്‍സില്ലാതെ പ്രവര്‍ത്തി ക്കുന്ന ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പുമായി സൗദി
ലൈസന്‍സില്ലാതെ പ്രവര്‍ത്തി ക്കുന്ന ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പുമായി സൗദി
സ്വന്തം ലേഖകൻ: ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ടൂറിസം, ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പുമായി സൗദി ഭരണകൂടം. അത്തരം സ്ഥാപനങ്ങള്‍ക്കെതിരേ 10 ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നടപടികള്‍ ഒഴിവാക്കാന്‍ അത്തരം സ്ഥാപനങ്ങള്‍ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് ലൈസന്‍സ് നേടുകോ നേരത്തേ ഉള്ളവര്‍ അത് പുതുക്കുകയോ ചെയ്യണമെന്ന് ടൂറിസം മന്ത്രാലയം നിര്‍ദ്ദേശിച്ചു. തെറ്റ് …
നൊമ്പരമായി അവന്റെ അവ സാന ഫോട്ടോ: ദ. കൊറിയന്‍ വിമാന അപകടത്തില്‍ മരിച്ച 3 വയസ്സുകാരന്‍
നൊമ്പരമായി അവന്റെ അവ സാന ഫോട്ടോ: ദ. കൊറിയന്‍ വിമാന അപകടത്തില്‍ മരിച്ച 3 വയസ്സുകാരന്‍
സ്വന്തം ലേഖകൻ: അവനത് ആദ്യ അനുഭവമായിരുന്നു. രാത്രിയില്‍ ആകാശത്തിലൂടെയുള്ള യാത്ര, ചുറ്റും മിന്നിത്തിളങ്ങുന്നു. വിമാനത്തിന്റെ ഗ്ലാസ് വിന്‍ഡോയില്‍ കൂടി അവന്‍ ആ കാഴ്ച ആസ്വദിച്ചു. അതിന്റെ ചിത്രം അവന്റെ പിതാവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ഇങ്ങനെ കുറിച്ചു. ‘എന്റെ മകന്‍ രാത്രി വിമാനത്തില്‍ ആദ്യമായി വിദേശത്തേക്ക് പോകുന്നു’. ദക്ഷിണകൊറിയയിലെ മൂവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുമ്പോള്‍ അപകടത്തില്‍പ്പെട്ട് തീഗോളമായി മാറിയ …
അമേരിക്കൻ ധനകാര്യ വകുപ്പിൽ നുഴഞ്ഞ് കയറി ചൈനീസ് ഹാക്കർമാർ, രേഖകൾ ചോർത്തി
അമേരിക്കൻ ധനകാര്യ വകുപ്പിൽ നുഴഞ്ഞ് കയറി ചൈനീസ് ഹാക്കർമാർ, രേഖകൾ ചോർത്തി
സ്വന്തം ലേഖകൻ: യു.എസ് ട്രഷറി ഡിപ്പാർട്ട്മെന്റ് സംവിധാനങ്ങളിൽ ചൈനീസ് സ്റ്റേറ്റ് സ്പോൺസേർഡ് ഹാക്കർ അതിക്രമിച്ചുകയറിയതായി ആരോപണം. ചില ഓഫീസ് രേഖകളിലേക്കും ജീവനക്കാരുടെ കമ്പ്യൂട്ട‍ർ സംവിധാനങ്ങളിലേക്കും ഹാക്കർക്ക് പ്രവേശിക്കാനായതായി യു.എസ് അധികാരികൾ ആരോപിച്ചു. ഡിസംബർ ആദ്യമാണ് ഈ ലംഘനമുണ്ടായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വലിയ ഹാക്കിങ് സംഭവിച്ചുവെന്നാണ് യു.എസ് അധികാരികൾ ഇക്കാര്യത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഡിസംബർ എട്ടിനാണ് …