സ്വന്തം ലേഖകൻ: ഫുട്‌ബോൾലോകത്തെ ഞെട്ടിച്ചുകൊണ്ട് മാസ് എൻട്രിക്കൊരുങ്ങുകയാണ് ലോകത്തെ അതിസമ്പന്നരിൽ ഒന്നാമനായ എലോൺ മസ്‌ക്. ഇംഗ്ലീഷ് ഫുട്‌ബോൾ ക്ലബ് ലിവർപൂളിനെ സ്വന്തമാക്കുകയാണ് ലക്ഷ്യം. ക്ലബ്ബിന്റെ നിലവിലെ ഉടമസ്ഥർ ഇക്കാര്യം നിഷേധിക്കുന്നുണ്ടെങ്കിലും കളിക്കാൻ ഇറങ്ങുന്നത് മസ്‌കായതിനാൽ അവസാനമിനിറ്റുവരെ ടീമിനെ സ്വന്തമാക്കാനുള്ള നീക്കം നടക്കുമെന്നുറപ്പ്. മസ്‌ക് ലിവർപൂളിനെ സ്വന്തമാക്കിയാൽ പ്രീമിയർ ലീഗിലെ ഉടമസ്ഥരുടെ ആസ്തിയിൽ ടീം രണ്ടാമതെത്തും. എലോൺ …
സ്വന്തം ലേഖകൻ: ലോകത്ത് എവിടെയാണെങ്കിലും പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രവാസികളെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രവാസികളെ സംരക്ഷിക്കുന്നത് ഇപ്പോഴത്തെ വിദേശനയത്തിന്റെ മുഖ്യ പരിഗണനയിലുണ്ട്. വിദേശത്തെ ഇന്ത്യന്‍ എംബസികളില്‍ സഹായത്തിന് കാത്തിരിക്കേണ്ട സ്ഥിതി നീക്കി കൂടുതല്‍ ജനകീയമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൂടുതലിടങ്ങളില്‍ കോണ്‍സുലര്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ പതിനെട്ടാമത് പ്രവാസി ഭാരതീയ …
സ്വന്തം ലേഖകൻ: നടി ഹണി റോസിനെതിരേ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യമില്ല. കേസിൽ ബോബി ചെമ്മണൂരിനെ എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ബോബി ചെമ്മണൂരിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം അറസ്റ്റിലായ ബോബി ചെമ്മണൂരിനെ വ്യാഴാഴ്ച രാവിലെയാണ് കോടതിയില്‍ ഹാജരാക്കിയത്. ഇതിനൊപ്പം ബോബിയുടെ ജാമ്യഹര്‍ജിയും കോടതി പരിഗണിച്ചിരുന്നു. കോടതിയുടെ …
സ്വന്തം ലേഖകൻ: ക്രിസ്മസ് ദിനത്തില്‍ വിടപറഞ്ഞ ദീപക് ബാബുവിന് കണ്ണീരോടെ വിടചൊല്ലാന്‍ യുകെ മലയാളികള്‍. നാട്ടിലേക്ക് യാത്ര തിരിക്കും മുമ്പ് യുകെയിലുള്ള സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ദീപകിന്റെ ഭൗതികശരീരത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നോട്ടിങ്ഹാം ഗെഡ്ലിങ് ക്രെമറ്റോറിയത്തില്‍ (NG4 4QH) ഇന്ന് ഉച്ചകഴിഞ്ഞ് 3 മുതല്‍ 5 വരെ പൊതുദര്‍ശനമുണ്ടാകും. പൊതുദര്‍ശനത്തിനു ശേഷം ദീപകിന്റെ മൃതദേഹം …
സ്വന്തം ലേഖകൻ: വൈറ്റ് ഹൗസിലേക്ക് മടങ്ങാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ, കാനഡയെ 51-ാമത്തെ അമേരിക്കൻ സംസ്ഥാനമാക്കാന്‍ സാമ്പത്തികശക്തി ഉപയോഗിക്കാമെന്ന് നിർദേശിച്ച് നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. പനാമ കനാലും ഗ്രീന്‍ലാന്‍ഡും ഏറ്റെടുക്കുന്നതിനുള്ള സൈനിക നടപടി തള്ളിക്കളയാനും അദ്ദേഹം വിസമ്മതിച്ചു. 2024 നവംബറിലെ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം ട്രംപ് പ്രമോട്ട് ചെയ്ത വിശാലമായ വിപുലീകരണ അജണ്ടയുടെ ഭാഗമാണിത്. …
സ്വന്തം ലേഖകൻ: തലസ്ഥാന നഗരിയിലെ വാടക വർധനയിൽ വലഞ്ഞ് പ്രവാസി കുടുംബങ്ങൾ. ഇതോടെ, ദുബായ് മാതൃകയിൽ പഴയ കെട്ടിടങ്ങൾക്ക് വാടക വർധിപ്പിക്കുന്നത് നിയന്ത്രിക്കണമെന്നും ആവശ്യം ഉയർന്നു. കുറഞ്ഞ നിരക്കിൽ താമസസ്ഥലം കിട്ടാനില്ല. ഉള്ളവയ്ക്ക് പൊള്ളുന്ന നിരക്കും. താമസം മറ്റൊരു കെട്ടിടത്തിലേക്കു മാറ്റാമെന്നു വച്ചാൽ അതിനും മാർഗമില്ല. പുതുതായി വാടക കരാർ റജിസ്റ്റർ ചെയ്യുന്നവർക്ക് പുതുക്കുന്നവരെക്കാൾ കൂടിയ …
സ്വന്തം ലേഖകൻ: ബയോമെട്രിക് വിരലടയാള പ്രക്രിയ പൂർത്തിയാക്കാത്ത വിദേശികൾക്ക് യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം നീക്കം തുടങ്ങി. സർക്കാർ, ബാങ്കിങ് ഇടപാടുകളിലും നിയന്ത്രണങ്ങൾ നേരിടേണ്ടിവരും. ബയോമെട്രിക് വിരലടയാളം പൂർത്തിയാകുന്നതുവരെ ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ തുടരും. സ്വദേശികളും വിദേശികളും ഉൾപ്പെടെ 35 ലക്ഷത്തിലധികം പേർ ഇതിനകം ബയോമെട്രിക് വിരലടയാള പ്രക്രിയ പൂർത്തിയാക്കായിയെന്ന് ജനറൽ …
സ്വന്തം ലേഖകൻ: വാഹനാകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി കേന്ദ്ര സർക്കാർ ആരംഭിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. അപകടത്തിന് ശേഷം പൊലീസിനെ വിവരമറിയിച്ച് 24 മണിക്കൂറിനുള്ളിൽ അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗിയുടെ 7 ദിവസത്തെ ചികിത്സയ്ക്കുള്ള ചെലവ് സർക്കാർ വഹിക്കും. പരമാവധി 1.5 ലക്ഷം രൂപയാണ് അനുവദിക്കുക. അപകടത്തിൽപ്പെട്ടവരെ സഹായിക്കുന്നവർക്കുള്ള പ്രതിഫലം 5,000 …
സ്വന്തം ലേഖകൻ: യുഎഇയില്‍ വിദ്വേഷ സംസാരം നടത്തിയാലോ വിദ്വേഷ പ്രസംഗം പ്രോത്സാഹിപ്പിച്ചാലോ 500,000 ദിർഹം മുതല്‍ 1,000000 ദിർഹം വരെ പിഴയെന്ന് ഓർമപ്പെടുത്തി പബ്ലിക് പ്രോസിക്യൂഷന്‍. ഒരു വർഷത്തെ ജയില്‍ ശിക്ഷയോ പിഴയോ കിട്ടുമെന്നാണ് പബ്ലിക് പ്രോസിക്യൂഷന്‍റെ അറിയിപ്പില്‍ പറയുന്നത്. വിദ്വേഷം വളർത്തുന്ന രീതിയില്‍ സംസാരിക്കുകയോ പ്രവൃത്തിക്കുകയോ ഇത്തരം പ്രവൃത്തികള്‍ പ്രോത്സാഹിപ്പിക്കുകയോ ചെയ്താല്‍ ശിക്ഷ കിട്ടുമെന്ന് …
സ്വന്തം ലേഖകൻ: ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയതിന് കണ്ടുകെട്ടിയ വാഹനങ്ങൾ വിട്ടുകിട്ടുന്നതിനുള്ള നിരക്ക് പരിഷ്കരിച്ച് ഷാർജ എക്സിക്യൂട്ടിവ് കൗൺസിൽ. എല്ലാത്തരം വാഹനങ്ങൾക്കും പുതിയ നിരക്ക് ബാധകമാണ്. എന്നാൽ, ഫീസ് എത്രയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഷാർജ കിരീടാവകാശിയും ഉപ ഭരണാധികാരിയും ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ …