സ്വന്തം ലേഖകൻ: ഇന്ത്യയിൽ രണ്ട് പുതിയ ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) കേസുകൾ കൂടി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം ഏഴായി. കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ രണ്ട് കേസുകളും അഹമ്മദാബാദ്, ചെന്നൈ, സേലം എന്നിവിടങ്ങളിൽ ഓരോ കേസുകളും റിപ്പോർട്ട് ചെയ്തതിന് പിന്നാലെ നാഗ്പൂരിൽ എച്ച്എംപിവി റിപ്പോർട്ട് ചെയ്തു. ഇതോടെ ഈ ശ്വാസകോശ വൈറസിൻ്റെ …
സ്വന്തം ലേഖകൻ: കാനഡയെ യു.എസ്സില്‍ ലയിപ്പിക്കണമെന്ന നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന് ചുട്ടമറുപടിയുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. രാജ്യങ്ങള്‍ ലയിപ്പിക്കുന്നതിന്റെ സാധ്യത പോലും നിലനില്‍ക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്രംപിന്റെ അടുത്തയാളായ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സാമൂഹികമാധ്യമമായ എക്‌സിലൂടെയായിരുന്നു ട്രൂഡോയുടെ പ്രതികരണം. ‘കാനഡ യു.എസ്സിന്റെ ഭാഗമാകുന്നതിനുള്ള നേരിയ സാധ്യതപോലും ഇല്ല. വ്യാപാരത്തിലും സുരക്ഷയിലും വലിയ …
സ്വന്തം ലേഖകൻ: ബന്ദികളെ മോചിപ്പിക്കുന്ന വിഷയത്തില്‍ ഹമാസിന് അന്ത്യശാസനം നല്‍കി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ജനുവരി 20-നകം എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ചര്‍ച്ചകളെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഞാന്‍ വീണ്ടും ചുമതലയേല്‍ക്കുമ്പോഴും അവര്‍ തിരിച്ചെത്തിയില്ലെങ്കില്‍ പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങും – മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് …
സ്വന്തം ലേഖകൻ: പാപ്പുവ ന്യൂഗിനിയെ പിടിച്ചുലച്ച് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച ‘നരഭോജന’ വീഡിയോ. അമ്പും വില്ലും ധരിച്ചവര്‍ മനുഷ്യ ശരീരഭാഗങ്ങളുമായി നില്‍ക്കുന്ന ദൃശ്യമാണ് പ്രചരിച്ചത്. നരഭോജനത്തിന്റെ നടുക്കുന്ന ദൃശ്യമെന്ന് വിശേഷിപ്പിച്ച സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ ഏറ്റവും പ്രചാരമുള്ള ദിനപത്രമായ പാപ്പുവ ന്യൂഗിനി പോസ്റ്റ് …
സ്വന്തം ലേഖകൻ: നടി ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തു. വയനാടുനിന്നാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ പോലീസാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീകൾക്കുനേരേ അശ്ലീലപരാമർശം നടത്തുക, അത്തരം പരാമർശങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്. ബോബി ചെമ്മണ്ണൂർ തുടർച്ചയായി അശ്ലീല അധിക്ഷേപങ്ങൾ നടത്തിയെന്നാരോപിച്ച് പരാതി നൽകിയശേഷം ഹണി റോസ് …
സ്വന്തം ലേഖകൻ: നിലവിലെ എന്‍എച്ച്എസിലെ വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്ളത് 75 ലക്ഷത്തിലധികം പേരാണ്. അതില്‍ 30 ലക്ഷത്തോളം പേര്‍ 18 ആഴ്ചയില്‍ അധികമായി കാത്തിരിക്കുന്നവരാണ്. ഈയിടെ പുറത്തു വന്ന ഔദ്യോഗിക കണക്കുകളാണിത്. ഏതായാലും, വെയിറ്റിംഗ് ലിസ്റ്റ് കുറച്ചു കൊണ്ടു വരുന്നതിനായി പുതിയ നടപടികളിലേക്ക് കടക്കുകയാണ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍. ദൈര്‍ഘ്യമേറിയ കാത്തിരിപ്പുകളുടെ എണ്ണം വരുന്ന …
സ്വന്തം ലേഖകൻ: രാജ്യമാകെ ഹിമവര്‍ഷം തുടര്‍ന്നു കൊണ്ടിരിക്കെ മെറ്റ് ഓഫീസ് പുതിയ മഞ്ഞ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെ ഒട്ടു മിക്ക പ്രദേശങ്ങള്‍ക്കും ബാധകമായ മുന്നറിയിപ്പില്‍, യാത്രാ തടസങ്ങള്‍ നേരിടേണ്ടി വരുമെന്നും പറയുന്നുണ്ട്. കനത്ത മഞ്ഞുവീഴ്ചയ്ക്കും മഴയ്ക്കും രാജ്യം സാക്ഷ്യം വഹിച്ച ഒരു വാരാന്ത്യത്തിന് ശേഷമാണ് ഇപ്പോള്‍ പുതിയ മുന്നറിയിപ്പ് നിലവില്‍ വന്നിരിക്കുന്നത്. വാരാന്ത്യത്തില്‍ രണ്ട് ആംബര്‍ …
സ്വന്തം ലേഖകൻ: കാനഡ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു ജസ്റ്റിൻ ട്രൂഡോ രാജിവച്ചതിനുപിന്നാലെ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ ഇന്ത്യൻ വംശജ അനിത ആനന്ദും. അനിത ഉൾപ്പെടെ അഞ്ചുപേരുടെ പേരാണ് പ്രധാനമന്ത്രി പദത്തിലേക്കു പറഞ്ഞുകേൾക്കുന്നത്. കാനഡ പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഹിന്ദു വനിതയാണ് തമിഴ്നാട് സ്വദേശിയായ അനിത ആനന്ദ് (57). നിലവിൽ ഗതാഗതം, ആഭ്യന്തര വ്യാപരം വകുപ്പുകളുടെ മന്ത്രിയാണ്. …
സ്വന്തം ലേഖകൻ: രാജ്യത്തെ സുരക്ഷാ നിരീക്ഷണ ക്യാമറകളുടെ ഉപയോഗം സംബന്ധിച്ച നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ കടുപ്പിച്ച് സൗദി. ക്യാമറകളിൽ രേഖപ്പെടുത്തിയ വിവരങ്ങൾ നിയമവിരുദ്ധമായി കൈമാറുകയോ പ്രസിദ്ധപ്പെടുത്തുകയോ ചെയ്താൽ 20,000 സൗദി റിയാൽ (ഏകദേശം 4,56,498 ഇന്ത്യൻ രൂപ) പിഴ ഈടാക്കും. റെക്കോർഡ് ചെയ്ത രേഖകളുടെ കാര്യത്തിൽ മാത്രമല്ല ക്യാമറകളും അതിലെ വിവരങ്ങളും തകരാറിലാക്കുകയോ നശിപ്പിക്കുകയോ …
സ്വന്തം ലേഖകൻ: സലാല-കോഴിക്കോട് റൂട്ടിൽ സർവിസുകൾ വർധിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഞായർ, വ്യാഴം ദിവസങ്ങളിലാണ് സർവിസ് നടത്തുക. ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. വെബ്സൈറ്റ് വഴിയും ട്രാവല്‍ ഏജന്‍സികള്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാനാകും. സലാലയിൽനിന്ന് രാവിലെ 10.55ന് പുറപ്പെടുന്ന വിമാനം വൈകുന്നേരം 4.15ന് കോഴിക്കോടെത്തും. ഇവിടെനിന്നും പ്രാദേശിക സമയം രാവിലെ 7.25ന് പുറപ്പെടുന്ന വിമാനം പത്ത് …