സ്വന്തം ലേഖകൻ: കുവൈത്തിൽ ഇന്ത്യൻ സർവകലാശാലകളുടെ ക്യാംപസുകൾ തുറക്കാനുള്ള ചർച്ചകൾ പുരോഗതിയിൽ. നാഷനൽ ബ്യൂറോ ഫോർ അക്കാദമിക് അക്രഡിറ്റേഷൻ ആൻഡ് എജ്യൂക്കേഷൻ ക്വാളിറ്റി അഷ്വറൻസ് (എൻബിഎക്യൂ) പട്ടികയിൽ ഇന്ത്യൻ സർവകലാശാലകൾക്ക് അക്രഡിറ്റേഷൻ ലഭിക്കുന്നതിനുള്ള നടപടികളും അതിവേഗ പാതയിലെന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദർശനത്തിന് ശേഷമുണ്ടായ പുരോഗതികൾ …
സ്വന്തം ലേഖകൻ: വത്തിക്കാനില്‍ പ്രധാനചുമതലയില്‍ ആദ്യമായി വനിതയെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇറ്റാലിയൻ കന്യാസ്ത്രീ സിമോണ ബ്രാംബില്ലയെയാണ് സുപ്രധാന ചുമതലയിൽ നിയമിച്ചത്. എല്ലാ സന്ന്യാസസഭാ വിഭാഗങ്ങളുടെയും ചുമതലയുള്ള കൂരിയയുടെ നേതൃസ്ഥാനമാണ് സിസ്റ്റർ ബ്രാംബില്ലക്ക്. ചർച്ച് ഭരണവുമായി ബന്ധപ്പെട്ട ഉന്നത സ്ഥാനങ്ങളിൽ സ്ത്രീകളെ നിയമിക്കുക എന്ന പോപ് ഫ്രാൻസിസിന്റെ നയത്തിന്റെ ഭാഗമായാണ് സിസ്റ്റർ ബ്രാംബില്ലയുടെ നിയമനം. ചില …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വിദ്യാര്‍ഥിനി യു എസ് പൊലീസിന്റെ പെട്രോളിംഗ് വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ കാറോടിച്ച പോലീസ് ഉദ്യോഗസ്ഥനെ സേനയില്‍ നിന്നു പിരിച്ചുവിട്ടു. സിയാറ്റില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കെവിന്‍ ഡേവിനെ ആണ് പിരിട്ടുവിട്ടത്. ജാന്‍വിയെ കാറിടിച്ചപ്പോള്‍ ഡ്രൈവ് ചെയ്തത് കെവിന്‍ ആയിരുന്നു. അതേസമയം, ജാന്‍വിയെ കാറിടിച്ച് തെറിപ്പിച്ച ശേഷം പൊട്ടിച്ചിരിക്കുകയും പരിഹസിച്ച് സംസാരിക്കുകയും ചെയ്ത കാറിലുണ്ടായിരുന്നു …
സ്വന്തം ലേഖകൻ: വടക്കേ അമേരിക്കന്‍ രാജ്യമായ കാനഡയെ യു.എസ്സില്‍ ലയിപ്പിക്കണമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ച് മണിക്കൂറുകള്‍ക്കകമാണ് ട്രംപ് ആവശ്യമുന്നയിച്ചത്. കാനഡയെ യു.എസ്സിന്റെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന വാഗ്ദാനം ട്രംപ് ആവര്‍ത്തിച്ചു. നേരത്തേ യു.എസ്. തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിന്നാലെ ഇതേ കാര്യം ട്രംപ് പറഞ്ഞിരുന്നു. ‘കാനഡയിലെ നിരവധിയാളുകള്‍ യു.എസ്സിന്റെ …
സ്വന്തം ലേഖകൻ: രാജ്യത്ത് രണ്ട് കുട്ടികള്‍ക്ക് കൂടി എച്ച്.എം.പി.വി. സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നുള്ള ഏഴും പതിനാലും വയസ്സുള്ള രണ്ടുകുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ലാബിൽ നിന്നുള്ള പരിശോധനയിലാണ് ഫലം പുറത്തുവന്നത്. ജനുവരി മൂന്നിനാണ് പനിയും ചുമയും മൂലം കുട്ടികളെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് …
സ്വന്തം ലേഖകൻ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജി പ്രഖ്യാപിച്ചു. ലിബറൽ പാര്‍ട്ടിയുടെ നേതൃസ്ഥാനം രാജിവെക്കുന്നതായും ട്രൂഡോ അറിയിച്ചു. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നും ട്രൂഡോ വ്യക്തമാക്കി. പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കത്തെത്തുടര്‍ന്നാണ് രാജിയെന്ന് ട്രൂഡോ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയുമായുള്ള കാനഡയുടെ ബന്ധം മോശമായി തുടരുന്നതിനിടെയാണ് ട്രൂഡോയുടെ രാജി. കഴിഞ്ഞ 11 …
സ്വന്തം ലേഖകൻ: വിമാനയാത്രികര്‍ക്കു കൂടെ കരുതാവുന്ന ഹാന്‍ഡ് ബാഗിന്റെ കാര്യത്തില്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി(ബിസിഎഎസ്) നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. മേയ് രണ്ടു മുതല്‍ വിമാനയാത്രികര്‍ക്ക് ഒരു കാബനിന്‍ ബാഗോ അല്ലെങ്കില്‍ ഹാന്‍ഡ്ബാഗോ മാത്രമേ കൂടെ കൊണ്ടുപോവാന്‍ സാധിക്കുകയുള്ളു. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ വ്യോമയാന കമ്പനികള്‍ ഇക്കാര്യം വിശദീകരിച്ചുകൊണ്ട് അവരുടെ പോളിസിയില്‍ …
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ ശക്തമായ മഞ്ഞുവീഴ്ച കാരണം ജനജീവിതം ഇരുട്ടിലായിരിക്കുകയാണ്. രാജ്യത്തിന്റെ ഭൂരിഭാഗം പ്രധാന വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനം സ്തംഭിപ്പിക്കുകയും റോഡുകള്‍ നിശ്ചലമാക്കുകയും ചെയ്തു. ഈ ആഴ്ച രാജ്യത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചകര്‍ അറിയിച്ചിരിക്കുന്നത്. വടക്കന്‍ ഇംഗ്ലണ്ട്, മിഡ്ലാന്‍ഡ്സ്, വെയില്‍സ് എന്നിവിടങ്ങളില്‍ മണിക്കൂറുകളോളമാണ് മഞ്ഞുവീഴ്ചകള്‍ അനുഭവപ്പെട്ടത്. താപനില -11C (12F) ആയി കുറഞ്ഞതിനാല്‍ …
സ്വന്തം ലേഖകൻ: ഈസ്റ്റ് ലണ്ടൻ മലയാളികളുടെ പ്രിയപ്പെട്ട പാചക വിദഗ്ദ്ധൻ വിടവാങ്ങി. പ്രിയപ്പെട്ടവരെല്ലാം കൊച്ചങ്കിൾ എന്നു വിളിച്ചിരുന്ന മുഹമ്മദ് ഇബ്രാഹിം കിഴക്കൻ ലണ്ടനിലെ അറിയപ്പെടുന്ന പാചക വിദഗ്ദ്ധനായിരുന്നു. കേരളത്തിന്‍റെ തനതു വിഭവങ്ങൾ തയാറാക്കി നൽകി ഈസ്റ്റ്ഹാമിലെ “തട്ടുകട” എന്ന മലയാളി റസ്റ്ററന്‍റിനെ ലണ്ടൻ മലയാളികളുടെ പ്രിയപ്പെട്ട ഇടമായി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചത് കൊച്ചങ്കിളിന്‍റെ കൈപ്പുണ്യമായിരുന്നു. കണ്ണൂർ …
സ്വന്തം ലേഖകൻ: ഓസ്ട്രേലിയയിൽ ഇനി മുതൽ വിദ്യാർഥി വീസ അപേക്ഷയ്ക്കൊപ്പം കൺഫർമേഷൻ ഓഫ് എൻറോൾ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. പ്രവേശനം ലഭിച്ച കോഴ്സിൽ പഠിക്കാനെത്തുമെന്ന് വിദ്യാർഥി ഉറപ്പുനൽകുന്നതാണിത്. ഇതുവരെ സർവകലാശാലയുടെ ഓഫർ ലെറ്റർ മതിയായിരുന്നു. ഓസ്ട്രേലിയയിലേക്ക് വരുന്ന വിദേശ വിദ്യാര്ത്ഥികളുടെ എണ്ണം 2.7 ലക്ഷമായി പരിമിതപ്പെടുത്താനാണ് തീരുമാനം. വീട്ട വാടകയുടെ കുതിച്ചുയരാന് കാരണമായ റെക്കോര്ഡ് കുടിയേറ്റത്തിന് …