സ്വന്തം ലേഖകൻ: മഹാരാഷ്ട്രയില്‍ ബി.ജെ.പി. സഖ്യമായ മഹായുതി അധികാരത്തുടർച്ചയിലേക്ക്. വോട്ടെണ്ണിലിന്റെ ആദ്യമണിക്കൂറുകളില്‍ തന്നെ ലീഡുനിലയില്‍ മഹായുതി കേവലഭൂരിപക്ഷമായ 145 എന്ന മാന്ത്രികസംഖ്യ മറികടന്നു. ഏറ്റവും ഒടുവിലെ ഫലസൂചനകള്‍ പ്രകാരം ബി.ജെ.പി.യുടെ കരുത്തില്‍ 217 സീറ്റുകളിലാണ് മഹായുതി മുന്നേറുന്നത്. ഇതില്‍ 125 സീറ്റുകളില്‍ ബി.ജെ.പി.യ്ക്കാണ് ലീഡ്. ശിവസേന ഏക്‌നാഥ് ഷിന്ദേ വിഭാഗം 54 സീറ്റുകളിലും എന്‍.സി.പി. അജിത് …
സ്വന്തം ലേഖകൻ: വീറും വാശിയുമേറിയ മത്സരത്തിനൊടുവില്‍ പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളില്‍ ചിത്രം തെളിഞ്ഞു. പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ലീഡ് പിടിച്ച യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 18,724 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ചേലക്കരയിലാകട്ടെ ഒരവസരത്തില്‍ പോലും പിന്നോട്ട് പോകാതെയാണ് യു ആർ പ്രദീപ് തന്റെ വിജയത്തിലേക്ക് കുതിച്ചത്. 12,122 വോട്ടാണ് ഭൂരിപക്ഷം. മൂന്ന് ലക്ഷത്തിലധികം …
സ്വന്തം ലേഖകൻ: വിമാനം വൈകുമ്പോള്‍ യാത്രക്കാർക്ക് സൗകര്യം ഒരുക്കിനല്‍കാന്‍ വിമാനക്കമ്പനികള്‍ക്ക് വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കി. വിമാനക്കമ്പനികള്‍ കാലതാമസത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സേവനങ്ങള്‍ നല്‍കണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. രണ്ട് മണിക്കൂര്‍ വരെ വിമാനം വൈകുകയാണെങ്കില്‍ എയര്‍ലൈനുകള്‍ യാത്രക്കാര്‍ക്ക് കുടിവെള്ളം നല്‍കണം. രണ്ട് മുതല്‍ നാലുമണിക്കൂര്‍ വരെ വൈകുകയാണെങ്കില്‍ ചായയോ …
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി യു.കെയിലെത്തുന്ന പക്ഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തേക്കാമെന്ന സൂചന നല്‍കി യു.കെ.സര്‍ക്കാര്‍. യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് നെതന്യാഹുവിനെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി.) വ്യാഴാഴ്ച അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇസ്രയേല്‍ മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റിനെതിരേയും അറസ്റ്റ് വാറന്റുണ്ട്. ഗാസയിലെ സാധാരണക്കാരായ മനുഷ്യര്‍ക്ക് …
സ്വന്തം ലേഖകൻ: ജനുവരി മുതൽ ബ്രിട്ടനിലെ ഗ്യാസ്, ഇലക്ട്രിസിറ്റി ഉപയോക്താക്കളുടെ ബില്ല് വർധിക്കും. എനർജി റഗുലേറ്ററായ ഓഫ്ജെം പ്രൈസ് ക്യാപ്പിൽ വരുത്തിയ 1.2 ശതമാനത്തിന്റെ വർധനയാണ് ഉപയോക്താക്കളെ നേരിട്ട് ബാധിക്കുക. ഇതുമൂലം ജനുവരി മുതൽ ഓരോ ബില്ലിലും ശരാശരി പ്രതിമാസം 1.75 പൗണ്ടിന്റെ വർധനയുണ്ടാകും. പ്രതിവർഷം ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകളിൽ 21 പൗണ്ടിന്റെ വർധനയാകും ഇത്തരത്തിൽ …
സ്വന്തം ലേഖകൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെറും ബ്രസീലിൽ കൂടിക്കാഴ്ച നടത്തി. ബ്രസീലിലെ റിയോ ഡി ജനീറോയിൽ വെച്ച് നടന്ന ജി-20 ഉച്ചകോടിക്കിടെയാണ് ഇരു പ്രധാനമന്ത്രിമാരും കൂടിക്കാഴ്ച നടത്തിയത്. ഇവരുടെ ആദ്യ കൂടിക്കാഴ്ചയായിരുന്നു ബ്രസീലിൽ. ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റ കിയേർ സ്റ്റാമെറിനെ നരേന്ദ്രമോദി അഭിനന്ദിച്ചു. കിയേർ സ്റ്റാമെറും ഇന്ത്യയിൽ മൂന്നാം …
സ്വന്തം ലേഖകൻ: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് പൊതുമേഖലയ്ക്ക് 4 ദിവസം അവധി. ഡിസംബർ 2, 3 തീയതികളിലാണ് സർക്കാർ ഉദ്യോഗസ്ഥർക്ക് ദേശീയദിന അവധി. എന്നാൽ, ശനി, ഞായർ വാരാന്ത്യ അവധി കൂടി ചേരുമ്പോൾ തുടർച്ചയായ 4 ദിവസം അവധി ലഭിക്കും. പൊതുമേഖലയ്ക്ക് ലഭിക്കുന്ന അവധി സ്വകാര്യ മേഖലയ്ക്കും ബാധകമാണ്. ഡിസംബർ 2നാണ് ഈദ് അൽ ഇത്തിഹാദ് …
സ്വന്തം ലേഖകൻ: ടൂറിസം മേഖലയിലെ സ്വദേശി ജീവനക്കാരുടെ പ്രാതിനിധ്യം കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കവുമായി സൗദി അറേബ്യ. രാജ്യത്തെ ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിനായി 100,000 സൗദി യുവാക്കളെയും യുവതികളെയും പരിശീലിപ്പിക്കാന്‍ മന്ത്രാലയം പ്രതിവര്‍ഷം 10 കോടി ഡോളര്‍ ചെലവഴിക്കുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് അറിയിച്ചു. ബുധനാഴ്ച റിയാദില്‍ നടന്ന …
സ്വന്തം ലേഖകൻ: സൗദിയില്‍ പകുതിയിലധികം സ്വദേശികളും ശമ്പളവര്‍ധനവ് ആവശ്യപ്പെടുന്നതായി പഠനം. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നടത്തിയ പഠനത്തിലാണ് വെളിപ്പെടുത്തല്‍. ആഗോള ശരാശരിയുടെ ഇരട്ടി ആളുകള്‍ ശമ്പള വര്‍ധനവ് ആവശ്യപ്പെടുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 59 ശതമാനം സൗദി ജീവനക്കാരും ശമ്പള വർദ്ധന ആവശ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി …
സ്വന്തം ലേഖകൻ: സ്വകാര്യമേഖലയിലെ സ്വദേശിവത്കരണത്തിന് അവാര്‍ഡ് ഏർപ്പെടുത്താനുള്ള നിർദേശത്തിന് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം. തൊഴിൽ മേഖലയിൽ സ്വദേശികളെ കൂടുതൽ നിയമിക്കുന്ന സ്ഥാപങ്ങൾക്കായിരിക്കും അവാർഡ് നൽകുക. സ്വകാര്യമേഖലയിലെ സ്വദേശിവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ‘ഖത്തര്‍ അവാര്‍ഡ്’ എന്ന പേരില്‍ പുരസ്കാരം നൽകാൻ തൊഴില്‍ മന്ത്രാലയമാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. സ്വകാര്യമേഖലയിലെ സ്വദേശിവത്കരണം ഖത്തര്‍ ദേശീയ വിഷന്‍റെ ഭാഗമാണ്. തീരുമാനം ലക്ഷ്യത്തിലെത്തിക്കുന്നതില്‍ …