സ്വന്തം ലേഖകൻ: മൂന്നാഴ്ചയിലേറെയായി യുകെ മലയാളിയെ കാണ്മാനില്ല. ലണ്ടനില്‍ താമസിക്കുന്ന നരേന്ദ്രന്‍ രാമകൃഷ്ണനെയാണ് കാണാതായതായുള്ള പരാതി ഉയര്‍ന്നുവന്നിരിക്കുന്നത്. ഡിസംബര്‍ എട്ടാം തീയതി മുതല്‍ കാണ്മാനില്ലെന്നാണ് പറയുന്നത്. കെന്റിലെ ഡോവറിനടുത്താണ് അവസാനമായി നരേന്ദ്രനെ കണ്ടത്. 2024 സെപ്റ്റംബര്‍ വരെ ലണ്ടനിലെ ജെപി മോര്‍ഗനില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ജോലി ചെയ്തിരുന്ന രാമകൃഷ്ണനെ പുതിയ ജോലി അന്വേഷിക്കുന്നതിനിടെയാണ് കാണാതായത്. അദ്ദേഹത്തിന് …
സ്വന്തം ലേഖകൻ: എമിറേറ്റ്സ് എ380 വിമാനം അപകടത്തില്‍ പെട്ട് തകര്‍ന്നു വീഴുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ വ്യാജമായി നിര്‍മിച്ചതാണെന്നും അതിലെ ഉള്ളടക്കം കെട്ടിച്ചമച്ചതും അസത്യവുമാണെന്നും എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയെ കുറിച്ച പ്രതികരണത്തിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. വീഡിയോ നീക്കം ചെയ്യുകയോ, തെറ്റായതും ഭയപ്പെടുത്തുന്നതുമായ വിവരങ്ങള്‍ പ്രചരിക്കുന്നത് ഒഴിവാക്കാന്‍ …
സ്വന്തം ലേഖകൻ: അതോറിറ്റി ഫോര്‍ പബ്ലിക് സര്‍വീസസ് റെഗുലേഷന്‍ (എപിഎസ്ആര്‍) റെസിഡന്‍ഷ്യല്‍, വലിയ നോണ്‍ റെസിഡന്‍ഷ്യല്‍ ഉപഭോക്താക്കള്‍ക്ക് പുതുക്കിയ വൈദ്യുതി താരിഫുകളും വൈദ്യുതി കണക്ഷന്‍, വിതരണ ഫീസും പ്രഖ്യാപിച്ചു. എനര്‍ജി ആന്‍ഡ് മിനറല്‍സ് മന്ത്രിയും അതോറിറ്റിയുടെ ബോര്‍ഡ് ചെയര്‍മാനുമായ സലിം ബിന്‍ നാസര്‍ അല്‍ ഔഫിയുടെ അംഗീകാരത്തെ തുടര്‍ന്നാണിത്. പുതുതായി പ്രഖ്യാപിച്ച താരിഫുകള്‍ നിലവിലുള്ള ബാധകമായ …
സ്വന്തം ലേഖകൻ: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ സ്ഥാനാരോഹണ ദിനത്തോടനുബന്ധിച്ച് ജനുവരി 12 ഞായറാഴ്ച ഒമാനില്‍ പൊതുഅവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉള്‍പ്പെടെ തുടര്‍ച്ചയായി മൂന്ന് ദിവസം ഒഴിവ് ലഭിക്കും. അതേസമയം രാജ്യത്ത് വിലക്കയറ്റം തടയുന്നതിനും അവശ്യ സാധനങ്ങളുടെ വില കൂടാതെ പിടിച്ചുനിര്‍ത്തുന്നതിനും ഊന്നല്‍ നല്‍കുന്ന പ്രഖ്യാപനങ്ങളുമായി ഒമാന്‍ 2025ലെ പൊതുബജറ്റ് അവതരിപ്പിച്ചു. …
സ്വന്തം ലേഖകൻ: ആറ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള റസിഡൻസി നിയമത്തിൽ ആഭ്യന്തര മന്ത്രാലയം വരുത്തിയ ഭേദഗതി ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ മാസം ആദ്യം മന്ത്രിസഭ ഭേദഗതിക്ക് അംഗീകാരം നൽകിയതിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയം ഇതിനുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്. ലംഘനങ്ങൾക്ക് പിഴത്തുക 600 മുതൽ 2000 ദിനാർ വരെയാണ് വർധിപ്പിച്ചിട്ടുള്ളത്. പുതിയ നിയമത്തിലെ ആർട്ടിക്കിൾ 6, …
സ്വന്തം ലേഖകൻ: അപകടകരമാംവിധം അടുത്തെത്തിയ ചെറുവിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. യു.കെയിലെ ക്രാന്‍ഫീല്‍ഡ് വിമാനത്താവളത്തില്‍ ജൂണ്‍ 21-നാണ് സംഭവം നടന്നത്. യു.കെ. എയര്‍ പ്രോക്‌സ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. ഡയമണ്ട് ഡി.എ 42 ട്വിന്‍ സ്റ്റാര്‍ എന്ന ഇരട്ട എഞ്ചിന്‍ വിമാനത്തിലെ പൈലറ്റ് ലാന്‍ഡിങ് പരിശീലിക്കുമ്പോഴാണ് സംഭവമുണ്ടായത്. ലാന്‍ഡിങ്ങിനായി വിമാനം താഴ്ത്തുന്നതിനിടെയാണ് …
സ്വന്തം ലേഖകൻ: ചൈനയിൽ അതിവേഗം ഹ്യൂമൻമെറ്റാന്യൂമോവൈറസ് പടരുന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ചൈനയിൽ എച്ച്.എം.പി.വി.രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ആരോഗ്യമന്ത്രാലയം ശനിയാഴ്ച സംയുക്തയോഗം വിളിച്ചുചേർത്തിരുന്നു. തുടർന്ന് പുറത്തുവിട്ട പ്രസ്താവനയിലാണ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ലോകാരോഗ്യസംഘടനയോട് സമയബന്ധിതമായി വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്. സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സമയബന്ധിതമായി …
സ്വന്തം ലേഖകൻ: ബന്ദിയാക്കിയ ഇസ്രയേലി യുവതിയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്. 2023 ഒക്ടോബറില്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിനുപിന്നാലെ ബന്ദിയാക്കിയ ലിറി അല്‍ബാഗ് (19) ന്റെ വീഡിയോ ആണ് പുറത്തുവിട്ടിട്ടുള്ളത്. തന്റെ മോചനം സാധ്യമാക്കണമെന്ന് ഇസ്രയേല്‍ സര്‍ക്കാരിനോട് 19-കാരി ഹീബ്രുഭാഷയില്‍ അഭ്യര്‍ഥിക്കുന്നതാണ് വീഡിയോയിലുള്ളതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. അതിനിടെ, നമ്മുടെ സ്വന്തം കുട്ടികളാണ് ബന്ദികളായി കഴിയുന്നത് …
സ്വന്തം ലേഖകൻ: നടി ഹണി റോസ് രാവിലെ തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ പ്രസിദ്ധീകരിച്ച് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാകുന്നു. ഒരു വ്യക്തി ദ്വയാര്‍ത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂര്‍വം തുടര്‍ച്ചയായി പിന്നാലെ നടന്ന് അപമാനിക്കാന്‍ ശ്രമിച്ചെന്നും പണത്തിന്റെ ധാര്‍ഷ്ട്യത്താല്‍ ഏതു സ്ത്രീയേയും ഒരാള്‍ക്ക് അപമാനിക്കാന്‍ കഴിയുമോ എന്നും ഹണി റോസ് പേര് വെളിപ്പെടുത്താതെ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ഈ …
സ്വന്തം ലേഖകൻ: എന്‍ എച്ച് എസ് വെയിറ്റിംഗ് ലിസ്റ്റ് കുറച്ചു കൊണ്ടുവരുവാനായി ചില സുപ്രധാന പരിഷ്‌കാരങ്ങള്‍ അധികൃതര്‍ കൊണ്ടു വരികയാണ്. ഇതനുസരിച്ച് ജി പിമാര്‍ക്ക് രോഗികള്‍ക്ക് ആവശ്യമായ സ്‌കാനിംഗ്, ചികിത്സ എന്നിവ നേരിട്ട് നിര്‍ദ്ദേശിക്കാന്‍ കഴിയും. അതുപോലെ പരിശോധന നടത്തുന്ന ദിവസം തന്നെ ഫലം ലഭ്യമാക്കുകയും, അത് പരിശോധിച്ച് ആവശ്യമായ ചികിത്സകള്‍ ആരംഭിക്കാന്‍ ആശുപത്രികളോട് നിര്‍ദ്ദേശിക്കുകയും …