സ്വന്തം ലേഖകൻ: അധ്യാപകർക്ക് ലൈസൻസ് നിർബന്ധമാക്കി സൗദി അറേബ്യ. അധ്യാപകരുടെ നിലവിലെ കരാർ തുടരാനും പുതിയ കരാറിൽ പ്രവേശിക്കാനും ഇനി മുതൽ ലൈസൻസ് നിർബന്ധമാണ്. മുതിർന്ന അധ്യാപകർക്ക് ഈ നിയമത്തിൽ ഇളവ് നൽകിയിട്ടുണ്ട്. ലൈസൻസ് ഉള്ള അധ്യാപകർക്ക് നിരവധി മുൻഗണനകളും പ്രഖ്യാപനത്തിലുണ്ട്. വർഷത്തിൽ രണ്ടു തവണയായി ലൈസൻസ് എടുക്കാൻ അവസരം ലഭ്യമാക്കും. 2026 ഫെബ്രുവരി ഒന്നിനുള്ളിൽ …
സ്വന്തം ലേഖകൻ: ഇന്ത്യൻ സെക്ടറുകളിൽ സർവിസ് വർധിപ്പിക്കാനൊരുങ്ങി ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ. മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് ദിനേനെ ഇരട്ട സർവിസുകൾ നടത്താനാണ് ഒരുങ്ങുന്നത്. ഡൽഹിയിലേക്കുള്ള സർവിസ് ഡിസംബർ എട്ടിനും മുംബൈയിലേക്ക് 17നും തുടങ്ങുമെന്ന് ഒമാൻ എയർ അധികൃതർ അറിയിച്ചു. ഈ സെക്ടറിലെ യാത്രക്കാർക്ക് മികച്ച അനുഭവം നൽകുന്നതിനും വർധിച്ചുവരുന്ന ആവശ്യകതയും പരിഗണിച്ചാണ് പുതിയ …
സ്വന്തം ലേഖകൻ: ആർട്ടിക്കിൾ 18 വീസയിൽ കുവൈത്തിൽ താമസിക്കുന്ന വിദേശികൾക്ക് സ്വകാര്യ കമ്പനികളിൽ പങ്കാളിയായോ മാനേജിങ് പങ്കാളിയായോ പ്രവർത്തിക്കുന്നതിന് താല്‍കാലിക നിരോധനം. കുവൈത്തിലെ വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം ആർട്ടിക്കിൾ 19 എന്നറിയപ്പെടുന്ന മറ്റൊരു വീസാ വിഭാഗവുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ വ്യക്തമായ നിർദ്ദേശങ്ങൾ ഇല്ലാത്തതാണ്. ആർട്ടിക്കിൾ 18 …
സ്വന്തം ലേഖകൻ: കുവൈത്തിലെ 87 ശതമാനം പ്രവാസികളും ഇതിനകം ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ പേഴ്സണല്‍ ഐഡന്റിഫിക്കേഷന്‍ ഡിവിഷന്‍ ഡയറക്ടര്‍ ബ്രിഗ് നയെഫ് അല്‍ മുതൈരിയാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ 31വരെ സമയപരിധി നിശ്ചയിച്ചിരിക്കുന്നതിനാല്‍ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രവാസികളോട് അദ്ദേഹം അഭ്യര്‍ഥിച്ചു. അവസാനത്തോട് അടുക്കും തോറും ബയോമെട്രിക് രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് …
സ്വന്തം ലേഖകൻ: കാലിഫോര്‍ണിയയിലെ ആശങ്കയിലാഴ്ത്തി ആകാശത്ത് അന്തരീക്ഷ നദിയും ‘ബോംബ് ചുഴലി’ക്കാറ്റും രൂപപ്പെടുന്നു. നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷനില്‍ നിന്നുള്ള ഉപഗ്രഹ ചിത്രത്തിലാണ് ഭീമാകാരമായ ചുഴലി രൂപപ്പെടുന്ന ദൃശ്യങ്ങള്‍ വ്യക്തമാകുന്നത്. നിലവില്‍ അമേരിക്കയുടെ വടക്കുപടിഞ്ഞാറന്‍ തീരത്താണ് കാലാവസ്ഥാ നിരീക്ഷകര്‍ ‘ബോംബ് ചുഴലിക്കാറ്റ്’ എന്ന് പേരിലുള്ള ശക്തമായ കൊടുങ്കാറ്റും ഒപ്പം, ഒരു അന്തരീക്ഷ നദിയും കണ്ടെത്തിയിരിക്കുന്നത്. …
സ്വന്തം ലേഖകൻ: യുക്രെയ്നെതിരായ ആക്രമണത്തിനിടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍(ഐസിബിഎം) വിക്ഷേപിച്ച് റഷ്യ. ആയിരക്കണക്കിന് ശ്രേണികളുള്ള ഇത്തരമൊരു ശക്തവും ആണവശേഷിയുള്ളതുമായ ആയുധം യുദ്ധത്തില്‍ ആദ്യമായി ഉപയോഗിച്ചതായി കൈവിന്റെ വ്യോമസേന അറിയിച്ചു. കിലോമീറ്ററുകള്‍. നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് വ്യാഴാഴ്ച രാവിലെ മധ്യയുക്രേനിയന്‍ നഗരമായ ജിനിപ്രോയില്‍ മോസ്‌കോ ആക്രമണം നടത്തി. ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യങ്ങള്‍ ആക്രമിക്കാനും ആണവ …
സ്വന്തം ലേഖകൻ: ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തെ അഭിനന്ദിച്ച് കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം വാഗ്ദാനം ചെയ്തതിന് പിന്നാലെ ഗൗതം അദാനിക്കെതിരെ യുഎസില്‍ കൈക്കൂലി, തട്ടിപ്പ് കേസുകളില്‍ കുറ്റപത്രം. അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി ഉള്‍പ്പടെയുള്ള ഏഴ് പേര്‍ക്കെതിരെയാണ് കുറ്റാരോപണം. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ 20 ശതമാനംവരെ തകര്‍ച്ച നേരിട്ടു. സൗരോര്‍ജ കരാറുകള്‍ …
സ്വന്തം ലേഖകൻ: മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടൻ മേഘനാഥൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. നടന്‍ ബാലന്‍ കെ. നായരുടെയും ശാരദാ നായരുടെയും മകനാണ്. ചെങ്കോല്‍, ഈ പുഴയും കടന്ന്, ഒരു മറവത്തൂര്‍ കനവ്, ചന്ദ്രനുദിക്കുന്ന ദിക്കില്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. …
സ്വന്തം ലേഖകൻ: യുകെയുടെ വിവിധ പ്രദേശങ്ങളിൽ തിങ്കളാഴ്ച മുതൽ ശക്തമായ മഞ്ഞു വീഴ്ച തുടരുന്നു. ഇതേ തുടർന്ന് യുകെയുടെ താഴ്ന്ന പ്രദേശങ്ങളിൽ 4 ഇഞ്ചിലേറെ കനത്തിൽ മഞ്ഞടിഞ്ഞു കഴിഞ്ഞു. യുകെയിലെമ്പാടും രാത്രി സമയങ്ങളിൽ താപനില മൈനസിലേക്ക് നീങ്ങുകയാണ്. മൈനസ് 2 മുതൽ 4 വരെയാണ് ശരാശരി താപനില. അതേസമയം സ്കോട്ലൻഡിലെ ഹൈലാൻഡിൽ മൈനസ് 12 വരെയായി …
സ്വന്തം ലേഖകൻ: ദക്ഷിണ അമേരിക്കൻ രാജ്യമായ ഗയാനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. 56 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയിലെത്തുന്നത്. പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിയുടെ ക്ഷണപ്രകാരം എത്തിയ മോദിയെ സ്വീകരിക്കാൻ പ്രസിഡന്റിനൊപ്പം കാബിനറ്റ് മന്ത്രിമാരും എത്തിയിരുന്നു. വിമാനത്താവളത്തിൽനിന്നു ഹോട്ടലിലെത്തിയ മോദിയെ സ്വീകരിക്കാൻ ഗ്രെനേഡ, ബാർബഡോസ് രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും എത്തിയിരുന്നു. ഗയാനയും …