സ്വന്തം ലേഖകൻ: ദുബായിൽ ടൂറിസ്റ്റ്, സന്ദർശക വീസ ലഭിക്കാൻ ഹോട്ടൽ ബുക്കിങ് രേഖകളും റിട്ടേൺ ടിക്കറ്റും നിർബന്ധമാക്കി. ഇതുസംബന്ധമായി ട്രാവൽ ഏജൻസികൾക്ക് ദുബായ് ഇമിഗ്രേഷൻ അറിയിപ്പ് നൽകി. വീസയ്ക്ക് അപേക്ഷിക്കുമ്പോൾ ക്യു ആർ കോഡുള്ള ഹോട്ടൽ ബുക്കിങ് രേഖയും മടക്ക യാത്രയ്ക്കുള്ള ടിക്കറ്റിന്‍റെ പകർപ്പും സമർപ്പിക്കണമെന്നതാണ് പുതിയ നിബന്ധന. ഇല്ലെങ്കിൽ വീസാ നടപടികൾ പൂർത്തിയാക്കാൻ വൈകിയേക്കുമെന്നും …
സ്വന്തം ലേഖകൻ: സ്വകാര്യ കമ്പനികളിൽ ഈ വർഷത്തെ സ്വദേശിവത്കരണ ലക്ഷ്യം പൂർത്തീകരിക്കാനുള്ള സമയപരിധി ഡിസംബർ 31ഓടെ അവസാനിക്കുമെന്ന് മാനവവിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയം ഓർമിപ്പിച്ചു. 50 ജീവനക്കാരുള്ള സ്ഥാപനങ്ങൾ രണ്ട് ശതമാനം ഇമാറാത്തികളെ നിയമിക്കണമെന്നാണ് നിർദേശം. 14 പ്രത്യേക സാമ്പത്തിക വിഭാഗത്തിൽ ഉൾപ്പെടുന്ന 20 മുതൽ 49 വരെ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കും നിയമം …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ അബ്‌ഷർ വഴി ഒക്ടോബർ മാസത്തിൽ 63 ലക്ഷത്തിലധികം ഇടപാടുകൾ നടന്നതായി റിപ്പോർട്ട് . ഈ ഇടപാടുകളിൽ പൗരന്മാർക്കും പ്രവാസികൾക്കും സന്ദർശകർക്കുമുള്ള വിവിധ സേവനങ്ങൾ ഉൾപ്പെടുന്നു സൗദി പ്രസ് ഏജൻസി പുറത്തുവിട്ട വിവരമനുസരിച്ച്, ഐഡന്‍റിറ്റി വെരിഫിക്കേഷൻ, ദേശീയ ഐഡി കാർഡുകളുടെ ഇലക്ട്രോണിക് പുതുക്കൽ, ഫാമിലി റജിസ്ട്രേഷൻ …
സ്വന്തം ലേഖകൻ: കുവൈത്ത് ഇന്ത്യന്‍ എംബസിയുടെ അടുത്ത ഓപ്പണ്‍ ഹൗസ് വ്യാഴാഴ്ച ദയ്യായിലുള്ള ആസ്ഥാനത്ത് വച്ച് നടക്കും. രാവിലെ 10.30 മണി മുതല്‍ റജിസ്‌ട്രേഷന്‍ ആരംഭിക്കും. 11.30-ന് സ്ഥാനപതി ഡേ:ആദര്‍ശ് സൈ്വക, ലേബര്‍, കോണ്‍സുലര്‍ വിഭാഗം മേധാവിമാര്‍ അടക്കം പരാതികള്‍ സ്വീകരിക്കും. കുവൈത്ത് റോഡുകളിൽ അശ്രദ്ധമായും നിയമങ്ങൾ ലംഘിച്ചും വാഹനമോടിക്കുന്നവർക്ക് ഇനി രക്ഷയില്ല. അവരെ പിടികൂടി …
സ്വന്തം ലേഖകൻ: റഷ്യയിലെ ബ്രയാന്‍സ്‌ക് മേഖലയില്‍ യുഎസ് നിര്‍മിത മിസൈല്‍ പ്രയോഗിച്ച് യുക്രെയ്ന്‍. 300 കിലോമീറ്റര്‍ ദൂരപരിധിയുള്ള യുഎസ് നിര്‍മിത മിസൈലുകള്‍ റഷ്യയ്‌ക്കെതിരെ ഉപയോഗിക്കാന്‍ യുഎസ്പ്രസിഡന്റ് ജോ ബൈഡന്‍ അനുമതി നല്‍കിയതിനു പിന്നാലേയാണ് യുക്രെയ്ന്റെ നടപടി. യുക്രെയ്നെതിരെ യുഎസ് നിര്‍മിത ആറ് എടിഎസിഎംഎസ് മിസൈലുകള്‍ തൊടുത്തുവിട്ടതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെ റഷ്യയിലെ …
സ്വന്തം ലേഖകൻ: റഷ്യ ആണവായുധം നയം മാറ്റിയതിന് പിന്നാലെ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി യൂറോപ്യന്‍ രാജ്യങ്ങള്‍. പല നാറ്റോ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് യുദ്ധസാഹചര്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. യുദ്ധത്തിന് എങ്ങനെ തയ്യാറെടുക്കണമെന്ന് നിര്‍ദേശിക്കുന്ന ലഘുലേഖകള്‍ നാറ്റോ അംഗരാജ്യങ്ങള്‍ പൗരന്മാര്‍ക്ക് വിതരണം ചെയ്തതായാണ് വിദേശമാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തത്. ആണവയുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന ഭയത്തിനിടയില്‍ സ്വീഡന്‍ തങ്ങളുടെ പൗരന്മാരോട് …
സ്വന്തം ലേഖകൻ: അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തില്‍ പന്തുതട്ടാനെത്തുമെന്ന് അറിയിച്ച് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. ഇതിഹാസ താരം ലയണല്‍ മെസ്സി ഉള്‍പ്പെടെയുള്ള ടീമായിരിക്കും വരികയെന്നും അദ്ദേഹം അറിയിച്ചു. 2025-ലായിരിക്കും മത്സരം. കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതി ലഭിച്ചതായും മന്ത്രി പറഞ്ഞു. വലിയ സാമ്പത്തിക ബാധ്യത വരുന്നതിനാല്‍ കേരള ഗോള്‍ഡ് …
സ്വന്തം ലേഖകൻ: ഡല്‍ഹിയില്‍ മലിനീകരണ തോത് ഭയാനകമായ രീതിയില്‍ വര്‍ധിച്ച സാഹചര്യത്തില്‍ 50 ശതമാനം ജീവനക്കാര്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍. മലിനീകരണം കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ ഓഫീസുകളില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. ’50 ശതമാനം ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യും. ഇത് നടപ്പിലാക്കുന്നതിനായി ഉദ്യോഗസ്ഥരുമായി ഇന്ന് ഉച്ചയ്ക്ക് …
സ്വന്തം ലേഖകൻ: ഒരുമാസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ പാലക്കാട്ട് പോളിങ് തുടങ്ങി. വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് എത്തിത്തുടങ്ങി. പോളിങ്ങ് ബൂത്തുകളില്‍ തുടക്കത്തില്‍ തന്നെ നീണ്ട ക്യു പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ആകെ 184 ബൂത്തുകളാണുള്ളത്. വൈകിട്ട് 6 വരെയാണ് പോളിങ്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ നിശബ്ദ പ്രചാരണദിനമായ ഇന്നലെ വരെ നിരവധി വിവാദങ്ങള്‍ക്കാണ് പാലക്കാട് സാക്ഷ്യം വഹിച്ചത്. 10 …
സ്വന്തം ലേഖകൻ: സാങ്കേതിക തകരാർ മൂലം എയർ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ 100-ൽ അധികം യാത്രക്കാരുമായി 4 ദിവസമായി കുടുങ്ങി കിടക്കുന്നു. നവംബർ 16-ന് തായ്‌ലന്‍ഡിലെ ഫുക്കെറ്റ് വിമാന താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പറന്നെത്തേണ്ട വിമാനമാണ് കുടുങ്ങി കിടക്കുന്നത്. സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം ആറുമണിക്കൂർ വൈകുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. കാത്തുനിന്ന യാത്രക്കാരെ വിമാനത്തിൽ കയറ്റിയെങ്കിലും …