1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തീ കൊണ്ടാണ് കളിക്കുന്നത്’; തായ്‌വാന്‍ വിഷയത്തില്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന
തീ കൊണ്ടാണ് കളിക്കുന്നത്’; തായ്‌വാന്‍ വിഷയത്തില്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന
സ്വന്തം ലേഖകൻ: തായ്‌വാന് സൈനിക സഹായം നല്‍കാനുള്ള അമേരിക്കയുടെ തീരുമാനത്തില്‍ എതിര്‍പ്പറിയിച്ച് ചൈന. അമേരിക്കയുടെ നടപടി തീകൊണ്ടുള്ള കളിയാണെന്ന് ചൈന മുന്നറിയിപ്പ് നല്‍കി. തായ്‌വാന് മുകളിലുള്ള തങ്ങളുടെ പരമാധികാരവും സമാധാനവും സന്തുലിതാവസ്ഥയും നിലനിര്‍ത്തുന്നതിനെതിരായ പ്രവര്‍ത്തിയാണ് അമേരിക്ക ചെയ്യുന്നതെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. തായ്വാന് ആയുധം നല്‍കുന്നത് നിര്‍ത്തണമെന്നും തായ്വാന്‍ കടലിടുക്കിലെ സമാധാനത്തിനും സ്ഥിരതയ്ക്കും തുരങ്കം വെക്കുന്ന …
ഏഷ്യന്‍ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത്; വ്യാജ ജോലി കള്‍ക്കെതിരെ നോര്‍ക്കയുടെ ജാഗ്രതാ നിര്‍ദേശം
ഏഷ്യന്‍ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത്; വ്യാജ ജോലി കള്‍ക്കെതിരെ നോര്‍ക്കയുടെ ജാഗ്രതാ നിര്‍ദേശം
സ്വന്തം ലേഖകൻ: തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൈബര്‍ കുറ്റകൃത്യ സംഘങ്ങളുടെ വലയിൽ വീഴരുതെന്ന് മുന്നറിയിപ്പ്. വ്യാജ ജോലികള്‍ വാഗ്ദാനം ചെയ്ത് പ്രവര്‍ത്തിക്കുന്ന ഈ മനുഷ്യക്കടത്ത് സംഘങ്ങളുടെ വലയില്‍ തൊഴില്‍ അന്വേഷകര്‍ വീഴരുതെന്നാണ് നോര്‍ക്ക ജാഗ്രതാ നിര്‍ദേശം നൽകിയിരിക്കുന്നത്. തായ്‌ലാന്‍ഡ്, കംബോഡിയ, ലാവോസ്, മ്യാന്‍മര്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് സംഘങ്ങള്‍ …
ചാമ്പ്യന്‍സ് ട്രോഫി 2025: ഇന്ത്യ-പാക് മത്സരങ്ങള്‍ യുഎഇയില്‍; സ്ഥിരീകരിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ്
ചാമ്പ്യന്‍സ് ട്രോഫി 2025: ഇന്ത്യ-പാക് മത്സരങ്ങള്‍ യുഎഇയില്‍; സ്ഥിരീകരിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ്
സ്വന്തം ലേഖകൻ: ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇയില്‍ നടക്കും. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി യുഎഇയിലെ മുതിര്‍ന്ന മന്ത്രിയും എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് തലവനുമായ ഷെയ്ഖ് നഹ്യാന്‍ അല്‍ മുബാറക്കുമായി പാക്കിസ്താനില്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് തീരുമാനം അറിയിച്ചത്. ക്രികറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ഫെബ്രുവരി 23 ഞായറാഴ്ച നടക്കും. …
നയതന്ത്രബന്ധത്തില്‍ നിര്‍ണായകം; ചരിത്രമായി പ്രധാനമന്ത്രി മോദിയുടെ കുവൈത്ത് സന്ദര്‍ശനം
നയതന്ത്രബന്ധത്തില്‍ നിര്‍ണായകം; ചരിത്രമായി പ്രധാനമന്ത്രി മോദിയുടെ കുവൈത്ത് സന്ദര്‍ശനം
സ്വന്തം ലേഖകൻ: ഇന്ത്യയും കുവൈറ്റും തമ്മിലുളള നയതന്ത്രബന്ധത്തില്‍ നിര്‍ണായകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുവൈത്ത് സന്ദര്‍ശനം. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി 43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുവൈത്ത് സന്ദര്‍ശിക്കുന്നത്. ഗള്‍ഫ് സഹകരണ കൗണ്‍സിലുമായുളള ഇന്ത്യയുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതായിരുന്നു സന്ദര്‍ശനം. വ്യാപാരം, ഊര്‍ജം, പ്രതിരോധം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം എന്നിവയുള്‍പ്പടെയുളള കാര്യങ്ങള്‍ കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹ്‌മദ് അല്‍ അബ്ദുല്ല അല്‍ …
അവധിക്കാല തിരക്കും പ്രതികൂല കാലാവസ്ഥയും; യാത്രക്കാരെ വലച്ച് ഹീത്രൂ വിമാനത്താവളം
അവധിക്കാല തിരക്കും പ്രതികൂല കാലാവസ്ഥയും; യാത്രക്കാരെ വലച്ച് ഹീത്രൂ വിമാനത്താവളം
സ്വന്തം ലേഖകൻ: തിരക്കും പ്രതികൂല കാലാവസ്ഥയും കൂടിച്ചേര്‍ന്നപ്പോള്‍ കുടുംബത്തോടൊപ്പം ക്രിസ്തുമസ് അവധിക്കാലം ചെലവഴിക്കാന്‍ ആഗ്രഹിച്ച പലര്‍ക്കും ഹീത്രൂ വിമാനത്താവളത്തില്‍ നിന്നും നിരാശരായി മടങ്ങേണ്ടി വന്നു. അതിശക്തമായ കാറ്റ് ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഹീത്രൂവില്‍ നിന്നുള്ള പല വിമാനങ്ങളും റദ്ദാക്കുകയോ വൈകിപ്പിക്കുകയോ ചെയ്തതിനാലാണിത്. ശക്തമായ കാറ്റും, എയര്‍സ്പേസ് നിയന്ത്രണങ്ങളും കാരണം വളരെ ചെറിയ എണ്ണം വിമാനങ്ങളാണ് ശനിയാഴ്ച …
ജനവിരുദ്ധനായി മാറിയോ സ്റ്റാർമർ? പ്രധാനമന്ത്രി കസേരയ്ക്ക് ഇളക്കം തുടങ്ങിയതായി സൂചന
ജനവിരുദ്ധനായി മാറിയോ സ്റ്റാർമർ? പ്രധാനമന്ത്രി കസേരയ്ക്ക് ഇളക്കം തുടങ്ങിയതായി സൂചന
സ്വന്തം ലേഖകൻ: നികുതി വര്‍ദ്ധനവുകളും, കൂടുതല്‍ പേരെ നികുതിയുടെ ചട്ടക്കൂട്ടിലേക്ക് കൊണ്ടുവന്നതുമൊക്കെ സര്‍ക്കാരിനെതിരെയുള്ള വികാരം ഉയരാന്‍ കാരണമായിരിക്കുകയാണ്. പാര്‍ട്ടി ഭരണത്തിലെത്തിയതിന് ശേഷം രണ്ട് സുപ്രധാന സംഭവങ്ങളാണ് അടുത്ത വര്‍ഷം നടക്കാന്‍ ഇരിക്കുന്നത്‌. മെയ് മാസത്തില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞടുപ്പും പിന്നെ ജൂലായ് മാസത്തില്‍ മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികവും. ഈ സന്ദര്‍ഭങ്ങളില്‍ ജനങ്ങള്‍ പിന്നോട്ട് തിരിഞ്ഞ്, ഭരണകൂടം …
ഡ്രൈവിങ് ടെസ്റ്റിനായുള്ള കാത്തിരിപ്പ് കുറയ്ക്കാൻ ഏഴിന നടപടികൾ പ്രഖ്യാപിച്ച് യുകെ
ഡ്രൈവിങ് ടെസ്റ്റിനായുള്ള കാത്തിരിപ്പ് കുറയ്ക്കാൻ ഏഴിന നടപടികൾ പ്രഖ്യാപിച്ച് യുകെ
സ്വന്തം ലേഖകൻ: യുകെയിൽ ഡ്രൈവിങ് ടെസ്റ്റിനായുള്ള ഉദ്യോഗാർഥികളുടെ നീണ്ട കാത്തിരിപ്പിന് വിരാമമിടാൻ നടപടികളുമായി സർക്കാർ ഏജൻസിയായ ഡിവിഎസ്എ. ഇതിനായി ഏഴിന നടപടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ടെസ്റ്റുകളുടെ ബുക്കിങ് എളുപ്പത്തിൽ ലഭിക്കുന്നതിനായി രാജ്യത്തുടനീളം 450 പുതിയ ഡ്രൈവിങ് എക്സാമിനർമാരെ റിക്രൂട്ട് ചെയ്യുന്നതാണ് ഇതിലെ സുപ്രധാന നടപടി. ഡ്രൈവിങ് തിയറി പരീക്ഷ പാസായാൽ രണ്ടു വർഷത്തിനുള്ളിൽ പ്രാക്ടിക്കൽ ടെസ്റ്റ് പാസാകണം. …
അമിതനിരക്ക് ഈടാക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ പാനമകനാലിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുമെന്ന് ട്രംപ്
അമിതനിരക്ക് ഈടാക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ പാനമകനാലിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുമെന്ന് ട്രംപ്
സ്വന്തം ലേഖകൻ: പാനമ കനാല്‍ ഉപയോഗിക്കുന്നതിന് പനാമ അമിത നിരക്ക് ഈടാക്കുന്നുവെന്നും ഇതിന് മാറ്റം വരുത്തിയില്ലെങ്കില്‍ യുഎസ് സഖ്യകക്ഷിയോട് കനാല്‍ കൈമാറാന്‍ ആവശ്യപ്പെടുമെന്നും അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കനാലിന്റെ അധികാരം ‘തെറ്റായ കൈകളിലേക്കെ’ത്താന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയ ട്രംപ് ഈ പാതയിലെ ചൈനീസ് അധിനിവേശത്തെ അവഗണിക്കില്ലെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ …
ഇന്ത്യൻ പൗരന്മാർക്കുള്ള വീസ ഇളവ് രണ്ടു വർഷത്തേക്ക് കൂടി നീട്ടി മലേഷ്യൻ സർക്കാർ
ഇന്ത്യൻ പൗരന്മാർക്കുള്ള വീസ ഇളവ് രണ്ടു വർഷത്തേക്ക് കൂടി നീട്ടി മലേഷ്യൻ സർക്കാർ
സ്വന്തം ലേഖകൻ: ഇന്ത്യൻ പൗരന്മാർക്കുള്ള വീസ ഇളവ് രണ്ടു വർഷത്തേക്ക് കൂടി നീട്ടി മലേഷ്യൻ സർക്കാർ അറിയിച്ചു. വിനോദ സഞ്ചാരികൾ സന്ദർശിക്കാൻ കൂടുതലിഷ്ടപ്പെടുന്ന മുൻനിര ഏഷ്യൻ രാജ്യങ്ങളിൽപ്പെടുന്ന മലേഷ്യയിൽ കഴിഞ്ഞ വർഷമാണ് ആദ്യമായി ഇന്ത്യ, ചൈന എന്നീ രാജ്യക്കാർക്ക് വേണ്ടി ഒരു വർഷത്തേക്കുള്ള സൗജന്യ സന്ദർശക വീസസൗകര്യം ഏർപ്പെടുത്തിയത്. 2024 ഡിസംബർ 31 ന് നിലവിലെ …
ഒമാൻ വ്യ​വ​സാ​യി​ക മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം ശ​ക്തം; ല​ക്ഷ്യ​മി​ട്ട​തി​നേ​ക്കാ​ൾ 5% കൂടുതൽ
ഒമാൻ വ്യ​വ​സാ​യി​ക മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം ശ​ക്തം; ല​ക്ഷ്യ​മി​ട്ട​തി​നേ​ക്കാ​ൾ 5% കൂടുതൽ
സ്വന്തം ലേഖകൻ: വ്യവ​സാ​യി​ക മേ​ഖ​ല​യി​ലെ ​സ്വ​ദേ​ശി​വ​ത്ക​ര​ണ​ത്തി​ൽ മി​ക​ച്ച മു​ന്നേ​റ്റം. ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ ന​വം​ബ​ർ​വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം ല​ക്ഷ്യ​മി​ട്ട​തി​നേ​ക്കാ​ൾ അ​ഞ്ചു ശ​ത​മാ​ന​ത്തി​ല​ധി​ക​മാ​ണ് ഈ ​മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​വ​ത്ക​ര​ണ​ തോ​ത്. ഈ ​കാ​ല​യ​ള​വി​ൽ 1145 പു​രു​ഷ​ന്മാ​രും 563 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്ന മൊ​ത്തം 1708 ഒ​മാ​നി​ക​ൾ​ക്ക് ജോ​ലി ല​ഭി​ച്ചു. ഈ ​മേ​ഖ​ല​യി​ലെ മൊ​ത്തം ഒ​മാ​നി തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 30,993 ആ​യി. …