സ്വന്തം ലേഖകൻ: കലാപം തുടരുന്ന മണിപ്പുരിൽ, ജനപ്രതിനിധികളുടെ വീടുകൾക്കുനേരെ ആക്രമണം രൂക്ഷമാകുന്നു. ഒൻപത് ബി.ജെ.പി എം.എൽ.എമാരുടേത് ഉൾപ്പടെ ഇംഫാൽ താഴ്വരയിലുള്ള 13 നിയമസഭാംഗങ്ങളുടെ വീടുകൾ അക്രമികൾ തകർത്തു. ഞായറാഴ്ച രാത്രി മുഴുവൻ നീണ്ടുനിന്ന ആളക്കൂട്ട ആക്രമണങ്ങൾക്കും തീവെപ്പുകൾക്കും ശേഷമായിരുന്നു സംഭവം. പൊതുമരാമത്ത് മന്ത്രി ഗോവിന്ദാസ് കോന്തൗജം, ബി.ജെ.പി എം.എൽ.എമാരായ വൈ.രാധേശ്യാം, പവോനം ബ്രൊജെൻ, കോൺഗ്രസ് നിയമസഭാംഗം …
സ്വന്തം ലേഖകൻ: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കെ പാലക്കാട് ആവേശം വാനോളം. പരസ്യപ്രചാരണം കൊട്ടിക്കലാശത്തിലേക്ക് കടക്കുമ്പോള്‍ മുന്നണികളെല്ലാം തികഞ്ഞ ആവേശത്തിലാണ്. വൈകിട്ട് നാലോടെ ബിജെപിയുടെയും യുഡിഎഫിന്‍റെയും എൽഡിഎഫിന്‍റെയും റോഡ് ഷോ ആരംഭിച്ചു. മൂന്നു മുന്നണികളുടെയും പ്രവര്‍ത്തകരാൽ നിറഞ്ഞിരിക്കുകയാണ് പാലക്കാട് വീഥികള്‍. കൊട്ടിക്കലാശത്തിന് വലിയ ജനക്കൂട്ടമാണ് എത്തിയിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാര്‍ത്ഥി പി …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കാനഡയില്‍ 24 മണിക്കൂര്‍ പ്രതിവാര തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നു. ഇതോടെ ഈ വര്‍ഷം ആദ്യം യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ കാമ്പസിന് പുറത്ത് ആഴ്ചയില്‍ 24 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ സാധിക്കും. ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് പ്രോഗ്രാമിനായുള്ള പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതായി കുടിയേറ്റ, അഭയാര്‍ഥി, പൗരത്വ വകുപ്പുമന്ത്രി …
സ്വന്തം ലേഖകൻ: ഓര്‍ഗാനിക് കാരറ്റില്‍ ഇ കോളി ബാക്ടീരിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് യുഎസില്‍ ജാഗ്രതാ നിര്‍ദേശം. അമേരിക്കയിലെ 18 സ്‌റ്റേറ്റുകളിലും കാരറ്റില്‍ നിന്നുള്ള അണുബാധ കണ്ടെത്തിയതിന് പിന്നാലെയാണ് നിര്‍ദേശം. ഇകോളി ബാക്ടീരിയയുടെ സാന്നിധ്യമൂലം 39 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി അസുഖ ബാധിതരായത്. ഒരാള്‍ മരിക്കുകയും ചെയ്തതോടെയാണ് അമേരിക്കയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം …
സ്വന്തം ലേഖകൻ: ഒന്നര വര്‍ഷം മുമ്പ് യുകെയിലെത്തിയ മലയാളി യുവാവ് ബ്രാഡ്‌ഫോര്‍ഡില്‍ മരിച്ച നിലയില്‍. ആലപ്പുഴ സ്വദേശിയായ വൈശാഖ് രമേശിനെ (35) യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ബ്രാഡ്‌ഫോര്‍ഡ് റോയല്‍ ഇന്‍ഫോമറി ഹോസ്പിറ്റലില്‍ നഴ്‌സ് ആയി ജോലിചെയ്തു വരുകയായിരുന്നു വൈശാഖ്. മൂന്നാഴ്ച മുമ്പാണ് വൈശാഖിന്റെ ഭാര്യ ശരണ്യ എ ശങ്കര്‍ യുകെയിലേക്ക് എത്തിയത്. …
സ്വന്തം ലേഖകൻ: താൻ അധികാരത്തിൽ വന്നാൽ ചൈനീസ് ഉൽപന്നങ്ങൾക്ക് 60 ശതമാനം തീരുവ ചുമത്തുമെന്നും ഇന്ത്യയെ പോലുള്ള രാജ്യങ്ങളുടെ താരിഫ് നയത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ട്രംപ് തന്റെ പ്രചാരണ വേളയിൽ പലതവണ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയെ അദ്ദേഹം പലപ്പോഴും ‘രാജ്യത്തെ താരിഫുകളുടെ മേജർ ചാർജർ’ എന്നും വിശേഷിപ്പിച്ചിരുന്നു. ഡോണൾഡ് ട്രംപ് വീണ്ടും അധികാരത്തിൽ എത്തുന്നതോടെ ഇന്ത്യയുമായുള്ള …
സ്വന്തം ലേഖകൻ: പനിയെ തുടർന്ന് ചികിത്സയിലിരിക്കെ യുകെയിൽ അന്തരിച്ച മലയാളി ദമ്പതികളുടെ മകൾ അഥീനയുടെ സംസ്കാരം കേരളത്തിൽ നടത്തും. സംസ്കാരത്തിനായി നാട്ടിൽ എത്തിക്കും മുൻപ് പൊതുദർശനം നടത്താൻ ഒരുങ്ങുകയാണ് യുകെയിലെ പ്രിയപ്പെട്ടവര്‍. 21 ന് പീറ്റർബറോയ്ക്ക് സമീപമുള്ള സ്പാൾഡിങിലെ സെന്‍റ് നോര്‍ബെറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് പൊതുദർശനം നടക്കുക. ഉച്ചയ്ക്ക് 12 നാണ് ശുശ്രൂഷകള്‍ ആരംഭിക്കുന്നത്. അഥീനയെ …
സ്വന്തം ലേഖകൻ: റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിൽ വീണ്ടും അനിശ്ചിതത്വം. കേസ് രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടിവച്ചു. കേസിൽ അന്തിമ ഉത്തരവ് ഇന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കോടതി ഇക്കാര്യത്തിൽ വിധി പ്രഖ്യാപിച്ചില്ല. ഇന്ന് നടക്കുന്ന സിറ്റിങ്ങിൽ അന്തിമ ഉത്തരവ് വന്ന് റഹീമിന്റെ മോചനം ഉടൻ സാധ്യമാകുമെന്നായിരുന്നു റിയാദിലെ റഹീം നിയമസഹായ സമിതിയും ലോകമെമ്പാടുമുള്ള …
സ്വന്തം ലേഖകൻ: പൊതുമാപ്പ് നീട്ടുന്നതിന് മുമ്പ് ഔട്ട്പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം അനുവദിച്ച് യുഎഇ. ഡിസംബർ 31 വരെ ഇവർക്ക് രാജ്യത്തു തുടരാമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ പതിനാല് ദിവസത്തിനകം രാജ്യം വിടണമെന്നായിരുന്നു നിർദേശം. ഔട്ട്പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ ഈ വർഷം അവസാനം വരെ സമയമുണ്ടെങ്കിലും, വിമാനടിക്കറ്റ് നിരക്ക് ഉയരാൻ സാധ്യതയുള്ളതുകൊണ്ട് …
സ്വന്തം ലേഖകൻ: സൗദിയില്‍ നിയമ ലംഘകരായ പ്രവാസികളുടെ അറസ്റ്റിനും നാടുകടത്തലിനും ശമനമില്ല. വിവിധ നിയമലംഘനങ്ങളുടെ പേരില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സൗദിയില്‍ അറസ്റ്റിലായത് ഇരുപതിനായിരത്തിലേറെ പ്രവാസികളാണ്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ വിവിധ സുരക്ഷാ ഏജന്‍സികളുടെ സഹകരണത്തോടെ വ്യാപാര സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും പ്രവാസികളുടെ താമസ കേന്ദ്രങ്ങളിലും നടത്തിയ റെയ്ഡുകളില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച 20,124 …