സ്വന്തം ലേഖകൻ: ശീതകാല ഷെഡ്യൂളിൽ ബഹ്റൈനിൽനിന്ന് കൊച്ചിയിലേക്കുള്ള ഫ്ലൈറ്റുകളുടെ എണ്ണം വർധിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഇൻഡിഗോ മാനേജ്മെന്റ് അറിയിച്ചു. ഈ ആവശ്യം ഉന്നയിച്ച് കത്തയച്ച ഷാഫി പറമ്പിൽ എം.പിക്ക് നൽകിയ മറുപടിയിലാണ് ഇൻഡിഗോ ഇക്കാര്യം വ്യക്തമാക്കിയത്. സാമൂഹിക പ്രവർത്തകനായ ഫസലുൾ ഹഖും ഐ.വൈ.സി ഇന്റർനാഷനൽ ചെയർമാൻ നിസാർ കുന്നം കുളത്തിങ്ങലുമാണ് പ്രവാസികളുടെ ദുരിതം വിശദമാക്കി എം.പിക്ക് …
സ്വന്തം ലേഖകൻ: ആദായ നികുതി റിട്ടേണിൽ (ഐ.ടി.ആർ) വിദേശത്തുള്ള സ്വത്തുക്കളും വിദേശത്തുനിന്ന് സമ്പാദിച്ച വരുമാനവും വെളിപ്പെടുത്തിയില്ലെങ്കിൽ കള്ളപ്പണ വിരുദ്ധ നിയമപ്രകാരം 10 ലക്ഷം രൂപ പിഴ ഈടാക്കുമെന്ന് ആദായനികുതി വകുപ്പ് നികുതിദായകർക്ക് മുന്നറിയിപ്പ് നൽകി. 2024-25 വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ സമർപ്പിച്ചവർ അത്തരം വിവരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ശനിയാഴ്ച ആരംഭിച്ച അവബോധ കാമ്പെയ്നിന്റെ ഭാഗമായി …
സ്വന്തം ലേഖകൻ: ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ (GCON) പുരസ്‌കാരം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിക്കാനൊരുങ്ങി നൈജീരിയ. 1969-ൽ എലിസബത്ത് രാജ്ഞിക്ക് ശേഷം ആ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശ പൗരനാണ് മോദി. പ്രധാനമന്ത്രിക്ക് ഒരു വിദേശരാജ്യം നൽകുന്ന 17-ാമത് അന്താരാഷ്ട്ര അവാർഡാണിത്. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി മോദി നൈജീരിയയിലെത്തിയതിനിടെയാണ് പുരസ്കാര …
സ്വന്തം ലേഖകൻ: കിഴക്കൻ കോംഗോയിൽ ആദ്യമായി കണ്ടെത്തിയ പുതിയ എംപോക്സ് വകഭേദം യുഎസിൽ സ്ഥിരീകരിച്ചു. ആഫ്രിക്കയിൽ നിന്ന് തിരികെ യുഎസിൽ എത്തിയ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ വടക്കൻ കാലിഫോർണിയയിൽ ചികിത്സയിൽ കഴിയുകയാണെന്ന് കാലിഫോർണിയ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. രോഗലക്ഷണങ്ങൾ കുറഞ്ഞു വരുന്നതായും, നിലവിൽ പൊതുജനങ്ങൾക്ക് അപകടസാധ്യത ഇല്ലെന്നും അധികൃതർ അറിയിച്ചു. ആഫ്രിക്കയിൽ പടർന്നുപിടിച്ച …
സ്വന്തം ലേഖകൻ: മണിപ്പൂരില്‍ സായുധ സംഘങ്ങള്‍ക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് മെയ്ത്തികള്‍. 24 മണിക്കൂറിനുള്ളില്‍ കടുത്ത നടപടി ഉണ്ടാകണമെന്നാണ് മെയ്ത്തി സംഘടനകള്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന് നല്‍കിയിരിക്കുന്ന അന്ത്യശാസനം. ശനിയാഴ്ച വൈകിട്ട് ആള്‍കൂട്ടം മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ വസതിയിലേക്ക് ഇരച്ചെത്തിയിരുന്നു. കുക്കി സായുധ വിഭാഗക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് കരുതുന്നവരില്‍ ആറുപേരുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് മണിപ്പൂരില്‍ വീണ്ടും …
സ്വന്തം ലേഖകൻ: എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ എംഡിഎംഎയും കഞ്ചാവുമായി സിനിമ- ബിഗ് ബോസ് താരവുവും സുഹൃത്തും പിടിയിൽ. മിനി സ്ക്രീൻ, ചലച്ചിത്ര താരവും ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാർത്ഥിയുമായ പരീക്കുട്ടി എന്നറിയപ്പെടുന്ന പെരുമ്പാവൂർ കണ്ണങ്കര പള്ളിക്കൂടത്തുങ്കൽ പി എസ് ഫരീദ്ദുദീൻ (31) ഇയാളുടെ സുഹൃത്തായ വടകര കാവിലുംപാറ പൊയിലക്കരയിൽ പെരുമാലിൽ ജിസ്മോൻ (24) …
സ്വന്തം ലേഖകൻ: വാടകക്കാരെ പുറത്താക്കാനുള്ള നിയമം മാറുമെന്ന് ഉറപ്പായതോടെ പലയിടങ്ങളിലും വീട്ടുടമകള്‍ വാടകക്കാരെ ഒഴിപ്പിക്കുന്ന തത്രപ്പാടിലാണ്. വാടക നിയമത്തില്‍, വാടകക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സെക്ഷന്‍ 21 മാറ്റുവാനാണ് ലേബര്‍ സര്‍ക്കാര്‍ തുനിയുന്നത്. ഈ വാര്‍ത്ത പരന്നതോടെ ജൂലായ്ക്കും സെപ്റ്റംബറിനും ഇടയിലായി 8,425 കുടുംബങ്ങള്‍ക്കാണ് ഒഴിപ്പിക്കല്‍ നോട്ടീഷ് ലഭിച്ചതെന്ന് നീതിന്യായകാര്യ മന്ത്രാലയത്തിന്റെ കണക്കുകളില്‍ പറയുന്നു. ഇതേ കാലയളവില്‍ …
സ്വന്തം ലേഖകൻ: പ്രമുഖ പാർട്ടികളെയെല്ലാം നിഷ്പ്രഭമാക്കി ചരിത്ര വിജയവുമായി ശ്രീലങ്കയിൽ പുതുയുഗത്തിനു തുടക്കം കുറിക്കുകയാണ് അനുര ദിസനായകെ. ശ്രീലങ്കയുടെ തിരഞ്ഞെടുപ്പു ചരിത്രത്തിൽ ഇതാദ്യമാണ് ഏതെങ്കിലും പാർട്ടിക്കോ സഖ്യത്തിനോ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നത്. ഇടതുപക്ഷ നിലപാടുള്ള ദിസനായകെ അടുത്ത കാലം വരെ ശ്രീലങ്ക രാഷ്ട്രീയത്തിൽ ആരുമല്ലായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 42% വോട്ടു മാത്രം ലഭിച്ച …
സ്വന്തം ലേഖകൻ: വിമാന എഞ്ചിനുകളുടെയും മറ്റ് പല പാര്‍ട്‌സുകളുടെയും ദൗര്‍ലഭ്യം കാരണം അടുത്ത വര്‍ഷം വിമാന ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയരുകയും വിമാനങ്ങള്‍ റദ്ദ് ചെയ്യപ്പെടുന്നത് വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. ഇതിനോടകം തന്നെ പല വിമാന സര്‍വ്വീസുകളും റദ്ദ് ചെയ്യാന്‍ നിര്‍ബന്ധിതരായ വിമാനക്കമ്പനികളില്‍ ബ്രിട്ടീഷ് എയര്‍വെയ്‌സും വെര്‍ജിന്‍ അറ്റ്‌ലാന്റിക്കും ഉള്‍പ്പെടുന്നു. റോള്‍സ് റോയ്‌സ് ട്രെന്റ് …
സ്വന്തം ലേഖകൻ: 2025ല്‍ യുഎഇയിലെ മൊത്തത്തിലുള്ള ശമ്പളം എല്ലാ ബിസിനസ്, വ്യവസായ മേഖലകളിലും നാലു ശതമാനം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പഠനം. അതോടൊപ്പം രാജ്യത്തെ നാലിലൊന്ന് (28.2 ശതമാനം) സ്ഥാപനങ്ങളും അടുത്ത വര്‍ഷം കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ പദ്ധതിയിടുന്നതായും സര്‍വേ ഫലം വ്യക്തമാക്കുന്നു. ഇത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍. ഊര്‍ജം, സാമ്പത്തിക സേവനങ്ങള്‍, എൻജിനീയറിങ്, …