1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നിയോമിലെ അദ്ഭുത നഗരം ‘ദി ലൈൻ’ പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമിട്ട് സൗദി
നിയോമിലെ അദ്ഭുത നഗരം ‘ദി ലൈൻ’ പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമിട്ട് സൗദി
സ്വന്തം ലേഖകൻ: ലോകം കൗതുകത്തോടെ കാത്തിരിക്കുന്ന നിയോമിലെ അദ്ഭുത നഗരം ‘ദി ലൈൻ’ പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമായി. സൗദി അറേബ്യ പ്രമുഖ ആഗോള നിർമാണ കമ്പനികളായ ഡിഎംഡിഎ, ജെൻസ്ലർ, മോട്ട് മാക്ഡൊണാൾഡ് എന്നിവർക്കാണ് കരാറുകൾ നൽകിയത്. മാസ്റ്റർ പ്ലാൻ, ഡിസൈനുകൾ, എൻജിനീയറിങ്, എന്നിവ പൂർത്തിയാക്കലാണ് ഇവരുടെ ചുമതല. ലോകത്തിലെ ഏറ്റവും സങ്കീർണവും അതിമനോഹരവുമായ എൻജിനീയറിങ് പദ്ധതികളിലൊന്നാണ് …
വീസ നിയമങ്ങൾ ലംഘിച്ചാൽ കർശന നടപടി; കടുത്ത വ്യവസ്ഥകളുമായി കുവൈറ്റിൽ പുതിയ നിയമം
വീസ നിയമങ്ങൾ ലംഘിച്ചാൽ കർശന നടപടി; കടുത്ത വ്യവസ്ഥകളുമായി കുവൈറ്റിൽ പുതിയ നിയമം
സ്വന്തം ലേഖകൻ: കുവൈറ്റില്‍ റസിഡന്‍സ് വീസ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവാസികള്‍ക്കെതിരേ കര്‍ശന നടപടികള്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം വരുന്നു. നിയമത്തിന്റെ കരടിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ – സബാഹിന്റെ …
വയനാട് ദുരന്തം; കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജില്ലയിൽ LDF, UDF ഹർത്താൽ
വയനാട് ദുരന്തം; കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജില്ലയിൽ LDF, UDF ഹർത്താൽ
സ്വന്തം ലേഖകൻ: ദുരന്തബാധിതരായ വയനാട്ടിലെ ജനങ്ങളോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ജില്ലയിൽ യുഡിഎഫും എൽഡിഎഫും ഹർത്താൽ‌ പ്രഖ്യാപിച്ചു. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. പുനരധിവാസം വൈകുന്നത് കൈയും കെട്ടി നോക്കിയിരിക്കാനാവില്ലെന്നും, കേന്ദ്രസര്‍ക്കാരിന്റെ സമീപനം നിഷേധാത്മകമാണെന്നും ടി. സിദ്ദിഖ് എംഎംഎല്‍എ പറഞ്ഞു. വയനാട് ഉരുൾപൊട്ടൽ ദുരന്തം ദേശിയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം …
ബില്ല് കീറിയെറിഞ്ഞ് ഹക്ക നൃത്തം! വീണ്ടും വൈറലായി ന്യൂസിലന്‍ഡിലെ പ്രായം കുറഞ്ഞ എംപി
ബില്ല് കീറിയെറിഞ്ഞ് ഹക്ക നൃത്തം! വീണ്ടും വൈറലായി ന്യൂസിലന്‍ഡിലെ പ്രായം കുറഞ്ഞ എംപി
സ്വന്തം ലേഖകൻ: ന്യൂസിലാന്‍ഡ് പാര്‍ലമെന്‌റിലെ പ്രസംഗത്തിലൂടെ ഒരിക്കല്‍ വൈറലായ എംപിയായിരുന്നു ഹന റൗഹിതി മൈയ്പി ക്ലാര്‍ക്ക്. ന്യൂസിലാന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയെന്ന പട്ടം നേടിയ ക്ലാര്‍ക്ക്, പ്രസംഗത്തിനിടെ പരമ്പരാഗത മാവോഹി ഡാന്‍സ് ചെയ്തും ബില്ലിന്റെ പകര്‍പ്പ് കീറിയെറിഞ്ഞും ഒരിക്കല്‍ കൂടെ വൈറലായിരിക്കുകയാണ്. ട്രീറ്റി പ്രിന്‍സിപ്പിള്‍ ബില്ലിന്റെ ചര്‍ച്ച പാര്‍ലമെന്റില്‍ നടക്കുമ്പോഴായിരുന്നു ക്ലാര്‍ക്കിന്റെ ഡാന്‍സ്. നടുത്തളത്തിലിറങ്ങി …
വായു മലിനീകരണം രൂക്ഷം; ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങള്‍, പ്രൈമറി ക്ലാസുകള്‍ ഓണ്‍ലൈനാക്കി
വായു മലിനീകരണം രൂക്ഷം; ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങള്‍, പ്രൈമറി ക്ലാസുകള്‍ ഓണ്‍ലൈനാക്കി
സ്വന്തം ലേഖകൻ: അന്തരീക്ഷ മലിനീകരണം തുടര്‍ച്ചയായ മൂന്നാം ദിവസവും രൂക്ഷമായി തുടരുന്നതോടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. 498 ആണ് നിലവില്‍ ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക (എ.ക്യൂഐ). നിലവില്‍ ലോകത്തെ ഏറ്റവും കടുത്ത വായു മലിനീകരണമുള്ള നഗരമായ ലാഹോറില്‍ വെള്ളിയാഴ്ച രാവിലെ എ.ക്യു.ഐ 770 രേഖപ്പെടുത്തിയിരുന്നു. രണ്ടാം സ്ഥാനത്താണ് ഡല്‍ഹി. ഡല്‍ഹിയിലെ വായു …
ട്രംപിന്റെ ദൗത്യവുമായി മസ്‌ക്‌; ഇറാൻ അംബാസഡറുമായി കൂടിക്കാഴ്ച, ഉപരോധത്തിൽ ഇളവിനും ശ്രമം
ട്രംപിന്റെ ദൗത്യവുമായി മസ്‌ക്‌; ഇറാൻ അംബാസഡറുമായി കൂടിക്കാഴ്ച, ഉപരോധത്തിൽ ഇളവിനും ശ്രമം
സ്വന്തം ലേഖകൻ: ട്രംപ് ഭരണകൂടത്തില്‍ നിര്‍ണായക പദവി ലഭിച്ചതിന് പിന്നാലെ ടെസ്‌ല ഉടമ ഇലോൺ മസ്ക് ഐക്യരാഷ്ട്രസഭയിലെ ഇറാൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. ദ ന്യൂയോർക്ക് ടൈംസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. തിങ്കളാഴ്ച രഹസ്യകേന്ദ്രത്തിൽ വെച്ച് കണ്ടുമുട്ടിയ ഇരുവരുടേയും കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടതായാണ് പത്രം റിപ്പോർട്ട് ചെയ്യുന്നത്. യു.എസ് ഉപരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ …
ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാന്‍ ക്ലിനിക്കുമായി ഇറാന്‍
ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാന്‍ ക്ലിനിക്കുമായി ഇറാന്‍
സ്വന്തം ലേഖകൻ: പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ തല മറയ്ക്കണമെന്ന രാജ്യത്തെ നിര്‍ബന്ധിത ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാനായി ക്ലിനിക്കുകള്‍ സ്ഥാപിക്കാനൊരുങ്ങി ഇറാന്‍ സര്‍ക്കാര്‍. ഹിജാബ് റിമൂവല്‍ ട്രീറ്റ്‌മെന്റ് ക്ലിനിക്കെന്നാണ് ഇതിനുള്ള ചികിത്സാകേന്ദ്രത്തിന് പേരിട്ടിരിക്കുന്നത്. വനിതാ കുടുംബ വിഭാഗം മേധാവിയായ മെഹ്രി തലേബി ദരസ്താനിയാണ് ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ഈ ക്ലിനിക്കുകള്‍ സ്ത്രീകള്‍ക്ക് ‘ഹിജാബ് വിഷയത്തില്‍ ശാസ്ത്രീയവും …
വാക്‌സിന്‍ വിരുദ്ധന്‍ കെന്നഡി ജൂനിയര്‍ യുഎസ് ആരോഗ്യ സെക്രട്ടറി; ആശങ്കയോടെ ആരോഗ്യപ്രവര്‍ത്തകര്‍
വാക്‌സിന്‍ വിരുദ്ധന്‍ കെന്നഡി ജൂനിയര്‍ യുഎസ് ആരോഗ്യ സെക്രട്ടറി; ആശങ്കയോടെ ആരോഗ്യപ്രവര്‍ത്തകര്‍
സ്വന്തം ലേഖകൻ: വാക്‌സിന്‍ വിരുദ്ധ പ്രവര്‍ത്തകന്‍ റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറിനെ ആരോഗ്യ മനുഷ്യസേവന വകുപ്പിന്റെ ചുമതല നല്‍കി നിയമിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ടാം ട്രംപ് മന്ത്രിസഭയില്‍ കെന്നഡി ജൂനിയറിന് സുപ്രധാന സ്ഥാനമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ആരോഗ്യ സെക്രട്ടറിയായി നിയമിച്ചുള്ള പ്രഖ്യാപനം. കെന്നഡി ജൂനിയറിനോട് തല്‍ക്കാലത്തേക്ക് ആക്ടിവീസത്തില്‍ നിന്ന് മാറി നില്‍ക്കാനും നല്ല …
ബ്രിട്ടനില്‍ അഞ്ചിലൊന്ന് ജോലികളും കുടിയേറ്റക്കാരുടെ കൈയ്യിൽ; തൊഴിൽ സേനയി ൽ 7 മില്ല്യണ്‍ കുടിയേറ്റക്കാർ
ബ്രിട്ടനില്‍ അഞ്ചിലൊന്ന് ജോലികളും കുടിയേറ്റക്കാരുടെ കൈയ്യിൽ; തൊഴിൽ സേനയി ൽ 7 മില്ല്യണ്‍ കുടിയേറ്റക്കാർ
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ നിലവില്‍ ഏഴ് മില്ല്യണ്‍ കുടിയേറ്റക്കാരാണ് ജോലി ചെയ്യുന്നതെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. അതായത് അഞ്ചിലൊന്ന് ജോലികളും കുടിയേറ്റക്കാരുടെ കൈയിലാണ്. സര്‍വ്വകാല റെക്കോര്‍ഡിലാണ് കുടിയേറ്റക്കാരുടെ ജോലി ചെയ്യുന്ന നിരക്ക്. കഴിഞ്ഞ ഒരു ദശകത്തിനിടെ കുടിയേറ്റ ജോലിക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് കുതിപ്പാണ് രേഖപ്പെടുത്തിയത്. രണ്ട് മില്ല്യണ്‍ പേരുടെ വര്‍ദ്ധനവാണ് ഇതില്‍ ഉണ്ടായത്. കോവിഡ് മഹാമാരിക്ക് …
ബ്രിട്ടനിൽ പുതിയ ദയാവധ ബില്ലിൽ വാദപ്രതിവാദം; അപകടകരമായ പഴുതുകൾ ഉണ്ടെന്ന് വിമർശകർ
ബ്രിട്ടനിൽ പുതിയ ദയാവധ ബില്ലിൽ വാദപ്രതിവാദം; അപകടകരമായ പഴുതുകൾ ഉണ്ടെന്ന് വിമർശകർ
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ പുതിയ അസിസ്റ്റഡ് ഡയിംഗ് ബില്ലില്‍ ആശങ്കയുമായി വിമര്‍ശകര്‍. ദയാവധം നിയമമായി മാറിയാല്‍ പ്രതിവര്‍ഷം നൂറുകണക്കിന് പേര്‍ സ്വയം ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനം കൈക്കൊള്ളുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിര്‍ദ്ദിഷ്ട നിയമത്തിലെ അപകടകരമായ പഴുതുകള്‍ സംബന്ധിച്ച് ആശങ്ക ഉയര്‍ത്തിക്കൊണ്ടാണ് വിമര്‍ശകര്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. ആറ് മാസത്തില്‍ താഴെ ജീവിക്കാന്‍ സാധ്യതയുള്ള ഗുരുതര രോഗബാധിരായ ആയിരത്തില്‍ താഴെ …