സ്വന്തം ലേഖകൻ: റാസൽഖൈമയിലെ അധ്യാപകർക്കും സ്കൂൾ ലീഡർമാർക്കും പുതിയ ഗോൾഡൻ വീസ പദ്ധതി പ്രഖ്യാപിച്ചു. നിശ്ചിത മാനദണ്ഡം പാലിക്കുന്ന പ്രഫഷനലുകൾക്ക് സ്വയം സ്പോൺസർ ചെയ്‌ത ദീർഘകാല റെസിഡൻസി പദ്ധതി അനുവദിക്കുമെന്ന് റാക് നോളജ് ഡിപാർട്ട്‌മെന്റ് പറഞ്ഞു. റാസൽഖൈമയിൽ പ്രവർത്തിക്കുന്ന ഒട്ടേറെ ഇന്ത്യൻ സ്കൂളുകളിലെ മലയാളികളടക്കമുള്ള ഇന്ത്യൻ അധ്യാപകർക്ക് ഇത് ഗുണകരമാകും. ഒരു നിർദ്ദിഷ്ട മാനദണ്ഡത്തെ അടിസ്ഥാനമാക്കി …
സ്വന്തം ലേഖകൻ: യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിലെ കെജി 1 പ്രവേശനത്തിന് രക്ഷിതാക്കൾ നെട്ടോട്ടത്തിൽ. 2025 ഏപ്രിലിൽ തുടങ്ങുന്ന പുതിയ അധ്യയന വർഷത്തിലേക്കുള്ള നടപടികളാണ് ആരംഭിച്ചത്. താരതമ്യേന കുറഞ്ഞ ഫീസുള്ള സ്കൂളുകൾക്കാണ് കൂടുതൽ അപേക്ഷകൾ ലഭിച്ചത്. ലഭ്യമായ സീറ്റിനേക്കാൾ പത്തിരട്ടിയിലേറെ അപേക്ഷ ലഭിച്ച സ്കൂളുകളുണ്ട്. ചില സ്കൂളുകൾ നറുക്കെടുപ്പിലൂടെയാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. മറ്റു ചില സ്കൂളുകൾ അപേക്ഷ …
സ്വന്തം ലേഖകൻ: സന്ദർശക വീസയിലെത്തുന്നവർക്ക് വിദേശ രാജ്യങ്ങളിലെ ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനമോടിക്കാമെന്ന് ട്രാഫിക് ഡയരക്ടറേറ്റ് അറിയിച്ചു. അന്താരാഷ്ട്ര ലൈസൻസ് ഉപയോഗിച്ച് ഒരു വർഷം വരെയാണ് വാഹനമോടിക്കാൻ അനുവാദമുള്ളത്. എന്നാൽ ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി അവസാനിച്ചാൽ വാഹനമോടിക്കാൻ പാടില്ലെന്നും അധികൃതർ വ്യക്തമാക്കി. സൗദിയിലേക്ക് സന്ദർശക വീസയിലെത്തുന്ന വിദേശികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ട്രാഫിക് ഡയരക്ടറേറ്റിന്റെ അറിയിപ്പ്. …
സ്വന്തം ലേഖകൻ: വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നതിന് നിയന്ത്രണമേർപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നിർദിഷ്ട നിയമം സർക്കാർ തള്ളി. ഗതാഗതക്കുരുക്ക് ലഘൂകരിക്കാനാണ് നിർദിഷ്ട നിയമം കൊണ്ടുദ്ദേശിക്കുന്നതെന്ന് ഇത് അവതരിപ്പിച്ച എം.പി മാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, നിലവിലുള്ള നിയമം ഈ പ്രശ്നത്തെ അഭിസംബോധനം ചെയ്യുന്നതിനാൽ ബിൽ അനാവശ്യമാണെന്നും ബിൽ ഭരണഘടനാപരമായ മൗലികാവകാശങ്ങളെ ലംഘിക്കുന്നുവെന്നും സർക്കാർ വ്യക്തമാക്കി. റോഡുകളിലെ വിദേശ ഡ്രൈവർമാരുടെ …
സ്വന്തം ലേഖകൻ: പുതിയ പ്രവാസി റെസിഡന്സി കരട് നിര്ദേശങ്ങള്ക്ക് മന്ത്രിസഭ അംഗീകാരം നൽകിയതോടെ അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് കടുത്ത ശിക്ഷ നടപടികൾ നേരിടേണ്ടിവരും. വിദേശികളുടെ താമസസ്ഥലം, വിസ കച്ചവടം തടയൽ, നിയമം ലംഘിക്കുന്ന വിദേശികളെ നാടുകടത്തുന്നതിനും പുറത്താക്കുന്നതിനുമുള്ള നിയമങ്ങൾ, താമസ നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷകൾ എന്നിവയെല്ലാം പുതിയ നിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 36 ആർട്ടിക്കിളുകൾ …
സ്വന്തം ലേഖകൻ: കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി അമേരിക്കൻ വിമാന നിർമാണ കമ്പനിയായ ബോയിങ്. 17,000 ജീവനക്കാർക്ക് ജോലി നഷ്ടമാകുമെന്നാണ് കരുതുന്നത്. കൂട്ടപ്പിരിച്ചുവിടൽ സംബന്ധിച്ച് ബോയിങ് സി.ഇ.ഒ കെല്ലി ഓർത്ബെർഗ് ജീവനക്കാർക്ക് കത്തയച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം. എക്സിക്യുട്ടീവ്, മാനേജർമാർ, ജീവനക്കാർക്ക് എന്നിവരെയാണ് ഒഴിവാക്കുക. അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായ പ്രതിരോധ, വ്യോമയാന വ്യവസായ കമ്പനിയാണ് …
സ്വന്തം ലേഖകൻ: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസർക്കാർ. ന്യൂഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ.വി തോമസിന്റെ കത്തിനാണ് കേന്ദ്രസർക്കാർ മറുപടി നൽകിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ഇക്കാര്യം അറിയിച്ചത്. എസ്.ഡി.ആർ.എഫ്, എൻ.ഡി.ആർ.എഫ് മാനദണ്ഡങ്ങൾ പ്രകാരം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ 394 കോടി രൂപയുണ്ടെന്ന് അക്കൗണ്ട് …
സ്വന്തം ലേഖകൻ: വൈറ്റ് ഹൗസിൽ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സ്വീകരിച്ച് ജോ ബൈഡൻ. അടുത്ത വർഷം ജനുവരി 20 ന് സമാധാനപരമായ അധികാര കൈമാറ്റം ഇരു നേതാക്കളും രാജ്യത്തിന് ഉറപ്പ് നൽകിയതായി അന്തർ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അധികാരക്കൈമാറ്റം സുഗമമാക്കുമെന്നും ട്രംപിനെ കാണുമെന്നും ബൈഡൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തുമെന്നും ബൈഡൻ …
സ്വന്തം ലേഖകൻ: യു.എസ് ജനപ്രതിനിധി സഭ മുൻ അംഗവും ഇന്ത്യൻ വംശജയുമായ തുൾസി ഗബാർഡിനെ പുതിയ ഇന്റലിജൻസ് മേധാവിയാക്കുമെന്ന് പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നേരത്തെ ഡെമോക്രാറ്റിക് പാർട്ടി അനുയായി ആയിരുന്ന തുൾസി നിലവിൽ ട്രംപിനോട് ഏറ്റവും അടുത്തയാളാണ്. വിശ്വസ്തരെ പ്രധാന പദവികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിചയസമ്പന്നരെ പോലും മറികടന്ന് തുൾസിയെ നിയമിക്കാനുള്ള …
സ്വന്തം ലേഖകൻ: കേരളത്തിൽ വേരുകളുള്ള വിവേക് രാമസ്വാമി ലോകത്തിന്റെ ഭരണസിരാകേന്ദ്രമെന്നു വിശേഷിപ്പിക്കാവുന്ന വൈറ്റ്ഹൗസിലെ സുപ്രധാന പദവിയിലെത്തുന്പോൾ മലയാളികൾക്ക് അഭിമാനിക്കാനേറെ. അമേരിക്കൻ ഭരണകൂടത്തിന്റെ കാര്യശേഷി വർധിപ്പിക്കാനായി നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപീകരിച്ച ‘ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷെൻസി’ എന്ന പുതിയ വകുപ്പിനെ നയിക്കാൻ ലോകത്തിലെ ഏറ്റവും വലിയ സന്പന്നനായ ഇലോൺ മസ്കിനൊപ്പമാണ് വിവേക് രാമസ്വാമി നിയമിക്കപ്പെട്ടിരിക്കുന്നത്. …