സ്വന്തം ലേഖകൻ: പലിശ നിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് രണ്ടാംവട്ടവും കുറച്ചിട്ടും അഞ്ചോളം ബാങ്കുകള്‍ മോര്‍ട്ട്ഗേജ് നിരക്ക് ഉയര്‍ത്തി. സാന്റാന്‍ഡര്‍, എച്ച്എസ്ബിസി, വെര്‍ജിന്‍ മണി, ടിഎസ് ബി, നാഷന്‍വൈഡ് ബില്‍ഡിങ് സൊസൈറ്റി എന്നിവരാണ് മോര്‍ട്ട്ഗേജ് വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം ആദ്യമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് അഞ്ചു ശതമാനത്തില്‍ നിന്ന് 4.75 …
സ്വന്തം ലേഖകൻ: ബ്ലാക്ബേണിലെ നഴ്സിംഗ് ഹോമില്‍ ജോലിക്കിടെയുള്ള അപകടത്തില്‍ മലയാളി യുവാവ് സാരമായ പരിക്കേറ്റു ആശുപത്രിയില്‍ ചികിത്സയില്‍. കടുത്തുരുത്തി സ്വദേശിയായ യുവാവാണ് തലയ്ക്കേറ്റ ആന്തരിക പരിക്കുകളെ തുടര്‍ന്ന് ജീവന് വേണ്ടി പൊരുതുന്നത്. ഒരു വര്‍ഷം മുന്‍പ് കെയര്‍ വീസയില്‍ യുകെയില്‍ എത്തിയ കുടുംബത്തെ തേടിയാണ് ദുരന്തം എത്തിയത്. ഭാര്യയ്ക്ക് നഴ്സിംഗ് ഹോമില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നണ് …
സ്വന്തം ലേഖകൻ: യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി ഈദ് അൽ ഇത്തിഹാദ് (‘ദേശീയപ്പെരുന്നാള്‍’) എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. ഇത് ‘യൂണിയൻ’ (ഇത്തിഹാദ്) എന്ന ആശയത്തെ ശാക്തീകരിക്കുകയും 1971 ഡിസംബർ 2ന് എമിറേറ്റ്സിന്റെ ഏകീകരണത്തെ ആഘോഷിക്കുകയും ചെയ്യുന്നുവെന്നും രാജ്യത്തിന്റെ ഐഡൻ്റിറ്റി, പൈതൃകം, ഐക്യം, ശക്തി, ദേശീയ അഭിമാനം എന്നിവയുടെ പ്രതീകമാണെന്നും …
സ്വന്തം ലേഖകൻ: രാവിലെയും വൈകീട്ടും ഓഫീസ് സമയത്തിനു മുമ്പും ശേഷവുമുണ്ടാവുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ എമിറേറ്റിലെ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി സമയത്തില്‍ മാറ്റങ്ങള്‍ വരുത്താനും വര്‍ക്ക് ഫ്രം ഹോം രീതി വ്യാപിപ്പിക്കാനും പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. എമിറേറ്റിലുടനീളം ഫ്ളെക്സിബിള്‍ ജോലി സമയവും വിദൂര തൊഴില്‍ നയങ്ങളും വിപുലീകരിച്ച് ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികളാണ് ദുബായ് നടപ്പിലാക്കുന്നത്. എമിറേറ്റിലെ …
സ്വന്തം ലേഖകൻ: റിയാലിന്റെ വിനിമയ നിരക്ക് ഉയർന്ന് ചൊവ്വാഴ്ച രാവിലെ ഒരു റിയാലിന് 219 രൂപ എന്ന സർവകാല റെക്കോർഡിലെത്തി. എന്നാൽ വൈകുന്നേരത്തോടെ റിയാലിന് 218.90 രൂപയാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ നൽകിയത്. 218.90 മായിരുന്നു ചൊവ്വാഴ്ചത്തെ ക്ലോസിങ് നിരക്ക്. എന്നാൽ വിനിമയ നിരക്കിന്റെ അന്താരാഷ്ട്ര പോർട്ടലായ എക്സ് ഇ എക്ചേഞ്ചിൽ ഒരു റിയാലിന് 219 …
സ്വന്തം ലേഖകൻ: സ്വദേശി താമസ മേഖലയിലെ ബാച്ചിലർമാരുടെ അനധികൃത താമസത്തിൽ നടപടികൾ തുടരുന്നു. ഇത്തരക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ നടപടികൾ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ബാച്ചിലർമാർ താമസിക്കുന്ന വിവിധ കെട്ടിടങ്ങളിലെ വൈദ്യുതി കണക്ഷൻ റദ്ദാക്കി. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ഫിർദൗസിലും അൻന്തലുസിലുമായി നടന്ന പരിശോധനയിലാണ് നടപടി. തുടർന്ന് നിരവധി കെട്ടിടങ്ങളുടെ വൈദ്യുതി വിച്ഛേദിച്ചു. വിവിധ മന്ത്രാലയങ്ങള്‍ …
സ്വന്തം ലേഖകൻ: പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ ഉൾക്കൊള്ളിച്ച പുതിയ പ്രവാസി റെസിഡന്‍സി കരട് നിർദേശങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം. ചൊവ്വാഴ്ച ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര യോഗത്തിലാണ് തീരുമാനം. രാജ്യത്ത് പ്രവാസികളുടെ താമസം സംബന്ധിച്ചതാണ് നിര്‍ദേശങ്ങള്‍. റെസിഡൻസിയിലെ വ്യാപാരം നിരോധിക്കുക, വിദേശികളെ നാടുകടത്തുന്നതിനും പുറത്താക്കുന്നതിനുമുള്ള നിയമങ്ങൾ …
സ്വന്തം ലേഖകൻ: ഫെഡറല്‍ ചെലവുകള്‍ നിയന്ത്രിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ സര്‍ക്കാര്‍ ഏജന്‍സിയുടെ തലപ്പത്തേക്ക് ഇലോണ്‍ മസ്കിനെയും വിവേക് രാമസ്വാമിയെയും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുത്തു. ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയിലാണ് ട്രംപ് പുതിയ ഏജന്‍സിയായ ‘ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യന്‍സി’ (DOGE) പ്രഖ്യാപിച്ചത്. ഈ സ്ഥാപനം ഫെഡറല്‍ ഗവണ്‍മെന്റിനുള്ളിലോ പുറത്തോ നിലനില്‍ക്കുമോ എന്നത് …
സ്വന്തം ലേഖകൻ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലും ചേലക്കരയിലും ഉച്ചവരെ കനത്ത പോളിങ് രേഖപ്പെടുത്തി. ദേശീയ ശ്രദ്ധനേടിയ വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉച്ചവരെ വൈകീട്ട് 3.30 വരെ 51.50 ശതമാനം പോളിങ് രേഖപ്പെടുത്തി. ചേലക്കരയിൽ ഉച്ചവരെ 57.52 ശതമാനം പോളിങ് രേഖപ്പെടുത്തി. മിക്ക ബൂത്തുകളിൽ രാവിലെ മുതൽ വോട്ടുചെയ്യാൻ എത്തിയവരുടെ നീണ്ടനിര കാണാമായിരുന്നു. വയനാട്ടിൽ പോളിങ് ശതമാനം …
സ്വന്തം ലേഖകൻ: രാജ്യത്ത് സമ്പാദ്യവും നിക്ഷേപവും കുറഞ്ഞതും കടം കൂടിയതുമായ കുടുംബങ്ങൾ ഏറെയുള്ള സംസ്ഥാനങ്ങളിൽ കേരളവും. കോവിഡിനുശേഷം വിവിധ സൂചികകളുടെ അടിസ്ഥാനത്തിൽ രാജ്യത്താകെയുള്ള ഒരു ലക്ഷം വീടുകളുടെ വിവരങ്ങൾ ശേഖരിച്ച പ്രകാരം നബാർഡ് പുറത്തുവിട്ട റിപ്പോർട്ടിലാണിത്. ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും സ്വാശ്രയസംഘങ്ങളിലും ചിട്ടികളിലുമൊക്കെയായി രാജ്യത്തെ 66 ശതമാനം കുടുംബത്തിനും (കാർഷിക കുടുംബങ്ങളിൽ 71 ശതമാനം, കാർഷികേതര …