സ്വന്തം ലേഖകൻ: കനത്ത പുകമഞ്ഞ് മൂടിയതോടെ രാജ്യ തലസ്ഥാനത്തെ വായുനിലവാരം അതിഗുരുതരാവസ്ഥയിലേക്ക് കടന്നു . ഡല്‍ഹിയിലും നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവയുടെ പരിസര പ്രദേശങ്ങളിലുമാണ് കനത്ത പുകമഞ്ഞ് രൂപപ്പെട്ടത്. ഇതോടെ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് രാവിലെ ഏഴ് മണി മുതല്‍ ആറ് വിമാനങ്ങള്‍ ജയ്പുരിലേക്കും ഒന്ന് ലഖ്നൗവിലേക്കും ഉള്‍പ്പെടെ 10 വിമാനങ്ങളാണ് …
സ്വന്തം ലേഖകൻ: സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന 3000 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ സ്റ്റേറ്റ് സ്‌കൂളുകളില്‍ ചേരാന്‍ അപേക്ഷ നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. ലേബര്‍ പാര്‍ട്ടിയുടെ ആദ്യ ബജറ്റില്‍ സ്വകാര്യ സ്‌കൂള്‍ ഫീസിന് മേല്‍ വാറ്റ് ഏര്‍പ്പെടുത്തിയതോടെ ഫീസില്‍ ഉണ്ടായ വര്‍ദ്ധനവാണ് ഇവരെ സ്വകാര്യ സ്‌കൂള്‍ വിടാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുന്നത്. പുതിയ ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സ്വകര്യ സ്‌കൂളുകളുടെ ഫീസിന് …
സ്വന്തം ലേഖകൻ: ഞായറാഴ്ച മുതല്‍ ആര്‍ക്ടിക് പ്രദേശത്തുനിന്നുള്ള വായു പ്രവാഹം ആരംഭിച്ചതോടെ ബ്രിട്ടന്റെ പല ഭാഗങ്ങളിലും ശിശിരകാലത്തിന്റെ ആദ്യ സൂചനകള്‍ ദൃശ്യമാകുന്നുണ്ട്. എന്നാല്‍, ഇത്തവണ ശിശിരകാലം നേരത്തെയാകും എന്നതില്‍ വിദഗ്ധര്‍ക്കിടയില്‍ തന്നെ രണ്ട് അഭിപ്രായങ്ങളാണുള്ളത്. ചില പ്രവചന മാതൃകകള്‍, കടുത്ത തണുപ്പേറിയ മഞ്ഞുനിറഞ്ഞ ദിനങ്ങള്‍ പ്രവചിക്കുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ പൊതുവെ ഒരു അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഈ വരുന്ന …
സ്വന്തം ലേഖകൻ: മെക്സിക്കോയോടു ചേർന്നുള്ള തെക്കൻ അതിർത്തിവഴിയുൾപ്പെടെ നടക്കുന്ന അനധികൃത കുടിയേറ്റത്തിന് അവസാനം കാണാൻ ഡോണൾഡ് ട്രംപിന്റെ വലംകയ്യായി ടോം ഹോമെൻ തിരിച്ചെത്തുന്നു. നിയമവിരുദ്ധമായി യുഎസിലെത്തുന്ന കുടിയേറ്റക്കാരെ പിടികൂടി നാട്ടിലേക്ക് തിരിച്ചയയ്ക്കുന്നതുൾപ്പെടെ കർശന നടപടികളുടെ ചുമതലയുള്ള അതിർത്തി മേധാവിയായി ഹോമെനെ (62) നിയമിക്കുമെന്ന് നിയുക്ത പ്രസിഡന്റായ ട്രംപ് പ്രഖ്യാപിച്ചു. ജനപ്രതിനിധിസഭാംഗമായ ഇലീസ് സ്റ്റെഫനിക് (40) യുഎന്നിലെ …
സ്വന്തം ലേഖകൻ: കാനഡയിലെ ബ്രാംപ്ടനിലുള്ള ത്രിവേണി കമ്യൂണിറ്റി സെന്ററിൽ ഇന്ത്യൻ കോൺസുലേറ്റ് നടത്താനിരുന്ന സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് സുരക്ഷാ കാരണങ്ങളാൽ മാറ്റിവച്ചു. ഖലിസ്ഥാൻ വിഘടനവാദികളുടെ ഭീഷണിയുള്ളതിനാലാണ് ചടങ്ങ് മാറ്റിയത്. ഹിന്ദു, സിഖ് വിഭാഗക്കാർക്കായി നവംബർ 17നാണ് സർട്ടിഫിക്കറ്റുകൾ പുതുക്കുന്നതിന് ക്യാംപ് നടത്താൻ തീരുമാനിച്ചത്. ആക്രമണത്തിനു സാധ്യതയുള്ളതിനാൽ ക്യാംപ് മാറ്റിവയ്ക്കുകയാണെന്നാണ് ബ്രാംപ്ടന്‍ ത്രിവേണി കമ്യൂണിറ്റി സെന്റർ അധികൃതരുടെ …
സ്വന്തം ലേഖകൻ: യുഎഇ സര്‍ക്കാര്‍ ഈയിടെ കൊണ്ടുവന്ന പുതിയ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായ ശിക്ഷകള്‍ ഉള്‍ക്കൊള്ളുന്നവയാണ്. വലിയ പിഴകളും ജയില്‍ ശിക്ഷയും ഉള്‍പ്പെടെയുള്ള ശിക്ഷകളാണ് ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് പുതിയ നിയമം അനുശാസിക്കുന്നത്. രാജ്യത്ത് റോഡ് സുരക്ഷ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ സെപ്റ്റംബറില്‍ പുതിയ നിയമം അധികൃതര്‍ പ്രഖ്യാപിച്ചത്. ഇതുപ്രകാരം മദ്യപിച്ച് വാഹനമോടിക്കുകയോ അശ്രദ്ധമായി വാഹനമോടിക്കുകയോ …
സ്വന്തം ലേഖകൻ: പ്രവാസികളെ നിയമിക്കുന്നതിൽ ശക്തമായ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും കുവൈറ്റിലെ പ്രവാസികൾ ഉൾപ്പെടെയുള്ള തൊഴിൽ ജനസംഖ്യ 2.5 ശതമാനം കണ്ട് വർധിച്ചതായി കണക്കുകൾ. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ (സിഎസ്ബി) പുറത്തിറക്കിയ കുവൈറ്റിലെ ഏറ്റവും പുതിയ തൊഴിൽ സേനാ സ്ഥിതിവിവരക്കണക്കുകൾ പ്രകാരമാണിത്. 2024 ൻ്റെ രണ്ടാം പാദം അവസാനത്തോടെ ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെ ആകെ 29.27 ലക്ഷം …
സ്വന്തം ലേഖകൻ: അബുദബിയിലെ മുതിര്‍ന്ന പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമുള്ള സേവനത്തില്‍ നിരക്കിളവും മുന്‍ഗണനയും നല്‍കുന്ന ബര്‍കിത്‌ന കാര്‍ഡ് പുറത്തി അബുദബി. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ മേഖല എന്നിവയുള്‍പ്പെടെ വിവിധ തലങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് കാര്‍ഡ്. സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ നിന്ന് ഇളവ് ലഭിക്കുന്നതിനായുള്ള ഫസാ കാർഡും നൽകും. 60 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ക്കായിരിക്കും ബാര്‍കിത്‌ന …
സ്വന്തം ലേഖകൻ: ഇന്ത്യ-കാനഡ ബന്ധം വഷളായിരിക്കെ ജസ്റ്റിൻ ട്രൂഡോ സർക്കാർ നിലംപതിക്കുമെന്ന ഇലോൺ മസ്കിന്റെ നിലപാടിന് പിന്തുണ അറിയിച്ച് നിരവധി ഇന്ത്യക്കാർ. കാനഡയിൽ നിന്ന് ട്രൂഡോയെ പുറത്താക്കാൻ ഞങ്ങൾക്ക് നിങ്ങളെ ആവശ്യമുണ്ടെന്ന ഉപയോക്താവിന്റെ കമന്റിന് അടുത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹം പുറത്താകുമെന്ന് നേരത്തെ മസ്ക് മറുപടി നൽകിയിരുന്നു. ട്രൂഡോയെ വിമർശിക്കുന്ന നിരവധി പോസ്റ്റുകൾ മസ്ക് പങ്കുവെയ്ക്കുകയും പലതിനും …
സ്വന്തം ലേഖകൻ: ടാറ്റാ ഗ്രൂപ്പും സിങ്കപ്പൂര്‍ എയര്‍ലൈന്‍സും സഹകരിച്ചുള്ള ‘വീസ്താര’ എയര്‍ ഇന്ത്യയില്‍ ലയിച്ചതോടെ ഇനി രാജ്യത്ത് അവശേഷിക്കുന്നത് എല്ലാത്തരം സേവനങ്ങളും നല്‍കുന്ന ഒരു ഫുള്‍ സര്‍വീസ് വിമാനക്കമ്പനിമാത്രം. തിങ്കളാഴ്ച വീസ്താര ബ്രാന്‍ഡില്‍ അവസാന വിമാനവും പറന്നകന്നു. ഇനി എയര്‍ ഇന്ത്യ എന്ന ബ്രാന്‍ഡിലാണ് വീസ്താര വിമാനങ്ങളുടെ സേവനം. വീസ്താരയില്‍ സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന് 49 ശതമാനവും …