സ്വന്തം ലേഖകൻ: യുകെ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായി പണപ്പെരുപ്പം പത്ത് മാസത്തിനിടെ ഉയര്ന്ന നിലയിലേക്ക് എത്തി. ജനുവരി വരെയുള്ള 12 മാസങ്ങള്ക്കിടെ കണ്സ്യൂമര് പ്രൈസ് ഇന്ഡക്സ് 3 ശതമാനത്തിലാണ് എത്തിനില്ക്കുന്നതെന്ന് നാഷണല് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കണക്കാക്കുന്നു. ഡിസംബറില് നിന്നും 0.5 ശതമാനം പോയിന്റ് വളര്ച്ചയാണ് രേഖപ്പെടുത്തിയത്. ഉത്പന്നങ്ങളും, സേവനങ്ങളും ലഭ്യമാക്കുന്നതിലെ വിലയാണ് പണപ്പെരുപ്പ നിരക്കായി പരിഗണിക്കുന്നത്. …
സ്വന്തം ലേഖകൻ: ഫ്ലോറിഡയിലെ ലോക്സഹാച്ചി ആസ്ഥാനമായുള്ള എച്ച്സിഎ ഫ്ലോറിഡ പാംസ് വെസ്റ്റ് ആശുപത്രിയിലെ മലയാളി നഴ്സിന് രോഗിയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. സംഭവത്തിൽ സ്റ്റീഫൻ സ്കാൻറ്റിൽബറി എന്നയാൾക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു. മലയാളി നഴ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഫെബ്രുവരി 18ന് ഫ്ലോറിഡയിലെ ആശുപത്രിയിൽ പ്രതിയെ പരിചരിക്കുന്നതിനിടെ ഇയാൾ കിടക്കയ്ക്ക് മുകളിൽ ചാടി നഴ്സിനെ ആക്രമിക്കുകയായിരുന്നു. …
സ്വന്തം ലേഖകൻ: ലോകമെമ്പാടുമുള്ള നിക്ഷേപകര്, സംരംഭകര്, വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്, ബിസിനസ് ഫിനാന്ഷ്യര്മാര് എന്നിവരെ രാജ്യത്തേക്ക് മാടിവിളിച്ച് യുഎഇ. രാജ്യത്ത് വന്ന് ബിസിനസ് ആരംഭിക്കാനും ബിസിനസുമായി ബന്ധപ്പെട്ട പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കുന്നതിനും അവസരമൊരുക്കിക്കൊണ്ട് പുതിയ വീസിറ്റ് വീസയുമായി രംഗത്തെത്തിയിരിക്കുകയാണ് ഫെഡറല് അതോറിറ്റി ഫോര് ഐഡന്റിറ്റി, സിറ്റിസണ്ഷിപ്പ്, കസ്റ്റംസ്, പോര്ട്ട് സെക്യൂരിറ്റി (ഐസിപി). ബിസിനസ് ഓപ്പർച്യൂണിറ്റീസ് വീസ എന്നാണ് …
സ്വന്തം ലേഖകൻ: തൊഴിൽ നിയമത്തിലെ പുതിയ ഭേദഗതികൾ അനുസരിച്ച് പ്രസവം കഴിഞ്ഞ് ആറാഴ്ചത്തെ പ്രസവാവധി വനിതാ ജീവനക്കാർക്ക് നൽകണമെന്ന നിയമം പ്രാബല്യത്തിൽ. സ്ത്രീ തൊഴിലാളികൾക്ക് മൊത്തം 12 ആഴ്ച പ്രസവാവധി പ്രയോജനപ്പെടുത്താമെന്നും അതിൽ ആറ് ആഴ്ച പ്രസവശേഷം നിർബന്ധിത അവധിയാണെന്നും ബാക്കിയുള്ള ആറ് ആഴ്ചകൾ അവരുടെ വിവേചനാധികാരം അനുസരിച്ച് എടുക്കാമെന്നും ഭേദഗതികൾ വ്യവസ്ഥ ചെയ്യുന്നു. സഹോദരന്റെയോ …
സ്വന്തം ലേഖകൻ: ഒമാൻ അധ്യാപക ദിനത്തിന്റെ ഭാഗമായി ഫെബ്രുവരി 23ന് ഒമാനിലെ സർക്കാർ സ്വകാര്യ സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എല്ലാ വർഷവും ഫെബ്രുവരി 24 ആണ് ദേശീയ അധ്യാപക ദിനം ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് തൊട്ടടുത്ത വാരാന്ത്യത്തോട് അനുബന്ധിച്ച് പൊതു അവധി നൽകുന്നത്. വാരാന്ത്യ അവധി ഉൾപ്പെടെ തുടർച്ചയായി മൂന്ന് ദിവസം ഒഴിവ് …
സ്വന്തം ലേഖകൻ: രാജ്യത്തെ സിവില്-വാണിജ്യ നടപടിക്രമത്തിലും, പാപ്പരത്ത നിയമത്തിലെ ചില പ്രധാന വ്യവസ്ഥകളുടെ ഭേദഗതി മന്ത്രിസഭ അംഗീകരിച്ചു. ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല് യൂസഫ് അല്സബാഹിന്റെ അധ്യക്ഷതയില് കൂടിയ യോഗത്തില് നീതിന്യായ വകുപ്പ് മന്ത്രി നാസര് അല് സുമൈത്ത് ആണ് ഭേദഗതികള് മന്ത്രിസഭയില് വച്ചത്. സിവില്-വാണിജ്യ നിയമം 1980 നമ്പര് …
സ്വന്തം ലേഖകൻ: യുക്രൈന് പ്രസിഡന്റ് വൊളോദിമിര് സെലന്സ്കിയെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. തിരഞ്ഞെടുപ്പ് നടത്താത്ത ഏകാധിപതിയാണ് സെലന്സ്കിയെന്നും എത്രയും പെട്ടെന്ന് മാറിയില്ലെങ്കില് അദ്ദേഹത്തിന്റെ രാജ്യം തന്നെ അവശേഷിക്കില്ലെന്നും ട്രംപ് വിമര്ശിച്ചു. തന്റെ സമൂഹിക മാധ്യമമായ ട്രൂത്തിലൂടെയാണ് ട്രംപിന്റെ വിമര്ശനം. സെലന്സ്കി യുക്രൈനില് തിരഞ്ഞെടുപ്പ് നടത്തുന്നില്ല. ബൈഡനെ തെറ്റിധരിപ്പിക്കുന്നതില് മാത്രമാണ് അയാള് മിടുക്ക് …
സ്വന്തം ലേഖകൻ: ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം നല്കിയിരുന്നതിനെ ചോദ്യം ചെയ്ത് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. തിരഞ്ഞെടുപ്പുകളില് വോട്ടര്മാരുടെ പങ്കാളിത്തം ഉറപ്പുവരുത്താനെന്ന പേരില് 160 കോടി രൂപയാണ് അമേരിക്ക ഇന്ത്യയ്ക്ക് നല്കിക്കൊണ്ടിരുന്നത്. ഈ സഹായം ഡൊണാള്ഡ് ട്രംപ് റദ്ദാക്കി. സര്ക്കാരിന്റെ ചെലവ് കുറയ്ക്കല് വിഭാഗമായ ഡിപ്പാര്ട്ട്മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യന്സി അഥവാ ഡോജ് ( DOGE) …
സ്വന്തം ലേഖകൻ: അമേരിക്കയിൽ നിന്ന് നാടുകടത്തുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിട്ട് വിമാനത്തിൽ കയറ്റുന്നതിന്റെ വീഡിയോ പങ്കുവെച്ച് വൈറ്റ് ഹൗസ്. അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ച രീതിയിൽ കടുത്ത വിമർശനം ഉയരുന്നതിനിടെയാണ് ദൃശ്യങ്ങൾ പുറത്തുവന്നിരുക്കുന്നത്. കൈയ്ക്കും കാലിലും ചങ്ങലയിട്ട് ആളുകളെ വിമാനത്തിലേക്ക് കയറ്റുന്നതാണ് 41 സെക്കൻഡുള്ള വീഡിയോയിലുള്ളത്. ഒരു പെട്ടിയിൽനിന്ന് നിരവധി ചങ്ങലകൾ ഉദ്യോഗസ്ഥൻ പുറത്തെടുക്കുന്നതും കാണാം. അതേസമയം, …
സ്വന്തം ലേഖകൻ: കഴിഞ്ഞ ആഴ്ചമുതൽ ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണമെന്ന് റിപ്പോർട്ട്. രണ്ട് ശ്വാസകോശത്തിലും ന്യുമോണിയ ബാധിച്ചെന്നും സ്ഥിതി സങ്കീർണമായെന്നും വത്തിക്കാൻ അറിയിച്ചു. ഒരാഴ്ചയായി ശ്വാസകോശ അണുബാധയെ തുടർന്ന് ബുദ്ധിമുട്ടിലായ 88-കാരനായ അദ്ദേഹത്തെ ഫെബ്രുവരി 14-നാണ് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സി.ടി സ്കാൻ പരിശോധനയിലാണു ഗുരുതരമായ ന്യുമോണിയ കണ്ടെത്തിയത്. അണുബാധയ്ക്കുള്ള ആന്റിബയോട്ടിക്, …