സ്വന്തം ലേഖകൻ: തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുതിനുമായി സംസാരിച്ച് നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യ-യുക്രൈന്‍ യുദ്ധം വ്യാപിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് പുതിനോട് ട്രംപ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനു പിന്നാലെ വിവിധ രാഷ്ട്രത്തലവന്മാരുമായി ട്രംപ് സംസാരിച്ചിരുന്നു. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുമെന്നത് ട്രംപിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. ഇതിനിടെ യുദ്ധം …
സ്വന്തം ലേഖകൻ: ലെബനനില്‍ പേജര്‍ ആക്രമണം നടത്താന്‍ താന്‍ അനുവാദം നല്‍കിയെന്ന് സമ്മതിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. നെതന്യാഹു പേജര്‍ ആക്രമണത്തിന് അനുമതി നല്‍കിയതായി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയെന്ന് അദ്ദേഹത്തിന്റെ വക്താവ് ഒമര്‍ ദോസ്ത്രിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഫ്പി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലാണ് പേജര്‍-വോക്കി ടോക്കിആക്രമണങ്ങളുടെ ഉത്തരവാദിത്തം …
സ്വന്തം ലേഖകൻ: പ്രവാസിസ്ത്രീകളുടെ രക്ഷയ്ക്കായി നോർക്ക റൂട്ട്സിന്റെ വനിതാസെൽ പൂർണ സജ്ജമായി. വീസ, പാസ്പോർട്ട് സംബന്ധമായ പ്രശ്‌നങ്ങൾ, നാട്ടിലേക്ക് മടങ്ങൽ, തൊഴിൽ കരാർലംഘനങ്ങൾ, വേതനം സംബന്ധിച്ച തൊഴിലിടങ്ങളിലെ തർക്കങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് 24 മണിക്കൂറും സേവനം ലഭിക്കും. പരാതിക്കാരുടെ സ്വകാര്യതയും ഉറപ്പാക്കും. 2018-ൽ ലോക കേരളസഭയുടെ നിർദേശപ്രകാരമാണ് പ്രവാസിവനിതകളുടെ തൊഴിൽപ്രശ്‌നങ്ങൾ പരിഹരിക്കാനായി വനിതാസെൽ എന്ന ആശയത്തിന് …
സ്വന്തം ലേഖകൻ: ലബനനിലെ ഒരു ശ്മശാനത്തിന് താഴെ ഹിസ്ബുള്ളയുടെ രഹസ്യ തുരങ്കങ്ങള്‍ കണ്ടെത്തിയതായി ഇസ്രായേല്‍. ഇസ്രായേലി ഡിഫന്‍സ് ഫോഴ്‌സാണ് വിവരം പുറത്തുവിട്ടത്. ടണലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു. ശ്മശാനത്തിനടിയില്‍ തന്ത്രപരമായി സ്ഥിതിചെയ്യുന്ന ഒരു തുരങ്കം ഉള്‍പ്പെടെ ഒന്നിലധികം ഭൂഗര്‍ഭ തുരങ്കങ്ങള്‍ സൈന്യം തകര്‍ത്തുവെന്ന് വ്യക്തമാക്കിയ ഇസ്രായേല്‍ ഹിസ്ബുള്ള മനുഷ്യജീവനെ വിലമതിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. സിറിയയുടെ തലസ്ഥാനമായ …
സ്വന്തം ലേഖകൻ: കൊല്ലപ്പെട്ട ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ അടുത്ത അനുയായിയും കൊടും ക്രിമിനലുമായ ഹർഷ്ദ്വീപ് ദല്ല കാനഡയിൽ പിടിയിലായതായി റിപ്പോർട്ട്. കഴിഞ്ഞമാസം മിൽട്ടൺ ടൗണിലുണ്ടായ സായുധ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് വിവരം. ദല്ലയുടെ അറസ്റ്റ് സംബന്ധിച്ച് ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്ക് വിവരം ലഭിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. അതേസമയം, സംഭവത്തിൽ ഔദ്യോഗിക സ്ഥിരീകരണം …
സ്വന്തം ലേഖകൻ: കഴിഞ്ഞ വര്‍ഷം താത്ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍നിയമിച്ച ജീവനക്കാര്‍ക്കായി എന്‍ എച്ച് എസ് ചെലവാക്കിയത് 3 ബില്യന്‍ പൗണ്ട് എന്ന ഞെട്ടിക്കുന്ന കണക്ക് പുറത്തു വന്നു. നഴ്സുമാരെ കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്ന ഏജന്‍സികള്‍ ഒരു ഷിഫ്റ്റിന് ഈടാക്കുന്നത് 2000 പൗണ്ട് വരെ! താത്ക്കാലിക ജീവനക്കാര്‍ക്കായി ഇത്രയും തുക ചെലവഴിക്കാന്‍ ആവില്ലെന്ന നിലപാടാണ് ലേബര്‍ പാര്‍ട്ടിയുടേത്. …
സ്വന്തം ലേഖകൻ: യുകെയിൽ മലയാളി ദമ്പതികളുടെ മകൾ പനിയെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു. ലിങ്കൺഷെയറിലെ പീറ്റർബറോയ്ക്ക് സമീപം സ്പാൾഡിങിൽ താമസിച്ചിരുന്ന പെരുമ്പാവൂർ സ്വദേശികളായ ജിനോ ജോർജിന്റെയും അനിതയുടെയും മകളായ അഥീനയാണ് മരിച്ചത്. പനിയെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുകയായിരുന്നു 10 മാസം മാത്രം പ്രായമുള്ള അഥീന. പനിയും ശ്വാസതടസവും മൂലമാണ് ആദ്യം …
സ്വന്തം ലേഖകൻ: അബുദാബിയിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് അസാധാരണമായ സന്ദര്‍ഭങ്ങളില്‍ പോലും ട്യൂഷന്‍ ഫീസ് 15 ശതമാനത്തില്‍ കൂടുതല്‍ വര്‍ധിപ്പിക്കാനാകില്ലെന്ന് അബൂദാബിയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് നോളജ് (അഡെക്ക്). അസാധാരണമായ വര്‍ധനവിന് അംഗീകാരം തേടുന്നതിന് മുമ്പ് ഒരു കൂട്ടം നിബന്ധനകള്‍ പാലിക്കണണമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പുതിയ വിദ്യാഭ്യാസ നയത്തില്‍ വ്യക്തമാക്കുന്നു. അബൂദാബിയുടെ വിദ്യാഭ്യാസ ചെലവ് സൂചികയെ …
സ്വന്തം ലേഖകൻ: ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ഒമാനിൽ പൊതുഅവധി പ്രഖ്യാപിച്ചു. നവംബർ 20, 21 തീയതികളിലായിരിക്കും അവധിയെന്ന് അധികൃതർ അറിയിച്ചു. വാരാന്ത്യദിനങ്ങളുൾപ്പെടെ തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും. പൊതു-സ്വകാര്യ മേഖലയിലുള്ളവർക്ക് അവധി ബാധകമായിരിക്കും. രാജ്യത്തിന്റെ 54ാമത് ദേശീയ ദിനാഘോഷം നവംബർ 18ന് ആണ്. ദേശീയദിനാഘോഷത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് നാടും നഗരവും.
സ്വന്തം ലേഖകൻ: ബഹ്‌റൈനിലെ നിലവിലെ റസിഡന്‍സി നിയമം അനുസരിച്ച് വര്‍ക്ക് പെര്‍മിറ്റിന്റെ കാലാവധി അവസാനിക്കുന്നതിന് മുൻപ് അത് പുതുക്കിയില്ലെങ്കില്‍ തൊഴിലാളിയുടെ തുടര്‍ന്നുള്ള താമസം നിയമവിരുദ്ധമാവുന്നത് ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് അത് കാരണമാവും. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു പരിഹാരം ഉണ്ടാവണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നിരിക്കുകയാണ് ബഹ്റൈന്‍ പാര്‍ലമെന്റ് അംഗങ്ങള്‍. അബദ്ധത്തില്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ വിട്ടുപോവുന്നവര്‍ക്കെതിരേ അടുത്ത ദിവസം …