സ്വന്തം ലേഖകൻ: ദുബായിലെ റോഡുകളിലെ ഒരു ഗതാഗത ലംഘനവും തങ്ങള്‍ സ്ഥാപിച്ച സ്മാര്‍ട്ട് ക്യാമറകളുടെ കണ്ണുകളില്‍ പെടാതെ പോകില്ലെന്ന് ദുബായ് പോലീസ്. ചെറുതും വലുതുമായ എല്ലാ ട്രാഫിക് നിയമ ലംഘനങ്ങളും ഈ കാമറക്കണ്ണുകള്‍ ഒപ്പിയെടുക്കും. കഴിഞ്ഞ ദിവസം സ്മാര്‍ട്ട് കാമറ സിസ്റ്റം പിടികൂടിയ കുറ്റകൃത്യങ്ങളില്‍ അശ്രദ്ധമായി വാഹനമോടിക്കുന്ന ഗുരുതരമായ കേസുകളും ഉള്‍പ്പെടുന്നുതായി ട്രാഫിക് അതോറിറ്റി അറിയിച്ചു. …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ സീസണൽ വീസകൾക്കും താത്കാലിക വീസകൾക്കും നിയന്ത്രണമേർപ്പെടുത്തി. ഹജ്ജുമായി ബന്ധപ്പെട്ടാണ് സീസണൽ വീസകൾ കൂടുതലായി ഉപയോഗിച്ചുവരുന്നത്. പ്രത്യേക കാലത്തേക്ക് വിദഗ്ധരായ തൊഴിലാളികളെ ലഭ്യമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഇതിനെ അനധികൃതമായി ഉപയോഗപ്പെടുത്താതിരിക്കാനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഖിവ പോർട്ടൽ വഴിയാണ് വീസകൾ ലഭ്യമാക്കുന്നത്. ആവശ്യങ്ങൾ പരിഗണിച്ച് വിദേശകാര്യമന്ത്രാലയമാണ് വീസകൾക്ക് അനുമതി നൽകുക. ആർട്ടിഫിഷൽ ഇന്റലിജൻസ് …
സ്വന്തം ലേഖകൻ: മലയാളികൾ ഉൾപ്പെടെ യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ വെള്ളിയാഴ്ചയിലെ ഷെഡ്യൂൾ. ദോഹയിൽനിന്നും കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കും, കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിൽനിന്നും ദോഹയിലേക്കും വെള്ളിയാഴ്ച പുറപ്പെടേണ്ടിയിരുന്ന യാത്രക്കാരാണ് വിമാനം വൈകിയതു കാരണം യാത്രാദുരിതം നേരിട്ടത്. നാട്ടിൽനിന്നും വിമാനം സമയത്തിന് ദോഹയിലെത്താതായതോടെ തിരികെയുള്ള യാത്രയും അനിശ്ചിതമായി വൈകി. കോഴിക്കോട്നിന്നും രാവിലെ 8.45ന് പറന്നുയരേണ്ട …
സ്വന്തം ലേഖകൻ: ഇതുവരെ ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്ത എല്ലാ പ്രവാസികളും എത്രയും വേഗം അത് പൂര്‍ത്തിയാക്കാന്‍ മുന്നോട്ടുവരണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. താമസക്കാര്‍ക്ക് സഹല്‍ ആപ്പ് വഴിയോ മെറ്റാ പ്ലാറ്റ്‌ഫോം ബയോമെട്രിക് രജിസ്‌ട്രേഷനായി അപ്പോയിന്‍റ്മെന്‍റ് ബുക്ക് ചെയ്യാമെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് പ്രവാസികള്‍ക്ക് ബയോമെട്രിക് …
സ്വന്തം ലേഖകൻ: വിദേശത്തേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഏറെ പ്രയോജനകരമായിരുന്ന ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്റ് വീസ അവസാനിപ്പിച്ച് കാനഡ. വെള്ളിയാഴ്ചയാണ് ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്റ് വീസ അവസാനിപ്പിച്ചുള്ള ഉത്തരവ് കനേഡിയൻ സർക്കാർ പുറത്തിറക്കിയത്. ഇതോടെ ഇന്ത്യയുൾപ്പടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് പ്രതിസന്ധിയിലായത്. 2018-ലാണ് സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം പദ്ധതിയുടെ കീഴിൽ ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്റ് …
സ്വന്തം ലേഖകൻ: ഇന്ത്യയുമായുള്ള നയതന്ത്രബന്ധം മോശമായിരിക്കുന്നതിനിടെ ഒടുവിൽ കാനഡയിൽ ഖലിസ്ഥാനികളുണ്ടെന്ന് തുറന്നുസമ്മതിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഒട്ടാവ പാർലമെന്റ് മന്ദിരത്തിലെ ദീപാവലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുമ്പോളായിരുന്നു ട്രൂഡോ ആദ്യമായി കാനഡയിൽ ഖലിസ്ഥാനികൾ ഉണ്ടെന്ന് തുറന്നുസമ്മതിച്ചത്. കാനഡയിൽ നിരവധി ഖലിസ്ഥാൻ വാദികളുണ്ട് എന്നത് സത്യമാണെന്ന് പറഞ്ഞ ട്രൂഡോ എന്നാൽ എല്ലാ സിഖുകാരും അങ്ങനെയല്ലെന്നും പറഞ്ഞു. ശേഷം …
സ്വന്തം ലേഖകൻ: പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന നോര്‍ക്ക-റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്ന വാര്‍ഷിക വരുമാനം മൂന്നുലക്ഷം രൂപ വരെയുളള പ്രവാസികേരളീയരുടെയും മുന്‍ പ്രവാസികളുടേയും മക്കള്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കും പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകള്‍ക്കും 2024-25 അധ്യയന വര്‍ഷത്തിലെ …
സ്വന്തം ലേഖകൻ: പറക്കുംകാറുകള്‍ യു.എ.ഇ.യില്‍ അടുത്തവര്‍ഷം അവസാനത്തോടെ സര്‍വീസ് ആരംഭിക്കുമെന്ന് ഇലക്ട്രിക് ഫ്‌ലയിങ് കാര്‍ നിര്‍മാതാക്കളായ ആര്‍ച്ചര്‍ അറിയിച്ചു. പ്രവര്‍ത്തനമികവിലും അടിസ്ഥാനസൗകര്യങ്ങളിലും പറക്കുംകാറുകള്‍ കാര്യമായ പുരോഗതി കൈവരിച്ചുകഴിഞ്ഞു. പറക്കുംകാറുകള്‍ യു.എ.ഇ.യില്‍ നിര്‍മിക്കുന്നതിനും അബുദാബിയില്‍ അന്താരാഷ്ട്ര ആസ്ഥാനം സ്ഥാപിക്കാനും ആര്‍ച്ചര്‍ ഈവര്‍ഷമാദ്യം നിക്ഷേപം നടത്തിയിരുന്നു. സര്‍വീസുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഇത്തിഹാദ് ട്രയിനിങ്, ഫാല്‍ക്കണ്‍ ഏവിയേഷന്‍ …
സ്വന്തം ലേഖകൻ: കേരളത്തില്‍ നിന്നുളള നഴ്സിംഗ് പ്രൊഫഷണലുകള്‍ക്ക് ജർമനിയില്‍ തൊഴിലവസരമൊരുക്കുന്ന മികച്ച രാജ്യാന്തര മാതൃകയായി നോര്‍ക്ക ട്രിപ്പിള്‍ വിന്‍ പദ്ധതി. 2021 ഡിസംബറില്‍ തുടങ്ങിയ പദ്ധതിയുടെ ഭാഗമായി ഇതുവരെ 528 പേർക്കാണ് ജർമനിയിലെ 12 സ്റ്റേറ്റുകളിലെ വിവിധ ആരോഗ്യപരിപാലന സ്ഥാപനങ്ങളിൽ നഴ്സുമാരായി നിയമനം ലഭിച്ചത്. ഇതിന്റെ ഭാഗമായുളള ട്രിപ്പിള്‍ വിന്‍ 500 പ്ലസ് ആഘോഷങ്ങള്‍ തിരുവനന്തപുരം …
സ്വന്തം ലേഖകൻ: രണ്ടു മാസത്തിനിടെ രണ്ടാം വട്ടവും അടിസ്ഥാന പലിശ നിരക്കിൽ ഇളവു വരുത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. നിലവിൽ അഞ്ചു ശതമാനമായിരുന്ന പലിശ നിരക്ക് 4.75 ശതമാനമായാണ് കുറച്ചത്. ഓഗസ്റ്റ് ഓന്നിനാണ് ഇതിനു മുമ്പ് കാൽശതമാനം പലിശ നിരക്ക് കുറച്ചത്. നാലു വർഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു ഇത്. ഇന്നലെ ചേർന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്‍റെ …