സ്വന്തം ലേഖകൻ: അതിർത്തിയെ ശക്തവും കരുത്തുറ്റതുമാക്കി മാറ്റുന്നതിനായിരിക്കും തന്റെ പ്രഥമ പരിഗണനയെന്ന് ഡോണൾഡ് ട്രംപ്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം രാജ്യാന്തര മാധ്യമത്തിന് നൽകിയ ആദ്യ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്. അനധികൃതമായി കുടിയേറിയവരെ കൂട്ടത്തോടെ നാടുകടത്തുമെന്ന തന്റെ പ്രചാരണ വാഗ്ദാനത്തെ കുറിച്ചുള്ള ചോദ്യത്തിന് അതു നടപ്പാക്കുകയല്ലാതെ തന്റെ ഭരണകൂടത്തിന് മറ്റുമാർഗമില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. അതിര്‍ത്തി …
സ്വന്തം ലേഖകൻ: സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് യു.എ.ഇ പ്രഖ്യാപിച്ച ബദൽ വിരമിക്കൽ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ തൊഴിൽ ദാതാക്കൾക്ക് നിർദേശം നൽകി തൊഴിൽ മന്ത്രാലയം. നിലവിലെ ഗ്രാറ്റുവിറ്റി ആനുകൂല്യത്തിന് പകരമായി പ്രോവിഡന്റ് ഫണ്ട് മാതൃകയിലാണ് യു.എ.ഇ ബദൽ വിരമിക്കൽ പദ്ധതി ആവിഷ്കരിച്ചത്. നിലവിലെ ഗ്രാറ്റുവിറ്റി സംവിധാനത്തിന് പകരം തൊഴിലുടമ നൽകുന്ന വിഹിതം നിക്ഷേപമായി സ്വീകരിച്ച് അതിന്റെ ലാഭമടക്കം …
സ്വന്തം ലേഖകൻ: യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസി ഇന്ത്യക്കാർക്ക് (എൻആർഐ) ഇനി മുതൽ ഇന്ത്യയിലേക്കുള്ള പണം കൈമാറ്റം വളരെ എളുപ്പവും വേഗമേറിയതുമാവും. നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇപ്പോൾ എൻആർഐകൾക്ക് അവരുടെ നോൺ റസിഡൻ്റ് എക്‌സ്‌റ്റേണൽ, നോൺ-റസിഡൻ്റ് ഓർഡിനറി എന്നീ ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് തൽക്ഷണ പണ കൈമാറ്റത്തിനായി …
സ്വന്തം ലേഖകൻ: വിദേശ പൗരന്‍മാര്‍ക്ക് കുവൈത്തില്‍ റിയല്‍ എസ്റ്റേറ്റ് വസ്തുവകകള്‍ സ്വന്തമാക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളുമായി പുതിയ നിയമം. വ്യക്തിയുടെ ദേശീയതയെ ആശ്രയിച്ച് കുവൈത്ത് പൗരന്മാരല്ലാത്തവരുടെ റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥതയെ നിയന്ത്രിക്കുന്ന പ്രത്യേക നിയന്ത്രണങ്ങള്‍ക്ക് രാജ്യം രൂപം നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ സാമ്പത്തികവും നിയമപരവുമായ സ്ഥിരത നിലനിര്‍ത്തിക്കൊണ്ട് രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ …
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയമാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് സ്വന്തമാക്കിയത്. ട്രംപിനോട് തോല്‍വി സമ്മതിച്ച് ഹോവാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ വേദിയിലേക്ക് കമലാ ഹാരിസ് കയറിയപ്പോള്‍ താഴെ സദസ്സിലുണ്ടായിരുന്ന നിരവധി സ്ത്രീകളാണ് കരഞ്ഞുകൊണ്ടിരുന്നത്. അവരില്‍ ചിലര്‍ തങ്ങള്‍ പിന്തുണച്ച സ്ഥാനാര്‍ഥി തോറ്റതിലാണ് കരഞ്ഞത്. ചിലരാകട്ടെ അമേരിക്ക വീണ്ടും ഡൊണാള്‍ഡ് ട്രംപിനെ തിരഞ്ഞെടുത്തതിലാണ് കരഞ്ഞത്. …
സ്വന്തം ലേഖകൻ: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യം. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ദിവ്യ ഇന്ന് തന്നെ ജയിൽ മോചിതയാകും. പ്രതി ഒളിവില്‍ പോകുമെന്ന വാദം പ്രോസിക്യൂഷനില്ലെന്നും പ്രതിയുടെ പദവിയും മുന്‍കാല ചരിത്രവും സമാന കുറ്റക്യത്യം …
സ്വന്തം ലേഖകൻ: പ്രമുഖ പ്രവാസി ഔട്ട്‌ലെറ്റ് ‘ഓസ്‌ട്രേലിയ ടുഡേ’യുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും പേജുകളും നിരോധിച്ച് കാനഡ. ഇന്ത്യ-കാനഡ നയതന്ത്ര തര്‍ക്കത്തെക്കുറിച്ച് ഓസ്ട്രേലിയയില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ വാര്‍ത്താസമ്മേളനം ഔട്ട്ലെറ്റ് സംപ്രേഷണം ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് നിരോധനം. കാനഡയുടെ നീക്കം ആശ്ചര്യപ്പെടുത്തിയെന്നും അഭിപ്രായസ്വാതന്ത്ര്യത്തോടുള്ള ഒട്ടാവയുടെ കാപട്യമാണ് ഇത് ഉയര്‍ത്തിക്കാട്ടുന്നതെന്നും ഇന്ത്യ പ്രതികരിച്ചു. ‘ഈ പ്രത്യേക …
സ്വന്തം ലേഖകൻ: ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകമായ കൈ.വൈ.സി നടപടിക്രമങ്ങള്‍ ലളിതവും കാര്യക്ഷമമാക്കാന്‍ റിസര്‍വ് ബാങ്ക്. ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ നവംബര്‍ ആറ് മുതല്‍ പ്രാബല്യത്തിലായി. നിലവില്‍ കൈ.വൈ.സി നിബന്ധനകള്‍ പാലിച്ചുള്ള അക്കൗണ്ട് ഉണ്ടെങ്കില്‍ മറ്റൊരു അക്കൗണ്ട് തുറക്കുന്നതിനോ അതേ ബാങ്കില്‍ മറ്റൊരു സേവനം പ്രയോജനപ്പെടുത്തുന്നതിനോ വീണ്ടും കൈ.വൈ.സി നല്‍കേണ്ടതില്ല എന്നതാണ് അതില്‍ പ്രധാനം. വ്യക്തിയുടെ വിവരങ്ങള്‍ …
സ്വന്തം ലേഖകൻ: ബഹിരാകാശ നിലയത്തില്‍ മാസങ്ങളായി കഴിയുന്ന സുനിതാ വില്യംസിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കുന്നതിനിടയില്‍ ആശ്വാസകരമായ വാര്‍ത്തയുമായി നാസ. സുനിതയുടെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലെന്ന് നാസയുടെ ബഹിരാകാശ ഓപ്പറേഷന്‍സ് മിഷന്‍ ഡയറക്ടറേറ്റ് വക്താവ് ജിമി റുസ്സെല്‍ പറഞ്ഞു. ബഹിരാകാശ നിലയത്തിലെ എല്ലാ നാസ ബഹിരാകാശ യാത്രികരുടെയും പതിവ് മെഡിക്കല്‍ പരിശോധനകള്‍ നടത്താറുണ്ടെന്നും ഫ്‌ളൈറ്റ് സര്‍ജന്‍മാര്‍ അവരെ നിരീക്ഷിക്കാറുണ്ടെന്നും …
സ്വന്തം ലേഖകൻ: ഏവരെയും ഞെട്ടിക്കുന്നതായിരുന്നു അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലെ ഡൊണാള്‍ഡ് ട്രംപിന്റെ വിജയം. ഇത് ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത് ബ്രിട്ടീഷ് സര്‍ക്കാരിനെയാണ്. നിയോ നാസിസ്റ്റ് എന്നും മറ്റുള്ളവരുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്തവന്‍ എന്നുമൊക്കെ ട്രംപിനെ അവഹേളിച്ച ഫോറിന്‍ സെക്രട്ടറി ഡേവിഡ് ലാമിയുടെ നടപടിയാണ് ഇപ്പോള്‍ ലേബര്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഡേവിഡ് ലാമിയെ മാറ്റിയില്ലെങ്കില്‍ ബ്രിട്ടന്‍ കടുത്ത …