സ്വന്തം ലേഖകൻ: കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 13ന് പ്രഖ്യാപിച്ച പുതിയ ഇമിഗ്രേഷന്‍ നിയമം അനുസരിച്ച്, സ്‌കില്‍ഡ് വീസയില്‍ ബ്രിട്ടനില്‍ വന്ന് ജോലി ചെയ്യുന്നതിന് ഏറ്റവും ചുരുങ്ങിയ ശമ്പളം 38,700 പൗണ്ട് ആയിരിക്കണം. 2024 ഏപ്രില്‍ നാലു മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരികയും ചെയ്തു. എന്നാല്‍, പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസയില്‍ നിന്നും സ്‌കില്‍ഡ് വീസയിലേക്ക് …
സ്വന്തം ലേഖകൻ: പ്രവാസി ഇന്ത്യക്കാർ, വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ എന്നിവർ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണം ഇനി കർശനമായി നിരീക്ഷിക്കപ്പെടും. അനധികൃത പണം കടത്ത്, നികുതി വെട്ടിപ്പ് എന്നിവ കണ്ടുപിടിക്കാനുള്ള പരിശോധനയാണ് നടക്കുകയെന്ന് കേന്ദ്ര ബജറ്റ് സൂചിപ്പിക്കുന്നു. പഠനത്തിനിടെ ജോലി ചെയ്തു കിട്ടുന്ന പണം നാട്ടിലേക്ക് അയയ്ക്കുമ്പോൾ മുൻകൂട്ടി അറിയിക്കുന്നതാണ് (ഡിക്ലറേഷൻ) സുരക്ഷിതം. പഠനത്തിനായി പോകുന്നു …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ രൂപയുടെ മൂല്യത്തിന് കുത്തനെ ഇടിവ് സംഭവിച്ചതോടെ പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് റെക്കോർഡ് നിരക്ക്. കഴിഞ്ഞ ദിവസം ഒരു ദിനാറിന് 235 രൂപ വരെയാണ് ചില എക്സ്ചേഞ്ചുകളിൽ നിന്ന് ലഭിച്ച നിരക്ക്. രൂപയുമായുള്ള ബഹ്‌റൈൻ ദിനാറിന്റെ കൈമാറ്റത്തിന് ഇത്രയും ഉയർന്ന നിരക്കായതോടെ ഇന്നലെ വൈകിട്ട് മുതൽ മണി എക്സ്ചേഞ്ചുകളിൽ നല്ല തിരക്കാണ് …
സ്വന്തം ലേഖകൻ: യുഎഇയിൽ പൊതുമാപ്പ് അവസാനിച്ചതിനുശേഷം നിയമലംഘകരെ കണ്ടെത്താൻ നടത്തിയ പരിശോധനയിൽ ഒരു മാസത്തിനിടെ 6000 പേർ അറസ്റ്റിലായി. 270 പരിശോധനകളിലായാണ് ഇത്രയും പേർ പിടിക്കപ്പെട്ടതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐസിപി) വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാലു മാസം നീണ്ട പൊതുമാപ്പ് സെപ്റ്റംബർ ഒന്നിന് ആരംഭിച്ച് ഡിസംബർ 31ന് …
സ്വന്തം ലേഖകൻ: യുഎഇയിലെ ഇന്ത്യന്‍ എംബസിക്കു കീഴിലുള്ള എല്ലാ പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന്‍ കേന്ദ്രങ്ങളും ഈ വര്‍ഷം മാറുമെന്ന് റിപ്പോര്‍ട്ട്. പകരം 14 പുതിയ സേവന കേന്ദ്രങ്ങള്‍ വരും. യുഎഇയിലെ 14 ഇടങ്ങളില്‍ ഏകീകൃത ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെൻ്റര്‍ നടത്തുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ എംബസി വീണ്ടും ആരംഭിച്ചതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം …
സ്വന്തം ലേഖകൻ: ഉപയോക്തൃ സൗഹൃദം കൂടുതൽ മെച്ചപ്പെടുത്തി പുതിയ സേവനങ്ങൾ ഉൾപ്പെടുത്തി ഖത്തർ ആഭ്യന്തര മന്ത്രാലയം പരിഷ്കരിച്ച മെട്രാഷ് ആപ്പ് പുറത്തിറക്കി. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾക്കനുസൃതമായി ആഭ്യന്തര മന്ത്രാലയം പുതിയ മെട്രാഷ് ആപ്പ് വികസിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റംസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജാസിം അൽ ബുഹാഷിം അൽ സെയ്ദ് പറഞ്ഞു. …
സ്വന്തം ലേഖകൻ: ഉത്തരാഖണ്ഡിന് പിന്നാലെ ഏകസിവില്‍കോഡ് നടപ്പാക്കാനൊരുങ്ങി ഗുജറാത്തും. കരട് തയ്യാറാക്കാനായി അഞ്ചംഗസമിതിയെ ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ചു. വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലാണ് സമിതി. വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ സി.എല്‍. മീണ, അഡ്വ. ആര്‍.സി. കൊഡേകര്‍, വിദ്യാഭ്യാസപ്രവര്‍ത്തകന്‍ ദക്ഷേശ് ഥാക്കര്‍, സാമൂഹിക പ്രവര്‍ത്തക ഗീത ഷറോഫ് എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍. 45 …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കൻ സൈനിക വിമാനം പുറപ്പെട്ടെതായി റിപ്പോർട്ട്. 24 മണിക്കൂറിനുള്ളിൽ ഈ വിമാനം ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്. 18000 അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാർ അമേരിക്കയിൽ ഉണ്ടെന്ന് അമേരിക്കൻ ഭരണകൂടം നേരത്തെ അറിയിച്ചിരുന്നു. ബ്രസീൽ, ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കും അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ നാടുകടത്തിയിരുന്നു. ഇന്ത്യൻ അമേരിക്കൻ സൈന്യത്തിന്റെ …
സ്വന്തം ലേഖകൻ: ഡൊണാള്‍ഡ് ട്രംപ് ചൈനയുമായി വ്യാപാര യുദ്ധം ആരംഭിച്ചതിന് ദിവസങ്ങള്‍ക്കകം തിരിച്ചടിച്ച് ചൈന. നിരവധി യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ചൈന എതിര്‍ തീരുവ ചുമത്തി. യുഎസ് കല്‍ക്കരി, എല്‍എന്‍ജി എന്നിവയ്ക്ക് 15 ശതമാനം തീരുവ ചുമത്തുമെന്നും അസംസ്‌കൃത എണ്ണ, കാര്‍ഷിക ഉപകരണങ്ങള്‍, വലിയ ഡിസ്പ്ലേസ്മെന്റ് കാറുകള്‍ എന്നിവയ്ക്ക് 10 ശതമാനം അധിക തീരുവ ചുമത്തുമെന്നും ചൈനീസ് …
സ്വന്തം ലേഖകൻ: കാനഡയ്ക്കെതിരെ യുഎസ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ മരവിപ്പിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഒരു മാസത്തേക്ക് നടപടിയുണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കി. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി ടെലഫോൺിൽ സംസാരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ തീരുമാനം. അനധികൃത കുടിയേറ്റം തടയാൻ അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കുമെന്ന് ട്രൂഡോയും അറിയിച്ചു. കാനഡക്കും മെക്സിക്കോയ്ക്കുമെതിരെ 25 ശതമാനം നികുതി ചുമത്തുമെന്നാണ് …