സ്വന്തം ലേഖകൻ: ദുബായിലെ പ്രധാന റോഡുകള്‍ വികസിപ്പിക്കുന്നതിനായി 16 ബില്യണ്‍ ദിര്‍ഹത്തിന്റെ 22 പ്രധാന പദ്ധതികളുമായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍ടിഎ). മെയിന്‍ റോഡ്സ് ഡെവലപ്മെന്റ് പ്ലാന്‍ 2024-2027 എന്ന പേരിലുള്ള മാസ്റ്റര്‍ പ്ലാന്‍ ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് …
സ്വന്തം ലേഖകൻ: ഭരണഘടന ഭേദഗതിയുമായി ബന്ധപ്പെട്ട ഹിതപരിശോധനക്ക് എല്ലാം ഒരുക്കങ്ങളും പൂർത്തിയാക്കി ഖത്തർ. നാളെ നടക്കുന്ന ഭരണഘടനാ ഭേദഗതി ഹിതപരിശോധനയുടെ ഭാഗമായി രാജ്യത്തെ മുഴുവൻ സ്കൂളുകൾക്കും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു . ഹിതപരിശോധനയിൽ രാജ്യത്തെ മുഴുവൻ പൗരന്മാരുടെയും പങ്കാളിത്തം ഉറപ്പുവരുത്താൻ വേണ്ടിയാണ് അവധി പ്രഖ്യാപിച്ചത്. സ്കൂളുകളിലെ അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് ഉൾപ്പെടെ …
സ്വന്തം ലേഖകൻ: കുവൈത്തിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള വിദേശ തൊഴിലാളികളുടെ വീസ പുതുക്കൽ നിയമത്തിൽ ഇളവ് അനുവദിക്കുന്നതിന് നീക്കം. മൂന്ന് വർഷം മുൻപ് നടപ്പാക്കിയ നിയമം തൊഴിൽ വിപണിയിൽ പ്രതികൂലമായ സ്വാധീനം ചെലുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനം. പബ്ലിക് അതോറിറ്റി ഫോർ മാന്‍പവർ ഈ വിഷയം പുനഃപരിശോധിക്കുമെന്നാണ് വിവരം. നിലവിൽ, ബിരുദമില്ലാത്ത 60 …
സ്വന്തം ലേഖകൻ: നവംബര്‍ അഞ്ചിന് വോട്ടെടുപ്പ് നടക്കാനിരിക്കെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ഫോട്ടോ ഫിനിഷിലേക്ക്. നിര്‍ണാകയമായ ചാഞ്ചാട്ട സംസ്ഥാനങ്ങളില്‍ പോലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഡോണള്‍ഡ് ട്രംപും കമല ഹാരിസും തമ്മില്‍ നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നോര്‍ത്ത് കരോലിനയിലും ജോര്‍ജിയയിലും വൈസ് പ്രസിഡന്റ് കമലാ ഹാരിസ് നേരിയ മുന്നേറ്റം നേടുന്നു എന്നാണ് ഏറ്റവും പുതിയ വിലയിരുത്തലുകള്‍. …
സ്വന്തം ലേഖകൻ: വലൻസിയയിലെ പ്രളയബാധിത പ്രദേശങ്ങളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി സ്പെയിന്റെ ഇതരഭാഗങ്ങളിൽനിന്നു ജനം ഒഴുകിയെത്തുന്നു. കഴിഞ്ഞദിവസം മാത്രം 15,000 വോളന്റിയർമാർ എത്തിയതായി സംഘാടകർ അറിയിച്ചു. സർക്കാരിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കു വേഗം പോരെന്ന ആക്ഷേപത്തിനിടെയാണു സ്പാനിഷ് ജനത ദുരന്തബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രളയത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് സമയത്തു നല്‍കിയില്ലെന്നും ആരോപണമുണ്ട്. സ്പെയിനിലെ രാജാവ് ഫിലിപ്പും പത്നി ലെറ്റീഷ്യയും ഇന്നലെ …
സ്വന്തം ലേഖകൻ: കാനഡയിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് വിശ്വാസികൾക്ക് നേരെ ഖലിസ്ഥാൻ ആക്രമണം. ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രത്തിനും വിശ്വാസികൾക്കും നേരെയാണ് ഖലിസ്ഥാൻ തീവ്രവാദികളുടെ ആക്രമണമുണ്ടായത്. ശനിയാഴ്ചയാണ് ഖലിസ്ഥാൻ പതാകകളുമേന്തി അതിക്രമിച്ച് കയറിയ ഒരുസംഘം വിശ്വാസികളെ കൈയേറ്റം ചെയ്തത്. വടികളുമായെത്തിയ സംഘം ക്ഷേത്രത്തിന് അകത്തും പുറത്തുമായി വിശ്വാസികളെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ക്ഷേത്രത്തിൽ ഒരാഴ്ച …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നവരുടെയും വിദേശത്തേക്ക് വിനോദ യാത്രയ്ക്ക് പോകുന്നവരുടെയും എണ്ണത്തില്‍ വലിയ വര്‍ധനവാണ് സമീപ കാലത്ത് ഉണ്ടായിരിക്കുന്നത്. ഇതില്‍ തന്നെ സ്വന്തമായി വാഹനമോടിക്കാന്‍ ഇഷ്ടപ്പെടുന്ന ആളുകളും കൂടുതലാണ്. എന്നാല്‍, ഇതിനായി വിവിധ രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കുകയെന്നത് പ്രായോഗികമല്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ സാധിക്കുകയെന്നത് വലിയ കാര്യമാണ്. …
സ്വന്തം ലേഖകൻ: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പുതിയ നേതാവായി കെമി ബാഡ്‌നോക്ക് തിരഞ്ഞെടുക്കപ്പെട്ടു. റോബര്‍ട്ട് ജെന്റിക്കിനാണു സാധ്യത എന്ന രീതിയിലായിരുന്നു വലതുപക്ഷ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ റിഷി സുനാകിന്റെ പിന്‍ഗാമിയായി എത്തുന്നത് വംശീയ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ആളായി. നൈജീരിയയില്‍ വളര്‍ന്ന ബാഡ്‌നോക്ക് യുകെയിലെ ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയെ നയിക്കുന്ന ആദ്യത്തെ കറുത്തവര്‍ഗക്കാരിയാണ്. ജൂലൈയില്‍ കണ്‍സര്‍വേറ്റീവുകളെ …
സ്വന്തം ലേഖകൻ: ഇന്ത്യൻ പൗരന്മാർക്കുള്ള വീസ രഹിത പ്രവേശന നയം അനിശ്ചിതകാലത്തേക്ക് നീട്ടി തായ്‌ലൻഡ്. ടൂറിസം അതോറിറ്റി ഓഫ് തായ്‌ലൻഡ് (ടിഎടി) ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ സന്ദർശകർക്ക് വീസയില്ലാതെ 60 ദിവസം വരെ രാജ്യത്ത് താമസിക്കാം. ഇത് 30 ദിവസത്തേക്ക് കൂടി നീട്ടാവുന്നതാണ്. വിനോദസഞ്ചാര മേഖല കൂടുതൽ സജീവമാക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ കൂടുതൽ …
സ്വന്തം ലേഖകൻ: സൗദിയിൽ മോശം തൊഴിൽ സാഹചര്യമാണുള്ളതെന്ന വാർത്തകൾ നിഷേധിച്ച് അധികൃതർ. രാജ്യത്ത് മോശം തൊഴിൽ സാഹചര്യമാണുള്ളതെന്നും, ഇത് മൂലം മരണപ്പെടുന്ന തൊഴിലാളികളുടെ എണ്ണം വർധിക്കുന്നുവെന്നും കാണിക്കുന്ന റിപോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വർത്തകൾക്കെതിരെയാണ് നാഷണൽ കൗൺസിൽ ഫോർ ഒക്കുപേഷണൽ സേഫ്റ്റി ആന്റ് ഹെൽത് രംഗത്ത് വന്നത്. 2017 മുതൽ തൊഴിൽ ആരോഗ്യ സുരക്ഷകയുള്ള …