സ്വന്തം ലേഖകൻ: യുകെ പാർലമെൻ്റിലെ പ്രതിപക്ഷ നേതാവായി കെമി ബാഡെനോക്ക് (44) തെരഞ്ഞെടുക്കപ്പെട്ടു. brbriട്ടനിലെ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ആദ്യ കറുത്ത വർഗക്കാരിയായ വനിതയാണ് ബഡെനോക്ക്. റോബർട്ട് ജെൻറിക്കിനെ പരാജയപ്പെടുത്തി 2016 ന് ശേഷം കൺസർവേറ്റീവിൻ്റെ അഞ്ചാമത്തെ നേതാവായി അവർ മാറി. പാർട്ടി അംഗങ്ങളുടെ ബാലറ്റിൽ ബഡെനോക്ക് 53,806 വോട്ടുകൾ നേടിയപ്പോൾ ജെൻറിക്ക് 41,388 …
സ്വന്തം ലേഖകൻ: ഒട്ടേറെ ഗ്രാമങ്ങളും പട്ടണങ്ങളും മുങ്ങിപ്പോയ തെക്കൻ സ്പെയിനിലെ പ്രളയത്തിൽ മരണം 155 ആയി ഉയർന്നു. നൂറുകണക്കിനാളുകളെ കാണാതായി. വലെൻസിയ മേഖലയിലാണ് കൂടുതൽ നാശം. ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലേക്കു കുടിവെള്ളവും ഭക്ഷണവും ഹെലികോപ്റ്റർ വഴി എത്തിക്കാൻ ശ്രമം തുടങ്ങി. രക്ഷാപ്രവർത്തനത്തിനായി ആയിരത്തിലേറെ സൈനികർ രംഗത്തിറങ്ങി. ബുധനാഴ്ച മിന്നൽ പ്രളയത്തിൽ ഒഴുകിപ്പോയ നൂറുകണക്കിനു കാറുകളിൽനിന്നു മൃതദേഹങ്ങൾ സൈന്യം …
സ്വന്തം ലേഖകൻ: ഡൽഹിക്കും ന്യൂയോർക്കിനുമിടയിൽ എയർ ഇന്ത്യയുടെ ഫ്ലാഗ്ഷിപ് വിമാനമായ ‘എയർബസ് 350-900’ (എ350-900) നേരിട്ടുള്ള സർവീസ് ആരംഭിച്ചു. ദീർഘദൂര സർവീസുകൾക്ക് പുതിയ എ350–900 വിമാനങ്ങൾ ഉപയോഗിക്കാനാണ് എയർ ഇന്ത്യയുടെ നീക്കം. ഡൽഹി–ന്യൂയോർക്ക് (ജോൺ എഫ്. കെന്നഡി വിമാനത്താവളം) പ്രതിദിന സർവീസിനു പിന്നാലെ 2025 ജനുവരി 2 മുതൽ ആഴ്ചയിൽ 5 തവണ ഡൽഹി–നെവാർക് (ലിബർട്ടി …
സ്വന്തം ലേഖകൻ: എമിറേറ്റിൽ കാർ കഴുകൽ, സർവീസ് സെന്റർ എന്നിവ സ്വദേശികളുടെ ഉടസ്ഥതയിലേക്കു വരുന്നു. അബുദാബി, അൽഐൻ, അൽദഫ്ര മേഖലകളിൽ സ്വദേശികളുടെ ഉടമസ്ഥതിയിൽ ഇവ വികസിപ്പിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫിസ് (എഡിഐഒ), മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ് (ഡിഎംടി) എന്നിവയുമായി സഹകരിച്ചാണ് പദ്ധതി. അബുദാബി സാമ്പത്തിക വികസന വകുപ്പിൽ റജിസ്റ്റർ ചെയ്തതും യുഎഇ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ ദി ലൈന്‍ നഗര നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടെ തൊഴിലാളികളുടെ സുരക്ഷയ്ക്ക് വിലകല്‍പ്പിക്കപ്പെടുന്നില്ലെന്നും തൊഴിലാളികളുടെ മരണ നിരക്ക് വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നും ആരോപണം. വാള്‍സ്ട്രീറ്റ് ജേണല്‍, ബിബിസി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചത്. സൗദി തൊഴില്‍ രംഗത്ത് മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ സൗദിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന …
സ്വന്തം ലേഖകൻ: കുവൈത്തിലെ ഏഴരലക്ഷത്തോളം പ്രവാസികള്‍ ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യാന്‍ ഇനിയും ബാക്കിയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം. ഈ വർഷം അവസാനം രജിസ്‌ട്രേഷനുള്ള സമയപരിധി അവസാനിക്കാനിരിക്കെ രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. 2024 ഡിസംബര്‍ 31 വരെയാണ് പ്രവാസികള്‍ക്ക് ബയോമെട്രിക് രജിസ്റ്റര്‍ ചെയ്യാന്‍ മന്ത്രാലയം അനുവദിച്ചിരിക്കുന്ന സമയം. ഇതുവരെ 3,032,971 വ്യക്തികള്‍ …
സ്വന്തം ലേഖകൻ: തങ്ങൾക്കെതിരേയുള്ള ആക്രമണത്തിൽനിന്നു സംരക്ഷണം വേണമെന്നും ഹൈന്ദവ നേതാക്കൾക്കെതിരേ ചുമത്തിയ രാജ്യദ്രോഹക്കുറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ബംഗ്ലാദേശിൽ ഹിന്ദുക്കളുടെ വൻ പ്രതിഷേധ റാലി. ഇന്നലെ തെക്കുകിഴക്കൻ നഗരമായ ഛട്ടോഗ്രാമിൽ നടന്ന റാലിയിൽ 30,000 പേർ പങ്കെടുത്തു. റാലിക്ക് കനത്ത സുരക്ഷയൊരുക്കിയിരുന്നു. തലസ്ഥാനമായ ധാക്ക ഉൾപ്പെടെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രതിഷേധം അരങ്ങേറി. ഓഗസ്റ്റിൽ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് …
സ്വന്തം ലേഖകൻ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ അമിത് ഷാക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കനേഡിയൻ ഹൈക്കമ്മീഷൻ പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ അടിസ്ഥാന രഹിതമായ വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് നൽകുകയാണ് കാനഡ ചെയ്തത്. ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ നീക്കമാണ് നടന്നത്. ഇന്ത്യയും …
സ്വന്തം ലേഖകൻ: ആകാശയുദ്ധം കനക്കുന്നതിനിടെ ശത്രുക്കളുടെ മിസൈല്‍ ആക്രമണം തടയാന്‍ പുതിയ പ്രതിരോധമാര്‍ഗവുമായി ഇസ്രയേല്‍. ശക്തിയേറിയ ലേസര്‍ കിരണങ്ങള്‍ പുറപ്പെടുവിക്കുന്ന അയണ്‍ ബീം ഉപയോഗിച്ച് മിസൈലുകള്‍ ആകാശത്തുവെച്ച് തന്നെ തകര്‍ക്കുന്ന സംവിധാനമാണ് ഇസ്രയേല്‍ ഉപയോഗപ്പെടുത്താന്‍ പോകുന്നത്. ഇത് യുദ്ധത്തിന്റെ പുതിയ മുഖം അനാവരണം ചെയ്യുന്നതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഒരുവര്‍ഷത്തിനുള്ളില്‍ സംവിധാനം പൂര്‍ണസജ്ജമാകുമെന്നും ഡ്രോണുകളും …
സ്വന്തം ലേഖകൻ: അജ്മാനില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം കിഴിവ് പ്രഖ്യാപിച്ച് പൊലീസ്. ഒക്ടോബര്‍ 31 മുമ്പ് എമിറേറ്റിൽ നടത്തിയ നിയമലംഘനങ്ങള്‍ക്ക് ചുമത്തപ്പെട്ട പിഴകളിലാണ് ഇളവ് ലഭിക്കുക. നവംബര്‍ 4 മുതല്‍ 15 വരെ ഈ കിഴിവ് ലഭ്യമാണെന്ന് അജ്മാന്‍ പൊലീസ് അറിയിച്ചു. അതേസമയം ഗുരുതരമായ നിയമലംഘനങ്ങള്‍ക്ക് ഇത് ബാധകമല്ല. എക്‌സിലൂടെയാണ് അജ്മാന്‍ പൊലീസ് വിവരം …