സ്വന്തം ലേഖകൻ: ദുബായിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസം നല്‍കുന്ന റിപ്പോര്‍ട്ടുമായി അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ എസ് ആന്റ് പി ഗ്ലോബല്‍. ദുബായിലെ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ വാടകയില്‍ ഈയിടെയുണ്ടായ വലിയ വര്‍ധനവ് തുടരില്ലെന്നും കുറച്ചുകാലത്തേക്ക് അത് മാറ്റമില്ലാതെ തുടരുമെന്നുമാണ് ഏജന്‍സിയുടെ പുതിയ വിലയിരുത്തല്‍. അതോടൊപ്പം ഒന്നര വര്‍ഷത്തിനു ശേഷം ദുബായിലെ കെട്ടിട വാടക നിരക്കില്‍ കുറവുണ്ടാകുമെന്നും …
സ്വന്തം ലേഖകൻ: ടൂറിസവുമായി ബന്ധപ്പെട്ട് നിയമം കടുപ്പിച്ച് സൗദി അറേബ്യ. ഹോട്ടലുകൾ, റിസോർട്ടുകൾ പോലുള്ള ഹോസ്പിറ്റാലിറ്റി സേവനങ്ങൾ ലൈസൻസ് ഇല്ലാതെ നടത്തുന്നവർക്ക് ഇനി മുതൽ കടുത്ത ശിക്ഷ ലഭിക്കും. ടൂറിസം മന്ത്രാലയത്തിന്റേതാണ് മുന്നറിയിപ്പ്. ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ ലൈസൻസ് ലഭ്യമാക്കാതെയാണ് പ്രവർത്തിപ്പിക്കുന്നതെങ്കിൽ സ്ഥാപനത്തിന് 2.5 ലക്ഷം റിയാൽ വരെ പിഴ ഏർപ്പെടുത്താനാണ് തീരുമാനം. നിയമലംഘനം ആവർത്തിച്ചാൽ …
സ്വന്തം ലേഖകൻ: സഹ്ൽ ആപ്പിനെ പ്രതിനിധീകരിക്കുന്നു എന്ന് വ്യാജമായി അവകാശപ്പെടുന്ന അനധികൃത ലിങ്കുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കുവൈത്തികളോടും പ്രവാസികളോടും ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത ഗവൺമെന്റ് ആപ്ലിക്കേഷനായ സഹ്ൽ ആപ്പ് വക്താവ് യൂസുഫ് കാസിം അഭ്യർത്ഥിച്ചു. സംശയാസ്പദമായ വെബ്സൈറ്റുകളും സഹ്ൽ ആപ്ലിക്കേഷനായെന്ന മട്ടിലുള്ള വ്യാജ ലിങ്കുകളും ഉപയോഗിക്കരുതെന്നും കുവൈത്ത് ന്യൂസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ കാസിം ഓർമിപ്പിച്ചു. …
സ്വന്തം ലേഖകൻ: ഇന്ത്യക്കാരിയായ ടെക്കിയുടെ കൊലപാതകത്തില്‍ പ്രതിയെ കുറിച്ചുള്ള വിവരം കൈമാറുന്നവര്‍ക്ക് 10 ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ പോലീസ്. ന്യൂ സൗത്ത് വെയില്‍സിലെ സിഡ്‌നിയില്‍ 2015 മാര്‍ച്ച് ഏഴിനാണ് ബെംഗളൂരു സ്വദേശിനിയായ പ്രഭ അരുണ്‍കുമാര്‍ കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ സിഡ്‌നിയിലെ രമത്ത പാര്‍ക്കില്‍ വെച്ച് കുത്തറ്റായിരുന്നു മരണം. സംഭവം നടന്ന് …
സ്വന്തം ലേഖകൻ: ജനന നിരക്ക് കുത്തനെ കുറഞ്ഞതോടെ ചൈനയിൽ നഴ്‌സറികള്‍ കൂട്ടത്തോടെ അടച്ചുപൂട്ടുന്നു. കഴിഞ്ഞ വർഷം രാജ്യത്തെ കിന്റർഗാർട്ടനുകളിൽ അഞ്ച് ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. ജനനനിരക്ക് കുറഞ്ഞതിനാല്‍ കുട്ടികളില്ലാത്തതിനാലാണ് നഴ്‌സറി സ്‌കൂളുകള്‍ അടച്ചു പൂട്ടുന്നത്. ജനനനിരക്ക് കുറയുന്നതും ജനസംഖ്യ കുറയുന്നതും ഭാവിയിലെ സാമ്പത്തിക വളര്‍ച്ചയെയും ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ചൈനയിലെ ജനസംഖ്യയില്‍ …
സ്വന്തം ലേഖകൻ: പലസ്തീൻ അഭയാർഥികളുടെ ദുരിതാശ്വാസത്തിനും മനുഷ്യവികസനത്തിനും പിന്തുണ നൽകുന്ന ഐക്യരാഷ്ട്രസഭാ ഏജൻസിയായ റിലീഫ് ആൻഡ് വർക്സ് ഏജൻസിക്ക് (യുഎൻആർഡബ്ല്യുഎ) നിരോധനം ഏർപ്പെടുത്തി ഇസ്രയേൽ. ഏജൻസിയിലെ ഏതാനും പേർ ഹമാസ് അംഗങ്ങളാണെന്നും ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ പങ്കുണ്ടെന്നും പറഞ്ഞാണ് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തുന്ന നിയമം ഇസ്രയേൽ പാർലമെന്റിൽ പാസാക്കിയത്. വടക്കൻ ഗസയിലെ ജനവാസ മേഖലയിലും അഭയാർഥി …
സ്വന്തം ലേഖകൻ: വരാനിരിക്കുന്ന യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഇരു സ്ഥാനാർത്ഥികളിൽ ആരെയും പ്രത്യക്ഷത്തിൽ അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യേണ്ടതില്ലെന്ന വാഷിംഗ്ടൺ പോസ്റ്റിന്റെ തീരുമാനത്തിന് തിരിച്ചടി നേരിട്ടതായി റിപ്പോർട്ട്. തീരുമാനത്തെ തുടർന്ന് വാഷിംഗ്ടൺ പോസ്റ്റിന് രണ്ട് ലക്ഷത്തിലധികം വരിക്കാരെ നഷ്ടപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പത്രത്തിന്റെ ഉടമയും ശതകോടീശ്വരനും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസ് കഴിഞ്ഞയാഴ്ചയാണ് ഒരു …
സ്വന്തം ലേഖകൻ: പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു റീട്ടെയില്‍ ഹോള്‍ഡിങ്സിന്റെ പ്രഥമ ഓഹരി വില്‍പ്പന (ഐ.പി.ഒ.) യ്ക്ക് തിങ്കളാഴ്ച തുടക്കമായി. വില്‍പ്പനയുടെ ആദ്യ മണിക്കൂറില്‍ തന്നെ ഓഹരികള്‍ പൂര്‍ണമായി സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടു. നവംബര്‍ അഞ്ചുവരെ നീളുന്ന മൂന്നുഘട്ട ഐ.പി.ഒ.യിലൂടെ കമ്പനിയുടെ 25 ശതമാനം ഓഹരികളാണ് വിറ്റഴിക്കുന്നത്. അതായത്, 258.2 കോടി ഓഹരികള്‍. …
സ്വന്തം ലേഖകൻ: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി ദിവ്യ പോലീസ് കസ്റ്റഡിയിൽ. കണ്ണപുരം പോലീസ് ആണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. തലശ്ശേരി സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ദിവ്യ പിടിയിലായത്. എ.ഡി.എം മരിച്ച് പതിനാലാം ദിവസമാണ് ദിവ്യ കസ്റ്റഡിയിലാവുന്നത്. എ.ഡി.എമ്മിന്റെ …
സ്വന്തം ലേഖകൻ: ലേബർ സർക്കാരിന്റെ കന്നി ബജറ്റിന് കാതോർത്തിരിക്കുകയാണ് ബ്രിട്ടൻ. ബുധനാഴ്ചയാണ് കിയേർ സ്റ്റാമെറിന്റെ നേതൃത്വത്തിലുള്ള പുതിയ ലേബർ സർക്കാരിന്റെ ബജറ്റ്. തിരഞ്ഞെടുപ്പു വാഗ്ദാനം പാലിച്ച് ചാൻസിലർ റെയ്ച്ചൽ റീവ്സ് നികുതി വർധനകൾ ഒഴിവാക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ജനങ്ങൾ. അധികാരത്തിലെത്തിയാൻ ഇൻകം ടാക്സ്, നാഷനൽ ഇൻഷുറൻസ്, വാറ്റ് എന്നിവ വർധിപ്പിക്കില്ലെന്ന് ലേബർ പാർട്ടി മാനിഫെസ്റ്റോയിൽ ഉറപ്പു …