സ്വന്തം ലേഖകൻ: അയർലൻഡിൽനിന്നു കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാനസർവീസിന് കളമൊരുങ്ങുന്നു. അയർലൻഡ് തലസ്ഥാനമായ ഡബ്ലിനിൽനിന്നു നെടുമ്പാശേരിയിലേക്ക് നേരിട്ടുള്ള പുതിയ സർവീസിനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. അയർലൻഡിലെ ആദ്യ മലയാളി മേയർ ബേബി പെരേപ്പാടനാണ് ഈ നീക്കത്തിനു പിന്നിൽ. അയർലൻഡിലെ അരലക്ഷത്തിലേറെ മലയാളികളുടെ ചിരകാലസ്വപ്നമാണ് നേരിട്ടുള്ള വിമാനസർവീസെന്ന് ഭരണകക്ഷിയായ ഫിനഗേൽ പാർട്ടി നേതാവുകൂടിയായ മേയർ ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് ബേബി പെരേപ്പാടൻ …
സ്വന്തം ലേഖകൻ: ഒരിടവേളയ്ക്ക് ശേഷം ഇസ്‌ലമാബാദിലെ ഡി ചൗക്ക് വലിയ പ്രതിഷേധ റാലിയെ അഭിമുഖീകരിച്ച ദിവസമായിരുന്നു കഴിഞ്ഞുപോയത്. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജയില്‍മോചനം ലക്ഷ്യമിട്ട് പി.ടി.ഐ (പാകിസ്താന്‍ തെഹ്‌രികെ ഇന്‍സാഫ്) നടത്തിയ റാലിക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ ഒരു സ്ത്രീ ശബ്ദം അവിടെ ഉയര്‍ന്ന് കേട്ടു. അത് ഇമ്രാന്‍ഖാന്റെ മൂന്നാംഭാര്യ ബുഷ്‌റ ബീബിയുടേതായിരുന്നു. ആദ്യമായി …
സ്വന്തം ലേഖകൻ: ‘ഇസ്‌കോണ്‍’ മതമൗലികവാദ സംഘടനയാണെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍. ‘ഇസ്‌കോണി’നെ രാജ്യത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ ഒരു ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഇസ്‌കോണ്‍ നേതാവും ബംഗ്ലാദേശിലെ ഹിന്ദുസംഘടനാ വക്താവുമായ ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിന് പിന്നാലെ രാജ്യത്ത് വ്യാപകപ്രതിഷേധം തുടരുന്നതിനിടെയാണ് സര്‍ക്കാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ചിറ്റഗോങ്ങിലെ വൈഷ്ണവദേവാലയമായ പുണ്ഡരിക് ധാമിന്റെ …
സ്വന്തം ലേഖകൻ: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യ അരുമ മൃഗമെത്തി. ഖത്തറിൽ നിന്നെത്തിയ രാമചന്ദ്രന്റെ “ഇവ’ എന്ന പൂച്ചയാണ് കൊച്ചിയില്‍ എത്തിയത്. വിദേശത്തുനിന്നും വിമാനമാർഗം കേരളത്തിലേക്ക് എത്തുന്ന ആദ്യ അരുമ മൃഗമാണിത്. ദോഹയിൽ നിന്ന് എത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് പൂച്ച എത്തിയത്. പരിശോധനകൾ പൂർത്തിയാക്കി കുടുംബം പൂച്ചയുമായി മടങ്ങി. കഴിഞ്ഞ ഒക്ടോബറിലാണ് കൊച്ചി വിമാനത്താവളത്തിലെ …
സ്വന്തം ലേഖകൻ: കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി ഇല്ലെന്ന് വ്യക്തമാക്കി കേന്ദ്രം. പി സന്തോഷ്കുമാർ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.നോൺ മെട്രോ നഗരങ്ങളിൽ ഇന്ത്യൻ വിമാന കമ്പനികൾക്ക് കൂടുതൽ അന്താരാഷ്ട്ര ഗതാഗതം നടത്താൻ അവസരം നൽകുകയാണ്. അതുകൊണ്ടാണ് കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ നൽകാത്തതെന്നാണ് സന്തോഷ്‌കുമാർ ഉന്നയിച്ച ചോദ്യത്തിന് …
സ്വന്തം ലേഖകൻ: യുകെയെ ദുരിതത്തിലാക്കി ഒന്നിന് പിറകെ ഒന്നായി കൊടുങ്കാറ്റുകള്‍. രണ്ടു ദിവസം കനത്ത മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. സൗത്ത് ഇംഗ്ലണ്ടിലും സൗത്ത് വെയില്‍സിലും ബുധനാഴ്ചയും മഴ കൂടുതലായി ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കോണാള്‍ കൊടുങ്കാറ്റ് ബ്രിട്ടനിലേക്ക് എത്തുന്നതോടെയാണ് മഴ കനക്കുന്നത്.കഴിഞ്ഞ വീക്കെന്‍ഡില്‍ ബെര്‍ട്ട് കൊടുങ്കാറ്റ് 82 വേഗത്തിലുള്ള കാറ്റിനൊപ്പം സുപ്രധാനമായ തോതില്‍ വെള്ളപ്പൊക്കവും സൃഷ്ടിച്ചിരുന്നു. …
സ്വന്തം ലേഖകൻ: യുകെയില്‍ പതിനഞ്ചു വയസോ അതില്‍ താഴെയുള്ള ആരും പുകയില ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് നിയമവിരുദ്ധമാക്കാനുള്ള പദ്ധതികള്‍ക്കു അംഗീകാരം നല്‍കി എംപിമാര്‍. രാജ്യത്തു ഘട്ടം ഘട്ടമായി പുകവലി നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. റിഷി സുനകിന്റെ സര്‍ക്കാരാണ് ആദ്യമായി ഈ ആശയം മുന്നോട്ട് വെച്ചത്. എന്നാല്‍ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തുടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ …
സ്വന്തം ലേഖകൻ: നവംബര്‍ 29 മുതല്‍ ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) മൂന്ന് വുതിയ പൊതു ബസ് റൂട്ടുകള്‍ ആരംഭിക്കും. സത്വ ബസ് സ്റ്റേഷനെ ഗ്ലോബല്‍ വില്ലേജുമായി നേരിട്ട് ബന്ധിപ്പിക്കുന്ന റൂട്ട് 108 ആണ് അവയിലൊന്ന്. വെള്ളി, ശനി, ഞായര്‍, പൊതു അവധി ദിവസങ്ങള്‍, പ്രത്യേക പരിപാടികള്‍ നടക്കുന്ന ദിവസങ്ങള്‍ എന്നിങ്ങനെയാണ് ഈ …
സ്വന്തം ലേഖകൻ: ഖത്തറിലെ ഇന്ത്യൻ എംബസിയുടെ പ്രതിമാസ ഓപ്പൺ ഫോറം നാളെ നടക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 3.00ന് ഒനൈസയിലെ ഇന്ത്യൻ എംബസി ആസ്ഥാനത്താണ് ഓപ്പൺ ഫോറം. ഇന്ത്യൻ സ്ഥാനപതി വിപുൽ നേരിട്ട് പരാതികൾ സ്വീകരിക്കും. ഇന്ത്യൻ പൗരന്മാർക്ക് തങ്ങളുടെ അടിയന്തര തൊഴിൽ, കോൺസുലർ പരാതികൾ സമർപ്പിക്കാം. ഉച്ചയ്ക്ക് 2.00 മുതൽ 3.00 വരെയാണ് …
സ്വന്തം ലേഖകൻ: സ്വകര്യ സ്ഥാപങ്ങളിലെ തൊഴിൽമേഖല സ്വദേശിവൽക്കരണത്തിലൂടെ സ്ഥാപനങ്ങൾക്ക് തടസ്സങ്ങൾ അടിച്ചേൽപ്പിക്കുകയല്ല, സ്വകാര്യമേഖലയെ പിന്തുണയ്ക്കുകയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഖത്തർ തൊഴിൽ വകുപ്പ് മന്ത്രി ഡോ. അലി ബിൻ സമീഖ് അൽ മർറി. സ്വകാര്യ മേഖലയുമായി കൂടിയാലോചിച്ച് ദേശസാൽക്കരണ പദ്ധതിക്ക് രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽ മന്ത്രാലയം സംഘടിപ്പിച്ച “2025-2026 ലെ സ്വകാര്യ മേഖലയിലെ തൊഴിലുകളുടെ …