സ്വന്തം ലേഖകൻ: ഒമാനിലെ പ്രവാസികള്‍ക്കുള്ള സേവനാനന്തര ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ വരുത്തിയ മാറ്റവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി തൊഴില്‍ മന്ത്രാലയം. റിട്ടയര്‍മെന്റിന് ശേഷമുള്ള ഗ്രാറ്റുവിറ്റി ആനുകൂല്യം കണക്കുകൂട്ടുന്ന രീതിയിലാണ് പ്രധാനം മാറ്റം ഉണ്ടായിരിക്കുന്നത്. രാജകീയ ഉത്തരവ് 53/2023 വഴി പുറപ്പെടുവിച്ച തൊഴില്‍ നിയമം മുഖേന പ്രവാസി ജീവനക്കാരുടെ സേവനനാനന്തര ആനുകൂല്യങ്ങളില്‍ വരുത്തിയ മാറ്റങ്ങളിലാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയം …
സ്വന്തം ലേഖകൻ: ബഹ്‌റൈനിലെ എഞ്ചിനീയറിങ്, ഹോസ്പിറ്റാലിറ്റി, ടൂറിസം എന്നിവയുൾപ്പെടെ ചില തൊഴിലുകളിൽ നിന്ന് പ്രവാസികളെ നിരോധിക്കാൻ ഒരു കൂട്ടം പാർലമെന്റ് അംഗങ്ങൾ നീക്കം നടത്തുന്നു. പാർലമെൻ്റ് സർവീസ് കമ്മിറ്റി വൈസ് ചെയർമാൻ മുഹമ്മദ് അൽ ഒലൈവിയുടെ നേതൃത്വത്തിൽ അഞ്ച് എംപിമാരാണ് പാർലമെന്റിൽ ഈ വിഷയത്തിൽ അടിയന്തര നിർദ്ദേശം ഉന്നയിച്ചത്. ചില മേഖലകളിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ …
സ്വന്തം ലേഖകൻ: രാജ്യത്ത് ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി നിലവിലെ ട്രാഫിക് നിയമത്തില്‍ വന്‍ ഭേദഗതികളുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പുതിയ ട്രാഫിക് നിയമത്തിനുള്ള കരട് അന്തിമരൂപം നല്‍കി മന്ത്രിസഭയില്‍ സമര്‍പ്പിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് സെക്ടറിന്‍റെ ആക്ടിങ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖുദ്ദ അറിയിച്ചു. അടുത്ത മന്ത്രിസഭാ യോഗത്തില്‍ …
സ്വന്തം ലേഖകൻ: ടെഹ്റാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ തിരിച്ചടിക്കുമെന്ന് ഇറാൻ. യുഎസിന്റെ മുന്നറിയിപ്പ് തള്ളിയാണ് ആക്രമണങ്ങൾക്ക് ആനുപാതികമായ മറുപടി നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചത്. ഇന്ന് പുലർച്ചെയാണ് ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. ഇതിനു മറുപടിയായി ഇറാൻ തിരിച്ചടിക്കാൻ തീരുമാനിച്ചാൽ സൈനികമായി ഇടപെടുമെന്നായിരുന്നു അമേരിക്കയുടെ മുന്നറിയിപ്പ്. യുഎസിനെ അവഗണിക്കാൻ ഇറാൻ തീരുമാനിച്ചതോടെ …
സ്വന്തം ലേഖകൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ ശനിയാഴ്ച ഇസ്രയേൽ വ്യോമാക്രമണം നടത്തിയത് കൃത്യമായ പദ്ധതികളോടെ. നൂറോളം യുദ്ധവിമാനങ്ങളും മിസൈൽ സംവിധാനങ്ങളും ഉപയോഗിച്ചാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയെന്നോണമാണ് വ്യോമമാർഗമുള്ള ഇസ്രയേലിന്റെ ആക്രമണം. അതേസമയം ഈ ആക്രമണത്തിന് ഇറാൻ തിരിച്ചടി നൽകാനൊരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. അഞ്ചാം തലമുറ എഫ്-35 അഡിർ ഫൈറ്റർ ജെറ്റുകൾ, …
സ്വന്തം ലേഖകൻ: കാനഡയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റഡി വീസ വെട്ടിക്കുറച്ചതിനുപിന്നാലെ കുടിയേറ്റത്തിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. 2025 മുതല്‍ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ നടപടികള്‍ പരിമിതപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. “ഞങ്ങള്‍ക്ക് ഇനി കുറച്ച് താത്കാലിക വിദേശതൊഴിലാളികള്‍ മാത്രമേ ഉണ്ടാകൂ. കനേഡിയന്‍ തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കി നിയമനം നടത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അറിയിക്കാന്‍ കമ്പനികള്‍ക്ക് കര്‍ശന …
സ്വന്തം ലേഖകൻ: യുകെയിലെ പുതുതലമുറ ദൈവവിശ്വാസത്തോടു പുറംതിരിഞ്ഞു നില്‍ക്കുകയാണ്. കുറെ വര്‍ഷങ്ങളായി ഇത് കൂടി വരുകയാണ്. മലയാളികളടങ്ങുന്ന പ്രവാസികളാണ് അവിടെ പള്ളികളില്‍ കൂടുതലായി എത്താറുള്ളത്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ആണ് വിശ്വാസികളുടെ കുറവുമൂലം ഭീഷണി നേരിടുന്നത്. പള്ളികളില്‍ പ്രാര്‍ത്ഥനാ ചടങ്ങുകളിലെത്തുന്ന വിശ്വാസികളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞു വരുന്നതാണ് ആശങ്കയ്ക്ക് കാരണമാകുന്നത്. ചെംസ്ഫഡ് ബിഷപ്പ് ആയ …
സ്വന്തം ലേഖകൻ: ലണ്ടനിലെ സ്‌കൂളിലേക്ക് വാഹനം ഇടിച്ചുകയറി ഇന്ത്യന്‍ വംശജ ഉള്‍പ്പെടെ രണ്ടുകുട്ടികള്‍ മരിച്ച സംഭവത്തില്‍ പുനരന്വേഷണം നടത്തുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ദാരുണ സംഭവം നടന്നത്. ഇന്ത്യന്‍ വംശജയായ നൂറിയ സജ്ജാദും സെലീന ലോയുമാണ് മരണമടഞ്ഞത്. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ നടപടിയൊന്നുമുണ്ടായില്ല. അപകട സമയം തനിക്ക് അപസ്മാരം പിടിപെട്ടെന്ന് ഡ്രൈവര്‍ ക്ലെയര്‍ ഫ്രീമാന്റില്‍ വാദിക്കുകയായിരുന്നു. 47 …
സ്വന്തം ലേഖകൻ: സ്‌കൂൾ ബസിൽ യാത്ര ചെയ്യുന്ന വിദ്യാർഥികളുടെ പൂർണ്ണ ഉത്തരവാദിത്തം സ്‌കൂളിനാണെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി. സ്‌കൂൾബസ് സേവനം പുറത്തെ സ്വകാര്യ കമ്പനിയെ ഏൽപിച്ചാലും സ്‌കൂളിന്റെ ഉത്തരവാദിത്തം ഒഴിവാകുന്നില്ലെന്നും വിദ്യാഭ്യാസ അതോറിറ്റിയായ അഡെക് വ്യക്തമാക്കി. വിദ്യാർഥികളുടെ യാത്രാ സുരക്ഷയുമായി ബന്ധപ്പെട്ട് അഡെക് പുറത്തിറക്കിയ നയത്തിലാണ് വിദ്യാർഥികളുടെ സുരക്ഷ പൂർണമായും സ്‌കൂളിനാണെന്ന് അഡെക് വ്യക്തമാക്കുന്നത്. കുട്ടികളുടെ …
സ്വന്തം ലേഖകൻ: ഡ്രൈവിംഗ് ലൈസന്‍സ് നേടാനുള്ള ഏറ്റവും കുറഞ്ഞ പ്രായത്തില്‍ കുറവ് വരുത്തിക്കൊണ്ട് യുഎഇ ഗവണ്‍മെന്റ് ട്രാഫിക് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട പുതിയ ഫെഡറല്‍ ഡിക്രി നിയമം പ്രഖ്യാപിച്ചു. 2025 മാര്‍ച്ച് 29 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമ പ്രകാരം 17 വയസ്സുള്ളവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നേടാന്‍ അനുമതിയുണ്ടാകും. നിലവില്‍ കാറുകളും ചെറുവാഹനങ്ങളും ഓടിക്കാന്‍ ഒരാള്‍ക്ക് …