1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബഹ്റൈനിൽ പ്രവാസി സത്രീകളുടെ പ്രസവം സ്വകാര്യ ആശുപത്രികളിലേക്ക് റഫർ ചെയ്തു തുടങ്ങി
ബഹ്റൈനിൽ പ്രവാസി സത്രീകളുടെ പ്രസവം സ്വകാര്യ ആശുപത്രികളിലേക്ക് റഫർ ചെയ്തു തുടങ്ങി
സ്വന്തം ലേഖകൻ: ബഹറൈനിലെ ഗവൺമെന്റ് ആശുപത്രികളിൽനിന്ന്‌ പ്രവാസി സ്ത്രീകളുടെ പ്രസവം സ്വകാര്യ ആശുപത്രികളിലേക്ക് റഫർ ചെയ്തു തുടങ്ങി. ഗവൺമെന്റ് ആശുപത്രികളിൽ ഏർപ്പെടുത്തിയ പുതിയ ക്രമീകരണത്തിന്റെ ഭാഗമായാണ് നടപടി. ഗൗരവതരമായ പ്രശ്‌നങ്ങളില്ലാത്ത പ്രസവം ഇനി സ്വകാര്യ ആശുപത്രികളിലേക്ക് റഫർ ചെയ്യാനാണ് അധികൃതരുടെ തീരുമാനം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും പ്രവാസി വനിതകളുടെ പ്രസവം റഫർ ചെയ്യുന്നത് വഴി …
കുവൈത്തിൽ വിദേശികളുടെ പേരിൽ ഒന്നിലധികം വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നതിന് വിലക്ക്
കുവൈത്തിൽ വിദേശികളുടെ പേരിൽ ഒന്നിലധികം വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നതിന് വിലക്ക്
സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശികളുടെ പേരിൽ ഒന്നിലധികം വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നതിന് വിലക്ക് വന്നേക്കും. അടുത്ത ആഴ്ച മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കുന്ന ഗതാഗത നിയമഭേഗതിയിലാണ് നിർദേശം. ഗതാഗത നിയമലംഘനത്തിന് കടുത്ത വ്യവസ്ഥകളും ഇതിൽ ഉൾപ്പെടും.കുവൈത്തിൽ ദിവസേന ശരാശരി 300 വാഹനാപകടങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് നിയമം കർശനമാക്കുന്നത്. ഇവയിൽ 90 ശതമാനവും അശ്രദ്ധമായ ഡ്രൈവിങ് കാരണമാണെന്ന് അധികൃതർ …
കുവൈത്തില്‍ സായാഹ്ന ജോലി ജനുവരി അഞ്ച് മുതല്‍; മാർഗനിര്‍ദ്ദേശങ്ങള്‍ പുറത്ത്
കുവൈത്തില്‍ സായാഹ്ന ജോലി ജനുവരി അഞ്ച് മുതല്‍; മാർഗനിര്‍ദ്ദേശങ്ങള്‍ പുറത്ത്
സ്വന്തം ലേഖകൻ: കുവൈത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സായാഹന ജോലി സമ്പ്രദായം ഏര്‍പ്പെടുത്തുന്നതിനുള്ള എക്‌സിക്യൂട്ടീവ് നിയമങ്ങള്‍ പ്രഖ്യാപിച്ച് കുവൈത്ത് ഭരണകൂടം. അടുത്ത വര്‍ഷം ജനുവരി മുതലാണ് ചില സര്‍ക്കാര്‍ ഏജന്‍സികളില്‍ രാവിലത്തെ ഷിഫ്റ്റിനു പുറമെ, വൈകുന്നേരം കൂടി ഓഫീസുകള്‍ പ്രവര്‍ത്തിക്കുക. 2025 ജനുവരി 5 മുതല്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുമെന്ന് കുവൈത്തിന്റെ സംസ്ഥാന തൊഴില്‍ ഏജന്‍സിയായ …
തൊഴില്‍ വൈദഗ്ധ്യമുള്ള ഇന്ത്യക്കാര്‍ക്ക് കൂടുതൽ വീസ അനുവദിക്കാൻ ജർമനി
തൊഴില്‍ വൈദഗ്ധ്യമുള്ള ഇന്ത്യക്കാര്‍ക്ക് കൂടുതൽ വീസ അനുവദിക്കാൻ ജർമനി
സ്വന്തം ലേഖകൻ: ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള സൗഹൃദം എല്ലാ മേഖലയിലും കൂടുതല്‍ ദൃഢമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അടുത്ത 25 വര്‍ഷങ്ങളില്‍ ഇത് പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 18-ാമത് ഏഷ്യ-പെസഫിക് കോണ്‍ഫറന്‍സ് ഓഫ് ജര്‍മന്‍ ബിസിനസ് 2024 ല്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി മോദി ഇക്കാര്യങ്ങള്‍ …
ദുബായ് വ്യോമയാന മേഖലയിൽ ആകാശം മുട്ടെ അവസരങ്ങൾ; വരുന്നു 2030 ഓടെ 1,85,000 ഒഴിവുകൾ
ദുബായ് വ്യോമയാന മേഖലയിൽ ആകാശം മുട്ടെ അവസരങ്ങൾ; വരുന്നു 2030 ഓടെ 1,85,000 ഒഴിവുകൾ
സ്വന്തം ലേഖകൻ: 2030-ഓടെ ദുബായ് വ്യോമയാനമേഖലയില്‍ സൃഷ്ടിക്കപ്പെടുന്നത് 1,85,000 പുതിയ തൊഴിലവസരങ്ങൾ. ഓക്‌സ്ഫഡ് ഇക്കണോമിക്‌സിന്റെ റിപ്പോര്‍ട്ടാണിത്. ദുബായിയുടെ സമ്പദ് വ്യവസ്ഥയില്‍ വ്യോമയാന മേഖലയുടെ സ്വാധീനത്തെക്കുറിച്ചാണ് ആഗോള ഗവേഷണസ്ഥാപനമായ ഓക്‌സ്ഫഡ് ഇക്കണോമിക്‌സ് പഠനം നടത്തിയത്. റിപ്പോര്‍ട്ടുപ്രകാരം വ്യോമയാന മേഖലയില്‍ ജോലിചെയ്യുന്നവരുടെ ആകെ എണ്ണം 8,16,000 ആയി ഉയരും. നിലവില്‍ 6,31,000 പേര്‍ വ്യോമയാനസംബന്ധമായ ജോലികൾ ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ …
ദ. കൊറിയന്‍ പ്രസിഡന്റിന്റെ വീട്ടുവളപ്പിലേക്ക് ബലൂണിൽ മാലിന്യം എറിഞ്ഞ് ഉത്തര കൊറിയ
ദ. കൊറിയന്‍ പ്രസിഡന്റിന്റെ വീട്ടുവളപ്പിലേക്ക് ബലൂണിൽ മാലിന്യം എറിഞ്ഞ് ഉത്തര കൊറിയ
സ്വന്തം ലേഖകൻ: പ്ലാസ്റ്റിക്, പേപ്പര്‍, സിഗരറ്റ് കുറ്റികള്‍ തുടങ്ങിയവയും മനുഷ്യവീസര്‍ജ്യമുള്‍പ്പെടെയുള്ള മറ്റു മാലിന്യങ്ങളും നിറച്ച ഹീലിയം ബലൂണുകളാണ് ഉത്തരകൊറിയ ദക്ഷിണ കൊറിയയിലേക്ക് വിക്ഷേപിക്കുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി തുടരുന്ന ഈ പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ല. വ്യാഴാഴ്ച രാവിലെ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിയന്റെ വീട്ടുവളപ്പിലേക്കാണ് മാലിന്യ ബലൂണുകളിലൊന്ന് വിക്ഷേപിച്ചത്. രണ്ടാംതവണയാണ് ഇങ്ങനെ സംഭവിക്കുന്നത്. അപകടകരമായ …
ഒരു വർഷത്തിനിടെ മണിക്കൂറി ൽ 10 ഇന്ത്യക്കാർ യുഎസിലേ ക്ക് കടക്കാൻ ശ്രമിച്ചു! പകുതിയും ഗുജറാത്തികൾ
ഒരു വർഷത്തിനിടെ മണിക്കൂറി ൽ 10 ഇന്ത്യക്കാർ യുഎസിലേ ക്ക് കടക്കാൻ ശ്രമിച്ചു! പകുതിയും ഗുജറാത്തികൾ
സ്വന്തം ലേഖകൻ: കഴിഞ്ഞ ഒരു വർഷത്തിനിടെ മണിക്കൂറിൽ 10 ഇന്ത്യക്കാർ യുഎസിൽ അനധികൃതമായി കടക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്. കാനഡയാണ് അവരുടെ പ്രിയപ്പെട്ട റൂട്ട്. മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിൽ നിന്ന് 2.9 ദശലക്ഷം അനധികൃത കുടിയേറ്റക്കാരെ പിടികൂടിയതായി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഡാറ്റ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ …
സംഘർഷം തന്നെ! ഖത്തർ എയർവെയ്‌സ് ഉൾപ്പെടെയുള്ള ഗൾഫ് വിമാനക്കമ്പനികൾ റൂട്ട് മാറ്റി പറക്കുന്നു
സംഘർഷം തന്നെ! ഖത്തർ എയർവെയ്‌സ് ഉൾപ്പെടെയുള്ള ഗൾഫ് വിമാനക്കമ്പനികൾ റൂട്ട് മാറ്റി പറക്കുന്നു
സ്വന്തം ലേഖകൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഖത്തർ എയർവെയ്‌സ് ഉൾപെടെ,ഗൾഫിലെ പ്രമുഖ വിമാനക്കമ്പനികൾ യുദ്ധമേഖലകളിലെ ആകാശപാത ഒഴിവാക്കുന്നു.ദുബായിൽ നിന്ന് പ്രവർത്തിക്കുന്ന എമിറേറ്റ്സ്, ഫ്‌ളൈ ദുബായ്, ഇത്തിഹാദ് എയർവേസ്, ഖത്തർ എയർവേയ്‌സ് തുടങ്ങിയ വിമാനക്കമ്പനികൾ ഇറാഖിലെയും സിറിയയിലെയും വ്യോമാതിർത്തി ഒഴിവാക്കിയായിരിക്കും ഇനി സർവീസ് നടത്തുക.സാധാരണയിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ദൂരം പറക്കേണ്ടി വരുന്നതിനാൽ ഇത് വിമാനക്കമ്പനികൾക്ക് …
ലിവിങ് വേജില്‍ 5.3 ശതമാനം വര്‍ധന വരുത്താന്‍ ലണ്ടൻ; 140,000 പേര്‍ക്ക് പ്രയോജനം ലഭിക്കും
ലിവിങ് വേജില്‍ 5.3 ശതമാനം വര്‍ധന വരുത്താന്‍ ലണ്ടൻ; 140,000 പേര്‍ക്ക് പ്രയോജനം ലഭിക്കും
സ്വന്തം ലേഖകൻ: ലണ്ടന്‍ ലിവിങ് വേജില്‍ 5.3 ശതമാനം വര്‍ധന വരുത്താന്‍ തീരുമാനം. ലണ്ടന്‍ നഗരത്തില്‍ ജോലി ചെയ്യുന്ന 140,000 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താനായി പ്രവര്‍ത്തിക്കുന്ന ചാരിറ്റിയായ ലിവിങ് വേജ് ഫൗണ്ടേഷന്റെ നിര്‍ദേശപ്രകാരം നടപ്പാക്കുന്ന സ്പെഷല്‍ ലണ്ടന്‍ വേജ്, നഗരത്തിലെ പ്രധാനപ്പെട്ട 3500 സ്ഥാപനങ്ങളാണ് നടപ്പിലാക്കുന്നത്. നഗരത്തിലെ വര്‍ധിച്ച …
ഷെന്‍ഗെന്‍ അതിർത്തികളിൽ നിയന്ത്രണം കടുപ്പിക്കാൻ ഫ്രാൻസും; പരിശോധന കർശനമാക്കും
ഷെന്‍ഗെന്‍ അതിർത്തികളിൽ നിയന്ത്രണം കടുപ്പിക്കാൻ ഫ്രാൻസും; പരിശോധന കർശനമാക്കും
സ്വന്തം ലേഖകൻ: ഭീകരാക്രമണവും അനിയന്ത്രിതമായ കുടിയേറ്റവും ഭയന്ന് ജര്‍മ്മനി അതിര്‍ത്തികള്‍ അടച്ചിട്ടതുപോലെ തങ്ങളുടെ യൂറോപ്യന്‍ അയല്‍ക്കാരുമായുള്ള അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുകയാണ് ഫ്രാന്‍സും. ഷെന്‍ഗെന്‍ രാജ്യങ്ങളായ ബെല്‍ജിയം, ജര്‍മ്മനി, ഇറ്റലി, ലക്സംബര്‍ഗ്, സ്പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ ആറ് രാജ്യങ്ങളുമായുള്ള തങ്ങളുടെ അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണെന്ന് ഫ്രാന്‍സ് ഭരണകൂടം യൂറോപ്യന്‍ കമ്മീഷനെ അറിയിച്ചു. നവംബര്‍ ഒന്നു മുതല്‍ ആയിരിക്കും …