സ്വന്തം ലേഖകൻ: ബയോമെട്രിക് ഫിംഗർപ്രിന്റ് ഡാറ്റാബേസ് സ്ഥാപിക്കാൻ ഒരുങ്ങി ഒമാൻ. രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങൾ തെളിയിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു ഡാറ്റാബേസ് തയ്യാറാക്കാൻ ഒമാൻ തീരുമാനിച്ചിരിക്കുന്നത്. അജ്ഞാത മൃതദേഹങ്ങൾ, ശരീര അവശിഷ്ടങ്ങൾ എന്നില കണ്ടെത്തുമ്പോൾ പലപ്പോഴും അന്വേഷണം വഴി മുട്ടിപോകുന്നു. ബയോമെട്രിക് ഫിംഗർപ്രിന്റ് ഡാറ്റാബേസ് ഉണ്ടെങ്കിൽ ഒരുപരിതിവരെ കുറ്റവാളികളെ വേഗത്തിൽ കണ്ടെത്താൻ സാധിക്കും. നിരവധി പേരെ കാണാനില്ലെന്ന …
സ്വന്തം ലേഖകൻ: കുവൈത്തിൽ ഗതാഗത നിയമങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്ന പുതിയ നിയമം അടുത്ത ആഴ്ച മന്ത്രിസഭ യോഗത്തിന് സമര്‍പ്പിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആന്‍ഡ് ഓപ്പറേഷനസ് ആക്ടിങ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖദ്ദ അറിയിച്ചു. ഈ നിയമത്തിൽ നിയമലംഘനങ്ങൾക്ക് കടുത്ത പിഴയും ശിക്ഷയും നിശ്ചയിച്ചിട്ടുണ്ട്. കരട് രേഖ ഒന്നാം ഉപപ്രധാനമന്ത്രിയും …
സ്വന്തം ലേഖകൻ: കുവൈത്തിലെ താമസക്കാരോട് ബയോമെട്രിക് വിരലടയാള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്മെന്‍റ് കേന്ദ്രങ്ങളിൽ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ വിരലടയാള നടപടിക്രമങ്ങൾ നടത്താം. മെറ്റാ പ്ലാറ്റ്‌ഫോം, സാഹേൽ ആപ്പ് എന്നിവടങ്ങളിലൂടെ അപ്പോയിന്‍റ്മെന്‍റ് കരസ്ഥമാക്കണമെന്ന് മന്ത്രാലയം എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. ഡിസംബർ 31 വരെ …
സ്വന്തം ലേഖകൻ: ഏകീകൃത ചാർജിങ് പോർട്ടുകൾ നടപ്പിലാക്കാനൊരുങ്ങി സൗദി അറേബ്യ. രാജ്യത്തെ വിപണിയിൽ യുഎസ്ബി ടൈപ്പ്-സി ഏകീകൃത ചാർജിങ് പോർട്ട് മാത്രമായിരിക്കും ലഭ്യമാവുക. അടുത്തവർഷം ജനുവരി ഒന്നമുതലാണ് നിയമം പ്രാബല്യത്തിൽവരുന്നത്. കമ്മ്യൂണിക്കേഷൻസ്, സ്പേസ് ആൻഡ് ടെക്നോളജി കമ്മീഷനും സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷനും ചേർന്നാണ് ഈ നിയമം രാജ്യത്ത് നടപ്പാക്കുന്നത്. സൗദിയിലെ ഉപയോക്താക്കളുടെ …
സ്വന്തം ലേഖകൻ: യു.എ.ഇ.യിലെ പൊതുമാപ്പില്‍ ഇതുവരെ 10,000-ത്തിലേറെ ഇന്ത്യക്കാര്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സേവനംതേടിയതായി കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ പറഞ്ഞു. വിവിധ പ്രവാസി സംഘടനകളുമായി സഹകരിച്ചാണ് ഇവര്‍ക്ക് സഹായം നല്‍കിവരുന്നത്. ഇതുവരെ 1300-ലേറെ പാസ്‌പോര്‍ട്ടുകളും 1700 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളും നല്‍കി. കൂടാതെ, എക്‌സിറ്റ് പെര്‍മിറ്റ് നേടാന്‍ 1500-ലേറെപ്പേര്‍ക്ക് സഹായംനല്‍കി. പൊതുമാപ്പുമായി ബന്ധപ്പെട്ട മറ്റുസേവനങ്ങളിലെ …
സ്വന്തം ലേഖകൻ: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് ഇരുവരും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയത്. അഞ്ച് വര്‍ഷത്തിനിടെ നടക്കുന്ന ആദ്യ ഉഭയകക്ഷി ചര്‍ച്ചയാണിത്. ലഡാക്കിലെ നിയന്ത്രണരേഖയിലെ സേനാപിന്മാറ്റം ഉള്‍പ്പെടെയുള്ള നിര്‍ണായക തീരുമാനങ്ങള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ചയാണെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇരു രാജ്യങ്ങളുടേയും സമാധാനത്തിനെന്ന പോലെ ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും പുരോഗമനത്തിനും …
സ്വന്തം ലേഖകൻ: ഖലിസ്താനി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ നയതന്ത്രബന്ധം വഷളായതിന് പിന്നാലെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് നേരെ പാർട്ടിക്കുള്ളില്‍ നിന്ന് തന്നെ പടയൊരുക്കം. നാലാം തവണ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ട്രൂഡൊ മത്സരിക്കേണ്ടെന്നാണ് ലിബറല്‍ പാർട്ടി ഓഫ് കാനഡയുടെ ഒരുപറ്റം എംപിമാർ ആവശ്യപ്പെട്ടിരിക്കുന്നത്. അന്തിമ തീരുമാനത്തിലെത്താൻ ഒക്ടോബർ 28 വരെ ട്രൂഡോയ്ക്ക് …
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന്റെ ‘ട്രംപ് കാര്‍ഡ്’ കുടിയേറ്റം. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിന്റേത് ഗര്‍ഭച്ഛിദ്രം. രണ്ടിനും നല്ല മാര്‍ക്കറ്റ്. തെരഞ്ഞെടുപ്പ് രണ്ടാഴ്ച അകലെ നിൽക്കുമ്പോള് ജനഹിതമറിഞ്ഞ് ഈ വിഷയങ്ങളില്‍ പ്രചാരണം കൊഴുക്കുന്നു. ട്രംപിന്റെ സുദീര്‍ഘമായ പ്രസംഗം കറങ്ങിത്തിരിഞ്ഞ് എപ്പോഴും കുടിയേറ്റത്തിലെത്തും. ട്രംപ് ക്യാമ്പില്‍നിന്നുള്ള പ്രചാരണങ്ങളിലെല്ലാം മുഖ്യവിഷയവും കുടിയേറ്റമാണ്. …
സ്വന്തം ലേഖകൻ: കാനഡയിലേക്കു ചേക്കേറിയശേഷം പി ആർ നേടി സ്ഥിരതാമസമാക്കാൻ പദ്ധതിയിടുന്നവർക്ക് തിരിച്ചടി. കുടിയേറ്റതാമസക്കാരുടെ എണ്ണം കുറയ്ക്കാൻ കാനഡ ഒരുങ്ങുന്നതായാണ് സൂചന. കുടിയേറ്റക്കാർ രാജ്യത്ത് വർധിക്കുന്നുവെന്ന കനേഡിയൻ സമൂഹത്തിന്റെ അഭിപ്രായം മാനിച്ചാണ് തീരുമാനം. കാനഡയുടെ കുടിയേറ്റ നയങ്ങളില്‍നിന്ന് വ്യതിചലിക്കുന്ന നടപടിയാണിത്. നിലവില്‍ കാനഡയില്‍ കുടിയേറി സ്ഥിരതാമസമാക്കിയവരുടെ എണ്ണം 4.85 ലക്ഷമാണ്. 2025 എത്തുമ്പോഴേക്കും ഇത് 3.95 …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വിമാനസര്‍വ്വീസുകള്‍ക്കുനേരെ തുടരുന്ന വ്യാജബോംബ് ഭീഷണികളുടെ പിന്നില്‍ സൈബര്‍ വിദഗ്ധരുടെ സംഘമെന്ന് സൂചന. സംഭവത്തേക്കുറിച്ച് കേന്ദ്ര സൈബര്‍ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിലാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. എന്നാല്‍ ഇവരേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭ്യമായിട്ടില്ല. ഇവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വി.പി.എന്‍. …