സ്വന്തം ലേഖകൻ: അമേരിക്കയില്‍ മക്‌ഡൊണാള്‍ഡ്‌സിന്റെ ഔട്ട്‌ലെറ്റുകളില്‍ വന്‍ ഭക്ഷ്യവിഷബാധ. വിവിധ സംസ്ഥാനങ്ങളിലായി നിരവധിപേര്‍ ചികിത്സ തേടിയിട്ടുണ്ട്. കൊളാറോഡോയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമാണ് ഭക്ഷ്യവിഷബാധയിലേക്ക് നയിച്ചതെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സി.ഡി.സി) അറിയിച്ചു. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 11 വരെയുള്ള കാലയളവിലാണ് മക്‌ഡൊണാള്‍ഡ്‌സിന്റെ ഔട്ട്‌ലെറ്റുകളില്‍ നിന്നുള്ള …
സ്വന്തം ലേഖകൻ: എയർ ഇന്ത്യ എക്സ്പ്രസിൽ ഫ്ളാഷ് സെയിൽ ആരംഭിച്ചു. അവധിക്കാലത്ത് 1606 രൂപ മുതൽ ആരംഭിക്കുന്ന വിമാനനിരക്കുകളിൽ നാട്ടിലേക്ക് പറക്കാൻ അവസരമൊരുക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്. നവംബർ ഒന്ന് മുതൽ ഡിസംബർ 10 വരെയുള്ള യാത്രകള്‍ക്കായി ഒക്ടോബർ 27-നകം ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് 1606 രൂപ മുതലുള്ള നിരക്കില്‍ ലഭിക്കുക. എയർ ഇന്ത്യ എക്സ്പ്രസ് …
സ്വന്തം ലേഖകൻ: എന്‍എച്ച്എസ് നേരിടുന്ന പ്രതിസന്ധിയും രോഗീ പരിചരണത്തിലെ കാലതാമസവുമെല്ലാം പരിഗണിച്ചു ഹെല്‍ത്ത് സര്‍വ്വീസിനെ പുനരുദ്ധരിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനൊപ്പം എത്തിയ വെസ് സ്ട്രീറ്റിംഗ് ഹെല്‍ത്ത് സര്‍വ്വീസിലെ കാലതാമസങ്ങള്‍ ചില രോഗികള്‍ക്ക് മരണശിക്ഷയായി മാറുന്നുവെന്ന് വ്യക്തമാക്കി. എന്‍എച്ച്എസ് മോശം അവസ്ഥയിലാണെന്ന് മുന്നറിയിപ്പ് നല്‍കിയ സ്ട്രീറ്റിംഗ് എഐ ഉള്‍പ്പെടെ …
സ്വന്തം ലേഖകൻ: ജർമനിയിലെ വിദഗ്ധ തൊഴിലാളികളുടെ കുറവു പരിഹരിക്കാൻ ജർമനി. ഇതിനായി ഇന്ത്യക്കാരെ കൂടുതലായി ജര്‍മനിയിലേക്ക് കുടിയേറാന്‍ സഹായിക്കുന്ന പ്രത്യേക നടപടികള്‍ സ്വീകരിക്കുമെന്ന് ജര്‍മന്‍ തൊഴില്‍ മന്ത്രി ഹുബെര്‍ട്ടസ് ഹെയ്ല്‍ വെളിപ്പെടുത്തി. ഇന്ത്യയില്‍ നിന്ന് വിദഗ്ധ തൊഴിലാളികളെ വലിയ തോതില്‍ റിക്രൂട്ട് ചെയ്യാനും അതുവഴി വർധിച്ചുവരുന്ന ജര്‍മനിയിലെ നൈപുണ്യ വിടവ് ഗണ്യമായി കുറയ്ക്കാനുമാണ് ജർമനി ആഗ്രഹിക്കുന്നത്. …
സ്വന്തം ലേഖകൻ: ലുലു ഗ്രൂപ്പ് ഇന്റർനാഷനലിന്റെ ഓഹരി വിൽപന ഈ മാസം 28ന് ആരംഭിക്കും. 25 ശതമാനം ഓഹരികളാണ് വിൽക്കുന്നത്. അബുദാബി സ്റ്റോക് എക്സ്ചേഞ്ചിൽ കമ്പനി ലിസ്റ്റ് ചെയ്യും. 28 മുതൽ നവംബർ 4 വരെയാണ് ഓഹരികൾ വാങ്ങാൻ കഴിയുക. 258.2 കോടി ഓഹരികളാണ് കമ്പനി വിൽക്കുന്നത്. 0.051 ഫിൽസ് ആണ് ഓഹരിയുടെ മുഖവില. ഓഹരി …
സ്വന്തം ലേഖകൻ: വിവിധ മേഖലകളിൽ സ്വദേശിവത്കരണ നടപടികളുമായി ഒമാൻ അധികൃതർ മുന്നോട്ടുപോകുന്നു. ഉടൻതന്നെ പെട്രോൾ പമ്പുകളിൽ ഒമാനികളെ സൂപ്പർവൈസർമാരായും മാനേജർമാരായും നിയമിക്കണമെന്ന് തൊഴിൽ മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെട്ടു. നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് കമ്പനികൾക്ക് മന്ത്രാലയം നോട്ടീസയച്ചു. രാജ്യത്തെ പൗരന്മാർക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഒമാൻ തൊഴിൽ മന്ത്രാലയം ഊർജിതമാക്കുകയാണ്. നോട്ടീസ് ലഭിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ ഇതുസംബന്ധിച്ച് …
സ്വന്തം ലേഖകൻ: 100 ശതമാനം വിദേശ ഉടമസ്ഥതയുള്ള കമ്പനികൾക്ക് ബഹ്റൈനിൽ പ്രത്യേക മേഖലകളിൽ ബിസിനസ് ചെയ്യാൻ അനുമതി. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ഇത് ഔദ്യോഗിക ഗെസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1,00,000 ദീനാറിന്റേതോ സമാന മൂല്യമുള്ള മറ്റ് കറൻസിയുടെയോ മൂലധനമുള്ള ബിസിനസുകൾക്കാണ് അനുമതി. മാതൃ കമ്പനിയുടെ വാർഷിക വരുമാനം …
സ്വന്തം ലേഖകൻ: ബീച്ച് ഏരിയകളിൽ ബാർബിക്യൂ, ഷീഷയും താൽക്കാലികമായി നിരോധിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി. ബീച്ച് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി അറ്റകുറ്റപണികൾ നടക്കുന്നതിനാലാണ് നിരോധനമെന്ന് മുനിസിപ്പാലിറ്റി ക്യാമ്പ് കമ്മിറ്റി മേധാവി ഫൈസൽ അൽ ഒതൈബി അറിയിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്ത് ക്യാമ്പ് സീസൺ നവംബർ പകുതിയോടെ ആരംഭിക്കുമെന്ന് അൽ ഒതൈബി …
സ്വന്തം ലേഖകൻ: വീസാ നിയമലംഘകരായി യു.എ.ഇ.യില്‍ തുടരുന്ന വിദേശികള്‍ എത്രയുംവേഗം പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന് താമസക്കുടിയേറ്റ വകുപ്പ് (ജി.ഡി.ആര്‍.എഫ്.എ.) അധികൃതര്‍ ആവശ്യപ്പെട്ടു. അനധികൃത താമസക്കാര്‍ക്ക് ശിക്ഷകൂടാതെ രാജ്യംവിടാനോ രേഖകള്‍ ശരിയാക്കി രാജ്യത്തുതുടരാനോ അനുവദിക്കുന്ന പൊതുമാപ്പ് ഈ മാസം 31-ന് അവസാനിക്കാനിരിക്കെയാണ് അധികൃതരുടെ മുന്നറിയിപ്പ്. അവസരം ഉപയോഗപ്പെടുത്തി കാലാവധിക്കുള്ളില്‍ രാജ്യംവിടുന്നവര്‍ക്ക് യു.എ.ഇ.യിലേക്ക് തിരിച്ചെത്തുന്നതില്‍ തടസ്സമില്ലെന്നും വകുപ്പ് വ്യക്തമാക്കി. സെപ്റ്റംബര്‍ …
സ്വന്തം ലേഖകൻ: ഖത്തറിൽ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം നടപ്പാക്കുന്നത് സംബന്ധിച്ച സമയക്രമം പ്രഖ്യാപിച്ചു. അമീറിന്റെ നിർദേശം കഴിഞ്ഞ ദിവസമാണ് നീതിന്യായ മന്ത്രാലയം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചുകൊണ്ട് ഉത്തരവായത്. പുതിയ നിയമം നടപ്പാക്കാൻ സ്ഥാപനങ്ങൾക്ക് ആറു മാസം സമയപരിധി നൽകും. നിയമലംഘനം നടത്തുന്നവർക്ക് തടവും വൻതുക പിഴയും നിർദേശിച്ചിട്ടുണ്ട്. നിയമത്തിലെ 11ാം വകുപ്പ് പ്രകാരം ലംഘനം കണ്ടെത്തിയാൽ …